Sunday, August 21, 2011

ബഹിര്‍വാനിയുടെ പോസ്റ്റിന്റെ മലയാളം


വിനീതമായ പ്രധാനപ്പെട്ട ഒരു അഭ്യര്‍ത്ഥന :
 കൂട്ടുകാരേ, ആരോ എന്റെ മൊബൈല്‍ നമ്പര്‍ എല്ലാ സൈറ്റിലും പോസ്റ്റ് ചെയ്തു.
ഇന്ന് എനിക്ക് 700ല്‍ അധികം വിളികള്‍ വന്നു.
നമ്മുടെ മുന്നോട്ടുള്ള വഴിയില്‍ നേരിടുന്ന പല വലിയ പ്രശ്നങ്ങളിലും ശ്രദ്ധിക്കാന്‍ അതു മൂലം എനിക്ക് സാധിക്കുന്നില്ല.എല്ലാ പാനലിസ്റ്റുകളോടുമുള്ള എന്റെ വിനീതമായ എന്റെ അഭ്യര്‍ഥനയാണിത്.ഞാന്‍ ആവര്‍ത്തിക്കുന്നു.ദയവു ചെയ്ത് എന്നെ വിളിക്കരുത്.പകരം എനിക്ക് മെയില്‍ ചെയ്യുക.അല്ലെങ്കില്‍ കമന്റില്‍ അപ്ഡേറ്റ് ചെയ്യുക. 


24 മണിക്കൂറിനകം ഞാന്‍, അല്ലെങ്കില്‍ എന്റെ ടീം, എല്ലാ കമന്റിനും മെയിലിനും മറുപടി നല്‍കാമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു

അപ്പപ്പോള്‍ വേണ്ട കാര്യങ്ങളില്‍ നിന്ന് നിങ്ങളുടെ കോള്‍ എന്റെ ശ്രദ്ധ തെറ്റിക്കുന്നു.ഭാവിയില്‍ അത് നമുക്ക് ദോഷം ചെയ്തേക്കാം.

പ്രിയ സുഹൃത്തുക്കളെ, 

ഗുഡ് ഈവനിംഗ്, അതോ ഞാന്‍ ഗുഡ് മോണിംഗ് എന്നാണോ പറയേണ്ടത്? 

ഇപ്പോള്‍ പുലര്‍ച്ചെ 2:51, 2011 ആഗസ്റ്റ് 21 ലേക്ക് കടന്നിരിക്കുന്നു.ഞാന്‍ ഇപ്പോള്‍ വീട്ടിലെത്തിയതേയുള്ളൂ.ഞാന്‍ വളരേ ക്ഷീണിതനാണ്.പക്ഷേ, എനിക്ക് 20 ലക്ഷം വരുന്ന പാനലിസ്റ്റുകള്‍ക്ക് വിവരങ്ങള്‍ നല്‍കുക എന്ന കമ്മിറ്റ്മെന്റില്‍ ഉറച്ചു നിന്നേ പറ്റൂ.നമ്മുടെ പ്രിയപ്പെട്ട സീ.ഓ.ഓ ശ്രി.താരക് സര്‍,  മൂട്ടയും, പാറ്റയും ഉള്ള ഫാന്‍ ഇല്ലാത്ത മുറിയില്‍ കിടന്നുറങ്ങുമ്പോള്‍, ഒരു യഥാര്‍ത്ത സ്പീക്ക് ഏഷ്യന്റെ കടമ നിര്‍വഹിക്കാന്‍ ഞാന്‍ അല്‍പ്പം കൂടി ഉറങ്ങാതിരുന്നാലെന്താണ്? 

സുഹൃത്തുക്കളേ, 

സ്പീക്ക് ഏഷ്യന്റെ ജീവിതത്തിലെ സംഭവ ബഹുലമായ  മറ്റൊരു ദിനം  കൂടീ കൊഴിഞ്ഞു വീണിരിക്കുന്നു.അതുകൊണ്ട് ഞാന്‍ പറയുന്നു ഗുഡ് മോണിംഗ്..

