സ്പീക്ക് ഏഷ്യ ഒരു മണി ചെയിനാണോ?
സ്പീക്ക് ഏഷ്യ ഒരു മണി ചെയിന്‍ കമ്പനിയാണെന്ന് നമ്മില്‍ ആരെങ്കിലും വിശ്വസിക്കുമെന്നു തോന്നുന്നില്ല.എന്നാല്‍ അങ്ങിനെ പറയുന്നവരോടു പറയാന്‍ നമുക്ക് ലളിതമായ ഒരു മറുപടി ഉണ്ട്.ഏതെങ്കിലും ഒരു മണിചെയിന്‍ കമ്പനിയില്‍ ചേര്‍ന്ന എല്ലാവര്‍ക്കും പ്രതിഫലം ലഭിക്കുമോ?ഒരിക്കലുമില്ല! പിരമിഡ് സ്കീമുകളുടെ പ്രത്യേകത , അതില്‍ ആദ്യം ചേരുന്ന ആളുകള്‍ക്ക് പണം ലഭിക്കുകയും, പിന്നീട് ചേരുന്നവര്‍ക്ക് അവസരവും, പണവും കുറവു ലഭിക്കും എന്നതാണ്.കാരണം അവയ്ക്ക് വ്യക്തമായ ഒരു ബിസിനസ്സ് പ്ലാന്‍ ഇല്ല.ചേരുന്ന അംഗങ്ങളില്‍ നിന്ന് സബ്സ്ക്രിപ്ഷന്‍ ആയി ലഭിക്കുന്ന പണമാണ് മറ്റ് അംഗങ്ങള്‍ക്കിടയില്‍ വിതരണം നടത്തുന്നത്.അതു കൊണ്ടു തന്നെ ഇത്തരം ഇടപാടുകള്‍ ഇന്ത്യയടക്കം മിക്ക രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട്.സ്പീക്ക് ഏഷ്യ ഒരു തരത്തിലും ഇത്തരം സ്കീമുകളില്‍ പെടുന്നില്ല.സ്പീക്ക് ഏഷ്യ പണം നല്‍കുന്നത് സര്‍വ്വെ ചെയ്യുന്നതിനാണ്.ഈ പണം ലഭിക്കുന്നത് അംഗങ്ങളില്‍ നിന്ന് ലഭിക്കുന്ന സബ്സ്ക്രിപ്ഷനില്‍ നിന്നല്ല.മറിച്ച് സ്പീക്ക് ഏഷ്യക്ക് സര്‍വ്വേകള്‍ ലഭിക്കുന്ന കമ്പനികള്‍, പാനല്‍ എക്സ്ചേഞ്ചുകള്‍, എന്‍.ജി.ഒ കള്‍, മാര്‍കറ്റ് റിസര്‍ച്ച് കമ്പനികള്‍ എന്നിവിടങ്ങളില്‍ നിന്നാണ്.ഒരു സര്‍വ്വേക്ക് ഇത്രയും പ്രതിഫലം ലഭിക്കുമോ?
തീര്‍ച്ചയായും! സര്‍വ്വേകള്‍ പൂരിപ്പിക്കുന്നതിന് ലോകാടിസ്ഥാനത്തില്‍ നല്‍കിപ്പോരുന്ന പ്രതിഫലം 40$- 50$ എന്ന നിരക്കിലാണ്.ഇതില്‍ കുറവും , കൂടുതലും നല്‍കി വരുന്ന കമ്പനികള്‍ ഉണ്ട്.സര്‍വ്വേയ്ക്ക് തിരഞ്ഞെടുക്കുന്ന വിഷയവും, സര്‍വ്വേ ചെയ്യുന്ന വ്യക്തിയുടെ ഈ രംഗത്തെ പരിചയവും അടിസ്ഥാനമാക്കി പ്രതിഫലം ഇനിയും കൂടാം. സ്പീക്ക് ഏഷ്യ ഇന്ത്യയില്‍ നല്‍കുന്നത് ഒരു സര്‍വ്വേക്ക് 575 രൂപയാണ്.ഇത് ഒരിക്കലും കൂടുതലല്ല എന്ന് നമുക്ക് ഇപ്പോള്‍ മനസ്സിലാക്കാര്‍ സാധിക്കുമല്ലോ?
