Wednesday, August 17, 2011

കോടതി നടപടികള്‍ വിശദമായി

ഖിലാ കോടതിയിലെ നടപടികളില്‍ സാക്ഷിയായിരുന്ന, ഓള്‍ ഇന്ത്യാ സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസോസിയേഷന്റെ സെക്രട്ടറി ശ്രി.അശോക് ബഹിര്‍വാവിയുടെ കോടതി നടപടികള്‍ വിശദീകരിക്കുന്ന കുറിപ്പിന്റെ മലയാള ഭാഷാന്തരം ആണ് താഴെ കൊടുത്തിരിക്കുന്നത്.എല്ലാവരും ശ്രദ്ധിച്ച് വായിച്ച് നിങ്ങളുടെ ടീമിലുള്ളവരോട് വായിക്കാന്‍ പറയുക.


---------------------------------------------------------------------------------------------
സുഹൃത്തുക്കളേ,


ഗുഡ് ഈവനിംഗ് സ്പീക്ക് ഏഷ്യന്‍സ്,


നമ്മുടെ പ്രചോദനമായ പ്രിയപ്പെട്ട, COO ശ്രി.താരക് ബാജപൈയ്ക്ക് ഇന്ന് ബഹുമാനപ്പെട്ട കോടതി ജാമ്യം അനുവദിച്ചില്ല എന്ന വാര്‍ത്ത ഞാന്‍ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുകയാണ്.ഇതിന്റെ വിധി മജിസ്ട്രേറ്റ് 18/08/2011 ലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് ഖിലാ ചീഫ് മജിസ്റ്റ്രേറ്റ് കോര്‍ട്ടിലെ 19 ആം നമ്പര്‍ മുറിയില്‍ നടന്ന കാര്യങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടി വിശദീകരിക്കാന്‍ ശ്രമിക്കാം.



നമ്മുടെ കൌണ്‍സിലിലെ സീനിയര്‍ ആഡ്വ:പാണ്ഡയാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്.7 വര്‍ഷത്തിലില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കേസുകളില്‍ ജയിലിനേക്കാള്‍ ബെയിലിന്(ജാമ്യം) പ്രാധാന്യം കൊടുക്കണമെന്ന വിവിധ കോടതി വിധികളേയും, ബഹു.സുപ്രീം കോടതി റൂളിംഗും അദ്ധേഹം കോടതിയുടേ ശ്രദ്ധയില്‍ പെടുത്തി.


സ്പീക്ക് ഏഷ്യക്കെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്ന രണ്ട് സെക്ഷനിലും , അതായത് 406,420 , പരമാവധി ശിക്ഷാ കാലാവധി 7 വര്‍ഷമാണ്.


 പിന്നീട്, സീനിയറ് അഡ്വോകെറ്റ് പാണ്ഡ ബഹു.കോടതി മുന്‍പാകെ സ്പീക്ക് ഏഷ്യ ബിസിനസ്സ് മോഡല്‍ മുഴുവനായും വിവരിച്ചു.എങ്ങനെയാണ് ഒരു പാനലിസ്റ്റ് ഈ-സൈന്‍ മാഗസിന്‍ വരിക്കാരനാകുന്നതെന്നും, പിന്നീട് സ്പീക്ക് ഏഷ്യ അയക്കുന്ന സര്‍വെകള്‍ പൂരിപ്പിക്കുന്നതിനായി പരിശീലനം നേടുന്നതെന്നും അദ്ധേഹം വിശദീകരിച്ചു.ഈ സര്‍വ്വെകള്‍ യഥാവിധി പൂരിപ്പിക്കുന്നതൊടെ ഒരു പാനലിസ്റ്റ് 500/- രൂപ ഒരു സര്‍വ്വേക്ക് പ്രതിഫലത്തിന് അര്‍ഹനാകുന്നു.പരാതികാരനടക്കമുള്ള എല്ലാ പാനലിസ്റ്റുകള്‍ക്കും കമ്പനി കൃത്യമായും, വേഗത്തിലും പ്രതിഫലം നല്‍കിക്കൊണ്ടിരുന്നതാണ്.


