തടവറകള്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത
ആത്മവിശ്വാസം : ശ്രി.താരക് ബാജ്പൈ.
==================================================
ഹലോ ഫ്രണ്ട്സ്,
നാമെല്ലാവരും പല കാര്യങ്ങളും അറിയാനായി വളരെ ആകാംക്ഷാഭരിതരാണ്.
പ്രധാനപ്പെട്ട കാര്യങ്ങള്‍ താഴെ എഴുതിയിരിക്കുന്നു.
എപ്പോഴാണ് പേ ഔട്ട് തുടങ്ങുക?
ഏറ്റവും വിലയേറിയ ചോദ്യം ഇതു തന്നെയാണ്.മാത്രമല്ല ഞാന്‍ അടക്കമുള്ള മിക്കവാറും എല്ലാ പാനലിസ്റ്റുകളും പേയ്മെന്റ് വീണ്ടും തുടങ്ങുന്ന സമയവും കാത്ത് പ്രതീക്ഷയോടേ ഇരിക്കുകയാണ്.
ഞാന്‍ നിങ്ങളുടെ ശ്രദ്ധയിലേക്ക് ഒരു യാഥാര്‍ത്യം പങ്കു വയ്ക്കാന്‍ ആഗരഹിക്കുന്നു.അതായത്, ഒരു പാട് തവണ കമ്പനി ഇതു സംബന്ധമായ അപേക്ഷകളുമായി RBI (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) യെ സമീപിച്ചതാണ്, എന്നാല്‍ നമ്മുടെ അപേക്ഷകള്‍ക്കെല്ലാം നേരെ അവര്‍ അവരുടെ കര്‍ണ്ണങ്ങള്‍ കൊട്ടിയടക്കുകയായിരുന്നു.നമ്മള്‍ക്ക് ആവശ്യമായ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.നമ്മുടെ ഗ്ലോബല്‍ CEO ശ്രിമതി.ഹാരെന്‍ കൌര്‍ 2011 ആഗസ്റ്റ് 19 ന് ഒരിക്കല്‍ കൂടി RBI യ്ക്ക് എഴുതിയിരിക്കുകയാണ്.(എഴുത്തിന്റെ കോപ്പിക്ക് മുന്‍പത്തെ പോസ്റ്റുകള്‍ തിരയുക).ഇപ്പോഴും നാം ഒരു അനുകൂലമായ മറുപടി പ്രതീക്ഷിക്കുന്നു.
ഞാന്‍ നിങ്ങളുടെ ശ്രദ്ധ , നമ്മുടെ അസോസിയേഷന്‍ ബഹു.മുംബൈ ഹൈക്കോടതി മുന്‍പാകെ ഫയല്‍ ചെയ്ത പൊതു താല്‍പ്പര്യ ഹരജിയിലേക്ക് (PIL) ക്ഷണിക്കുവാന്‍ ആഗ്രഹിക്കുന്നു.
അതിലെ ഒരു പ്രധാന അപേക്ഷ , RBI രാജ്യമൊട്ടാകെയുള്ള ബാങ്കുകളിലേക്ക് സ്പീക്ക് ഏഷ്യക്കെതിരെ ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് നല്‍കിയിരിക്കുന്ന സര്‍ക്കുലര്‍ , പിന്‍ വലിക്കാന്‍ അവരോട് നിര്‍ദ്ധേശിക്കണമെന്നതാണ്.നിലച്ചു പോയിരിക്കുന്ന 200000 ത്തോളം പാനലിസ്റ്റുകള്‍കളുടെ പേയ്മെന്റ് റിക്വസ്റ്റ് പരിഗണിച്ച് അവര്‍ക്ക് പ്രതിഫലം നല്‍കാന്‍ കമ്പനിയെ അനുവദിക്കണമെന്നും ഹരജിയില്‍ അപേക്ഷിക്കുന്നു.
