Saturday, August 20, 2011

ഇന്നലെ നടന്നത്.

ഏവരും, ഇന്നലെ ശ്രി.താരക് ബാജ്പൈ യുടെ ജയിലില്‍ നിന്നുള്ള വരവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു.എന്നാല്‍,വളരെ അപ്രതീക്ഷിതമായി ദുഃഖകരമാ‍യ ഒരു വാര്‍ത്തയാണ് നമുക്ക് കേള്‍ക്കാന്‍ സാധിച്ചത്.എന്നാല്‍ ആ വാര്‍ത്ത ശ്രി.താരകുമായി ബന്ധപ്പെട്ടല്ലായിരുന്നു.മറിച്ച്, ദുബായില്‍ നിന്നും വരികയായിരുന്ന നമ്മുടെ കമ്പനി CEO ശ്രി.മനോജ് കുമാറിന്റെ ഭാര്യയും, മകനും(പ്രായ പൂര്‍ത്തിയാകാത്ത) ഡെല്‍ഹി എയര്‍ പോര്‍ട്ടില്‍ വച്ച് മുംബൈ EOW വിന്റെ കസ്റ്റഡിയിലായി എന്ന ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു അത്.കമ്പനിയുമായോ, ഇപ്പോള്‍ നടക്കുന്ന കേസുമായോ യാതൊരു തരത്തിലും ബന്ധമില്ലാത്ത ഇവരുടെ അറസ്റ്റ് എല്ലാവരേയും ഞെട്ടിച്ചു.രോഗ ബാധിതയായതിനെത്തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ച കുടുംബത്തോടാണ് പോലീസ് ഈ ക്രൂരത കാണിച്ചത്.എന്തായാലും ഒരു പാട് പാനലിസ്റ്റുകള്‍  ഇന്ന് അവരെ ഖിലാ കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് നടപടിക്കെതിരെ പ്രധിഷേധവുമായി എത്തിയിരുന്നു.പക്ഷേ അല്‍പ്പം മുന്‍പ്, അവരെ തെളിവില്ലെന്നു പറഞ്ഞ് വെറുതെ വിട്ടുകൊണ്ട്, EOW ന്റെ നടപടിയെ കോടതി എതിര്‍ക്കുകയും ചെയ്തു.ഇത് പോലീസിന് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.


EOW വിന്റെ ഈ നടപടിയില്‍ നിന്ന് നമുക്ക് മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്.അതായത്, സ്പീക്ക് ഏഷ്യക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.അതു, കൊണ്ടു തന്നെ മറ്റു ചില രീതിയില്‍ ജനങ്ങളെ പ്രകോപിപ്പിച്ച് കമ്പനിക്കെതിരെ തിരിക്കാനും അതു വഴി പുതിയ തെളിവുകള്‍ ഉണ്ടാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്.ഇത് , നമുക്ക് മനസ്സിലാകുന്ന രീതിയിലുള്ള വേറെ ചില നീക്കങ്ങളും അവരുടെ ഭാഗത്തു നിന്നും ഉണ്ടായതായി കാണുന്നു.


അതിലൊന്ന്, ഫ്രാഞ്ചൈസികളെ ചോദ്യം ചെയ്യുമ്പോള്‍ അവര്‍ അനുവര്‍ത്തിച്ച നടപടിയാണ്.ഫ്രാഞ്ചൈസികളോട് വളരെ മാന്യമായി ഇടപെട്ട പോലിസ് കമ്പനിക്കെതിരെ കേസ് നല്‍കാന്‍ അവരെ പ്രേരിപ്പിച്ചു.കേസിനോടനുബന്ധമായി ഒരു ചോദ്യവും കാര്യമായി അവരോട് ചോദിച്ചില്ല.എന്നാല്‍ എല്ലാ ഫ്രാഞ്ചൈസികളും കമ്പനിക്കെതിരെ അവര്‍ക്കൊന്നും ബോധിപ്പിക്കാനില്ലെന്ന നിലപാടിലായിരുന്നു.മാത്രമല്ല, അവര്‍ എല്ലാം പറഞ്ഞത്, അധികാരികള്‍ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കും വരെ അവര്‍ക്ക് ഒരു തരത്തിലുള്ള തടസ്സവും നേറിട്ടിട്ടില്ല എന്നും, അതിന്ന് കമ്പനി ഉത്തരവാദിയല്ലെന്നുമായിരുന്നു.ഇതും പോലീസിന് തിരിച്ചടിയായി.ഇതിനിടെ പാനലിസ്റ്റുകള്‍ ചേര്‍ന്ന് രൂപീകരിച്ച AISPA വളരെ നല്ല രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയത് അവര്‍ക്ക് അടുത്ത തിരിച്ചടിയായി.


കാരണം , സാധാരണ ഇത്തരം കേസുകളില്‍ ഉണ്ടാവാറുള്ളത് ഇങ്ങനെയാണ്: ഒരു കമ്പനിക്കെതിരെ അന്യേഷണം തുടങ്ങുന്നതോടെ, അറസ്റ്റ് , ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിക്കല്‍ എന്നിവ നടക്കുന്നു.അതോടെ കൂടുതല്‍ ആളുകള്‍ പരാതിയുമായെത്തുന്നു.അപ്പോള്‍ കേസ് അനന്തമായി നീളുന്നതോടൊപ്പം കമ്പനി പ്രവര്‍ത്തനങ്ങളും നിലക്കുന്നു.കുറച്ചു കാലം കഴിയുന്നതോടെ കമ്പനി പണവുമായി കടന്നു എന്ന ആരോപണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.മരവിപ്പിച്ച ബാങ്ക് അക്കൌണ്ടുകളില്‍ നിന്നുള്ള പണം സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളില്‍ രാഷ്ട്രീയക്കാരുടേയും ഉന്നതരുടേയും പേരില്‍... ഇതോടെ അവര്‍ ലക്ഷയം നേടുന്നു. എന്നാല്‍, സ്പീക്ക് ഏഷ്യക്കെതിരെ ഇതൊന്നും ചെയ്യാന്‍ കഴിയാത്ത വിധം കമ്പനി ഓരോ ദിവസം അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നു.


ശ്രി.താരക് ബാജ്പൈക്ക് ജാമ്യം ലഭിച്ച ശേഷം അദ്ധേഹം ചില നടപടികള്‍ ചെയ്തു.


  1. പേയ്മെന്റ് തുടങ്ങാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിച്ച് സ്പീക്ക് ഏഷ്യ , വീണ്ടും RBI യ്ക്ക് എഴുതി.അത് മാധ്യമങ്ങള്‍ റിപ്പോറ്ട്ട് ചെയ്തു.ജനങ്ങളെ ഇനി അത് ഒളിക്കാന്‍ സാധിക്കില്ല.
  2. ദിവ്സങ്ങള്‍ക്കകം വെബ്സൈറ്റ്, EOW വില്‍ നിന്നും സ്പീക് ഏഷ്യക്ക് കൈമാറ്റം ചെയ്യാന്‍ ആവശ്യമായ ചില നടപടികള്‍ സ്വീകരിച്ചു. 
  3. പോറ്ട്ടില്‍ കെട്ടിക്കിടക്കുന്ന യുഗ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമം തുടങ്ങി.
  4. ഉന്നത ലീഡേഴ്സും, പാനലിസ്റ്റ് അസോസിയേഷനും കൂടിയുള്ള ഒരു മീറ്റിംഗ് നടത്താന്‍ പോകുന്നു.
  5. എല്ലാവരും കാത്തിരിക്കുന്നത് പേയ്മെന്റ് ആണ്.അതു കൊണ്ടാണ് റിസര്‍വ് ബാങ്കുമായുള്ള ആശയ വിനിമയത്തിന് പ്രാധാന്യം നല്‍കിയത്.
  6. ഈ സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് വരുവാന്‍ ശ്രി.മനോജ് കുമാറും, ശ്രിമതി.ഹരേന്‍ കൌറും നമ്മുടെ നിയമജ്ഞരുടെ ഉപദേശം തേടുന്നു.


കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ ലഭ്യമാകും.

1 comment:

  1. പെയ്മെന്റ് എന്ന് കിട്ടും ഭായി? വല്ല പിടിയും ഉണ്ടോ?...

    ReplyDelete