അദ്ധേഹം തുടര്‍ന്നു: ആഗസ്റ്റ് ആദ്യത്തില്‍ കമ്പനിയില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന എല്ലാ പാനലിസ്റ്റുകള്‍ക്കും 
വേണ്ടി കമ്പനി എക്സിറ്റ് ഓപ്ഷന്‍ കൊണ്ടു വന്നു.ഈ എക്സിറ്റ് ഓപ്ഷന്‍ ഇപ്പോള്‍ പരാതിക്കാരനും ലഭ്യമാണ്.കോടതി നിര്‍ദ്ധേശിക്കുന്നുവെങ്കില്‍ എപ്പോള്‍ വേണമെങ്കിലും പരാതിക്കാരന് എക്സിറ്റ് ചെയ്ത് അദ്ധേഹത്തിന്റെ പണം തിരികെ വാങ്ങാവുന്നതാണ്.പരാതിക്കാരന്‍ 5,43,000 രൂ‍പ അദ്ധേഹത്തിന്റെ സബ്സ്രിപ്ഷന്‍, പാനലുകള്‍ എന്നിവയ്ക്ക് വേണ്ടി ചിലവാക്കിയെങ്കില്‍, അദ്ധേഹം RP ആയി നേടിയെടുത്ത 1,60,000 രൂപ കഴിച്ച് ബാക്കി തുക , കോടതി ഇച്ഛിക്കുന്നുവെങ്കില്‍, ഉടനെ തന്നെ അദ്ധേഹത്തിന് നല്‍കാവുന്നതാണ്.


20 ലക്ഷം പാനലിസ്റ്റുകളില്‍ പരാതി നല്‍കിയത് ഏക വ്യക്തിയാണെന്ന കാര്യം സീനിയര്‍ അഡ്വകെറ്റ് ശ്രി.പാണ്ഡെ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.


ഈ ഘട്ടത്തില്‍ , സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസോസിയേഷന്റെ അഡ്വോകെറ്റ് ശ്രി.അഹ്മദ് ആബ്ദി ,ബഹു. കോടതിയുടെ മുന്‍പാകെ ഹാജറാവുകയും, 20 ലക്ഷം പാനലിസ്റ്റുകള്‍ ഇപ്പോഴും കമ്പനിയുടെ കൂടെയാണെന്നും അവരുടെ അപേക്ഷ കേള്‍ക്കണമെന്നും , ഈ ഒരാള്‍ളുടെ പരാതിയേക്കാള്‍ അതിന് മുന്‍ ഗണന നല്‍കണമെന്നും ബോധിപ്പിച്ചു


ഒരൊറ്റ പാനലിസ്റ്റ് പോലും എന്തുകൊണ്ട് കമ്പനിക്കെതിരെ പരാതി നല്‍കാന്‍ തയ്യാറാകുന്നില്ല എന്ന് അദ്ധേഹം വിശദീകരിച്ചു.ആഡ്വ. അഹ് മദ് റൊണാള്‍ഡ് എന്ന ഒരു പാനലിസ്റ്റില്‍ നിന്ന് cyberron@gmail.comഎന്ന അഡ്രസ്സില്‍ നിന്ന് കിട്ടിയ ഈ-മെയില്‍ വായിക്കാന്‍ ആരംഭിച്ചു. 


"
അധികാരികള്‍ക്ക്,
സ്പീക്ക് ഏഷ്യ , അതിന്റെ പാനലിസ്റ്റുകള്‍ക്ക് നല്‍കാനുള്ള പണം നല്‍കാ‍ന്‍ സദാ സന്നദ്ധമാണെന്ന് മാത്രമല്ല, കമ്പനിയില്‍ നിന്ന് വിടുതല്‍ ആഗ്രഹിക്കുന്നവര്‍ക്കായി എക്സിറ്റ് ഓപ്ഷനും നല്‍കുന്നു.


