ഹലോ സ്പീക്ക് ഏഷ്യന്‍സ്,
ആദ്യമായി എന്നെ പുറത്താക്കിയ സ്പീക്കിന്ത്യാഓണ്‍ലൈന്‍ വെബ്സൈറ്റ് അഡ്മിനികളുടെ നടപടിയില്‍ ഞാന്‍ ശക്തമായി പ്രതിഷേധിക്കുകയാണ്.എന്നാല്‍ അവര്‍ , സ്വയം വിശേഷിപ്പിക്കുന്നതാവട്ടെ, അവര്‍ ഇന്ത്യയിലെ ഏറ്റവും സ്വത്ന്ത്രമായ മാധ്യമമാണെന്നാണ്.
ആര്‍ക്കും 20 ലക്ഷം പാനലിസ്റ്റുകളുടെ ശബ്ദത്തെ തടയാനാവില്ല.
നമ്മള്‍ എല്ലാ പ്രശനങ്ങളും തരണം ചെയ്ത് തിര്‍ച്ചു വരവു നടത്തുമ്പോള്‍ , നമ്മുടെ ജീവിതത്തെ അപകടപ്പെടുത്താന്‍ ശ്രമിച്ച പാനലിസ്റ്റുകള്‍ ആരാണെന്ന് നാം ഓര്‍മ്മിക്കുക തന്നെ ചെയ്യും.
ഞായറാഴ്ച ആയിരുന്നത് കൊണ്ട് , നമ്മുടെ വരാന്‍ പോകുന്ന പാനലിസ്റ്റ് വെബ്സൈറ്റ് ആയ www.aispa.co.in ന് ആവശ്യമായ രേഖകള്‍ ശേഖരിക്കലായിരുന്നു ഇന്നത്തെ എന്റെ പ്രധാന ജോലി.മാത്രമല്ല, ഈ ആഴ്ച്ച അവസാനത്തിലോ , അടുത്ത ആഴ്ച്ച ആദ്യത്തിലോ ആയി നാം നടത്താന്‍ പോകുന്ന , വലിയ പ്രസ്സ് കോണ്‍ഫറന്‍സിലേക്കുള്ള തയ്യാറെടുപ്പുകളും നടത്തി.
ഇന്ന്, വിവിധ ഫേസ്ബുക്ക് പേജുകളില്‍ സ്പിക്ക് ഏഷ്യാ അനുകൂല കാമ്പൈനിങ്ങും നടത്തി.അത്തരം ഒരു കാമ്പനിലൂടെ അസോസിയേഷന്റെ സ്ലോഗന്‍ "Speak...Empowerment" എന്ന് ഉറപ്പിച്ചു.
കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കും മുന്‍പ് എല്ലാ സ്പീക്ക് ഏഷ്യക്കാരും നേരിടുന്ന ഒരു പ്രധാന പ്രശനത്തെക്കുറിച്ച് പറയാം.നമ്മുടെ സൈറ്റ് നേരിടൂന്ന പ്രശ്ന്മാണത്.അത് പൂര്‍ണ്ണമായും സാങ്കേതികമായ ഒരു തകരാറാണ്.എന്നാല്‍ , സൈറ്റിന്റെ നിയന്ത്രണം EOW വിന്റെ കൈകളിലായതിനാല്‍ നമുക്ക് ഇതു വരെ ആ പ്രശനം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.
താരക് സാറ് മോചിതനാകുന്നതോടേ , അദ്ധേഹം ആദ്യം പരിഹരിക്കുന്ന പ്രശനം, നമ്മുടെ സൈറ്റ് തിരിച്ചെടുക്കുക എന്നതായിരിക്ക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
പിന്നെ, നാം നേരിടുന്നത് ഊഹാപോഹങ്ങളുടെ പ്രചാരം ആണ്.കമ്പനിയുടെ സ്വന്തം സംവിധാനം ശരിയാകുന്നതു വരെ അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ എന്നില്‍ നിന്നുള്ള വിവരങ്ങളില്‍ വിശ്വാസം അര്‍പ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.
