Thursday, August 4, 2011

ഐക്യ മത്യം മഹാബലം.

ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള സ്പീക്ക് ഏഷ്യക്കാര്‍ വളരെ വലിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.പഞാബിലെ പാനലിസ്റ്റുകളുടെ റാലിയും, പൂനെയിലെ പാനലിസ്റ്റുകളുടെ പത്രസമ്മേളനവും അതിനു ലഭിച്ച അനുകൂല പ്രതികരണവും നാം കണ്ടു.പാനലിസ്റ്റുകള്‍ മുംബൈ ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹരജി നല്‍കാന്‍ പോകുന്നു.നാളെ രാവിലെ ജന്തര്‍-മന്തറില്‍ ഒരു പടുകൂറ്റന്‍ റാലിയാണ് പാനലിസ്റ്റുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.കമ്പനി ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ കൂടെ പാനലിസ്റ്റുകളുടെ സപ്പോര്‍ട്ടും കൂടി ഉണ്ടെങ്കിലേ കാര്യങ്ങള്‍ വേഗത്തിലാകൂ.കേരളത്തില്‍, ഇന്ത്യയില്‍ മറ്റു പ്രദേശങ്ങളില്‍ ഉള്ള അത്ര പാനലിസ്റ്റുകള്‍ ഇല്ലെങ്കിലും ഇവിടെയും നമ്മള്‍ പത്രമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.മാധ്യമങ്ങള്‍ നമ്മുടെ യഥാര്‍ത വിവരങ്ങള്‍ ഇവിടെയും മറച്ചു വെക്കുകയാണ്.ഈ അവസ്ഥ തുടര്‍ന്നാല്‍ അത് നമുക്ക് ഭാവിയിലും ദോഷം ചെയ്യും.അതു കൊണ്ട് കേരളത്തിലുട നീളം ഉള്ള പാനലിസ്റ്റുകളുടെ ഒരു കൂട്ടായ്മ നമുക്ക് രൂപപ്പെടുത്തേണ്ടതുണ്ട്.എങ്കില്‍ മാത്രമേ ഇതിനെതിരെ ഫലപ്രദമായി പ്രതികരിക്കാന്‍ നമുക്ക് സാധിക്കൂ.അതിനുള്ള ഒരു എളിയ ശ്രമത്തിന് 'സ്പീക്ക് മലയാളം' മുന്‍ കൈ എടുക്കുകയാണ്.എല്ലാ‍വരും ഈ ശ്രമത്തെ പിന്തുണയ്ക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നമുക്ക് ഒരു ഫോം ലഭിക്കും.അതില്‍ വിവരങ്ങള്‍ നല്‍കിയ ശേഷം 'സബ്മിറ്റ്'ചെയ്യുക.

 നമ്മുടെ കൂട്ടായ്മയിലേക്കുള്ള ലിങ്ക്

4 comments:

  1. Company should say through press conference or message to media that company is ready to pay all the dues to its panelist. I wonder why company is not speaking about the ESCROW account now. If company claim that its ready to pay publicly, the RBI/government agency can be a third party to pass the amount to the panelist. If the government agencies are not coming forward to help us even after the announcement from SAOL, then we should go court arising the issue requesting an urgent solution. Also the media is racing questions regarding the genuineness of surveys. Even panelists like me too confused about the commercial value of surveys regarding Anna Hasare movement, Aadarsh Flat controversy, Petrol Price Hike etc.. Company should produce some sort of proofs that claiming the genuineness of such surveys.

    ReplyDelete
  2. Dear Shajiajarkali : Surveys are meant not only for commercial purposes but also for variety of other purposes.NGO s are getting millions of Rupees for conducting studies about different social and cultural impacts of events in a country like india.I think you have noticed that most of the big companies have a an NGO associated with them.Thanks for sharing your thoughts.

    ReplyDelete
  3. Dear Navas, thanks for the reply, I'm convinced in that point. But its a question in many minds including media which needed to be cleared for our smooth functionality

    ReplyDelete
  4. Definitely... Well said Mr.Shajiajarkali.കമ്പനി പ്രധാനമായും നിയമ നടപടികളിലും, റിജിസ്ട്രേഷന്‍,ബാങ്ക് ട്രാന്‍സ്ഫര്‍ തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.ചാനലുകളോടും മറ്റു മാധ്യമങ്ങളോടും മല്ലടിക്കാന്‍ തുടങ്ങിയാലത് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രൊഡക്റ്റീവാകില്ല.ഇത്തരുണത്തില്‍ നമുക്ക് കരണീയമായിട്ടുള്ളത് പരിഭ്രാന്തരാകാതിരിക്കുക എന്നതാണ്.നമ്മേക്കൊണ്ട് കഴിയുന്നത് കമ്പനിയെ സപ്പോറ്ട്ട് ചെയ്യാനായി ചെയ്യുക എന്നതാണ്.പല പോസിറ്റീവ് വാര്‍ത്തകളും കമ്പനി തന്നെ പുറത്തു വിടാതെ വച്ചിട്ടുണ്ടാകാം.അത് ശത്രുക്കള്‍ക്ക് ഒരു ആയുധമാകാതിരിക്കാന്‍.ശ്രീ.മനോജ് കുമാറിന്റെ ഹിന്ദിയിലുള്ള രണ്ടാമത്തെ വീഡിയോയില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്, മീഡിയയുമായുള്ള യുദ്ധം തല്‍ക്കാലം നമ്മള്‍ പാനലിസ്റ്റുകള്‍ ഏറ്റെടുക്കേണ്ടിയിരിക്കുന്നു.കമ്പനി ഇപ്പോള്‍ അതിലേക്ക് ശ്രദ്ധ നല്‍കുന്നില്ല.മീഡിയ ശ്രമിക്കുന്നത് ജനങ്ങളെ പാനിക് ആക്കി കൂടുതല്‍ പരാതിക്കാരെ ഉണ്ടാക്കാനാണ്.ജനങ്ങള്‍ പാനിക് ആവാതിരിക്കുകയാണ് അതിനുള്ള ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗം.

    ReplyDelete