പിന്നെന്തിനാണ് അധികാരികള്‍ കമ്പനിയെ ബുദ്ധിമുട്ടിക്കുന്നത്?


പാനലിസ്റ്റുകള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച് സ്പീക്ക് ഏഷ്യയില്‍ ഇട്ട കാശിന്റെ കാര്യത്തില്‍ അവര്‍ക്ക് യഥാര്‍ത്തത്തില്‍ പരിഗണയുണ്ടെങ്കില്‍ അധികാരികള്‍ ചെയ്യേണ്ടത്, പ്രതിഫലം നല്‍കപ്പെടുന്നത് സൂപ്പര്‍വൈസ് ചെയ്യുകയും, ലക്ഷക്കണക്കിന് പാനലിസ്റ്റുകളുടെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് അവര്‍ക്ക് നല്‍കപ്പെടുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയുമാണ്.


സ്പീക്ക് ഏഷ്യക്ക് പണം നല്‍കിയ ആളുകള്‍ , ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള സാധാ‍രണക്കാരാണ്.അവര്‍ക്ക്, ഒരു അധികവരുമാനം വീട്ടിലിരുന്ന് നേടുകയും അവരുടെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുക എന്ന ഒരു ഉദ്ധേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ.അവരാരും, കുറ്റവാസനയോടെയല്ല (Criminal Intention) ഇതില്‍ ചേര്‍ന്നിട്ടുള്ളത്.അവര്‍, പണം കടം വാങ്ങുകയും, ലോണ്‍ എടുക്കുകയും ചെയ്തു കൊണ്ടാണ് ഇതില്‍ അംഗമായിട്ടുള്ളത്, കാരണം കൂടുതല്‍ അധ്വാനിച്ച് അവരുടെ കുടുംബത്തെ പോറ്റണം.
അഴിമതിക്കാരുടേയും, സ്ഥാപിത താല്‍പ്പര്യക്കാരുടേയും ഒരു ഇരയാ‍യി സ്പീക്ക് ഏഷ്യ മാറിയതിന്റെ ഫലമാണിതെല്ലാം എന്നാണ് എനിക്ക് തോന്നുന്നത്.


സ്പീക്ക് ഏഷ്യ പരസ്യമായി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്നു: ഞങ്ങള്‍ക്ക് ജനങ്ങളുടെ പണം 
നല്‍കണം, ഞങ്ങളുടെ ജോലിക്കാര്‍ക്ക് ശമ്പളം നല്‍കണം എന്ന്.എന്തു കൊണ്ടാണ് അധികാരികള്‍ ഇത് കേള്‍ക്കാത്തത്? ജനങ്ങള്‍ക്ക് അവരുടെ പണം ലഭിക്കുന്നുവെന്ന് അധികാരികള്‍ ഉറപ്പു വരുത്തണം.ദയവു ചെയ്ത്, പാവപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം കൊണ്ട് , സ്വര്‍ഥ താല്‍പ്പര്യത്തിനായി രാഷ്ട്രീയം കളിക്കരുത്.
ആശംസകളോടെ,

Ronald Correa.

.."

കമ്പനിയേയും, 20 ലക്ഷം വരുന്ന പാനലിസ്റ്റുകളുടെ താല്പര്യവും സംരക്ഷിക്കുന്നതിനായി പാനലിസ്റ്റുകളുടെ കുടുംബം മുന്നിട്ടിറങ്ങുകയും ഓള്‍ ഇന്ത്യാ സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍ എന്ന സംഘടന സ്ഥാപിച്ച്  പ്രവര്‍ത്തനം ആരംഭിച്ചതായും  അഡ്വ.ആബ്ദി ബഹു.മജിസ്ട്രേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അതിന്റെ രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.


പരാതിക്കാരന് പണം നല്‍കാന്‍ കമ്പനി തയാറാണ്, മാത്രമല്ല എല്ലാ പാനലിസ്റ്റുകള്‍ക്കുമായി കമ്പനി എക്സിറ്റ് ഓപ്ഷന്‍ നല്‍കുകയും ചെയ്യുന്നു.അതു കൊണ്ടു തന്നെ സ്പീക്ക് ഏഷ്യ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന 406/420 സെക്ഷനുകള്‍ പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല, അവര്‍ ജാമ്യത്തിന് അര്‍ഹരാണ്.എന്ന അന്തിമ വാദം  അഡ്വകെറ്റ് പാണ്ഡെ ബഹു.കോടതി മുന്‍പാകെ സമര്‍പ്പിച്ചു.
മാത്രമല്ല, പരാതിക്കാരന് എപ്പോള്‍ വേണമെങ്കിലും, തന്റെ വാദം തെറ്റാണെന്ന് തോന്നിയാല്‍ പരാതി പിന്‍ വലിക്കാവുന്നതാണെന്ന് അഡ്വ.പാണ്ഡെ ബഹു.കോടതിയെ ബോധിപ്പിച്ചു.

ഇതെല്ലാം നടക്കുമ്പോള്‍ ഏറ്റവും തമാശ തോന്നിയ ഒരു രംഗം നമ്മെ വേദനിപ്പിക്കും.ആത്യന്തികമായി അത് നമ്മുടെ പബ്ലിക് പ്രൊസിക്യൂട്ടര്‍മാരുടെ നിലവാരക്കുറവ് എടുത്തു കാണിക്കുന്നതായി.(ഈ കേസില്‍ അത് നമുക്ക് അനുകൂലമായി വര്‍ത്തിച്ചൂ വെങ്കിലും നമ്മുടെ പൊതു താല്‍പ്പര്യത്തിന് അത് വലിയ മുറിവേല്‍പ്പിക്കും).ഈ വാദങ്ങളൊക്കെ നടക്കുമ്പോള്‍ ഈ വാദങ്ങളൊന്നും ശ്രദ്ധിക്കാതെ സര്‍കാര്‍ വക്കീല്‍ , ജാമ്യാപേക്ഷ്യിലുള്ള തന്റെ എതിര്‍പ്പ് എഴുതിത്തായാറാക്കുന്ന രംഗം നാമൊന്നു സങ്കല്‍പ്പിക്കുക.ഈ, ഭാ‍ഗത്താണെങ്കില്‍ 2 സീനിയര്‍ വക്കീലന്മാര്‍ 5 ലീഗല്‍ അസിസ്റ്റന്റുമാരുടെ ശക്തമായ പിന്തുണയോടെ വാദം നടത്തുന്നു.

പ്രതീക്ഷിച്ച പോലെയുള്ള വാദമുഖങ്ങളുമായി പബ്ലിക്ക് പ്രൊസിക്യൂട്ടര്‍ രംഗത്തെത്തി.



അവരുടെ ഓബ്ജെക്ഷന്‍ ഇങ്ങനെ പോകുന്നു:


പ്രതി നിയമത്തിന്റെ മുന്നില്‍ നിന്ന് ഓടിപ്പോകുമെന്നതിനാല്‍ ജാമ്യം അനുവദിക്കകരുത്.
പ്രതിക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാനും പരാതിക്കാരനെ സ്വാധീനിക്കാനും സാധ്യതയുണ്ട്.മാത്രമല്ല പ്രതി ശ്രി.താരക് ബാജ്പൈ മഹാരാഷ്ട്രയില്‍ താംസിക്കുന്നയാളല്ല.

മുകളില്‍ പറഞ്ഞ വാദത്തിന് മറുപടിയായി ആഡ്വ: പാണ്ഡെ:


ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശം ഒരു പൊരന് ഭരണഘടന നല്‍കുന്നുണ്ട്.മഹാരാഷ്ട്രയില്‍ അല്ല എന്നത് ഒരാളെ സ്വതന്ത്രനാക്കാതിരിക്കാന്‍ കാരണമാകുന്നില്ല.ഇത് എന്റെ പൌരാവകാശത്തിനെ ബാധിക്കുന്ന വിഷയമാണ്, ഞാന്‍ ഇത്തരം പരാമര്‍ശങ്ങളെ ശക്തിയായി എതിര്‍ക്കുന്നു.അദ്ധേഹത്തിന്റെ പാസ്പോറ്ട്ട് അധികൃതരുടെ കയ്യിലായിരിക്കേ ശ്രി.താരക് എങ്ങിനെയാണ് രാജ്യം വിട്ട് പോകുക എന്ന് അഡ്വ.പാണ്ഡെ ബഹു. കോര്‍ട്ടിനെ ബോധിപ്പിച്ചു.


കൂടാതെ, തെളിവു നശിപ്പിക്കല്‍, എന്നത് ജാമ്യം നിഷേധിക്കാനുള്ള ഒരു ഒഴിവു കഴിവായി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനെ എങ്ങിനെയാണ് ഇപ്പൊള്‍ വിവിധ കോടതികള്‍ മനസ്സിലാക്കിയിരിക്കുന്നതെന്ന കാര്യം അഡ്വ.പാണ്ഡെ, കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.ഈ ഒഴിവു കഴിവ് യഥാര്‍ത്തത്തില്‍ പ്രതിക്കെതിരെയല്ല എന്നതും, ഏതൊരാള്‍ക്കും തെളിവ് നശിപ്പിക്കാനും, പരാതിക്കാരനെ സ്വാധീനിക്കാനും അനുവദിക്കാം എന്ന പോലീസിന്റെ ഒരു സങ്കട വിവരണം മാത്രമാണിതെന്നും അഡ്വ.പാണ്ഡെ കോടതിയെ ബോധിപ്പിച്ചു.
എല്ലാ ഭാഗത്തു നിന്നുമുള്ള വാദങ്ങള്‍ കേട്ട ശേഷം വിധികായി ആഗസ്റ്റ് 18 ന് കോടതി കൂടുമെന്ന് ബഹു.കോടതി പ്രഖ്യാപിച്ചു

ജാമ്യാപേക്ഷയില്‍ ഒരു ദിവസത്തെ താമസം വന്നതില്‍, എന്റെ നിരീക്ഷണം:

ജാമ്യം നിഷേധിക്കണമായിരുന്നെങ്കില്‍ ബഹു.കോടതിക്ക് ഒരു ഒറ്റവരി വിധിന്യായത്തിലൂടെ അത് ചെയ്യാമായിരുന്നു.


"BAIL AAPPLICATION REJECTED NO BAIL ALLOWED". എന്നിങ്ങനെ.


പക്ഷേ, ജാമ്യാപേക്ഷയില്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ബഹു.കോടതി ഒരു ദിവസം ഏടുക്കുന്നു എന്നതില്‍ നിന്ന് എനിക്ക് 
മനസിലാകുന്നത് സ്പ്പീക്ക് ഏഷ്യക്ക് അനുകൂലമായ ഒരു വിധിയാണ് വരുന്നത്,  ഓരോ കാര്യങ്ങളും കാരണങ്ങളും വിശദീകരിച്ച ഒരു നീണ്ട വിധിയായിരിക്കും ഇത്രയും പ്രമാദമായ, വിവാദമായ കേസില്‍ പറയാന്‍ പോകുന്നത്.

അതു കൊണ്ട് നല്ലതിനായി പ്രതീക്ഷിച്ചിരിക്കുക.



ദൈവേച്ഛ, ഗുരു ഇച്ച, ഇന്‍ഷാ അല്ലാഹ് ദൈവത്തിന്റെ അനുഗ്രഹത്താല്‍ നമുക്ക് 18 ന് ജാമ്യം ലഭിക്കും.