ഇതു സംബന്ധമായ കൂടുതല്‍ കാര്യങ്ങള്‍ പാനലിസ്റ്റുകള്‍ എന്ന നിലക്ക് നാം അറിയേണ്ടതുണ്ട്.അപ്പോഴേ കമ്പനിയുടെ ബിസിനസ്സ് മോഡലിന്റെ പ്രസക്തിയും, പ്രാധാന്യവും നമുക്ക് മനസ്സിലാകൂ.ഇത്രയും പറയാന്‍ കാരണം , സ്പീക്ക് മലയാളം നടത്തിയ കൂട്ടായ്മയിലേക്കുള്ള റെജിസ്റ്റ്രേഷനില്‍ നിന്നും മനസ്സിലായ ചില വസ്തുതകളാണ്.ഇത് എഴുതുന്നതു വരെ 79 പേരാണ് അതില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അതില്‍, കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ട്.പക്ഷേ, അതില്‍ കമ്പനി ട്രൈനിങ്ങിന് അവസരം ലഭിച്ചിട്ടുള്ളവര്‍ കേവലം 53% പേരാണ്.47% ശതമാനം പേര്‍ കമ്പനിയെക്കുറിച്ചും, കമ്പനിയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ചും കാര്യമായ അറിവില്ലാത്തവരാണെന്നര്‍ഥം.അതിന്റെ കാരണം തിരഞ്ഞ് അധികമൊന്നും പോകേണ്ടതില്ല.കമ്പനി ട്രൈനിംഗിനു പങ്കെടുക്കാത്തവര്‍ക്കും പണം ലഭിക്കുന്നു എന്നതു തന്നെ.3 മാസം മുന്‍പ്, അതായത് പേയ്മെന്റുകള്‍ നിലക്കുന്നതിന്റെ മുന്‍പ് കമ്പനിയില്‍ അംഗമായ എല്ലാവര്‍ക്കും പേയ്മെന്റ് ലഭിച്ചതായി നമുക്ക് മനസ്സിലാകുന്നു.5 മാസം മുന്‍പ് ചേര്‍ന്ന ഒരാള്‍ക്ക് പേയ്മെന്റ് ലഭിച്ചിട്ടില്ല എന്ന് കണ്ടു.അത് ഒരു പക്ഷേ ആ പാനലിസ്റ്റ് പേയ്മെന്റ് റിക്വസ്റ്റ് നടത്തിയില്ലായിരിക്കാം.അല്ലെങ്കില്‍, സബ് പാനലുകള്‍ക്ക് വരിക്കാരനാവാനായി ആ തുക ഉപയോഗിച്ചിരിക്കാം.അതല്ലാതെ ഒരാള്‍ക്കും പേയ്മെന്റ് ലഭിക്കാതിരിക്കാന്‍ കാരണമില്ല.28% ആളുകള്‍ പുതിയ ആളുകളാണ്.അവര്‍ക്കാണ് പേയ്മെന്റ് ലഭിക്കാത്തവര്‍.72% ആളുകള്‍ക്കും പേയ്മെന്റ് ലഭിച്ചവരാണ്.ഇതില്‍ നിന്നും ഒരു പ്രധാന കാര്യം മനസ്സിലാക്കാം.കമ്പനിയുടെ ട്രൈനിംഗുകളില്‍ പങ്കെടുക്കുകയോ ബിസിനസ്സ് ചെയ്യുകയോ ചെയ്യാത്തവര്‍ക്കും പേയ്മെന്റ് ലഭിക്കുന്ന ബിസിനസ്സ് മോഡലാണ് സ്പീക്ക് ഏഷ്യയുടേത്.പക്ഷേ, ഒരു പ്രതിസന്ധി നേരിടുമ്പോള്‍ കമ്പാനിയെക്കുറിച്ച് അധികം അറിവില്ലാത്തവര്‍ പരിഭ്രാന്തരാകുന്നു.അവിടെയാണ് ട്രൈനിംഗിന്റെ പ്രാധാന്യം.ട്രൈനിംഗ് ശരിയായി ലഭിച്ചവര്‍ ഒരു വാര്‍ത്ത കേല്‍ക്കുമ്പോള്‍ അതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തയ്യാറാകുന്നു.അല്ലാത്തവര്‍ അത് കണ്ണുമടച്ച് വിശ്വസിക്കുന്നു.ഇത്രയും പറഞ്ഞത് ഭാവിയിലും ട്രൈനിംഗിന്റെ പ്രാധാന്യം നാമെല്ലാവരും മനസ്സിലാക്കണം എന്ന് വിശദീകരിക്കാനാണ്.മാത്രമല്ല തന്റെ ടീമിനെ ശരിയായ രീതിയില്‍ ട്രൈനിംഗ് കൊടുക്കാനും സപ്പോര്‍ട്ട് ചെയ്യാനുമാണ് ഒരാള്‍ക്ക് കമ്പനി റഫറല്‍ ഇന്‍ കം നല്‍കുന്നത്.താഴെ കൊടുത്തിരിക്കുന്ന ഗ്രാഫില്‍ നിന്ന് ഇപ്പോള്‍ പറഞ്ഞ വിവരങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാം.
