Thursday, August 18, 2011

പത്രക്കാര്‍ അറിഞ്ഞിട്ടില്ല...!!!

ഇത്രയും പ്രമാദമായ ഒരു കേസിന്റെ കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിച്ചത് പത്രക്കാര്‍ അറിഞ്ഞിട്ടില്ല.ഇത്രയും ദിവസം സ്പീക്ക് ഏഷ്യയുടെ പിന്നാലെ നടന്ന ഒറ്റ ചാനലുകളേപ്പോലും ഇപ്പോള്‍ കാണ്മാനില്ല.സ്റ്റാര്‍ ന്യൂസ് 16 ലെ കോടതി നടപടികള്‍ തൊട്ടേ അപ്രത്യക്ഷമായതാണ്.അവര്‍ക്ക് അന്നേ സംഗതി കത്തിക്കാണും! പക്ഷേ, അന്ന് സീ ബിസിനസ്സില്‍ വാര്‍ത്ത വന്നിരുന്നു.ജാമ്യാ‍പേക്ഷ നീട്ടി വച്ചു എന്ന്.എന്നാല്‍ ഇന്നാകട്ടെ എല്ലാവരും അണ്ണാ ഹസാരെയുടെ പിറകിലാണ്( എന്ന് നടിക്കുന്നു).പുലര്‍ച്ചെ ശ്രീ.താരക് ബാജ്പൈയെ പോലീസ് കൊണ്ടു പോകുമ്പോള്‍ 'ഹാജര്‍!' പറഞ്ഞ സ്റ്റാര്‍ ന്യൂസ് റിപ്പോറ്ട്ടറെയെങ്കിലും കാണേണ്ടതല്ലേ? ഇല്ല - ആരും ഇല്ല..! പക്ഷേ, ഫേസ് ബുക്കും, മൊബൈലും , ബ്ലോഗറും ഉള്ള ഇക്കാലത്ത് ചാനലുകളുടെ ഒരു കളിയും വിലപ്പോവില്ല... എന്നിരുന്നാലും നമുക്ക് ചെറിയ ഒരു ഫ്ലാഷ് ന്യൂസ് കിട്ടിയിട്ടുണ്ട് കേട്ടോ? ദോഷം പറയരുതല്ലോ - അധികമാരും കാണരുതെന്ന് കരുതി ഒറ്റ ഫ്ലാഷിലൊതുക്കിയതാണ് സീ-ബിസിനസ്സ്.ഏതോ ഒരു പാനലിസ്റ്റ് അത് ചിത്രത്തിലാക്കി പോസ്റ്റ് ചെയ്തിരിക്കുന്നു.ഹിന്ദിയിലാണ് . താഴെയുള്ള ചിത്രത്തില്‍ ഫ്ലാഷ് ന്യൂസിനു നേരെ വായിക്കാം.



കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുന്നു.അല്‍പ്പ സമയത്തിനകം നമുക്ക് വീഡിയോകളും ചിത്രങ്ങളും ലഭ്യമാകും....

No comments:

Post a Comment