നാളെ ഞാന്‍ , രാഹുല്‍ ഷാ യെക്കുറിച്ചും ഹൈക്കൊടതിയിലെ നമ്മുടെ പൊതു താല്‍പ്പര്യ ഹരജിയെക്കുറിച്ചും ചിലകാര്യങ്ങള്‍ പറയാം.



ജെയ് സ്പീക്ക് ഏഷ്യ,
അശോക് ബഹിര്‍വാനി,
സെക്രട്ടറി,
ഓള്‍ ഇന്ത്യ സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസോസിയേഷന്‍


ശ്രദ്ധിക്കുക : പ്രിയ സ്പീക്ക് ഏഷ്യക്കാരേ , നാം സ്പീക്ക് ഏഷ്യയെ അനുകൂലിച്ച് ഹൈക്കൊടതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹരജി നല്‍കാന്‍ പോകുന്നു.നിങ്ങളുടെ ഈ-മെയിലുകള്‍ എവിടെ?2 ദിവസമായി നമുക്ക് ലഭിച്ചത് 10000 ഈ-മെയിലുകള്‍ മാത്രം!കോടതിയില്‍ നമ്മുടെ പെറ്റീഷനുമായി നിവര്‍ന്നു നില്‍ക്കാന്‍ നമുക്ക് ചുരുങ്ങിയത് 1,00,000 മെയിലുകള്‍ എങ്കിലും വേണം.അതു കൊണ്ട്  എല്ലാവരോടും മെയിലുകള്‍ അയക്കാന്‍ പറയുക.മെയിലിന്റെ ഫോര്‍മാറ്റ് മുന്‍പത്തെ പോസ്റ്റില്‍ നിന്ന് കാണുക ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത് ലഭിക്കും speakmalayalam.blogspot.com/2011/08/blog-post_15.html .
Long Live SAOL


[പലരും വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല.ഈ കുറിപ്പ് മലയാളത്തില്‍ ടൈപ്പ് ചെയ്തത് മണിക്കൂറുകള്‍ പണിപ്പെട്ടിട്ടാണ്.ആയതു കൊണ്ട് നിങ്ങള്‍ സദയം ക്ഷമിക്കുക.മാത്രമല്ല, ഫോണില്‍ ഒരാളോട് മാത്രമേ കാര്യങ്ങള്‍ പറയാന്‍ കഴിയൂ.ഇവിടെയാണെങ്കില്‍ , എത്ര ആളുകളോടും കാര്യങ്ങള്‍ വിശദീകരിക്കാം.പിന്നെ, ഇവിടെ പറയുന്ന കാര്യങ്ങള്‍ മാത്രമേ ഫോണിലൂടെയും പറയാന്‍ സാധിക്കൂ.ഓരോരുത്തരോടും 10 മിനുട്ടെങ്കിലും വച്ച് (പല ആളുകളോടും മണിക്കൂറുകള്‍ സംവദിക്കാറുണ്ട്.അതില്‍ സന്തോഷമേയുള്ളൂ) നൂറു കണക്കിന് ആളുകളോട് ഫോണില്‍ വിശദീകരണം നല്‍കുന്നതിലെ അപ്രായോഗികത നിങ്ങള്‍ക്ക് മനസ്സിലാക്കാമല്ലോ?ഫോണ്‍ എടുക്കാന്‍ പലപ്പോഴും കഴിയാത്തതില്‍ പരിഭവിക്കില്ല എന്ന് ആശിക്കുകയാണ്,വേരൊരു കിടിലന്‍ വാര്‍ത്തയും ഇന്ന് നമ്മെ കാത്തിരിക്കുന്നു.അല്‍പ്പം കഴിഞ്ഞ് പോസ്റ്റു ചെയ്യാം. സ്നേഹപൂര്‍വ്വം - സ്പീക്ക് മലയാളം]

No comments:

Post a Comment