Thursday, September 20, 2012

ഔദ്യോഗിക വാര്‍ത്ത


പ്രിയ സ്പീക്ക് ഏഷ്യാ സുഹൃത്തുക്കളേ,
ഇന്ന് രാവിലെ സ്പീക്ക് ഏഷ്യാ ഏരിയാ മാനേജര്‍ മിസ്റ്റര്‍.സുഭാഷിന്റെ ഫോണ്‍ എടുത്തത് വളരെ നല്ല ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാനായിട്ടാണ്.ആ സന്തോഷം നിങ്ങളുമായി ഇതാ പങ്കു വെയ്ക്കുന്നു:

ഇന്നലെ സുപ്രീം കോടതിയില്‍ നടന്ന കേസില്‍ കമ്പനിക്കെതിരെയുള്ള എല്ലാ ചാര്‍ജ്ജുകളും കോടതി തള്ളി എന്ന വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് കമ്പനിയുടെ ഔദ്യോഗിക സന്ദേശമായി കേള്‍ക്കാന്‍ സാധിച്ചത്.മാത്രമല്ല കമ്പനി കെട്ടി വച്ചിരുന്ന 50 കോടിയിലധികം വരുന്ന തുക സുപ്രീം കോടതി ട്രഷറി പലിശ സഹിതം കമ്പനിക്ക് മടക്കി നല്‍കാന്‍ കല്‍പ്പിച്ചിട്ടുള്ള ഒരു ഉത്തരവാണ്‍ ബഹു.കോടതി പുറപ്പെടുവിച്ചത്.കമ്പനിക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനുള്ള എല്ലാ അര്‍ഹതയും ഉണ്ടെന്നാണ്‍ വിധി വ്യക്തമാക്കുന്നത്.മാത്രമല്ല, കമ്പനിയുടെ തിരിച്ചു വരവ് വളരെയടുത്ത് തന്നെ നമുക്ക് ആസ്വദിക്കാന്‍ സാധിക്കുമെന്ന അറിവും സന്തോഷം പകരുന്നു.
എന്നാല്‍ പ്രധാനപ്പെട്ട ഒരു കാര്യം മുംബൈ ഹൈക്കോടതിയില്‍ നടക്കുന്ന കേസുമായി ബന്ധപ്പെട്ട് കമ്പനി സെര്‍വര്‍ ഇപ്പോഴും ഈ.ഓ.ഡബ്ലീയു തിരിച്ചു നല്‍കിയിട്ടില്ല എന്നതാണ്‍.എന്നാല്‍ സുപ്രീം കോടതി കേസുകള്‍ തള്ളിയ സ്ഥിക്ക് ഹൈക്കോടതി കേസിന് നിയമ സാധുതയില്ലെന്ന് നമൂക്ക് മനസ്സിലാക്കാവുന്നതാണ്‍.അതു കൊണ്ട് വളരെ പെട്ടെന്നു തന്നെ അതുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
ഇനി കമ്പനി , പുന:പ്രവര്‍ത്തനം തുടങ്ങാന്‍ നാം കാത്തിരിക്കുന്ന ഏക കാര്യം, ആര്‍.ബി.ഐ യുടെ ബിസിനസ്സ് മോഡല്‍ അപ്പ്രൂവല്‍ ആണ്.ഈ 26 നാണ്‍ കോടതി ആര്‍ ബി ഐ ക്ക് ഡേറ്റ് നല്‍കിയിരിക്കുന്നത്.അന്ന് തന്നെ അവര്‍ അത് അപ്പ്രൂവ് ചെയ്യുകയോ, എന്തെങ്കിലും വിശദീകരണം ആവശ്യമെങ്കില്‍ ആവശ്യപ്പെടുകയോ വേണമെന്നാണ്‍ കോടതിയുടെ താല്‍പ്പര്യം.

എന്തായാലും, പ്രിയരേ, നമ്മുടെ ക്ഷമയോടെയുള്ള കാത്തിരിപ്പ് , കമ്പനിയുടെ ഉത്തരാവാദിത്തപൂര്‍ണ്ണവും, ശക്തവുമായ നടപടികളുടെ ഫലമായി ഇതാ വിജയത്തിലേക്കടുക്കുകയാണ്‍.ഇന്ത്യയിലുന്നു വരെ ഒരു കമ്പനിയും കാണിക്കാത്ത നിശ്ചയ ദാര്‍ഡ്യത്തോടെയാണ്‍ കമ്പനി ഈ പ്രതിസന്ധി നേരിട്ടതെന്ന് നമുക്കുറപ്പിച്ചു പറയാം.അതു പോലെ , ഇന്ത്യയിലിന്നു വരെ കാണാത്ത രീതിയില്‍ ഒരു കമ്പനിയെ അതിന്റെ പ്രോമോര്‍ട്ടര്‍മാര്‍ പിന്തുണച്ച് വിജയത്തിന്റെ കുതിപ്പിന്‍ ആക്കം കൂട്ടിയ അപൂര്‍വ്വ ഭംഗിയും ഈ വിജയത്തിലൂടെ നമുക്ക് കാണാം..ഇതില്‍ പങ്കാളികളാകാന്‍ കഴിഞ്ഞ നാം ഭാഗ്യവാന്മാരാണ്.
ഏവര്‍ക്കും ശുഭദിനം നേരുന്നു. വിജയീ ഭവ!  

Wednesday, March 21, 2012

ഇന്ത്യന്‍ എക്സ്പ്രസ്സില്‍ പോസിറ്റീവ് ന്യൂസ്

ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ഇന്ന് വന്ന പോസിറ്റീവ് ന്യൂസ് ഈ ലിങ്ക് തുറന്ന് വായിക്കുക :
http://epaper.indianexpress.com/29752/Indian-Express-Mumbai/20-March-2012#page/23/2

ഇന്നത്തെ മറ്റൊരു സന്തോഷ വാര്‍ത്ത, നവനീത് ഖോസ്ല നല്‍കിയ സ്റ്റേ സംബന്ധമായിട്ടാണ്.ഈ സ്റ്റേ മൂലം സ്പീക്ക് ഏഷ്യക്കെതിരെയുള്ള കേസിന്റെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തി വെക്കാന്‍ കോടതി ഉത്തരവായിരിക്കുന്നു.ഇനി , ഈ.ഓ.ഡബ്ലീയു വിന് വല്ല നടപടിയും സ്വീകരിക്കണമെങ്കില്‍ ബഹു.സുപ്രീ കോടതിയില്‍ നിന്നും ഓര്‍ഡര്‍ വാങ്ങേണ്ടി വരും...

നമ്മുടെ വിജയത്തിലേക്ക് ഒരു പടി കൂടി..
ജയ് സ്പീക്ക് ഏഷ്യ!


Thursday, March 15, 2012

Congrats to all...

Good News Good News Good News ::::::::

Victory to AISPA's Criminal Writ Petition No. 3611/2011

Navniit Khosla Has Finally submitted the affidavit to withdraw the case and complaint in Mumbai High Court after Receiving his money back.

Some of The Mumbai Panelists with Help of AISPA have managed to Pay back An outstanding amount to Mr. Navniit Khosla and finally he admitted to withdraw the complaint against Speak Asia Online Pte. Ltd.

He has Also Given one More Affidavit stating that he received his money back and now settled and further he has no more complaints with Company..

This is Really A Great Victory and was Not Possible with The Unity Called AISPA ...

Regards
Admin AISPA Facebook Group

ചൂടുള്ള വാര്‍ത്ത...!

എല്ലാ സ്പീക്ക് ഏഷ്യക്കാര്‍ക്കും സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് പറയുന്നത്.
സ്പീക്ക് ഏഷ്യക്കെതിരെ കേസ് കൊടുത്തിരുന്ന ശ്രീ.നവ്നീത് ഖോസ്ല തന്റെ കേസ് പിന്‍ വലിക്കാനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നു.രാവിലെ സമര്‍പ്പിച്ച അപേക്ഷയില്‍ കോടതി പരിഗണനക്കെടുക്കുന്ന സമയം  ഒരു മണിക്കു ശേഷമാണെന്ന് അറിയുന്നു.
അടുത്ത സന്തോഷ വാര്‍ത്തക്കായി നമുക്ക് കാതോര്‍ക്കാം..