ചുരുക്കത്തില്‍ വരുന്ന ബുധനാഴ്ച, 2011 ആഗസ്റ്റ് 24, ന് ബഹു. ഹൈക്കൊടതി ഈ ഹരജി കേട്ടു കഴിയുമ്പോള്‍ ഈ ചോദ്യത്തിന് നമുക്ക് നല്ല ഒരു ഉത്തരം ലഭിക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സര്‍വ്വെകള്‍ എപ്പോള്‍ തുടങ്ങും?
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ കമ്പനി സര്‍വ്വറുകള്‍ EOW അന്യേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.ഈ ഒരു കാരണത്താലാണ് നമ്മുടെ സൈറ്റ് മുഴുവനായും പ്രവര്‍ത്തന ക്ഷമമല്ലാത്തത്.
EOW ന്റെ അന്യേഷണം പൂര്‍ത്തീകരിച്ച് എപ്പോഴണോ സര്‍വ്വര്‍ അവര്‍ കമ്പനിക്ക് കൈമാറുന്നത് , അപ്പോള്‍ തന്നെ സര്‍വ്വേയും എക്സിറ്റ് ഓപ്ഷനും തുടങ്ങുന്നതാണ്.
കമ്പനിയെക്കുറിച്ചുള്ള അന്യേഷണം പൂര്‍ത്തീകരിക്കുവാന്‍ കൃത്യമായ ഒരു സമയ പരിധി നിശ്ചയിക്കുവാന്‍ ബഹു.ഹൈക്കോടതി മുന്‍പാകെ നല്‍കുന്ന പൊതു താല്‍പ്പര്യ ഹരജിയില്‍ നിങ്ങളുടെ അസോസിയേഷന്‍ അപേക്ഷിക്കും.
അപ്പോള്‍ ഈ ചോദ്യവും ഈ ഹരജിയില്‍ വാദം കേള്‍ക്കുന്നതോടെ പരിഹരിക്കപ്പെടും.
എപ്പോഴാണ് കമ്പനി റെജിസ്റ്റ്രേഷന്‍ നടക്കുക?
ഈ ചോദ്യത്തിനുള്ള ഉത്തരവും ബുധനാഴ്ച , നമ്മുടെ അസോസിയേഷന്റെ പൊതു താല്പര്യ ഹരജി പരിഗണിക്കുന്നതോടെ ലഭിക്കും
നമ്മുടെ CEO ശ്രി.മനോജ് കുമാറും, Global CEO ശ്രി.ഹാരെന്‍ കൌറും എവിടെ?
കൂട്ടുകാരേ അവര്‍ സുരക്ഷിതരാണ്, മാത്രമല്ല എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടേയും സാധ്യതകള്‍ അവര്‍ സൂക്ഷ്മ മായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
നമ്മുടെ ലീഗല്‍ കൌണ്‍സലിന്റെ ഉപദേശപ്രകാരമാണ് അവര്‍ ഇന്ത്യയിലേക്ക് മടങ്ങാതിരിക്കുന്നത് എന്ന് എനിക്ക് ഉറപ്പാണ്.നമ്മോട് അവര്‍ തീര്‍ചയായും ഉടനെ ബന്ധപ്പെടുന്നതായിരിക്കും.താരക് സാഹിബിന്റെ മോചനത്തിന്റെ കാര്യത്തിലെ വ്യക്തതക്ക് വേണ്ടിയാകണം അവര്‍ കാത്തിരിക്കുന്നത്.
എന്തു കൊണ്ട് നമ്മുടെ COO ശ്രി.താരക് വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നു?
ശ്രി.താരക് ബാജ്പൈ ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത് ജൂലൈ 29 നാണ്.2011 ജൂലൈയില്‍ ബഹു.ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട ക്രിമിനല്‍ പൊതു താല്‍പ്പര്യ ഹരജിയിലെ എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.14 ദിവസത്തെ നിയമപ്രകാരമുള്ള റിമാന്‍ഡിനു ശേഷം ആഗസ്റ്റ് 20 ന് അതായത് ഇന്നലെ അദ്ധേഹം ജാമ്യം ലഭിച്ച് മോചിപ്പിക്കപ്പെട്ടു.
