Sunday, August 7, 2011

RBI ഗവര്‍ണ്ണര്‍ക്ക് കമ്പനി ആഗസ്റ്റ് 5 ന് നല്‍കിയ കത്ത്.


Sir,

കമ്പനിക്കെതിരെ വളരെ ദുഷ്ടലാക്കോടെയുള്ള ഒരു കാമ്പയിന്റെ ഇരകളായി മാറിയ ഞങ്ങളുടെ പാനലിസ്റ്റുകള്‍ക്ക് ഒരു ആശ്വാസം നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്ന പ്രതീക്ഷ്യിലാണ് ഈ കത്ത് എഴുതുന്നത്.ചില മീഡിയകളും, തല്‍പ്പര കക്ഷികളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ മൂലം കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ താറു മാറായിരിക്കുന്നു.

മാത്രമല്ല, ഞങ്ങളുടെ സിങപ്പൂര്‍ ബാങ്ക് അക്കൌണ്ടുകള്‍ ക്ലോസ് ചെയ്യുന്നതു സംബന്ധമായി RBI അവരോട് ആശയ വിനിമയം നടത്തിയതായുള്ള അറിവും ഞങ്ങള്‍ക്ക് ലഭ്യമാകുകയുണ്ടായി. സര്‍, ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും കഴിയുന്നത്ര സുതാര്യമാണ്. ഇതിന്റെ ഭാഗമായി മെയ്15 നും, മെയ് 18 നും ഞങ്ങള്‍ താങ്കള്‍ക്ക് എഴുതിയിരുന്നു.ഞങ്ങളുടെ ബിസിനസ്സ് മോഡല്‍ പ്രസന്റേഷന്‍ ജൂലൈ14ന് ഒരു അപ്പോയിന്റ്മെന്റ് നല്‍കാന്‍ RBI യ്ക്ക് സാധ്യമാകാതെ വന്നപ്പോള്‍ ഞങ്ങള്‍ ഹൈക്കൊടതിയെ സമീപിക്കുകയും ജൂലൈ 12 ന് ഹൈക്കൊടതിയില്‍ നിന്ന് , ഞങ്ങളുടെ ബിസിനസ് മോഡല്‍ പ്രസന്റേഷനുള്ള അപ്പൊയിന്റ്മെന്റ് നല്‍കാനുള്ള വിധി സമ്പാദിക്കുകയും ചെയ്തതാണ്.മാത്രമല്ല, ജൂലൈ 21 ന് അയച്ച കത്തില്‍, ഞങ്ങള്‍ ബിസിനസ്സ് മോഡല്‍ പ്രസന്റേഷന് സമയം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.ആഗസ്റ്റ് ഒന്നിന് ഞങ്ങള്‍ക്ക് RBI യില്‍ നിന്ന് ഒരു ഇ-മെയില്‍ ലഭിക്കുകയുണ്ടായി.ഞങ്ങളുടെ ബിസിനസ്സ് മോഡല്‍ എഴുതി നല്‍കാനും അത് പഠിച്ച ശേഷം മീറ്റിംഗിന് സമയം അനുവദിക്കും എന്നായിരുന്നു ഉള്ളടക്കം.

ബാങ്കിങ്ങ് സൂപ്പര്‍ വിഷന്‍, ചീഫ് ജനറര്‍ മാനേജര്‍ ആവശ്യപ്പെട്ട പ്രകാരം, കമ്പനി ചിട്ട്സ് & ഫണ്ട്സ് മണി ലോണ്ടറിംഗ് സര്‍വീസിന്റെ പരിധിയില്‍ വരുമോ ഇല്ലയോ എന്ന് വ്യക്തമാക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍, , ഞങ്ങളുടെ കൂടെ ജോലി ചെയ്ത്, ന്യായമായ ശമ്പളത്തിന് അര്‍ഹത നേടിയ ഞങ്ങളുടെ പാനലിസ്റ്റുകളുടേയും, വെന്‍ഡേഴ്സിന്റേയും പണം നല്‍കുന്നതിന്നു വേണ്ടി, വിദേശത്തെ ഞങ്ങളുടെ ബാങ്കില്‍നിന്നും പണമിടപാടിനുള്ള തടസ്സങ്ങള്‍ നീക്കിത്തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.ഇന്ത്യയിലെ ലോക്കല്‍ ബാങ്കുകളോട് ഈ പണമിടപാട് സ്വീകരിക്കുവാനുള്ള അനുവാദം നല്‍കുന്നതു സംബന്ധിച്ച് നിര്‍ദ്ദേശിക്കണമെന്നും ഞങ്ങള്‍ അപേക്ഷിക്കുന്നു.

സര്‍, കമ്പനിയുടെ ഇപ്പോഴത്തെ പ്രതിസന്ധി മൂലം വിഷമവൃത്തത്തിലായ പാനലിസ്റ്റുകള്‍ക്കും, വെന്‍ഡേഴ്സിനും നല്‍കുന്നതിനു വേണ്ടി മാത്രമേ ഈ പണം ഉപയോഗിക്കൂ എന്ന്, ഞങ്ങള്‍ താങ്കള്‍ക്ക് ഉറപ്പു തരുന്നു,
ഈ വിഷമകരമായ അവസ്ഥയില്‍ നിന്ന് ഞങ്ങളെ കര കയറ്റാന്‍ ഞ്ങ്ങളുടെ 12 ലക്ഷം വരുന്ന പാനലിസ്റ്റ് സമൂഹത്തോടൊപ്പം, ഞങ്ങള്‍, പ്രതീക്ഷയോടെ കാണുന്നത് താങ്കളെയാണ്.

എന്ന്, ആശംസകളോടെ

ശ്രിമതി.ഹരീന്ദര്‍ കൌര്‍
ചെയര്‍ പേഴ്സണ്‍ , സ്പീക്ക് ഏഷ്യ 

No comments:

Post a Comment