ജെയ് സ്പീക്ക് ഏഷ്യ!

Tuesday, March 13, 2012

ഇന്നത്തെ മീഡിയേഷന്‍ മീറ്റിംഗ് - ഫേസ്ബുക്ക് പേജില്‍ നിന്നും

ഇന്നത്തെ മീഡിയേഷന്‍ മീറ്റിംഗ്-വളരെ ലളിതമായ ഭാഷയില്‍

നവ്നീത് ഖോസ് ല(കേസ് കൊടുത്ത പാനലിസ്റ്റ്) 
EOW വിന്റെ കൂ‍ടെ മീറ്റിംഗിനു വന്നു.ജസ്റ്റിസ്.ലഹോട്ടി അദ്ധേഹത്തോട് പുറത്തു പോകാന്‍ ആവശ്യപ്പെട്ടു, കാരണം കോര്‍ട്ട് ഓര്‍ഡര്‍ ഇല്ലാതെ മീറ്റിംഗില്‍ ഇരിക്കാന്‍ സാധിക്കില്ല.

EOW ഇപ്പോഴും സൈറ്റ്  കൈമാറിയിട്ടില്ല.
ഇക്കാര്യം ഉടന്‍ കോടതിയില്‍ ബോധിപ്പിക്കും.തിയ്യതി സുപ്രീ കോടതി വെബ്സൈറ്റില്‍ ഇടുകയും ചെയ്യും.
കോടതിയുടെ അന്തിമ വിധിക്കായി കാത്തിരിക്കാം.
വെബ്സൈറ്റ്  ലഭിച്ചാല്‍ മാത്രമെ ബിസിനസ്സ് റീ സ്റ്റാര്‍ട്ട് ചെയ്യാനും ,പേയ്മെന്റ് തുടങ്ങാനും സാധ്യമാകൂ എന്ന് നമുക്കറിയാം.
*കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.മീഡിയേഷന്‍ മീറ്റിംഗ് അടച്ചിട്ട മുറിയിലാണ് നടക്കുന്നത്.
മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ എന്റെ അറിവില്‍ പെട്ടതാണ്.
Regards
Admin

സ്പീക്ക് ഏഷ്യാ കണ്‍സ്യൂമര്‍ എം പവര്‍മെന്റ് ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും

Monday, March 5, 2012

പ്രിയ സ്പീക്ക് ഏഷ്യക്കാരേ, 

എക്സിറ്റ് പോളിസിയെക്കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ കൂ‍ടി മനസ്സിലാക്കുക.

എക്സിറ്റ് പോളിസിയില്‍ താല്പര്യമുണ്ടോ? 

ലളിതമായി പറഞ്ഞാല്‍ എന്താണ് എക്സിറ്റ് പോളിസി ? ലാഭമില്ല, നഷ്ടവുമില്ല - അതാണ് എക്സിറ്റ് പോളിസി.

എക്സിറ്റ് ഓപ്ഷന്‍ നിയമപരമായ ഒരു പ്രക്രിയയാണ്.എക്സിറ്റ് പോളിസി തിരഞ്ഞെടുക്കുന്ന ആളുകളുടെ ഡാറ്റ സ്പീക്ക് ഏഷ്യ വെരിഫെയ് ചെയ്യുകയും ആ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, ബഹുമാനപ്പെട്ട ജുഡീഷ്യറിക്കും സമര്‍പ്പിക്കുകയും ചെയ്യുന്നു.ഈ പ്രക്രിയ വഴി പണം തിരികെ ലഭിക്കുന്നത്, എപ്പോള്‍ അനുവദിക്കണമെന്നത് പൂര്‍ണ്ണമായും ജുഡീഷ്യറിയും, റിസര്‍വ്വ് ബാങ്കുമാണ് തീരുമാനിക്കുന്നത്.ഡയരക്റ്റ് സ്പോണ്‍സര്‍ക്ക്/അപ്ലൈനര്‍ക്ക് ലഭ്യമാകുന്ന ആര്‍.പി, ബൈനറി ഇങ്കം, റൊയല്‍റ്റി എന്നിവ അവരുടെ വരുമാനത്തില്‍ നിന്നും കുറയ്ക്കുന്നതായിരിക്കും.
എക്സിറ്റ് ചെയ്യുന്ന പാനലിസ്റ്റുകള്‍ക്കു മാത്രമല്ല, എല്ലാ പാനലിസ്റ്റുകള്‍ക്കും പേയ്മെന്റ്റ് നല്‍കാനാണ് സ്പീക്ക് ഏഷ്യ ആ‍വശ്യപ്പെടുന്നത്.ബാങ്കിങിന്റെ വിഷയങ്ങള്‍ എല്ലാം മുന്‍പ് നാം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ?അത്, ആവര്‍ത്തിക്കുന്നില്ല.
സ്പീക്ക് ഏഷ്യ കമ്പനിയുടെ സത്യസന്ധത, ആത്മാര്‍ഥത, അര്‍പ്പണ ബോധം, വിജയത്തിലേക്കുള്ള മുന്നേറ്റം എന്നിവ തെളിയിക്കുന്ന മറ്റൊരു കാല്‍ വയ്പ്പ് കൂടിയാണ് എക്സിറ്റ് ഓപ്ഷന്‍.

ചരിത്രത്തില്‍ മറ്റൊരു കമ്പനിയും വെച്ചിട്ടില്ലാത്ത ഒരു കാല്വയ്പ്പു കൂടിയാണിത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഈ കേസുകളെല്ലാം തുടങ്ങിയതിനു ശേഷം രക്ഷപ്പെടാന്‍ വേണ്ടി കമ്പനി കണ്ടെത്തിയ ഒരു മാര്‍ഗ്ഗമല്ല എക്സിറ്റ് ഓപ്ഷന്‍, മറിച്ച് കമ്പനിയുടെ പുതിയ സൈറ്റ് തുറക്കുമ്പോള്‍ അതില്‍ ഉണ്ടാകും എന്ന് കമ്പനി വാഗ്ദാനം നല്‍കിയ ഒരു കാര്യമാണ് എക്സിറ്റ് ഓപ്ഷന്‍.എന്നാല്‍ അത് തുടങ്ങാന്‍ കമ്പനിക്ക് സാധ്യമാകുന്നതിന്റെ മുന്‍പാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിച്ചത്.

അത്കൊണ്ട് ഇന്ത്യയില്‍ ഒരു പുതിയ ചരിത്രം കുറിക്കാന്‍ പോകുന്ന ഈ കമ്പനിയുടെ കൂടെ സഞ്ചരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ കമ്പനിയുടെ കൂ‍ടെ നില്‍ക്കാം, അല്ലാത്തവര്‍ക്ക് എക്സിറ്റ് ചെയ്ത് കാഴ്ചക്കാരാകാം.

അന്തിമ വിജയം സത്യത്തിനു മാത്രം

ജയ് സ്പീക്ക് ഏഷ്യ!!!

എക്സിറ്റ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 31 വരെ

പ്രിയ സ്പീക്ക് ഏഷ്യക്കാരേ, 

എക്സിറ്റ് പോളിസിയെക്കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ കൂ‍ടി മനസ്സിലാക്കുക.

എക്സിറ്റ് പോളിസിയില്‍ താല്പര്യമുണ്ടോ? 

ലളിതമായി പറഞ്ഞാല്‍ എന്താണ് എക്സിറ്റ് പോളിസി ? ലാഭമില്ല, നഷ്ടവുമില്ല - അതാണ് എക്സിറ്റ് പോളിസി.

എക്സിറ്റ് ഓപ്ഷന്‍ നിയമപരമായ ഒരു പ്രക്രിയയാണ്.എക്സിറ്റ് പോളിസി തിരഞ്ഞെടുക്കുന്ന ആളുകളുടെ ഡാറ്റ സ്പീക്ക് ഏഷ്യ വെരിഫെയ് ചെയ്യുകയും ആ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, ബഹുമാനപ്പെട്ട ജുഡീഷ്യറിക്കും സമര്‍പ്പിക്കുകയും ചെയ്യുന്നു.ഈ പ്രക്രിയ വഴി പണം തിരികെ ലഭിക്കുന്നത്, എപ്പോള്‍ അനുവദിക്കണമെന്നത് പൂര്‍ണ്ണമായും ജുഡീഷ്യറിയും, റിസര്‍വ്വ് ബാങ്കുമാണ് തീരുമാനിക്കുന്നത്.ഡയരക്റ്റ് സ്പോണ്‍സര്‍ക്ക്/അപ്ലൈനര്‍ക്ക് ലഭ്യമാകുന്ന ആര്‍.പി, ബൈനറി ഇങ്കം, റൊയല്‍റ്റി എന്നിവ അവരുടെ വരുമാനത്തില്‍ നിന്നും കുറയ്ക്കുന്നതായിരിക്കും.
എക്സിറ്റ് ചെയ്യുന്ന പാനലിസ്റ്റുകള്‍ക്കു മാത്രമല്ല, എല്ലാ പാനലിസ്റ്റുകള്‍ക്കും പേയ്മെന്റ്റ് നല്‍കാനാണ് സ്പീക്ക് ഏഷ്യ ആ‍വശ്യപ്പെടുന്നത്.ബാങ്കിങിന്റെ വിഷയങ്ങള്‍ എല്ലാം മുന്‍പ് നാം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ?അത്, ആവര്‍ത്തിക്കുന്നില്ല.
സ്പീക്ക് ഏഷ്യ കമ്പനിയുടെ സത്യസന്ധത, ആത്മാര്‍ഥത, അര്‍പ്പണ ബോധം, വിജയത്തിലേക്കുള്ള മുന്നേറ്റം എന്നിവ തെളിയിക്കുന്ന മറ്റൊരു കാല്‍ വയ്പ്പ് കൂടിയാണ് എക്സിറ്റ് ഓപ്ഷന്‍.

ചരിത്രത്തില്‍ മറ്റൊരു കമ്പനിയും വെച്ചിട്ടില്ലാത്ത ഒരു കാല്വയ്പ്പു കൂടിയാണിത്.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഈ കേസുകളെല്ലാം തുടങ്ങിയതിനു ശേഷം രക്ഷപ്പെടാന്‍ വേണ്ടി കമ്പനി കണ്ടെത്തിയ ഒരു മാര്‍ഗ്ഗമല്ല എക്സിറ്റ് ഓപ്ഷന്‍, മറിച്ച് കമ്പനിയുടെ പുതിയ സൈറ്റ് തുറക്കുമ്പോള്‍ അതില്‍ ഉണ്ടാകും എന്ന് കമ്പനി വാഗ്ദാനം നല്‍കിയ ഒരു കാര്യമാണ് എക്സിറ്റ് ഓപ്ഷന്‍.എന്നാല്‍ അത് തുടങ്ങാന്‍ കമ്പനിക്ക് സാധ്യമാകുന്നതിന്റെ മുന്‍പാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിച്ചത്.

അത്കൊണ്ട് ഇന്ത്യയില്‍ ഒരു പുതിയ ചരിത്രം കുറിക്കാന്‍ പോകുന്ന ഈ കമ്പനിയുടെ കൂടെ സഞ്ചരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ കമ്പനിയുടെ കൂ‍ടെ നില്‍ക്കാം, അല്ലാത്തവര്‍ക്ക് എക്സിറ്റ് ചെയ്ത് കാഴ്ചക്കാരാകാം.

അന്തിമ വിജയം സത്യത്തിനു മാത്രം

ജയ് സ്പീക്ക് ഏഷ്യ!!

(എക്സിറ്റ് ഓപ്ഷന്‍ സംബന്ധിച്ച് മുന്‍പ് സ്പീക്ക് മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. എക്സിറ്റ് ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് മാര്‍ച്ച് 31  വരെ speakasiamarketing.com വഴി പേര്‍ റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്.)

Friday, March 2, 2012

പ്രിയ സ്പീക്ക് ഏഷ്യാക്കാരേ,

കോര്‍പറേറ്റ് കമ്പനികളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച ഘട്ടത്തില്‍ നമ്മുടെ സ്പീക്ക് ഏഷ്യാ കുടുംബാംഗങ്ങള്‍ ഞങ്ങളുടെ കൂടെ പാറപോലെ ഉറച്ചു നിന്നു.നാം ചില വിഭാഗം മാധ്യമങ്ങളുടെ ക്രൂരമായ ആക്രമണത്തിന് വിധേയമായി, അഃധികൃതരാല്‍ വേട്ടയാടപ്പെട്ടു, മാത്രമല്ല നമ്മെ പൂര്‍ണ്ണമായും നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങള്‍ വരെ നടന്നു.എന്തൊക്കെ സംഭവിച്ചിട്ടും, നാം നമ്മുടെ ലക്ഷ്യം നേടുവാനും നമ്മുടെ സ്പീക്ക് ഏഷ്യാ ഫാമിലിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ആത്മാര്‍പ്പണം നടത്തിക്കൊണ്ടേയിരിക്കുന്നു..

ഈ സന്ദിഗ്ദ ഘട്ടത്തില്‍ നമ്മില്‍ നിന്നും വേര്‍പ്പിരിയാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കുമായി നാം ഒരു ‘എക്സിറ്റ് ഓപ്ഷന്‍’ നല്‍കുകയുണ്ടായി.ആകെ 94334 പാനലിസ്റ്റുകളാണ് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.(സ്പീക്ക് ഏഷ്യായുടെ മൊത്തം ശക്തിയുടെ 7 ശതമാനത്തില്‍ കുറവാണീ സംഖ്യ).നാം അവരുടെ തീരുമാനത്തെ ആദരിക്കുകയും , എപ്പോള്‍ വേണമെങ്കിലും ഈ ഫാമിലിയിലേയ്ക്കുള്ള അവരുടെ തിരിച്ചു വരവിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.ഇനി, സ്പീക്ക് ഏഷ്യാ കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗങ്ങള്‍ക്ക് ഇപ്പോഴും എക്സിറ്റ് ഓപ്ഷന്‍ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന്നുണ്ടെങ്കില്‍ അവര്‍ക്ക് 2012 മാര്‍ച്ച് 31 വരെ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതുമാണ്

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ധേശപ്രകാരം, എക്സിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടേ പേയ്മെന്റുകള്‍ ഉറപ്പു വരുത്തുന്നതിനായി ഒരു മധ്യസ്ഥനെ നിയമിച്ചിരുന്നു.അവരുടെ നിയമാനുസൃതമായ അവകാശം പരിഹരിക്കുന്നതിനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു.
നമ്മുടെ സദുധ്യേശം കാണിച്ചു കൊടുക്കുന്നതിനും, നമ്മുടെ സ്പീക്ക് ഏഷ്യന്‍ ഫാമിലിയോടുള്ള ഒരിക്കലും അവസാനിക്കാത്ത കടപ്പാടിന്റെ പ്രകാശനമായിട്ടും സുപ്രീം കോടതിയില്‍ റെജിസ്റ്റ്രാര്‍ ജനറല്‍ മുഖേന 10 മില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുക നാം സ്വമേധയാ നല്‍കിയിരിക്കുകയാണ്.ഇനിയും മീഡിയേറ്റര്‍ ആവശ്യപ്പെടുന്ന പകഷം നിയമപ്രകാരമുള്ള എത്ര തുക വേണമെങ്കിലും നാം കെട്ടിവെയ്ക്കാന്‍ തയ്യാറാണെന്നും പണം വിതരണം എത്രയും നല്ല രീതിയില്‍ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നാം തയ്യാറായിട്ടുള്ളതുമാണ്.