പ്രസ്സ് കോണ്‍ഫരന്‍സിനായി പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ടിന് ഞാന്‍ അവതരിപ്പിച്ച കാര്യങ്ങള്‍ താഴെ :
AISPA/outward/001 Date 28th August, 2011
Dear Sir,
മാധ്യമങ്ങളില്‍ ഏകപക്ഷീയമായും, നെഗറ്റീവായും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്പീക്ക് ഏഷ്യ വിവദം താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.ഇതിന് ഇരകളായി മാറിയ 20 ലക്ഷം പാനലിസ്റ്റുകളുടെ കാഴ്ചപ്പാടില്‍ കാര്യങ്ങള്‍ താഴെ പറയും വിധമാണ്.
2010 ഫെബ്രുവരി/മാര്‍ച്ചില്‍ സിംഗപ്പൂര്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ട സ്പീക്ക് ഏഷ്യാ ഓണ്‍ലൈന്‍ എന്ന കമ്പനി ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നു.
കമ്പനിയുടെ തുടക്കം ഒരു സര്‍വ്വെ കമ്പനി എന്ന രീതിയിലായിരുന്നു.അപ്പോള്‍ അതിന്റെ ആപ്ത വാക്യം "ഞങ്ങള്‍ നിങ്ങളുടെ അഭിപ്രയത്തെ വില മതിക്കുന്നു" (We Value your Opinion) എന്നതായിരുന്നു.
വ്യത്യസ്ഥമായ ഒരു ആശയം, കമ്പനിയില്‍ നിന്നുള്ള നല്ല സപ്പോര്‍ട്ട് എന്നിവ മൂലം ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനി 20 ലക്ഷം പാനലിസ്റ്റുകളുള്ള ഭീമമായ രീതിയിലേക്ക് അതിശീഘ്രം വളര്‍ന്നു.
ഇന്ത്യ മുഴുവന്‍ പരന്നു കിടക്കുന്ന, വ്യത്യസ്ഥ രീതിയിലുള്ള പാനല്‍ നിര മൂലം ആഗോള പാനല്‍ എക്സ്ചേഞ്ചുകളില്‍ ഏറ്റവും മുന്‍ നിര പാനല്‍ ദാദാവായി മാറാന്‍ കമ്പനിക്ക് സാധിച്ചു.
2011 മേയ് 12 വരെ കൃത്യമായി കമ്പനി അതിന്റെ പാനലിസ്റ്റുകള്‍ക്ക് ശമ്പളം നല്‍കിക്കൊണ്ടിരുന്നു.കമ്പനിയുടെ സിങപ്പൂര്‍ ബാങ്കറായ യു.ഓ.ബി , റിസര്‍വ് ബാങ്കില്‍ നിന്നും മേയ് 23 ന് അവര്‍ക്ക് ലഭിച്ച സര്‍ക്കുലര്‍ പ്രകാരം മേയ് 27 ന് ക്മ്പനിയുടെ ബാങ്ക് അക്കൌണ്ട് നിര്‍ത്തലാക്കുന്നതു വരെ എല്ലാം കൃത്യമായിരുന്നു.(circular No. DBS.CO.PPD No.16237/11.01.005/2010-11)
ഞങ്ങള്‍ പാനലിസ്റ്റുകള്‍ക്ക് പ്രതിഫലം നല്‍കുന്നത് പുനഃരാരംഭിക്കാനും, കമ്പനിയുടെ റെജിസ്റ്റ്രേഷന്‍ നടത്തുന്നതിനുമായി നിരവധി തവണ കമ്പനി റിസര്‍വ് ബാങ്ക്, മറ്റു ഔദ്യോഗിക ഏജന്സികളേയും സമീപിക്കുകയുണ്ടായി.
ചെറുകിട നിക്ഷേപകരെ ഇന്റര്‍നെറ്റ് തട്ടിപ്പില്‍ നിന്നും സംരക്ഷിക്കുന്നതിനായി മഹാരാഷ്ട്ര ഗവണ്മെന്റ് നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് പാനലിസ്റ്റ് അല്ലാത്ത ഒരു വ്യക്തി ബഹു.മുംബൈ ഹൈക്കോടതിയില്‍ ഒരു ക്രിമിനല്‍ പൊതു താല്‍പ്പര്യന്‍ ഹരജി നല്‍കുകയുണ്ടായി. ഹൈക്കോടതി EOW വിനൊട് ഇത്ത്രമ കാര്യങ്ങള്‍ അന്യേഷിച്ച് റിപ്പോറ്ട്ട് നല്‍കാന്‍ നിര്‍ദ്ധേശിച്ചു.
പ്രഥമ ദൃഷ്ട്യാ ചില നിരീക്ഷണങ്ങള്‍ കോടതി നടത്തുകയുണ്ടായി.എന്നാല്‍ , ഇതിലൊന്നിലും സ്പീക്ക് ഏഷ്യയെ നേരിട്ട് പ്രതിപാദിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല.
EOW അവരുടെ റിപ്പോറ്ട്ടില്‍ പ്രതികാരബുദ്ധിയോടെ സ്പീക്ക് ഏഷ്യയെ കുറ്റക്കാരാക്കുകയും അന്യേഷണം ആരംഭിക്കുകയും ചെയ്തു. ബാങ്ക് അക്കൌണ്ടുകള്‍ നില്‍ത്തലാക്കപ്പെടും വരെ കമ്പനിയില്‍ നിന്ന് പ്രതിഫലം പറ്റിക്കൊണ്ടിരുന്ന ശ്രി.ഖോസ് ല എന്ന ഒരു പാനലിസ്റ്റിന്റെ പരാതിയിലാണ് അന്യേഷണങ്ങള്‍ക്കു തുടക്കം. ഇന്ത്യയിലെ മറ്റു ചില ഭാഗങ്ങളില്‍ ഉള്ള ചില പാനലിസ്റ്റുകളും ചില പരാതികള്‍ നല്‍കി. കമ്പനിയുടെ ബാങ്ക് അക്കൌണ്ട് പ്രവര്‍ത്തിക്കുന്ന സമയത്ത് പ്രതിഫലം ലഭിച്ചില്ലെന്ന് ഒറ്റയാള്‍ പോലും പരാതിപ്പെട്ടിട്ടില്ല.
സ്പീക്ക് ഏഷ്യക്ക് എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ സാധിക്കും.മാത്രമല്ല , ബാങ്കിഗ് ചാനലുകള്‍ ശരിയായാല്‍ പ്രതിഫലം നല്‍കും എന്ന കാരയത്തില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്.
പെട്ടെന്നുള്ള ഈ പ്രവത്തനം നിര്‍ത്തലാക്കല്‍ 20 ലക്ഷം വരുന്ന, ഞങ്ങള്‍ , പാനലിസ്റ്റുകളുടെ ജീവിതത്തെ താറുമാറാക്കി.എല്ലാ പാനലിസ്റ്റുകളും, അവരുടെ വരുമാനം മെച്ചപ്പെടുത്തുവാനും അവരുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാനും വേണ്ടിയാണ് സ്പീക്ക് ഏഷ്യയില്‍ ചേര്‍ന്നത്.2011 മേയ് വരെ അവര്‍ അതിന്റെ ഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു.കുറേയാളുകള്‍ അവരുടെ ജീവിതരീതിയില്‍ വലിയൊരു മാറ്റം ഉണ്ടാക്കി.
പണം ലഭിക്കതായിട്ട് ഇപ്പൊള്‍ മൂന്നു മാസം ആയിരിക്കുന്നു.ഇപ്പോഴും, എല്ലാ പാനലിസ്റ്റുകളും(പരാത്പ്പെട്ട ചിലര്‍ ഒഴികെ), കമ്പനിയെ സപ്പോര്‍ട്ട് ചെയ്യുകയും, പ്രശനങ്ങള്‍ അവസാനിച്ച് പ്രതിഫലം നല്‍കുന്നത് വീണ്ടും തുട്ങ്ങുന്നതും ക്ഷമയോടെ കാത്തിരിക്കുന്നു.
ഇന്ത്യ്യിലങ്ങോളമിങ്ങോളമുള്ള പാനലിസ്റ്റുകളില്‍ നിന്നുള്ള സപ്പോര്‍ട്ട്
ഈ-മെയിലുകളുടെ അടിസ്ഥാനത്തിലാണ് ഈ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടത്.
അസോസിയേഷന്‍ ബഹു.മുംബൈ ഹൈക്കോടതിയില്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയില്‍ സെപ്റ്റമ്പര്‍ ഏഴിനു വാദം വച്ചിരിക്കുന്നു.ഇതില്‍ മഹാരാഷ്ട്ര ഗവണ്മെന്റ് അന്ന് മറുപടി ഫയല്‍ ചെയ്യാന്‍ കോടതി അറിയിച്ചിരിക്കുന്നു.
ചില പാനലിറ്റുകള്‍ സ്വതന്ത്രാമായി സുപ്രീം കോടതിയെ സമീപിച്ച് പണം ലഭ്യമാക്കുന്ന കാര്യത്തില്‍ ഒരു ഇടക്കാലാശ്വാസംനല്‍കണമെന്ന് അപേക്ഷിച്ചിരിക്കുന്നു. മാത്രമല്ല കോടതിയുടെ നിരീക്ഷണത്തിന് കീഴില്‍ പാനലിസ്റ്റുകളുടെ പ്രതിഫലം നല്‍കണമെന്നും അപേക്ഷിച്ചിരിക്കുന്നു.
പ്രധാനപ്പെട്ട ഒരു കാര്യം ഇവിടെ സൂചിപ്പികാനുള്ളത് മേയ് 9 മുതല്‍ മേയ് 11 വരെ ഗോവയില്‍ വച്ചു സ്പീക്ക് ഏഷ്യ സംഘടിപ്പിച്ച ഏറ്റവും വലിയ ഉപഭോക്തൃ കൂട്ടായ്മയായ ജെന്‍-എക്സ് ബാസാറിനെക്കുറിച്ചാണ്.
ജെന്‍-എക്സില്‍ സ്കോഡ ഓട്ടോമോബൈത്സ്, ഫ്ലൈയിങ്ങ് മെഷീന്‍, ഐ.എഫ്.ബി ഇലക്ട്രോണിക്സ്, സാംസൊണൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, പ്രൊവോഗ്,റീബോക്ക്,ഗീതാഞ്ചലി ജ്വല്ലറി തുടങ്ങി ഒരു പാട് പ്രമുഖ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സ്പീക്ക് ഏഷ്യക്കാര്‍ക്കു വേണ്ടി വില്‍പ്പനക്ക് ഒരുക്കി.
ഒറ്റ ദിവസം കൊണ്ട് 4 മുതല്‍ 5 കോടി വരെ വിറ്റു വരവ് നേടി 'ഒറ്റദിവസത്തിലെ ഷോപ്പിംഗ്' റെക്കോര്‍ഡ് ആയി അത് മാറി.
ജെന്‍-എക്സ് അവസാനിച്ചത് കമ്പനിക്ക് പുതിയ തുടക്കം നല്‍കിക്കൊണ്ടായിരുന്നു.അതിനു ശേഷം കമ്പനിയുടെ ആപ്ത വാക്യം "ഉപഭോക്തൃ ശാക്തീകരണം"(Consumer Empowerment) എന്നാക്കി മാറ്റി.
ഒരു സര്‍വ്വെ കമ്പനി എന്ന നിലയില്‍ നിന്നും കമ്പനി ഒരു പ്രിസിഷന്‍ മാസ്സ് മാര്‍കറ്റീംഗ് കമ്പനിയായി വളര്‍ന്നു.കമ്പനി അതിനെ മാര്‍കറ്റിംഗിലെ 5 മത് "P" എന്ന നിലയില്‍ പരിചയപ്പെടുത്തുന്നു.
ഈ രണ്ടാം ഘട്ടം കമ്പനിയെ സംബന്ധിച്ചിടത്തോളം വിപ്ലവാത്മകമാണ്. ഈ ഘട്ടത്തില്‍ കമ്പനി അതിന്റെ ഇത്രയും വലിയ പാനലിസ്റ്റ് ശക്തിയുടെ വില പേശാനുള്ള ശക്തി ഉപയോഗിച്ച് ലോകോത്തര ഉത്പന്നങ്ങള്‍ പകുതിയോളം വരെ വിലക്കുറവില്‍ അതിന്റെ പാനലിസ്റ്റുകള്‍ക്ക് ലഭ്യമാക്കുക എന്ന വലിയ ലക്ഷ്യം ആണ് ഇട്ടിരിക്കുന്നത്.