ഇന്നത്തെ എന്റെ ദിവസം ആരംഭിച്ചത് ഒരു ദുഃഖവാര്‍ത്തയോടെയായിരുന്നു.നമ്മുടെ അസോസിയേഷന്‍ പ്രസിഡണ്ട് ശ്രി.മെല്വിന്‍ ക്രാസ്റ്റോയുടെ ഭാര്യയ്ക്ക് അസുഖം പിടിപെട്ട കാരണം ഇന്ന് ഹൈക്കോടതിയില്‍ നല്‍കേണ്ട പൊതുതാല്‍പ്പര്യ ഹരജി ഒപ്പു വക്കുന്നതിനായ്  എന്റെ കൂടെ അദ്ധേഹത്തിന് വരാന്‍ സാധിക്കില്ല എന്നായിരുന്നു ആ വാര്‍ത്ത.

നമ്മുടെ വൈസ് പ്രസിഡണ്ട് ശ്രി.ഗിരീഷ് വിതല്‍ക്കറും ജോയിന്റ് സെക്രട്ടറി.ശ്രീമതി.നിമി ഖാംഭോജും ആയിരുന്നു ഖിലാ കോടതിയിലെ സ്പീക്ക് ഏഷ്യ കൂട്ടായ്മയുടെ ഉത്തരവാദിത്തം.അവിടെ EOW , നമ്മുടെ CEO ശ്രി.മനോജ് കുമാറിന്റെ പത്നിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനായി കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
നമ്മുടെ അര്‍പ്പണമനോഭാവമുള്ള പാനലിസ്റ്റുകളായ സെന്‍പായ്. ശ്രി.അഭിജിത് പട്ടേലും കോഹെ. ശ്രി.ദേവേഷ് ഷായും പെറ്റീഷന്‍ ഹൈക്കോടതിയില്‍ നിന്നും മാഹിമിലുള്ള ശ്രി.മെല്‍ വിന്റെ വീട്ടിലേക്കും , ഒപ്പീട്ട ശേഷം തിരിച്ച് ഹൈക്കോട്തിയിലേക്കും എത്തിക്കാന്‍ എന്നെ സഹായിച്ചു.

പെറ്റീഷന്‍ ഇങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഖിലാ കോടതിയില്‍ വളരെ സമ്മര്‍ദ്ധം നിറഞ്ഞ നിമഷങ്ങളായിരുന്നു

1.ഞങ്ങളെല്ലാവരും (ഞങ്ങളുടെ ലീഡറായ ശ്രി.സുരേഷ് പാധിയുടെ കൂടെ ഞങ്ങള്‍ ഏകദേശം 70 -80 പേര്‍ അവിടെ കൂടിയിരുന്നു) ശ്രിമതി.രേണു ശര്‍മ (ശ്രീ.മനോജ് കുമാറിന്റെ പത്നി) EOW സംഘത്തിന്റെ കൂടെ വരുന്നതും കാത്ത് ആകാക്ഷയോടെ നില്ല്ക്കുകയായിരുന്നു അവിടെ.അവസാനം ഞങ്ങള്‍ക്ക് വാര്‍ത്ത ലഭിച്ചു Mis.Sharma യെ വെറുതെ വിടേണ്ടി വന്നുവെന്ന്.എല്ലാവരും ഒരു ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടു, സന്തോഷത്തിന്റെ ഒരു നിശബ്ദമായ നിമിഷം.


എനിക്കാണെങ്കില്‍ ഹൈദ്രാബാദിലെ വാര്‍ത്ത അറിയാതെ സമാധാനം ഇല്ലായിരുന്നു.ആരും അറിയാതെ ഞാന്‍ ഹൈദ്രാബാദുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു.