ഞങ്ങള്‍ എല്ലാ പാനലിസ്റ്റുകളോടും,നമ്മുടെ ജീവനക്കാരോടും,ട്രേഡ് പാര്‍ട്ണേഴ്സിനോടും പ്രത്യേകിച്ച് ഈ രാജ്യത്തോടും ഉള്ള കടമയില്‍ പ്രതിജ്ഞാബദ്ധരാണ്.പാറ്റന്റ് നേടിയിട്ടുള്ള നമ്മുടെ ‘പ്രിസിഷന്‍ മാര്‍കറ്റിംഗ് ടൂള്‍‘  ഉപയോഗിച്ച് ഒരു പുതു പുത്തന്‍ വിപണി സൃഷ്ടീക്കാനുള്ള നമ്മുടെ യജ്ഞത്തില്‍ നാം ഉറച്ചു നില്‍ക്കുന്നു.നിങ്ങള്‍ നല്‍കിയ സപ്പോറ്ട്ടിന് മതിയാം വിധം നന്ദി പറയാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല.ഞങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ വളരെ അടുത്തു തന്നെ സഫലമാകും.  നമ്മുടെ പ്രഭാതങ്ങളെ പ്രകാശപൂരിതമാക്കുന്ന പുതിയൊരു സൂര്യന്‍ ഉദിക്കും – ഒട്ടും വൈകാതെ!

Warm Regards,
SpeakAsia Corporate Marketing Team



Thursday, March 1, 2012

കമ്പനി ബ്ലോഗില്‍ സന്തോഷവാര്‍ത്ത

സുഹൃത്തുക്കളേ,
കമ്പനിയുടെ ഔദ്യോഗിക ബ്ലോഗില്‍ ഏറ്റവും പുതിയ അപ്ഡേറ്റ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നു.വളരെ പ്രതീക്ഷ നല്‍കുന്ന ഒരു അപ്ഡേറ്റ് ആണിത്.ഇതിന്റെ മലയാളം സ്പീക്ക് മലയാളത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതാണ്.

Wednesday, February 22, 2012

വിജയം അടുത്തു തന്നെ...

പ്രിയ സുഹൃത്തുക്കളേ,
സുപ്രീം കോടതി നിര്‍ദ്ധേശപ്രകാരം സ്പീക്ക് ഏഷ്യ 50 കോടി, മീഡിയേറ്റര്‍ മുഖേന കോടതിയില്‍ കെട്ടി വച്ചതായുള്ള വാര്‍ത്ത വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ഉറപ്പു വരുത്തിയിരിക്കുന്നു.
അടുത്ത മീഡീയേറ്റര്‍ മീറ്റിംഗ് 23,24 എന്നീ തിയ്യതികളില്‍ നടക്കും എന്നാണ് അറിയുന്നത്.അതോടെ മീഡിയേറ്റര്‍ മീറ്റിംഗുകള്‍ അവസാനിക്കും എന്നാണ് ഔദ്യോഗികമല്ലാത്ത വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കന്‍ സാധിക്കുന്നത്.
എന്തായാലും നമ്മുടെ പോരാട്ടം വളരെ സമീപ ഭാവിയില്‍ തന്നെ ഒരു സന്തോഷകരമായ പര്യവസാനത്തിലേയ്ക്ക് നീങ്ങുന്നു എന്നാണ് മനസ്സിലാകുന്നത്.
ഈ സന്ദര്‍ഭത്തില്‍ എല്ലാ സുഹൃത്തുക്കള്‍ക്കും വിജയാശംസകള്‍ നേരുന്നു.

Wednesday, February 8, 2012

കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് വായിച്ചോ?

കമ്പനിയുടെ ഔദ്യോഗിക ബ്ലോഗായ speakasiaonlinemarketing.blogspot.com ല്‍ ഇന്ന് വന്ന പുതിയ അപ്ഡേറ്റ് എല്ലാവരും വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു.അതിന്റെ മലയാള സാരം താഴെ നല്‍കുന്നു:
പ്രിയ സ്പീക്ക് ഏഷ്യക്കാരേ...

WRIT PETITION (CIVIL) NO(s). 383 OF 2011 എന്ന കേസിന്റെ ഭാഗമായി 
സുപ്രീം കോടതി നല്‍കിയ വിധി ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.
ഞങ്ങളുടെ അഭിപ്രായത്തില്‍ , ഈ വിധി, ഉപഭോക്താക്കളെ സംരക്ഷിക്കുന്ന 
നിലപാടാണ് ഇന്ത്യയിലെ നീതി ന്യായ വ്യവസ്ഥിതിക്ക് ഉള്ളതെന്ന ഞങ്ങളുടെ 
വിശ്വാസത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു.

കമ്പനിയുടെ പ്രഖ്യാപിത നിലപാട് ഒന്നു കൂടി വ്യക്തമാക്കുകയാണിവിടെ.
ബഹു.സുപ്രീം കോടതിയു ടെ നിര്‍ദ്ധേശങ്ങള്‍ പരമാവധി വേഗത്തില്‍ 
നടപ്പാക്കുന്നതിനു വേണ്ടി കമ്പനി ഊര്‍ജ്ജസ്വലമായിത്തന്നെ കാര്യങ്ങള്‍
നീക്കുകയും,കമ്പനിയുടെ നിലച്ചു പോയ പ്രവര്‍ത്തനം ഏറ്റവും അടുത്ത 
അവസരത്തില്‍ തന്നെ പുന:രാരംഭിക്കാന്‍ വേണ്ടി  പ്രവര്‍ത്തിക്കുകയും 
ചെയ്യുമെന്ന് ഇതിനാല്‍ നിങ്ങളെ അറിയിക്കുന്നു.

Warm Regards,
SpeakAsia Corporate Marketing Team

Monday, February 6, 2012

സന്തോഷ വാര്‍ത്ത - വിജയം നമുക്കടുത്ത്

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
എല്ലാ സ്പീക്ക് ഏഷ്യക്കാര്‍ക്കും അഭിനന്ദനങ്ങള്‍!
ഇത് നമ്മുടെ അന്തിമ വിജയത്തിലേക്കുള്ള ഒരു ചവിട്ടു പടിയാണ്.ബഹു.സുപ്രീം കോടതി , തികച്ചും നമുക്കനുകൂലമായ ഒരു വിധിയാണ് ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്നത്തെ വിധിയുടെ പ്രഥാന പ്രത്യേകതകള്‍ താഴെ പറയുന്നു:
1. സുപ്രീം കോടതി റെജിസ്റ്ററിയില്‍ 50 കോടി കെട്ടിവയ്ക്കാന്‍ സ്പീക്ക് ഏഷ്യയ്ക്ക് കോടതി നിര്‍ദ്ധേശം നല്‍കി.
2. CBDT(ഇങ്കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്) യോട് അവരുടെ കുടിശ്ശിക എത്രയാണെന്ന് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു.
3.സ്പീക്ക് ഏഷ്യ വെബ്സൈറ്റും, അഡ്മിന്‍ റൈറ്റും മറ്റു രേഖകളും ജസ്റ്റിസ്. ശ്രീ. ലാഹോട്ടിയ്ക്ക് കൈമാറാന്‍ ഈ.ഓ.ഡബ്ലീയുവിനോട് കോടതി ഉത്തരവിട്ടു.
ഇത് പ്രാഥമികമായ ഒരു അപ്ഡേറ്റ് മാത്രമാണ്.വിസദമായ അപ്ഡേറ്റ് വൈകാതെ വരും.
ജൈ സ്പീക്ക് ഏഷ്യ
സെക്രട്ടറി
ഐസ്പ
അശോക് ബഹിര്‍വാനി