അദ്ധേഹം സ്വന്തന്ത്രനായപ്പോള്‍ മിറാ രോഡ് പോലീസ് സ്റ്റേഷനില്‍ ഭയന്തര്‍ eow റെജിസ്റ്റര്‍ ചെയ്ത മറ്റൊരുഎഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ അദ്ധേഹം വീണ്ടും അറസ്റ്റ് ചെയ്യ്പ്പെട്ടു.
ഒറ്റ ക്കാര്യത്തില്‍ നടക്കുന്ന ഈ ഒന്നില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ സ്പീക്ക് ഏഷ്യ അതിന്റെ ലീഗല്‍ ടിമുമായി ഒരു പരിഹാരം ആലോചിക്കുന്നു.അന്യേഷണങ്ങളില്‍ നിന്ന് സ്പീക്ക് ഏഷ്യ നമ്മോട് ഒരു കാര്യം ഉറപ്പു നല്‍കിക്കഴിഞ്ഞു, അതായത് ശ്രി.താരക് ബാജ്പൈയുടീ മോചനത്തിനു മുന്‍പില്‍ വലിയൊരു ശല്യമായി വര്‍ത്തിക്കുന്ന ഇത്തരം കാരയ്ങ്ങള്‍ക്ക് ശാശ്വത പരിഹാരം കമ്പനി ഉണ്ടാക്കാന്‍ പോകുകയാണ്.
സുഹൃത്തുക്കളേ ഇപ്പോഴത്തെ അവസ്ഥയുടെ യഥാര്‍ത്ത സ്ഥിതി നിങ്ങള്‍ മനസ്സിലാക്കുകയും യാഥാര്‍ത്യ ബോധത്തോടെ അത് ഉള്‍ക്കൊള്ളൂകയും വേണം.
കാര്യത്തിന്റെ കിടപ്പ് ഇപ്പോള്‍ വിവിധ സര്‍ക്കാര്‍ ഡിപ്പര്‍ട്ട്മെന്റുകളുടെ കയ്യിലാണ്.അവര്‍ അതിന് അവരുടേതായ സമയം, പലപ്പോഴും ഒച്ചിഴയുന്ന വേഗം, എടുക്കും.അതു കൊണ്ടാണ് നമ്മള്‍ അവയുടെ വേഗത കൂട്ടാനായി പൊതു താല്‍പ്പര്യഹരജി നല്‍കുന്നത്.
ഒന്നിക്കുകയും, ക്ഷമിക്കുകയും അല്ലാതെ നമുക്കു മുന്‍പില്‍ വേറെ വഴികള്‍ ഇല്ല.നമുക്ക് വിജയിക്കാനാകുന്ന ഒരേയൊരു വഴി അത് മാത്രമാണ്.ശുഭ സൂചകമായ ഒരു കാര്യം നിങ്ങളോടു ഞാന്‍ പറയട്ടെ, നമ്മുടെ CEO ശ്രി.മനോജ് കുമാറിന്റെ ഭാര്യ ശ്രിമതി.രേണു ശര്‍മ ഇന്നലെ അവര്‍ക്കെതിരെ ഒരു തെളിവും ഇല്ലാത്ത കാരണത്താല്‍ അറസ്റ്റ് പോലും രേഖപ്പെടുത്തപ്പെടാതെ മോചിപ്പിക്കപ്പെട്ടു.ഈ ഒരൊറ്റ ക്കാര്യം മതി eow വിന് സ്പീക്ക് ഏഷയ്ക്കെതിരെ വ്യക്തമായ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് മനസ്സിലാക്കാന്‍.
Proud to be Speakasian
Jai Speakasia.
Ashok Bahirwani
Secretary
AISPA
No comments:
Post a Comment