Thursday, August 25, 2011

പുതിയ വാര്‍ത്ത-കൂടുതല്‍ കാര്യങ്ങള്‍

ശ്രീ.താരക് ബാജ്പൈക്ക് ഇന്ന് തന്നെ ജാമ്യം ലഭിക്കും.എന്നാല്‍ ജാമ്യം ലഭിച്ച് അദ്ധേഹം പുറത്തു വരുന്നതും കാത്ത്  മധ്യപ്രദേശ്,രാജസ്ഥാന്‍, പൂനേ, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള അധികാരികള്‍ ക്യൂ നില്ക്കുകയാണ്.അതു കൊണ്ട് ഇന്ന് കമ്പനി ജാമ്യത്തുക കെട്ടിവെയ്ക്കില്ല.തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്ന് മുന്‍ കൂര്‍ ജാമ്യം ലഭിച്ചതിനു ശേഷമേ ജാമ്യത്തിലേടുക്കൂ.തുടരെത്തുടരെയുള്ള അറസ്റ്റ് ഒഴിവാക്കാന്‍ അതാണ് വഴി.അതുകൊണ്ട് , തിങ്കളാഴ്ച വരെ അദ്ധേഹം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തന്നെ തുടരുന്നതാണ് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും അഭിലഷണീയം.


സുഹൃത്തുക്കളേ, നമ്മുടെ എതിരാളികള്‍ വളരെ ആസൂത്രിതമായാണ് നീങ്ങുന്നത്.അവര്‍ ഒഴിവുദിവസങ്ങള്‍ക്കു മുന്‍പുള്ള ദിവസങ്ങളാണ് അവരുടെ അറസ്റ്റുകള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.ആയതു കൊണ്ട് നമ്മളും ഇപ്പോള്‍ വളരെ തന്ത്രപരമായി നീങ്ങേണ്ടിയിരിക്കുന്നു.അതു കൊണ്ടാണ് നമ്മുടെ അഡ്വകെറ്റ് ശ്രി.അബാദ് പാണ്ഡെ സുപ്രീം കോടതിയിലെ മുന്‍ കൂര്‍ ജാമ്യത്തിന് ശേഷം ശ്രി.താരക് സറിനെ ജാമ്യത്തിലെടുക്കാമെന്ന് തീരുമാനിച്ചത്.




തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുന്നതോടെ സ്പീക്ക് ഏഷ്യ ഒഫിഷ്യലുകള്‍ക്ക് സ്വതന്ത്രമായി കൂടുതല്‍ അറസ്റ്റുകള്‍ തടസ്സപ്പെടുത്താത്ത രീതിയില്‍ ബിസിനസ്സില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കും.ഇപ്പോള്‍ തന്നെ താനെയിലെ കേസ് കമ്പനിക്ക് എതിരെ ഉള്ളതല്ല.ഒരു പാനലിസ്റ്റ് , തന്റെ അപ് ലൈനെതിരെ നല്‍കിയ കേസ് ആണ്.പക്ഷേ, ആ കേസ് സമര്‍ഥമായി കമ്പനിക്കെതിരെ ഉപയോഗിക്കുകയാണ് അധികാരികള്‍ ഇപ്പോള്‍ ചെയ്തത്.ഇത്തരം നിസ്സാരമായ കേസുകള്‍ ഭാവിയില്‍ കമ്പനി ഒഫിഷ്യലുകളെ തടസ്സപ്പെടുത്താതിരുന്നാല്‍ മാത്രമേ പേയ് ഔട്ട് സംബന്ധമായ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ നമുക്ക് സാധിക്കൂ.


കൂടുതല്‍ വിവരങ്ങള്‍ അല്‍പ്പസമയത്തിനകം ലഭ്യമാകും.

No comments:

Post a Comment