Thursday, August 18, 2011

മുംബൈ ഹൈക്കോടതി - ഇന്നത്തെ സംഭവങ്ങള്‍ (17/08/2011)



ഹലോ സ്പീക്ക് ഏഷ്യന്‍സ്,

ഗുഡ് ഈവനിംഗ് സ്പീക്ക് ഏഷ്യന്‍സ്,

ബഹു.  മുംബൈ ഹൈക്കോടതിയുടെ ഡിവിഷണല്‍ ബെഞ്ചിനു മുന്‍പാകെ 49 നമ്പര്‍ കോടതി മുറിയില്‍ ഇന്ന് നടന്ന സംഭവങ്ങള്‍ നിങ്ങള്‍ക്കു മുന്‍പില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.

പ്രാഥമികമായും അവിടെ മൂന്ന് വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. 


മഹാരഷ്ട്ര ഗവണ്മെന്റിനെതിരെ, ഇന്റര്‍നെറ്റ് തട്ടിപ്പില്‍ ഭാഗവാക്കായ വിവിധ കമ്പനികള്‍ക്കെതിരില്‍ ഒരു സ്വകാര്യ വ്യക്തി കൊടുത്ത അന്യായമായിരുന്നു ഒന്ന്.ഇത്തരം നിയമ വിരുദ്ധമായ സ്കീമുകളില്‍ പെടുന്ന സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ആശ്വാസംനല്‍കാനും, അവരുടെ താല്പര്യം സംരക്ഷിക്കാനും, ഇത്തരം തട്ടിപ്പില്‍ നിന്നും അവരെ സംരക്ഷിക്കാനുള്ള നിയമ നടപടികളും , നിര്‍ദ്ധേശങ്ങളും നല്‍കാന്‍ അപേക്ഷിക്കുന്നതായിരുന്നു ഇത്. 
  1. ഈ വിഷയത്തില്‍ ആഗസ്റ്റ് 3 ന് നടന്ന ഹിയറിംഗില്‍ , eow നോട് ഇന്ന് റിപ്പോറ്ട്ട് നല്‍കാനായിരുന്നു ബഹു.കോടതി ആവശ്യപ്പെട്ടിരുന്നത്.രാവിലെ 11.30 ന് ഈ കേസ് വിളിച്ചപ്പോള്‍ ഇതിന്റെ അഫിഡവിറ്റ് ഫയല്‍ ചെയ്യാന്‍ EOW കൂടുതല്‍ സമയം ആവശ്യപ്പെട്ടു.വീണ്ടും 3 മണിക്ക് അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടൂ.ബഹു.കോടതി അവര്‍ക്ക് അഫിഡവിറ്റ് ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കി.ഈ വിഷയത്തിലെ അന്തിമ അഫിഡവിറ്റ് അവര്‍ അടുത്ത ബുധന്‍ അതായത് 24 ന് ഹാജരാക്കേണ്ടതാണ്.
  2. കമ്പനി, ഈ പൊതു താല്പര്യ ഹരജിയില്‍ കക്ഷി ചേരാനുള്ള ഒരു അപേക്ഷ നല്‍കി.ബഹു.കോടതി എന്തെങ്കിലും വിധി പ്രസ്താവന നടത്തുന്നതിന്റെ  മുന്‍പ് കമ്പനിയുടെ വാദം കേള്‍ക്കണമെന്ന് കമ്പനി അപേക്ഷിച്ചു.തുടക്കത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച ജഡ്ജി പിന്നീട് ഇത് അനുവദിച്ചു.അടുത്ത വാദം കേള്‍ക്കുമ്പോള്‍ ഇതിന് അനുമതി നല്‍കി.
  3. സ്പീക്ക് എഷ്യാ പാനലിസ്റ്റ് അസോസിയേഷന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ശ്രി.മെല് വിന്‍ കാസ്ട്രോ ഒരു പൊതു താല്‍പ്പര്യ ഹരജി അഡ്വ.അഹ്മദ് അബ്ദി മുഖേന മുന്‍പ് നല്‍കിയിരുന്നു.അദ്ധേഹം ഇപ്പോള്‍ അസോസിയേഷന്റെ അഡ്വോകെറ്റ് എന്ന നിലയില്‍ ബഹു. ജഡ്ജി ശ്രിമതി. രഞനാ ദേശായിക്കു മുന്‍പ്പാകെ 20 ലക്ഷം പാനലിസ്റ്റുകളുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി ഒരു അസോസിയേഷന്‍ രൂപീകരിച്ച കാര്യം ഉണര്‍ത്തുകയും, ബഹു.ജഡ്ജ് ഈ കേസില്‍ അസോസിയേഷനെ കക്ഷി ചേരാന്‍ അനുവദിക്കുകയും ചെയ്തു.ഇത് സംബന്ധമായ വിധി അടുത്ത ഹിയറിംഗില്‍ പ്രതീക്ഷിക്കുന്നു. 
  4. ഇപ്പോള്‍ ലഭിച്ച 16,000 ഈ-മെയിലുകളുടെ അടിസ്ഥാനത്തില്‍ ഒരു പൊതു താല്പര്യഹരജി   ആഗസ്റ്റ് 24 ന് മുന്‍പ് ഫയല്‍ ചെയ്യാന്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നു.

ഇതാണ് ഇന്ന് ഹൈക്കോടതിയില്‍ നിന്നുള്ള അപ്ഡേറ്റ്


ഊഷ്മളമായ ആ‍ശംസകളോടെ,


അശോക് ബഹിര്‍വാനി,


സെക്രട്ടറി
AISPA (ഓള്‍ ഇന്ത്യാ സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍)

No comments:

Post a Comment