ഞങ്ങള്‍ പാനലിറ്റുകള്‍ക്ക് അനുഭവപ്പെടുന്നത് , കമ്പനിയുടേ ഈ പെട്ടേന്നുള്ള വളര്‍ച്ചയും മാര്‍കറ്റില്‍ അതുണ്ടാക്കാന്‍ പോക്കുന്ന വിപ്ലവങ്ങളും എതിര്‍ കമ്പനികളുടെ അസൂയക്ക് കാരണമായിട്ടുണ്ടെന്നാണ്.
കമ്പനിയുടെ ഈ ശത്രു മറഞ്ഞിരുന്ന് കമ്പനിക്കെതിരെ വളരെ വിഷലിപ്തമായ അപവാദ പ്രചരനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ്.
ഈ പ്രചാരണങ്ങളുടെ ശില്‍പ്പികള്‍ അവരറിയാതെ , 20 ലക്ഷം പാനലിറ്റുകളുടെ ജീവിതത്തെയാണ് അപകടപ്പെടുത്തിയിരിക്കുന്നത്.ലക്ഷക്കണക്കിനാളുകളുടെ അടുപ്പ് പുകയുന്നത് സ്പീക്ക് ഏഷ്യയില്‍ നിന്നും അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്ന വരുമാനത്താലാണ്.പെട്ടെന്നുള്ള സ്പീക്ക് ഏഷയുടെ പ്രവര്‍ത്തന മാന്ദ്യം ഞങ്ങളുടെ "ജീവിക്കാനുള്ള അവകാശം" എന്ന ഭരണഘടന നല്‍കുന്ന അടിസ്ഥാന അവകാശ്ത്തയാണ് ഹനിക്കുന്നത്.
സര്‍, ഇതിന്റെ വെളീച്ചത്തില്‍ അസോസിയേഷന്‍ നിങ്ങളുമായി കൂടിക്കാഴ്ചയ്ക്കും ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനും അവസരം നല്‍കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.
സര്‍, ഞങ്ങള്‍ക്ക് എത്രയും പെട്ടെന്ന് കൂടിക്കാഴ്ചക്ക് ഒരു അപ്പോയിന്റ് മെന്റ് തരണമെന്ന് അഭ്യര്‍തിക്കുന്നു.താങ്ക് യു,
Yours truly,
Ashok Bahirwani
Secretary
AISPA
“കത്ത് അവസാനിക്കുന്നു”
നാളെ മുതല്‍ തുടങ്ങുന്ന ഈ ആഴ്ച സ്പീക്ക് ഏഷയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
നമ്മുടെ ഭാവിയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഞാന്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും.
ഈ ആഴ്ചയില്‍ എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എന്നോട് ചോദിക്കാതിരിക്കുക.കാരണം നമ്മുടെ ലീഗല്‍ കൌണ്‍സില്‍ അത് അനുവദിക്കുന്നില്ല.അത്, നമ്മുടെയും, നമ്മുടെ സ്പീക്ക് ഏഷ്യയുടേയും നന്മ മാത്രം കരുതിയാണ്.പക്ഷേ, നമ്മുടെ ഉയര്‍ന്ന റാങ്കിലുള്ള നിയമജ്ഞര്‍ ഉറച്ച കാല്വയ്പ്പുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തില്‍ ഉറപ്പാണ്.
ഈ ആഴ്ച നല്ല വാര്‍ത്ത കേള്‍കാനായി പ്രാര്‍ഥിക്കുക. സ്പീക്ക് ഏഷ്യ ഇന്നു വരെ നമ്മെ ചതിച്ചിട്ടില്ല.സ്പീക്ക് ഏഷയ് പരയുന്നത് കേള്‍ക്കാന്‍ തയ്യാറാകാത്തത് ഗവണ്മെന്റ് ഏജന്‍സികളാണ്. പക്ഷേ, എത്ര കാലത്തേക്ക്?
അവസാനം നിയമം സത്യത്തിന്റെ ഭാഗത്തേ നില്‍ക്കൂ
"സത്യമേ വജയതേ"
ഞാന്‍ എപ്പോഴും പറയാറുള്ള പോലെ സ്പീക്ക് ഏഷ്യയില്‍ വിശ്വാസം അര്‍പ്പിക്കുക,
ക്ഷമ കൈ കൊള്ളുക.
സ്പീക്ക് ഏഷ്യനായതില്‍ അഭിമാനം കൊള്ളുക.
Jai Speakasia
Ashok Bahirwani
AISPA
No comments:
Post a Comment