Tuesday, August 9, 2011

എല്ലാവര്‍ക്കും ആശംസകള്‍... നമ്മുടെ പ്രയത്നം വിജയിക്കുന്നു.

കുറച്ചു മുന്‍പ് നാമെല്ലാവരും ഒരു വോട്ടിംഗ് ചെയ്തത് ഓര്‍ക്കുന്നുണ്ടാവും.ICDSI  "ഡയരക്റ്റ് സെല്ലീംഗ് അവാര്‍ഡ് " നു വേണ്ടിയായിരുന്നു ആ വോട്ടിംഗ്.ലോകത്തിലെ ഏറ്റവും നല്ല ഡയരക്റ്റ് സെല്ലിംഗ് കമ്പനിയേത് എന്ന് കണ്ടുപിടിക്കുന്നതിന് ഇന്റര്‍ നാഷണല്‍ കൌണ്‍സില്‍ ഓഫ് ഡയരക്റ്റ് സെല്ലിങ് ഇന്‍ഡസ്റ്റ്രി എന്ന ലോക ഡയര്‍ക്റ്റ് സെല്ലിംഗ് കമ്പനികളുടെ ഔദ്യോഗിക സംഘടനയായിരുന്നു ഈ വോട്ടെടുപ്പ് നടത്തിയത്.അതിന്റെ ഒന്നാം ഘട്ട ഫലഫ്രഖ്യാപനം താഴെ വായിക്കാം.


Statistics from June 20th to GMT 14:30 July 10th are released.(ജൂലൈ 10 വരെയുള്ള ഫലം)
Votes through ICDSI Website: 52596
Votes through Other Online Sources: 87691
Votes collected by Authorised Agencies in East Asia: 21560
Votes received by PO Box & Mail: 2504
Ranking:
Rank 1: Vemma (Member Company)
Rank 2: RMP Infotec (Non Member)
Rank 3: Amway (Member Company)
Rank 4: Speak Asia (Non Member)
Rank 5: Dxn (Member Company)
The above results are based on the 20 days voting trend conducted by the council and ranking may change every day(ഈ റിസള്‍ട്ടുകള്‍ 20 ദിവസത്തെ വോട്ടിംഗിന്റെ ഫലമാണ്.ഓരോ ദിവസവും വോട്ടിംഗ് നിലയില്‍ വ്യത്യാസം വരാം).

നമുക്കെല്ലാം സന്തോഷിക്കാം.കാരണം, വെറും ഒരു വര്‍ഷം മാത്രം പ്രായമുള്ള നമ്മുടെ കമ്പനി ഈ നേട്ടം കൈവരിക്കുമ്പോള്‍ നമ്മുടെയെല്ലാം വോട്ടുകള്‍ വളരേ വിലപ്പെട്ടതായി മാറുന്നു.നാം ഓരോരുത്തരും ചെയ്യുന്നത് ചെറിയ കാര്യമാണെങ്കിലും അത് എല്ലാവരും ഒന്നിച്ചു ചെയ്യുമ്പോള്‍ വലിയ ഫലങ്ങള്‍ ഉണ്ടാക്കുന്നു.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ഇതിലെ മറ്റുള്ള കമ്പനികളെല്ലാം ഒരുപാടു വര്‍ഷത്തെ അനുഭവസമ്പത്തുള്ളവരാണ്.മാത്രമല്ല, സ്പീക്ക് ഏഷ്യ ഈ സംഘടനയിലെ അംഗമാകുക പോലും ചെയ്തിട്ടില്ല.വെല്ലുവിളികളെല്ലാം അതി ജീവിച്ച് ഇനി കമ്പനി ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ നമ്മുടെ സ്ഥാനം എവിടെയായിരിക്കും?ഒരിക്കല്‍ കൂടി ഈ നേട്ടത്തില്‍ നമ്മുടെ കൂട്ടായ പരിശ്രമത്തില്‍ നമുക്ക് അത്യയധികം ആഹ്ലാദിക്കാം.നമ്മുടെ മറ്റുള്ള പരിശ്രമങ്ങളും വിജയ പാതയിലാണ്.കൂടുതല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം.നിങ്ങളുടെ സന്തോഷം ഇവിടെ പങ്കു വെക്കാം....