എല്ലാവരുടേയും ഓര്‍മ്മയ്ക്ക്, ഹൈദ്രാബാദീലെ പൊതു താല്‍പ്പര്യ ഹരജിയുടെ കാര്യവും ഇന്നു തന്നെയായിരുന്നൂ നിശ്ചയിച്ചിരുന്നത്.ഹൈദ്രാബാദില്‍ നിന്ന് ACP യുടെ റാങ്കിലുള്ള ഒരു ഉദ്ധ്യോഗ്സ്ഥനടക്കമുള്ള ഒരു സംഘം അവിടെയെത്തിയപ്പോള്‍ ഞങ്ങളുടെ സമ്മര്‍ദ്ധം രണ്ടോ മൂന്നോ ഇരട്ടിയായി മാറി.അവര്‍ എന്തിനിവിടെ വന്നു എന്ന് ഞങ്ങള്‍ ആശങ്കപ്പെട്ടു.ഹൈദ്രാബാദ് കോടതിയിലെ സ്റ്റേ നീക്കിക്കിട്ടും എന്ന് ഇവര്‍ക്ക് പ്രതീക്ഷയുണ്ടോ എന്ന് ഞങ്ങള്‍ സംശയിച്ചു പോയി.അവര്‍ക്ക് എന്തോ രഹസ്യ വിവരം ഇതു സംബന്ധമായി ലഭിച്ചിരിക്കുമോ?അവര്‍ നമ്മുടെ ടീമിനെ കസ്റ്റഡിയില്‍ എടുക്കാനാണോ ഇവിടെ എത്തിയത്? തുടങ്ങി ഒരു പാട് അശുഭ ചിന്തകള്‍ മനസ്സിലൂടെ കടന്നു പോയി.
കൂട്ടരേ, വല്ലാത്ത ഒരു നിമിഷങ്ങളായിരുന്നു അത്, എന്റെ ഹൃദയമിടിപ്പ് എനിക്കു തന്നെ കേള്‍ക്കാമായിരുന്നു.

 ശ്രി.താരക് അടക്കമുള്ള എല്ലാ ധൈര്യവാന്മാരായ ഓഫീസര്‍മാരെയും 2 മണിക്കു മുന്‍പ് മോചിപ്പിക്കപ്പെടും എന്ന് ഉറപ്പു വരുത്താന്‍ ഞങ്ങള്‍ പശ്ചാത്തലമൊരുക്കിക്കൊണ്ടിരുന്നു.

കാരണം ഹൈദ്രാബാദിലെ ഹിയറിംഗ് വച്ചിരിക്കുന്നത് 2:15 ന് ആയിരുന്നു.ഞങ്ങള്‍ സമയത്തിനെതിരെ സഞ്ചരിച്ചു കൊണ്ടിരുന്നു.നിമിഷങ്ങള്‍ അസാധാരണമാം വിധം വേഗതയാര്‍ന്നിരുന്നു.
സമയം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ല എന്ന എന്റെ അഛ്ചന്റെ  വാക്കുകള്‍ ഞാന്‍ ഓര്‍ത്തു.ഞാന്‍ മനസ്സ് കൊണ്ടു പ്രാര്‍ഥിച്ചു."എന്റെ അഛ്ചന്റെ വാക്കുകള്‍ തെറ്റാവണേ!".
സമയം നിശ്ചലമായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു.
സമയം സ്പീക്ക് ഏഷ്യയുടെ കൂടെയാകാന്‍ ഞാന്‍ കൊതിച്ചു.

പ്രാര്‍ഥന കൊണ്ട് അത്ഭുതങ്ങള്‍ നടക്കും എന്ന് പറയുന്നത് വളരെ ശരിയാണ് , ഹൈദ്രാബാദ് കോടതി ഈ വിഷയം ചൊവ്വാഴ്ചയിലേക്ക് മാറ്റി വച്ചു.സ്പീക്ക് ഏഷ്യ സമയത്തെ തോല്‍പ്പിച്ചു, ആ ദിവസത്തിലെ മറ്റൊരു കടമ്പ കൂടി കമ്പനി ചാടിക്കടന്നു.

എന്റെ മുഖത്ത് ഒരു നിശബ്ദ പുഞ്ചിരി വിടര്‍ന്നു.

ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും നമ്മുടെ എല്ലാ നായകന്മാരുടെയും റിലീസ് ഓര്‍ഡറുമായി എല്ലാവരുടേയും കുടുംബക്കാര്‍ ഖിലാ കോടതിയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ അവിടത്തെ ടെന്‍ഷന്‍ നിറഞ്ഞ അവസ്ഥക്ക് അവസാനമായി.

ശ്രി.മല്‍ഹോത്ര, ശ്രി.ജെയിന്‍,ശ്രി.സര്‍കാര്‍ പിന്നെ ശ്രി.ബാജ്പൈ ഇവിരുടെയെല്ലാം കുടുംബങ്ങളെ ഞാന്‍ നേരിട്ട് കണ്ട് സംസാരിച്ചു.എല്ലാ സ്പീക്ക് ഏഷ്യക്കാര്‍ക്കും വേണ്ടി അവരോട് നന്ദിയും,കടപ്പാടും അറിയിച്ചു.അവരുടെ ഭര്‍ത്താക്കന്മാരും, പിതാക്കന്മാരും, മക്കളും  അനുഭവിക്കുന്ന വേദനയിലും , പ്രശ്നങ്ങളിലും എല്ലാ പാനലിസ്റ്റുകള്‍ക്കുമുള്ള സഹാനുഭൂ‍തി ഞാന്‍ അവരെ അറിയിച്ചു

ഞാന്‍ മറ്റു ചില പാനലിസ്റ്റുകളുടെ കൂടെ പൊതു താല്‍പ്പര്യ ഹരജി നല്‍കാനായി മുംബൈ ഹൈ കോടതിയിലേക്ക് പോയി.ഹരജി ഏകദേശം 4:30 ന് ഫയല്‍ ചെയ്തു.

ഒരിക്കല്‍ കൂടി ഒരു നിശബ്ദമായ,ഉത്കണ്ഠാകുലമായ  സന്തോഷം ഞങ്ങള്‍ അനുഭവിച്ചു...

വാക്കുകളോ സ്തുതികളോ അല്ല, ഒരു ചെറു പുഞ്ചിരിയില്‍ എല്ലാം ഒതുക്കി..

"ഭീതിക്ക് എല്ലാ സന്തോഷങ്ങളേയും കവര്‍ന്നെടുക്കാനുള്ള സാമര്‍ഥ്യമുണ്ട്"
ഇത് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

2011 മേയ് 11 ന് Gen X Bazar ന് ശേഷം നാം അത് അനുഭവിച്ചതാണ്.
ഹൈക്കോടതിയില്‍ കൂടിയിരുന്ന സുഹൃത്തുക്കള്‍ ഇന്നത് ഒരിക്കല്‍ കൂടി അനുഭവിച്ചു

നമ്മുടെ COO താരക് ബാജ്പൈയുടെ മോചനത്തിനു ശേഷവും കാര്യങ്ങള്‍ നല്ല രീതിയിലല്ല എന്ന വാര്‍ത്തയാണ് ഞങ്ങള്‍ ശ്രവിച്ചത്

ഞാന്‍ തിരക്കിട്ട് ആര്‍തര്‍ റോഡിലെ ജയിലിലേക്ക് വണ്ടി ഓടിച്ചെത്തി പക്ഷെ വൈകിപ്പോയിരുന്നു.സമയം ഇത്തവണ ഞങ്ങളെ തോല്‍പ്പിച്ചു.

മിറാ റോഡിലെ പാന്‍ലിസ്റ്റിന്റെ 1,00,000/- രൂപയുടെ പരാതിയിന്മേലുള്ള എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ ബായന്തറിലെ EOW ശ്രീ.താരകിനെ അറസ്റ്റ് ചെയ്തു

താരക് ബാജ്പൈയെ കണ്ടെത്താന്‍ മിറാ റോഡിലെ മൂന്നു പോലീസ് സ്റ്റേഷനുകള്‍ ഞങ്ങള്‍ കയറിയിറങ്ങി.അവസാനം അദ്ധേഹത്തിന്റെ കുടുംബത്തെ കനഖിയ പോലീസ് സ്റ്റേഷനു പുറത്ത് ഞങ്ങള്‍ കണ്ടെത്തി

ശക്തമായ കോര്‍പ്പറേറ്റ് ഗൂഡാലോചന, വൃത്തികെട്ട രാഷ്ട്രീയ ഇടപെടല്‍, ആര്‍ത്തി പൂണ്ട കച്ചവട സ്ഥാപിത താല്‍പ്പര്യം.. ഇതിന്റെയെല്ലാം ദുഃഖ കരമായ കൂടിച്ചേരല്‍ ഈ സംഭവത്തില്‍ വ്യക്തമായിരുന്നു.
ഒരു ശരാശരി ഇന്ത്യക്കാരന്റെ അവസ്ഥ വ്യക്തമായി സൂചിപ്പിക്കും വിധം , ഇരകളായ പാനലിസ്റ്റു കൂട്ടായ്മ, ഞങ്ങള്‍ , ആ പോലീസ് സ്റ്റേഷനു പുറത്ത് കുനിഞ്ഞ ശിരസ്സോടെ കാത്തു നിന്നു.

നമ്മുടെ ലീഡേഴ്സ്, തുല്യതയില്ലാത്ത ഒരു മഹത്തായ അത്യാധുനിക ബിസിനസ്സ് മോഡലിന്റെ ശില്‍പ്പികള്‍, അകത്ത് അപമാനിക്കപ്പെടുകയും ചോദ്യം ചെയ്യ്പ്പെടുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ചിന്തിക്കാന്‍ പാടില്ലാത്തത് സംഭവിക്കാനായി , അതായത് നീതി പ്രതീക്ഷിച്ച് ഞങ്ങള്‍ ഒരിക്കല്‍ കൂടി കാത്തിരുന്നു.വിഡ്ഡികളെ സ്വപ്നം കാണുന്നതില്‍ നിന്ന് വിലക്കാന്‍ ആര്‍ക്കു സാധിക്കും.അഴിമതിയുടെ കറ പുരളാത്ത ഏതൊരാളും നമ്മുടെ  "മഹത്തായ ഭാരതത്തില്‍ " ഇന്ന് ഒരു വിഡ്ഡിയാണ്.

അഴിമതിയുടെ ഊഷരമായ മരുഭൂമിയില്‍ , ചോരവാര്‍ന്നു മരണത്തെ മുന്നില്‍ കാണുമ്പോള്‍ കഴുകന്മാര്‍ അവനെ വെറുതെ വിടുമെന്ന് വെറുതേ പ്രതീക്ഷിക്കുന്നു

നമ്മള്‍ ഒരിക്കല്‍ കൂടി ഒന്നിച്ചൊന്നായ് പുറത്തു വരും, നമ്മുടെ പ്രിയപ്പെട്ട സ്പീക്ക് ഏഷ്യയെ, 20 ലക്ഷം കുടുംബങ്ങളെ, നമ്മുടെ പ്രിയപ്പെട്ട ശ്രീ.താരക് ബാജ്പൈയെ അനുകൂലിക്കാനായി, നമ്മുടെ ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനായി...
നാം നാളെ ഒരുമിച്ചു കൂടുകയാണ്(ഓ, ഇന്ന്..! ) രാവിലെ 11 മണിക്ക് (ഞാന്‍ എഴുന്നെള്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു) താനെ ഡിസ്ട്രിക്റ്റ് ആറാം നമ്പര്‍ കോടതി മുറിക്കു മുന്‍പില്‍.

സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുക

സ്പീക്ക് ഏഷ്യ വിജയിക്കട്ടെ!


Ashok Bahirwani
Secretary
AISPA

1 comment: