പഞ്ചാബിലെ ലുധിയാനയിലെ ആയിരത്തിലധികം സ്പീക്ക് ഏഷ്യന്‍സ് ഇന്നലെ ബൈക്കുകളുമായി തെരുവിലിറങ്ങി.സ്പീക്ക് ഏഷ്യക്ക് അനുകൂലമായി , മുദ്രാവാക്യങ്ങള്‍ വിളിച്ചും, ബോര്‍ഡുകളും ബാനറുകളും പ്രദര്‍ശിപ്പിച്ചും, സ്പീക്ക് ഏഷ്യ ടി-ഷര്‍ട്ടുകളണിഞ്ഞും അവര്‍ റാലിയില്‍ പങ്കെടുത്തു.സ്പീക്ക് ഏഷ്യക്കും , സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ക്കും നീതി ലഭിക്കണമെന്നും ചാനലുകള്‍ കള്ളപ്രചരണം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.പോലീസ് അധികാരികളില്‍ നിന്നും മുന്‍ കൂട്ടി അനുവാദം വാങ്ങി നടത്തിയ റാലി തികച്ചും സമാധാന പരമായിരുന്നു.ഗതാഗതം ഒരു നിലയ്ക്കും തടസ്സപ്പെടാതിരിക്കാന്‍ പാനലിസ്റ്റുകള്‍ വളരേ ശ്രദ്ധിച്ചു.ചിത്രങ്ങളും വീഡിയോയും താഴെ :
വീഡിയോ താഴെ കാണാം
ഇത്തരത്തിലുള്ള പ്രധിഷേധപ്രകടനങ്ങള്‍ പല സ്ഥലങ്ങളിലും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.പഞ്ചാബിലെ റാലിക്ക് എല്ലാ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ എത്തിയിരുന്നു.
ചില പാനലിസ്റ്റുകള്‍ സ്പീക്ക് ഏഷ്യക്ക് നീതി ലഭ്യമാക്കുന്നതിന്നു വേണ്ടി മുംബൈ ഹൈക്കൊടതിയില്‍ പൊതു താല്‍പ്പര്യ ഹരജി നല്‍കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.അതിനിടെ ഇന്ന് റിസര്‍വ്വ് ബാങ്കുമായി നടക്കാനിരിക്കുന്ന സിറ്റിംഗ്, സ്പീക്ക് ഏഷ്യയെ സംബന്ധിച്ചിടത്തോളം പരമ പ്രധാനമാണ്.കൂടുതല്‍ നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കുക.
No comments:
Post a Comment