Saturday, August 13, 2011

ഇന്നലെ നടന്നത് : കോടതിയിലും, അസാദ് മൈതാനിയിലും.


റമളാന്‍, ശ്രാവണ മാസം എന്നിവയുടെ പുണ്യങ്ങള്‍ നിറഞ്ഞ ഈ മാസത്തിലെ ആഗസ്റ്റ് 12, സ്പീക്ക് ഏഷ്യ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറിയിരിക്കുന്നു.

ആസാദ് മൈതാനിയില്‍
:

ഇന്നലെ ആസാദ് മൈതാനിയില്‍ തടിച്ചു കൂടിയ പാനലിസ്റ്റുകളില്‍ ആഗസ്റ്റ് നാലിന് ഇന്‍ഡോറില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ട ഒരു സംഘവും ഉണ്ടായിരുന്നു.അവര്‍, വീട്ടില്‍ നിന്ന് ഇറങ്ങിയത് മുംബൈയില്‍ നിന്ന് ഒരു പോസിറ്റീവ് ന്യൂസുമായി മാത്രമേ അവര്‍ തിരിച്ചു വരൂ എന്ന് പറഞ്ഞു കൊണ്ടായിരുന്നു.അവരുടെ ആത്മാര്‍ഥതയ്ക്കും, നിശ്ചയദാര്‍ഡ്യത്തിനും മുന്‍പില്‍ ഒരു വലിയ അദിനന്ദനം അര്‍പ്പിച്ചു കൊണ്ട് നമുക്ക് സംഭവങ്ങളിലേക്ക് കടക്കാം.

പാനലിസ്റ്റുകള്‍ ആഭ്യന്തര മന്ത്രിയുമായി മീറ്റിംഗിന് അപ്പോയിന്റ്മെന്റ് എടുത്തിരുന്നു.എന്നാല്‍ മന്ത്രി സ്ഥലത്തില്ലാത്തതിനാല്‍ സെക്രട്ടറിമാര്‍ പാനലിസ്റ്റുകളുടെ അപേക്ഷ കേള്‍ക്കുകയും അത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.വേണ്ടത് ചെയ്യാമെന്ന് അവര്‍ ഉറപ്പു നല്കി.ഒരു വലിയ മാധ്യമ സംഘം എത്തിയിരുന്നു.ഇതു വരെ ഇന്ത്യയിലങ്ങോളമിങ്ങോളം നടന്ന സ്പീക്ക് ഏഷ്യ 'അനുകൂല'പ്രകടനങ്ങളുടേയും, റാലികളുടേയും വീഡിയോകളുടെ LCD പ്രദര്‍ശനം , മാധ്യമങ്ങള്‍ക്കു മുന്‍പില്‍ നടന്നു.ടി.വി താരങ്ങള്‍ അടക്കമുള്ള പാനലിസ്റ്റുകള്‍ പരിപാടിയില്‍ സംസാരിച്ചു.

വൈകീട്ട് ഖിലാ കോര്‍ട്ടില്‍ നിന്നുള്ള വിധി വന്നതോടെ അന്തരീക്ഷം വളരേ പോസിറ്റീവ് ആയി.അശോക് ബഹിര്‍വാനി സ്റ്റേജില്‍ വന്ന് കോടതി നടപടികളുടെ ലഘുവിവരണം നല്‍കി.

കോടതിയില്‍ :

നമ്മുടെ ശക്തരായ വക്കീലന്മാര്‍ പോലീസിന്റേയും , EOW വിന്റേയും വാദങ്ങളെ ശകതമായി എതിര്‍ത്തു തോല്‍പ്പിക്കുന്നതാ‍ണ് ഇന്നലെ കണ്ടത്.ചില പ്രധാന പോയിന്റുകളിലേക്ക് :

