ഓണ്‍ലൈന്‍ വരുമാനം

വീട്ടിലിരുന്ന് ഓണ്‍ലൈനായി വരുമാനം നേടാനുള്ള ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട്.

അതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വേണ്ടിയാണ് 'സ്പീക്ക് മലയാളത്തിന്റെ' ഈ പേജ്.

ഒരുപാട് അവസരങ്ങള്‍ ഇന്റര്‍നെറ്റില്‍ നമുക്ക് കണ്ടെത്താന്‍ കഴിയുമെങ്കിലും, അവസരങ്ങളുടെ ബാഹുല്യം പോലെത്തന്നെ വ്യാജന്മാരും ഈ രംഗത്ത് കൂടുതലാണ്.അതു കൊണ്ടു തന്നെ യഥാര്‍ത കമ്പനികളെ കണ്ടെത്തുക എന്നതാണ് ഈ പേജിലൂടെ നാം ഉദ്ദേശിക്കുന്നത്.

2 ഡോളര്‍ ക്ലിക്ക്
എന്താണിത്? : ഇത് ഒരു പൈയ്ഡ് ടു ക്ലിക്ക് സൈറ്റ് ആണ്.എന്നു വച്ചാല്‍ കമ്പനികളുള്‍ടെ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്ത് അവരുടെ വെബ്സൈറ്റ് 30 സെക്കണ്ട് സന്ദര്‍ശിക്കുന്നതിന് 2$ വീതം നല്‍കുന്നു എന്നതാണ് ഇവരുടെ വാഗ്ദാനം.30 സെക്കണ്ടിനു ശേഷം ഇതില്‍ പ്രത്യക്ഷപ്പെടുന്ന നംബറില്‍ ക്ലിക്ക് ചെയ്താലാണ് വരുമാനം ഉറപ്പാകുക.

താങ്കള്‍ക്ക് പേയ്മെന്റ് ലഭിച്ചൊ?


മിനിമം 1000 $ ആകുമ്പോഴാണ് നമുക്ക് Cash Out നല്‍കാന്‍ സാധിക്കുന്നത്.Cash Out നല്‍കി 60 ദിവസത്തിനുള്ളിലാണ് അവര്‍ പേയ്മെന്റ് നല്‍കുക എന്ന് അവരുടെ Terms & Conditions ല്‍ പറയുന്നു.ഈ സമയത്തിനായി കാഷ് ഔട്ട് നല്‍കി കാത്തിരിക്കുകയാണ്(താഴെ വായിച്ചു നോക്കുക).മാത്രമല്ല, ഇതില്‍ പറയുന്ന തുക സൈറ്റിന്റെ വരുമാനത്തിന് ആനുപാതികമായി മാറാം എന്നും അവരുടെ ടേംസില്‍ കാണാം.ടു ഡോളര്‍ ക്ലിക്കില്‍ ചേരുവാന്‍ പേജിന്റെ താഴെ കാണുന്ന പരസ്യത്തില്‍ ക്ലിക്ക് ചെയ്യുക.

കാഷ് ഏങ്ങനെ ലഭിക്കും?


Paypal അക്കൌണ്ടിലേക്കാണ് പണം ലഭിക്കുന്നത്.അവിടെ നിന്നും നമ്മുടെ ബാങ്ക് അക്കൌടിലേക്ക് നമുക്ക് പണം മാറ്റാവുന്നതാണ്.ഇന്ത്യയില്‍ പേ പാലില്‍ റെജിസ്റ്റര്‍ ചെയ്യുവാന്‍ പാന്‍ കാര്‍ഡ് നമ്പര്‍ ആവശ്യമാണ്.പേപാലില്‍ സൌജന്യ അക്കൌണ്ട് ഏറ്റുക്കുവാന്‍ ഈ ലിങ്കില്‍ പോവുക പേ പാലില്‍ ചേരുക


ശ്രദ്ധിക്കുക(20/10/2011 ന്  കൂട്ടിച്ചേര്‍ത്തത്)

ഞാന്‍ ഈ സൈറ്റില്‍ ആദ്യത്തെ കാഷ് ഔട്ട് കൊടുത്തത് ജൂലൈ 28 ന് ആണ്.1648 ഡോളറായിരുന്നു തുക. 1008 ഡോളറിന്റെ രണ്ടാമത്തെ കാഷൌട്ട് സെപ്റ്റംബര്‍ 1 ന് കൊടുത്തു.സൈറ്റില്‍ പറയും പ്രകാരം 60 ദിവസം കൊണ്ട് എന്റെ പേപാല്‍ അക്കൌണ്ടില്‍ തുക വരേണ്ടതാണ്.പക്ഷേ, ഇന്നേ ദിവസം വരെ ഈ തുക എന്റെ പേയ്പാല്‍ അക്കൌണ്ടില്‍ വന്നിട്ടില്ല.ഇതു സംബന്ധമായി അവരുടെ കസ്റ്റമര്‍ കെയറിലേക്ക് മെയില്‍ അയച്ചിരുന്നു.പക്ഷേ മറുപടിയോ , പേ ഔട്ടോ ഇല്ല.ഒക്ടോബര്‍ 19 ന് അടുത്ത ഒരു കാഷൌട്ട് ഞാന്‍ നല്‍കിയിട്ടുണ്ട്.എന്തായാലും, പേയ്മെന്റ് സംബന്ധമായി എന്തെങ്കിലും പുരോഗതി ഉണ്ടായാല്‍ ഞാന്‍ ഇവിടെ നിങ്ങള്‍ക്കു വേണ്ടി അപ്ഡേറ്റ് ചെയ്യുന്നതാണ്.(നവാസ്)