(ഇന്നലേ ഫ്രാഞ്ചൈസികളെ അന്യേഷണ ഏജന്‍സി വിളിപ്പിച്ചിരുന്നു.8 ഓളം ഫ്രാഞ്ചൈസികളെയാണ് ഇന്ത്യയില്‍ നിന്ന് ഒട്ടാകെ അന്യേഷണത്തിന് വിളിച്ചത്.5 മണി വരെ അവരെ ഓഫീസില്‍ ഇരുത്തി.സാമ്പത്തികമായ ഇടപാടുകളെക്കുറിച്ചാണ് അന്യേഷിച്ചത്.ഫ്രാഞ്ചൈസികള്‍ക്ക് വരുമാനം വരുന്ന വഴിയും, അത് അവര്‍ എങ്ങിനെ ട്രാന്‍സ്ഫര്‍ ചെയ്യുന്നു എന്നതുമാണ് അവര്‍ക്ക് അറിയാനുണ്ടായിരുന്നത്.വളരേ അനുകൂലമായ ഒരു സ്ഥിതിയാണെന്ന് പങ്കെടുത്ത ഫ്രാഞ്ചൈസികളുമായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു).

ഇന്ത്യയിലങ്ങോളമിങ്ങോളം, പാനലിസ്റ്റുകളുടെ വിവിധ പ്രതിഷേധ , ബോധവല്‍ക്ക്കരണ പരിപാടികള്‍ നടക്കുന്നു.ഇന്ന്, നാഗ്പൂരില്‍ ഒപ്പു ശേഖരണം നടക്കുന്നു.ഇന്നലെ , ഇ.ഓ.ഡബ്ലിയു ഓഫീസിനു മുന്‍പില്‍ തടിച്ചു കൂടിയത് 8000 ത്തോളം പാനലിസ്റ്റുകള്‍! മധ്യപ്രദേശില്‍ നിന്നും മുംബൈയിലേക്ക് 3000 ബൈക്കുകളിലായി 'സമര്‍ഥന്‍ യാത്ര ' നടക്കുന്നു.യാത്ര ഇന്‍ഡോര്‍ കടന്നിരിക്കുന്നു.വാരണാസിയില്‍ പാനലിസ്റ്റുകള്‍ സ്പീക്ക് ഏഷ്യക്കു വേണ്ടി യാഗം നടത്തി.ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.ദിനേന ഒരു പാട് പരിപാടികള്‍ നടന്നു കൊണ്ടിരിക്കുന്നു.അവഗണിക്കാന്‍ പറ്റാത്ത ഒരു ശക്തിയായി നമ്മള്‍ മാറുന്നു... 

1 comment:

  1. http://downloadpluss.com/ndtv-exposed/ , യു ടി വി യുടെ ചാനലില്‍ ആഗസ്റ്റ്‌ നാലിന് വന്ന ഈ പ്രത്യേക സംപ്രേക്ഷണം ശ്രദ്ധയില്‍ പെട്ട് കാണുമല്ലോ? കമ്പനിക്ക്‌ പൂര്‍ണമായും അനുകൂലമായി ഇതുവരെ ഒരു മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടില്ല. തരക് ബജ്പയിക്ക് എന്ന പോലെ ഈ വാര്‍ത്തയില്‍ കാണിച്ചിരിക്കുന്ന പോലീസ് ഇന്‍സ്പെക്ടറുടെ ശരീര ഭാഷയും ആത്മവിശ്വാസം നിറഞ്ഞതാണ്.

    ReplyDelete