സപ്പോര്‍ട്ട് : ഷാജി എന്ന പാനലിസ്റ്റ് ഒരു ചോദ്യം ചോദിച്ചിരിക്കുന്നു.എല്ലാവര്‍ക്കും ഉള്ള ഒരു സംശയമാണ്.അതുകൊണ്ട് അതിനെക്കുറിച്ച് ഇവിടെ പറയാം.ആഗസ്റ്റ് 4 ന് നടക്കും എന്നു പറഞ്ഞിരുന്ന റിസര്‍വ് ബാങ്ക് സിറ്റിംഗിന് എന്ത് സംഭവിച്ചു? സിറ്റിംഗ് നടന്നോ? നീട്ടി വച്ചോ? നടന്നെങ്കില്‍ അതിന്റെ റിസള്‍ട്ട് എന്ത്? നമ്മളെല്ലാവരും വളരേ പ്രതീക്ഷയോടെ കാത്തിരുന്ന ഒന്നായിരുന്നല്ലോ അത്.
സത്യത്തില്‍ വളരെയധികം ഈ വിഷയത്തില്‍ അന്യേഷണം നടത്തിയെങ്കിലും, റിസര്‍വ് ബാങ്ക് സിറ്റിംഗിനെക്കുറിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.പക്ഷേ, ശ്രീമതി. ഹരീന്ദര്‍ കൌറിന്റെ ഓപണ്‍ ലെറ്റര്‍ സൂചിപ്പിക്കുന്നത് അത് നടന്നു കാണാന്‍ ഇടയില്ല എന്നാണ്.ഒരു പക്ഷേ നീട്ടി വയ്ക്കപ്പെട്ടിരിക്കാം.അതു കൊണ്ടായിരിക്കണം കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ അവര്‍ തന്നെ മുങ്കൈ എടുത്തത്.ഇത് ആ കത്ത് വായിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഒരു സൂചന മാത്രമാണ്.യഥാര്‍ത വിവരങ്ങള്‍ അറിഞ്ഞാല്‍ അത് 'സ്പീക്ക് മലയാളം' നിങ്ങളൊട് പങ്കു വയ്ക്കുക തന്നെ ചെയ്യും.
എന്തായാലും ഒരു കാര്യത്തില്‍ വളരേ സന്തോഷം തോന്നുന്നു.റെജിസ്റ്റ്ര് ചെയ്ത ഒരാള്‍ പോലും കമ്പനിക്ക് എതിരെ ചിന്തിക്കുന്നില്ല.എല്ലാവരും മുഴുവന്‍ സപ്പോര്‍ട്ടും കമ്പനിക്ക് നല്‍കുന്നു.നമുക്കും എന്തെങ്കിലും ഒക്കെ ചെയ്യാം , കാര്യങ്ങള്‍ വേഗത്തിലാകാന്‍.അതിന്നായി 'സ്പീക്ക് മലയാളം' കൂട്ടായ്മയില്‍ ഇനിയും റെജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ റെജിസ്റ്റര്‍ ചെയ്യുക.ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment