Wednesday, August 3, 2011

എക്സിറ്റ് ഓപ്ഷന്‍ എന്ത്, എന്തിന്?

ഒരു പാട് പേര്‍ക്ക് എക്സിറ്റ് ഓപ്ഷനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിവ് ഉണ്ടായിരിക്കും.എന്നാല്‍ അതിനെക്കുറിച്ച് അറിയാത്ത ഒരുപാട് പാനലിസ്റ്റുകള്‍ ഉണ്ടെന്നറിയുന്നു.പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ താഴെ പറയുന്നു.

എന്താണ് എക്സിറ്റ് ഒപ്ഷന്‍?

 സ്പീക്ക് ഏഷ്യയില്‍ തുടരാന്‍ താല്പര്യമില്ലാത്ത ഒരു പാനലിസ്റ്റിന് തന്റെ ഐഡി കാന്‍സല്‍ ചെയ്ത് കമ്പനിയില്‍ നിന്ന് പുറത്തു പോകാനുള്ള അവസരമാണ് എക്സിറ്റ് ഒപ്ഷന്‍.എക്സിറ്റ് ചെയ്യുന്നതോടെ അയാള്‍ക്ക് തന്റെ സബ്സ്ക്രിപ്ഷന്‍ അമൌണ്ട് (200 ആര്‍പി) തിരികെ ലഭിക്കുന്നു.സ്പീക്ക് ഏഷ്യയില്‍ അയാള്‍ ചെയ്ത പ്രവര്‍ത്തനങ്ങളിലൂടെ (സര്‍വ്വേ / റഫറന്‍സ്) അയാള്‍ക്ക് വല്ല ആര്‍പിയും ലഭിച്ചിട്ടുണ്ടെങ്കില്‍(കാശായി) , ആ തുക കുറച്ച ശേഷം ഉള്ള തുകയായിരിക്കും അയാള്‍ക്ക് ലഭിക്കുക.

ആര്‍ക്കു വേണ്ടിയാണ് എക്സിറ്റ് ഓപ്ഷന്‍? 
സ്പീക്ക് ഏഷ്യയുടെ ബിസിനസ്സിലോ , സേവനങ്ങളിലോ ഒട്ടും വിശ്വാസം / സംതൃപ്തി ഇല്ലാത്ത ഒരാള്‍ക്കു വേണ്ടിയാണ് കമ്പനി എക്സിറ്റ് ഓപ്ഷന്‍ കൊണ്ടു വരുന്നത്.അങ്ങിനെയുള്ളവര്‍ കമ്പനിയില്‍ തുടരുന്നതില്‍ കമ്പനിക്ക് യാതൊരു താല്‍പ്പര്യവുമില്ല.കാരണം , അത് കമ്പനിയുടെ മുന്നോട്ടുള്ള പോക്കിനെ പിടിച്ചു വലിക്കാന്‍ മാത്രമേ ഉപകരിക്കൂ.

ഇപ്പോള്‍ ഇതിന്റെ പ്രാധാന്യം എന്ത്?

ഇപ്പോഴത്തെ സാഹചര്യത്തില്‍ എക്സിറ്റ് ഓപ്ഷ്ന് വളരെ പ്രാധാന്യമുണ്ട്.
1. പല പാനലിസ്റ്റുകളും, അവരെ റഫര്‍ ചെയ്ത പാനലിസ്റ്റുകളെ വളരെയധികം സമ്മര്‍ദ്ധത്തിലാക്കുന്നുണ്ട്.കുറ്റം അവരുടേതല്ല.മറിച്ച്, ഒരു പാട് കമ്പനികള്‍ പൊളിഞ്ഞു പോയ ഒരു സാഹചര്യത്തില്‍ ഇത് സ്വാഭാവികം മാത്രമാണ്.ആയതു കൊണ്ട് അത്തരം ആളുകള്‍ക്ക് കമ്പനിയില്‍ നിന്ന് അവര്‍ മുടക്കിയ പണം നഷ്ടപ്പെടാതെ പിരിഞ്ഞു പോകാനുള്ള ഒരു അവസരം ആണ് ഇത്.ചിലയാളുകള്‍ മനഃപ്പൂര്‍വം കമ്പനിയെ നിയമക്കുടുക്കിലാക്കാന്‍ ശ്രമിക്കുന്നുമുണ്ട്.ഇത്തരമ്ം ആളുകള്‍ക്ക് ഈ ഓപ്ഷന്‍ ഒരു തിരിച്ചടിയാണ്.കാരണം , കമ്പനി പനം തിരിച്ചു നല്‍കാന്‍ തയ്യാറാണെങ്കില്‍ പിന്നെ അവരുടെ പരാതിക്ക് നിയമ സാധുത ഇല്ലാതാവുന്നു.ഇത്തരം ആളുകളുടെ വായടക്കാന്‍ ഇത് നല്ലൊരു ആയുധമാണ്.

2. എക്സിറ്റ് ഒപ്ഷനിലൂടെ പണം തിരികെ വേണമെന്നുള്ളവര്‍ക്ക് എങ്ങിനെ കമ്പനി പണം കൊടുക്കും? ഓരോരുത്തര്‍ക്കും പണം കമ്പനി ഓഫീസില്‍ വന്നു വാങ്ങുവാന്‍ സാധിക്കുമോ? ഇല്ല! പിന്നെന്താണ് പോവഴി? കമ്പനിക്ക് ബാങ്ക് ട്രാന്‍സ്ഫര്‍ സൌകര്യം ഒരുക്കിക്കൊടുക്കണം.ഒരു കമ്പനി, ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കാന്‍ തയ്യാറാണെങ്കില്‍ അതിനുള്ള സൌകര്യം നല്‍കേണ്ടത് ഗവണ്മെന്റിന്റേയും, റിസര്‍വ് ബാങ്കിന്റേയും ബാധ്യതയായി ത്തീരുന്നു.ഒരിക്കല്‍ നമുക്ക് ഈ സൌകര്യം ലഭിക്കുന്നതിലൂടെ കമ്പനി അതിന്റെ വിശ്വാസ്യത തെളിയിക്കുകയാണ് ചെയ്യുന്നത്.അതോടെ എന്ത് സംഭവിക്കും? എന്നെന്നേക്കുമായി കമ്പനിക്ക് ഈ സൌകര്യം നല്‍കാന്‍ റിസര്‍വ്വ് ബാങ്കിന് തടസ്സങ്ങള്‍ ഒന്നും ശേഷിക്കാതെയാകും.

അതായത് എക്സിറ്റ് ഒപ്പ്ഷന്‍ ഒരേ സമയം, റിസര്‍വ് ബാ‍ങ്കിന്റെ അംഗീകാരവും, പൊതു ജനങ്ങളുടെ സ്വീകാര്യതയും, എതിരാളികളുടെ തോല്‍ വിയും നമുക്ക് സമ്മാനിക്കുന്നു.

(കൂടുതല്‍ കാര്യങ്ങള്‍ക്കായി വീണ്ടും വരിക)

1 comment: