Thursday, August 25, 2011

തന്ത്രപരമായ നീക്കം - വിജയം സുനിശ്ചിതമാക്കാന്‍

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,


നിങ്ങള്‍ക്കെല്ലാം അറിയാവുന്നതു പോലെ താരക് സാറിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചു..
ചുരുക്കത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി പങ്കു വെയ്ക്കുന്നു


  1. കോടതി ശ്രി. താരക് ബാജ്പൈയ്ക്ക് ജാമ്യം അനുവദിച്ചു.
  2. മുന്‍ കൂട്ടി തീരുമാനിച്ചത് പ്രകാരം, നമ്മുടെ വക്കീല്‍  പണം ഇന്നു കെട്ടിവച്ചില്ല.തന്മൂലം, ജുഡീഷ്യല്‍ കസ്റ്റഡി തിങ്കളാഴ്ച വരെ ബഹു.കോടതി നീട്ടി.
  3. സ്പീക്ക് ഏഷ്യാ വക്കീല്‍, ആദ്യം സുപ്രീം കോടതിയില്‍ നിന്ന് മുന്‍ കൂര്‍ ജാമ്യം നേടും.അതിനു ശേഷം ശ്രീ.താരക് ബാജ്പൈ ജാമ്യത്തില്‍ ഇറങ്ങും.പിന്നെ, അടുത്ത 6 മാസക്കാലത്തേക്ക് അദ്ധേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല.



അതുകൊണ്ട് പ്രിയ സ്പീക്ക് ഏഷ്യക്കാരേ, നമ്മുടെ പോരാട്ടം അവസാന ഘട്ടത്തിലാണ്.



പോസിറ്റീവ് ആകുക, കമ്പനിയെ പിന്തുണയ്ക്കുക.



Proud To Be Speak Asian





കേരളാ പാനലിസ്റ്റുകള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത!


ഇന്നത്തെ പത്രവാര്‍ത്ത: മണിചെയിന്‍ വഴി ജനങ്ങളെ കബളിപ്പിക്കുന്ന കമ്പനികളേയും , ശരിയായി ബിസിനസ്സ് നടത്തുന്നവരേയും വേര്‍തിരിച്ച് കണ്ട് നടപടി സ്വീകരിക്കുന്നതിനായി ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതിയെ മന്ത്രി സഭ നിയോഗിച്ചു.സമിതിയോട് ഒരാഴ്ചക്കകം റിപ്പോറ്ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ധേശിച്ചു.




ഇത് നമുക്ക് സന്തോഷിക്കാനുള്ള വക നല്‍കുന്നു.കാരണം, സ്പീക്ക് ഏഷ്യയുടെ മേലുള്ള ഇപ്പൊഴത്തെ പ്രശ്നങ്ങള്‍ അവസാനിച്ച് കാര്യങ്ങള്‍ സാധാരണ ഗതിയിലായാലും കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷം വച്ച് നമുക്ക് ബിസിനസ്സ് നടത്താനാകുമോ എന്ന് ആശങ്കയുണ്ടായിരുന്നു.കാരണം ചില തട്ടിപ്പു കമ്പനികളുടെ പേരില്‍ , നല്ല രീതിയില്‍ ബിസിനസ്സ് നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കാടടച്ചു വെടിവെക്കുന്ന ഒരു രീതിയാണല്ലോ ഇപ്പോള്‍ നടന്നു വരുന്നത്.ഇതു മൂലം ജനങ്ങളോട് യാഥാര്‍ത്യം ബോധ്യപ്പെടുത്താന്‍ കഴിയാത്ത ഒരു സ്ഥിതിയാണുള്ളത്.ഇത് , നമ്മൂടെ യുഗ് ബ്രാന്‍ഡിന്റെ സര്‍വ്വീസ് സെന്ററുകളെയും ബാധിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു.എന്തായാലും ഈ റിപ്പോര്‍ട്ട് വരുന്നതോടെ ആ പ്രശനം പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.




"എല്ലാം നല്ലതിനാണ്"


We bound to win and we definitely Win - Mr.Tharak Bajpai

No comments:

Post a Comment