1. സ്പീക്ക് ഏഷ്യക്കെതിരെ EOW സമര്‍പ്പിച്ച കുറ്റങ്ങള്‍ക്ക് വ്യക്തമായ തെളിവ് ഹാജരാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.അതു കൊണ്ട് തുടര്‍ന്ന് EOW വിന്റെ കസ്റ്റഡിയില്‍ വീട്ടുകൊടുക്കാനുള്ള അപേക്ഷ കോടതി നിരസിച്ചു.
2. ഇന്നലെ കോടതിക്ക് ജാമ്യാപേക്ഷ കേള്‍ക്കാന്‍ സാധിച്ചില്ല.പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയായതായിരുന്നു കാരണം.അദ്ധേഹം ആഗസ്റ്റ് 16 ന് മാത്രമേ ഇനി ലഭ്യമാകൂ.അതു കൊണ്ട് ജാമ്യാപേക്ഷയിലുള്ള തീര്‍പ്പ് അവധിക്കു ശേഷം ആഗസ്റ്റ് 16 ലേക്ക് മാറ്റി.ഈ കേസിലെ അന്തിമ വിധിയും അന്നുണ്ടാകും. 
3.അതു വരെ താരക് ബാജ്പൈയും മറ്റു നാലുപേരും ജുഡിഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റപ്പെട്ടു.
4. ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്മെന്റ് ശ്രീ.താരകിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു.പക്ഷേ നമ്മുടെ കൌണ്‍സിലിലെ ശ്രീ.അഭാത് പാന്‍ഡെ ആ ആവശ്യത്തിന് വകുപ്പില്ലെന്നും ഇന്‍ കം ടാക്സ് ഡിപ്പാര്‍ട്ട് മെന്റിന് ശ്രി.താരകിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വച്ച് കാണാമെന്നും വാദിച്ചു.കോടതി ആ വാദം അംഗീകരിച്ചു.
5. ഒരു ലക്ഷം രൂപയ്ക്കു വേണ്ടി ഒരു പാനലിസ്റ്റിന്റെ പരാതിയില്‍ താനെ പോലീസില്‍ , മിറാറോഡ് പോലീസ് സ്റ്റേഷനില്‍ ഒരു FIR ഫയല്‍ ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ശ്രി.താരകിനെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് വാദിച്ചു.എന്നാല്‍, കോടതി ആ FIR റദ്ദു ചെയ്യുകയും, കസ്റ്റഡി കാലാവധി കൂടുതല്‍ നീട്ടുന്നതിന് വിസമ്മതിക്കുകയും ചെയ്തു.
6. കഴിഞ്ഞ ദിവസം നടന്ന ശ്രി. രാഹുല്‍ ഷായുടെ അറസ്റ്റിനെ സംബന്ധിച്ച് കോടതിയില്‍ ചൂടേറിയ വാദ പ്രതിവാദം നടന്നു.ശ്രീ.പാന്‍ഡേ പ്രോസിക്യൂട്ടര്‍മ്മാരെയും, മുംബൈ പോലീസിനേയും നിശിതമായി വമര്‍ശിക്കുകയും, മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.
അവര്‍ തെറ്റായ ഒരു കേസില്‍ , തെറ്റായ ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അദ്ധേഹം ബഹു.കോടതിയില്‍ ചൂണ്ടിക്കാട്ടി.അദ്ധേഹത്തിന്റെ വിശദീകരണം : തുള്‍സിയാന്റ് ടെക്ക് , സ്പീക്ക് ഏഷ്യയുമായി ഡീല്‍ ചെയ്യുന്ന ഒരു കമ്പനിയാണ്.പക്ഷേ, തുള്‍സിയാന്റ് ഇന്‍ഫോക്ക് യാതൊരു ഇടപാടും സ്പീക്ക് ഏഷ്യയുമാ‍യിട്ടില്ല.തുള്‍സിയാന്റ് ഇന്‍ഫോ ഒരു റിജിസ്റ്റ്രേഡ് കമ്പനിയാണെന്നും , അവര്‍ക്ക് LED/LCD TV എന്നിവ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് ഉണ്ടെന്നും അദ്ധേഹം കോടതിയില്‍ തെളിവുകള്‍ നിരത്തി സമര്‍ഥിച്ചു.ഇവ രണ്ടും ഒരേ കമ്പനിയാണെന്ന് തെളിയിക്കാന്‍  പോലീസിന്റെയും , പ്രോസിക്യൂഷന്റേയും പക്കല്‍ എന്ത് തെളിവാണ് ഉള്ളതെന്ന് അദ്ധേഹം ചോദിച്ചു.അവര്‍ക്ക് അത് തെളിയിക്കാന്‍ സാധിക്കാത്ത സ്ഥിതിക്ക് 3 ദിവസം മാത്രം പോലീസ് കസ്റ്റഡി റിമാന്‍ഡില്‍ വെക്കാനും 16 നു തന്നെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.

(ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കുറ്റാരോപിതരെ ചോദ്യം ചെയ്യാനോ , അന്യേഷണം നടത്താനോ പോലീസിന് അധികാരമില്ല.ഇന്ത്യന്‍ നിയമം അനുസരിച്ച് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കുറ്റാരോപിതരെ മാറ്റുന്നത്.അതു കൊണ്ടു തന്നെ 16 ന് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍ എതിര്‍ക്കാന്‍ പ്രോസിക്യൂഷന് യാതൊരു പഴുതും ഇല്ല.മാത്രമല്ല പ്രോസിക്യൂഷന്‍ വാദം കോടതി തെളിവില്ലെന്ന് പറഞ്ഞ് തള്ളുകയും ചെയ്തതാണല്ലോ? 16 ന് ഈ കേസിലെ അവസാന വിധിയാണ് നടക്കാന്‍ പോകുന്നത്.ഇനി അന്യേഷണമോ ചോദ്യം ചെയ്യലോ ഇല്ല.പുതിയൊരു കേസിനും ഈ കാലാവധിയില്‍ പ്രസക്തിയില്ല)

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് സ്പീക്ക് മലയാളം പ്രസിദ്ധീകരിക്കുന്നതാണ്.

No comments:

Post a Comment