Tuesday, June 28, 2011

പ്രശ്നങ്ങള്‍ എപ്പോള്‍ തീരും?

ബാങ്ക് ട്രാന്‍സ്ഫറിന്റെ കാര്യങ്ങള്‍ ഒരു പാട് പേര്‍ അന്യേഷിച്ചു കൊണ്ടിരിക്കുന്നു.കമ്പനി ആദ്യമായി നല്‍കിയ പോപ്പ് അപ്പില്‍ പറഞ്ഞത് ഈ പ്രശ്നം തീര്‍ക്കാന്‍ 6 മുതല്‍ 8 ആഴ്ച്ച വേണമെന്നാണ്.അതായത് ജൂലൈ അവസാന വാരം വരെ നാം കാത്തിരിക്കുക തന്നെ വേണം.വ്യക്തമായി ഒരു തിയ്യതിയും കമ്പനി തന്നിരുന്നു.ജുലൈ 27.ഇത് കമ്പനി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.ഹിന്ദുസ്ഥാന്‍ ടൈംസുമായി കമ്പനി സി.ഓ.ഓ ശ്രി.താരക് ബാജപൈ നടത്തിയ ഇന്റര്‍വ്യൂവിലും ഇക്കാര്യം വലരെ വ്യക്തമായി പറയുന്നു.ഇക്കാര്യത്തില്‍ കമ്പനി ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്.കമ്പനിക്ക് സിംഗപ്പൂരിലെ ബാങ്കില്‍ നിന്നും മുഴുവന്‍ പണവും ലഭിച്ചു കഴിഞ്ഞു.ഇന്ത്യയില്‍ അക്കൌണ്ടും തുടങ്ങിക്കഴിഞ്ഞു.ഏതൊരു ബാങ്ക് അക്കൌണ്ടും ആക്റ്റിവേറ്റാവാന്‍ കുറച്ചു സമയം പിടിക്കും എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ? മാത്രമല്ല 20 ലക്ഷത്തിലധികം വരുന്ന പാനലിസ്റ്റുകളുടെ അക്കൌണ്ടും ബാങ്കുമായി ബന്ധിപ്പിക്കുന്നതും, നമ്മുടെ ബാങ്കിലേക്ക് പണം അയക്കാന്‍ ഉപയോഗിക്കുന്നതും കമ്പനി തന്നെ 36 കോടി മുടക്കി ചെയ്ത സോഫ്റ്റ് വെയര്‍ ആണ്.ഇത് പുതിയ ബാങ്കില്‍ സെറ്റപ്പ് ചെയ്യാനും കൂടിയുള്ള പരമാവധി സമയമാണ് കമ്പനി പറഞ്ഞ 6-8 വരെ ആഴ്ച്ച.അതില്‍ 4 ആഴ്ച്ചയേ കഴിഞ്ഞുള്ളൂ.ഇനിയും 4 ആഴ്ച കൂടി നമുക്ക് കാത്തിരുന്നു കൂടെ? ഇനി, ജുലൈ അവസാനം മാത്രമേ ഇത് ശരിയാകൂ എന്ന് ഈ പറഞ്ഞതിന് അര്‍ഥമില്ല.അതിന് മുന്‍പ് തന്നെ എല്ലാം നേരെയാകാനുള്ള സാധ്യതയും ഉണ്ട്.


സ്പീക്ക് ഏഷ്യയുടെ പുതിയ വെബ്സൈറ്റ് ഈ ഇരുപത്തി അഞ്ചിനു മുന്‍പ് ലോഞ്ച് ചെയ്യും എന്നാണ് ആസൂത്രണം ചെയ്തിരുന്നത്.ചില സാങ്കേതിക കാരണങ്ങളാല്‍ പുതിയ വെബ്സൈറ്റിന് അല്‍പ്പം കൂടി നാം കാത്തിരിക്കേണ്ടി വരും എന്നാണ് അറിയുന്നത്.വെബ് സൈറ്റിന്റെ നിര്‍മ്മാണം ഏല്‍പ്പിച്ചിരിക്കുന്നത് ലോകത്തിലെ തന്നെ വലിയ കമ്പ്യൂട്ടര്‍ കമ്പനിയായ ഐ.ബി.എമ്മി നെയാണ്.

ഏതായാലും ജൂലൈ ഒന്നിന് ഇത് സംബന്ധമായ പോപ്പ് അപ്പ് സൈറ്റില്‍ വരും എന്ന് അറിയാന്‍ കഴിയുന്നു.മാത്രമല്ല യുഗ് പ്രോഡക്റ്റിന്റെ ലോഞ്ചിങ്ങിനെ സംബന്ധിച്ച വിവരങ്ങളും അതിലൂടെ അറിയാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം.


ഏതൊരു വലിയ കമ്പനിയുടേയും വളര്‍ച്ചയില്‍ പ്രശ്നങ്ങള്‍ സ്വാഭാവികം മാത്രം.അത് നേരിടാനും പരിഹരിക്കാനുമുള്ള ആള്‍ബലവും, സാമ്പത്തിക പിന്തുണയും കമ്പനിക്കുണ്ട്.




എല്ലാ പാനലിസ്റ്റുകളേയും പുതിയ വിവരങ്ങള്‍ അറിയിക്കാന്‍ ശ്രദ്ധിക്കുക.



ഡയരക്റ്റ് സെല്ലിങ്ങ് കമ്പനി അവാര്‍ഡിനായി സ്പീക്ക് ഏഷ്യക്ക് ഒരു വോട്ട്

യു.കെ ആസ്ഥാനമായ ഐ.സി.ഡി.എസ്.ഐ ( ഇന്റര്‍നാഷണല്‍ കൌന്‍സില്‍ ഫോര്‍ ഡയരക്ട് സെല്ലിങ്ങ് ഇന്‍ഡസ്ട്രി‌) ഏഷ്യയിലെ ഏറ്റവും നല്ല ഡയരക്ട് സെല്ലിങ്ങ് കമ്പനിക്ക് അവാര്‍ഡ് നല്‍കുന്നു.പൊതുജനങ്ങളുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് തീരുമാനിക്കുക.ഈ അവാര്‍ഡ് സ്പീക്ക് ഏഷ്യക്ക് ലഭിക്കുവാന്‍ ഏവരും താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വൊട്ടു ചെയ്യുക.നിങ്ങളുടെ എല്ലാ ടീം അംഗങ്ങളേയും ഈ സംരംഭത്തില്‍ പങ്കു ചേര്‍ക്കുക.ഒരു വോട്ടു പോലും നഷ്ടമാകരുത്.
സ്പീക്ക് ഏഷ്യയും ഈ സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടൂള്ളതിനാല്‍ നിങ്ങള്‍ക്ക് അത് സൈറ്റില്‍ നിന്ന് സെലെക്റ്റ് ചെയ്യാവുന്നതാണ്.
ജൂലൈ 20 നകം എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്
വോട്ടിങ്ങ് തുടങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. icdsi.org/awards/

INTERNATIONAL COUNCIL FOR DIRECT SELLING INDUSTRY(ICDSI)- U.K, IS GOING TO ANNOUNCE "BEST DIRECT SELLING COMPANY AWAARD(ASIA)" BASED ON PUBLIC VOTING. PLEASE VOTE GENEROUSLY FOR SPEAK ASIA BEFORE 20TH JULY 2011.

Sunday, June 26, 2011

പുതിയ വെബ്സൈറ്റിന്റെ പ്രീവ്യു കാണുക.

സ്പീക് ഏഷ്യയുടെ പുതിയ വെബ്സൈറ്റിന്റെ മാതൃക ഇനി നമുക്ക് കാണാം.ഇവിടെ ക്ലിക്ക് ചെയ്യുക.സ്പീക്ക് ഏഷ്യാ വെബ്സൈറ്റ് റിവ്യൂ .

Saturday, June 25, 2011

നിങ്ങള്‍ പാന്‍ കാര്‍ഡ് എടുത്തോ? എല്ലാ പനലിസ്റ്റുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധം


പുതിയ സ്പീക് ഏഷ്യ വെബ്സൈറ്റില്‍ എല്ലാവരുടെയും പാന്‍ കാര്‍ഡ് നമ്പറും, അഡ്രസ്സ് പ്രൂഫും നിര്‍ബന്ധമായും ചേര്‍ക്കേണ്ടി വരും.പ്രത്യേകം ശ്രദ്ധിക്കുക രണ്ട് മെയിന്‍ പാനലുകള്‍ക്ക് ഒരേ രേഖകള്‍ അനുവദിക്കുന്നതല്ല.അതായത് ഒരാളുടെ പേരില്‍ ഒറ്റ മെയിന്‍ പാനല്‍ മാത്രമേ അനുവദിക്കൂ.ഇത് പുതിയ നിയമം അല്ല.പക്ഷെ പലരും, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ സൈറ്റ് സ്വന്തം പേരില്‍ എടുത്തിട്ടുണ്ട്.മാത്രമല്ല പല നെറ്റ് വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികളിലും വര്‍ക്ക് ചെയ്തവരുടെ നിര്‍ദ്ദേശപ്രകാരവും ഇങ്ങനെ ചെയ്തവര്‍ ഉണ്ട്.പലരുടേയും സംശയങ്ങള്‍ ഇവിടെ ചോദ്യോത്തര രൂപത്തില്‍ ചേര്‍ക്കുന്നു.

സ്പീക്ക് ഏഷ്യയില്‍ ട്രൈപോള്‍ ഉണ്ടൊ?
ഇല്ല.

അപ്പോള്‍ കമ്പനി ഒരാള്‍ക്ക് മൂന്ന് ഐഡി എടുക്കാന്‍ അനുവദിക്കുന്നതോ?
കമ്പനി ഒരാള്‍ക്ക് മൂന്ന് ഐഡി എടുക്കാന് അനുവദിക്കുന്നില്ല.എന്നാല്‍ ഒരേ ഇ-മെയില്‍ ഐഡിയും, മൊബൈല്‍ നമ്പറും പരമാവധി മൂന്ന് ഐഡികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്.ഇതിന്റെ ഉദ്ദ്യേശം കുടുംബ ശാക്തീകരണമാണ്.സ്പീക്ക് ഏഷ്യയിലെ ഓരോ പാനലും ഓരോ വ്യക്തികളാണ്.ഓരോ പാനലിന്റെയും അഭിപ്രായം ഓരോ വ്യക്തിയുടേയും അഭിപ്രായമാണ്.

കുടുംബാംഗങ്ങളുടെ സര്‍വെ വരുമാനം പങ്കു വെയ്ക്കാന്‍ സാധിക്കുമൊ?
തീര്‍ച്ചയായും, നിങ്ങളുടെ കുടുംബാംഗങ്ങളും സര്‍വെ ചെയ്യുമ്പോള്‍ ലഭിക്കുന്ന റിവാര്‍ഡ് പോയിന്റുകള്‍ (Survey E-Wallet)  പരസ്പ്പരം പങ്കു വയ്ക്കാവുന്നതാണ്.ഇത് വേറെ ആളുകള്‍ തമ്മില്‍ സാധ്യമല്ല.ഇത് ചെയ്യുന്നതിന് നിങ്ങളുടെയും, മറ്റ് അംഗങ്ങളുടേയും ഈമെയിലും, മൊബൈല്‍ നമ്പറും ഒന്നായിരിക്കേണ്ടതാണ്.

എനിക്ക് മൂന്ന് പാനല്‍ ഉണ്ട്.എനിക്ക് മൂന്ന് പാന്‍ കാര്‍ഡ് വേണ്ടി വരുമോ?
ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡേ ലഭിക്കൂ.ഒരാള്‍ ഒന്നില്‍ കൂടുതല്‍ പാസ്സ്പോര്‍ട്ട് കൈവശം വെയ്ക്കുന്നത് കുറ്റകരമായതു പോലെ , ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡ് കയ്യില്‍ വയ്ക്കുന്നതും കുറ്റകരമാണ്.

പിന്നെ എനിക്ക് എന്തു ചെയ്യാന്‍ കഴിയും?
താങ്കള്‍ക്ക്,  രണ്ടാമത്തെയും, മൂന്നാമത്തെയും ഐഡികളിലെ പ്രോഫൈല്‍ മാറ്റാവുന്നതാണ്.അതായത് യൂസര്‍ നെയിം ഏതായാലും കുഴപ്പമില്ല.കമ്പനി നോക്കുന്നത് പ്രോഫൈല്‍ വിവരങ്ങളാണ്.ഓരോ പാനലിലും വ്യത്യസ്ഥ ആളുകളുടെ പ്രോഫൈല്‍ വിവരങ്ങളാണ് വേണ്ടത്.ആ പ്രോഫൈലില്‍ ഉള്ള വ്യക്തിയുടെ പാന്‍ കാര്‍ഡ് നമ്പറും, മറ്റ് രേഖകളുമാണ് ആ പാനലില്‍ ചേര്‍ക്കേണ്ടത്.മാത്രമല്ല ആ പാനലില്‍ സര്‍വെ ചെയ്യുന്നതും ആ വ്യക്തി തന്നെയായിരിക്കും.

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് kavitha,kavitha1,kavitha2 എന്നിങ്ങനെ മൂന്ന് പാനലുകള്‍ ഉണ്ടെന്നിരിക്കട്ടെ. kavitha എന്ന പാനലിലെ പ്രൊഫൈല്‍ നിങ്ങളുടേതാണ് എന്നതില്‍ സംശയമില്ലല്ലോ? അതില്‍ ചേര്‍ക്കേണ്ട പാന്‍ കാര്‍ഡ് നമ്പരും, അഡ്രസ്സ് പ്രൂഫും സ്വാഭാവികമായും നിങ്ങളുടേതായിരിക്കും.kavitha1 എന്ന പാനലില്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ പ്രോഫൈല്‍ വിവരങ്ങള്‍ നല്‍കുക.ഈ പാനലില്‍ കൊടുക്കേണ്ട പാന്‍ കാര്‍ഡ് നമ്പര്‍ ഭര്‍ത്താവിന്റെയായിരിക്കണം.അടുത്ത പാനല്‍ kavitha2 വില്‍ നിങ്ങളുടെ 18 വയസ്സ് പൂര്‍ത്തിയായ മകന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ നല്‍കാം.പാന്‍ കാര്‍ഡ് നമ്പര്‍ മകന്റെയായിരിക്കുകയും വേണം.

ശ്രദ്ധിക്കുക:കുറച്ചു സമയം മാത്രമേ പാനലിസ്റ്റുകള്‍ക്ക് പാന്‍ കാര്‍ഡ് നമ്പര്‍ സൈറ്റില്‍ ചേര്‍ക്കാന്‍ ലഭിക്കൂ എന്നാണ് അറിവായത് പാന്‍ കാര്‍ഡിന് അപേക്ഷിച്ചാല്‍ മിക്കവാറും ഒരു മാസം എടുക്കും അതു ലഭിക്കാന്‍..അതുകൊണ്ട് എത്രയും പെട്ടെന്ന് അപേക്ഷിക്കുക.

ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് ഇനിയും സംശയങ്ങള്‍ ബാക്കിയുണ്ടെന്നറിയാം.നിങ്ങളുടെ സംശയങ്ങള്‍ താഴെ രേഖപ്പെടുത്താം.എല്ലാ സംശയങ്ങള്‍ക്കും ഉത്തരം നല്‍കുന്നതാണ്.

Wednesday, June 22, 2011

ഇതാ സ്പീക്ക് ഏഷ്യ വാഗ്ദാനങ്ങള് നിറവേറ്റുന്നു.

സ്പീക്ക് ഏഷ്യ ആദ്യ കാല്‍ വയ്പ്പ് നടത്തിക്കഴിഞ്ഞു....


അതെ ഇ-കോമേഴ്സ് ബിസിനസ്സിന്റെ ആദ്യ പടിയായി നിങ്ങള്‍ അടുത്ത ആറു മാസത്തിനകം വാങ്ങാന്‍ സാധ്യതയുള്ള ഉല്‍പന്നങ്ങള്‍ സൈറ്റില്‍  ഇനി നിങ്ങള്‍ക്ക് റെജിസ്റ്റര്‍ ചെയ്യാം.ആ ഉല്പന്നങ്ങള്‍ പരമാവധി വിലക്കുറവില്‍ നമുക്ക് വേണ്ടി കമ്പനികളില്‍ നിന്നും ലഭ്യമാക്കാന്‍  നമുക്ക് സ്പീക് ഏഷ്യയെ സഹായിക്കാം.ഫലം എന്താണ്? നമ്മള്‍ വാങ്ങാന്‍ തീരുമാനിച്ച സാധനങ്ങള്‍ നമുക്ക് മാര്‍കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ നല്‍കാന്‍ സ്പീക്ക് ഏഷ്യയ്ക്ക് കഴിയുന്നു.ഈ സര്‍വെയില്‍ എല്ലാവരും പങ്കാളികളാവുക.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം:

  1. ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ നമുക്ക് ലഭിക്കുന്ന Preferred Products എന്ന പേജില്‍ നാം അടുത്ത ആറു മാസത്തിനകം വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉല്പന്നങ്ങളില്‍ select എന്നെഴുതിയിടത്തെ ബോക്സില്‍ ടിക് ചെയ്യുക.
  2. ഉല്പന്നത്തിന്റെ, നമ്മള്‍ പ്രതീക്ഷിക്കുന്ന വില റേഞ്ച് (from മുതല്‍  to വരെ ) നല്‍കുക.
  3. പിന്നെ ഉല്പന്നത്തിന്റെ ബ്രാന്റ്  തിരഞ്ഞെടുക്കുക.
  4. നമുക്ക് വേണ്ട ഉലപ്പന്നങ്ങള്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ (Save) സേവ് ചെയ്യുക.
  5. നമുക്ക് ആവശ്യമുള്ള ഉല്‍പ്പന്നം ഈ ലിസ്റ്റില്‍ ഇല്ലെങ്കില്‍ നമുക്ക്  താഴെയുള്ള Other Preferred Products – ല്‍ നിങ്ങള്‍ക്ക് ചേര്‍ക്കാവുന്നതാണ്.
താഴെ കൊടുത്തിട്ടുള്ള ചിത്രം ശ്രദ്ധിക്കുക



ഉദാഹരണമായി നിങ്ങള്‍ക്ക് ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടര്‍ ആണ് ആവശ്യമെങ്കില്‍.Laptop Computer എന്നതിന്റെ നേരെയുള്ള ബോക്സില്‍ ടിക് ചെയ്യുക.ശേഷം From എന്നതിന്റെ അടുത്തുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞ വിലയും(ഉദാ: 17000) To എന്നതിന്റെ നേരെയുള്ള സ്ഥലത്ത് പരമാവധി നിങ്ങള്‍ ആഗ്രഹിക്കുന്ന വിലയും(ഉദ: 21000) നല്‍കുക.ശേഷം Preferred Brand എന്നെഴുതിയതിന്റെ താഴെ നിങ്ങള്‍ ആഗ്രഹിക്കുന്ന ബ്രാന്റ് (ഉദാ : Acer) ചേര്‍ക്കുക.ഇത് Optional ആണ് , അഥവാ ബ്രാന്റ് നല്‍കണമെന്ന് നിര്‍ബന്ധമില്ല.

സാമ്പിള്‍ താഴെ നല്‍കിയിരിക്കുന്നു.



ഇനിയും നമുക്ക് ആവശ്യമുള്ള ഉല്പന്നങ്ങള്‍ പിന്നീട് ചേര്‍ക്കാവുന്നതാണ്.ചേര്‍ത്തിയ ഉല്‍പ്പന്നങ്ങള്‍ നമുക്ക് പിന്നീട് ഡിലീറ്റ് ചെയ്യാവുന്നതും ആണ്


ഈ സര്‍വെയ്ക്ക് നമുക്ക് റിവാര്‍ഡ് പോയിന്റ് ഒന്നും ലഭിക്കില്ല.എന്നാല്‍ നമുക്കോ, നമ്മുടെ പരിചയക്കാര്‍ക്കോ ആവശ്യമുള്ള ഉല്‍പ്പന്നം ഏറ്റവും വിലക്കുറവില്‍ ലഭിക്കാന്‍ ഇത് സഹായിക്കുന്നു.ഇതുമൂലം നമുക്ക് സാമ്പത്തികമായി ലാഭം ഉണ്ടാവും.അതിലുപരിയായി സ്പീക്ക് ഏഷ്യ വഴി നമ്മള്‍ നേടാന്‍ പോകുന്ന വളര്‍ച്ചയുടെ തുടക്കം മാത്രമാണിത്.അതുകൊണ്ട് ഈ സര്‍വ്വെയില്‍ നമ്മള്‍ എല്ലാവരും ആത്മാര്‍ഥമായി പങ്കു കൊള്ളുകയും, നമ്മുടെ അടുത്ത പര്‍ചേസ് സ്പീക്ക് ഏഷ്യ വഴി ആക്കുകയും ചെയ്യുക.നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ ചേര്‍ക്കുമല്ലോ? 

അഭിമുഖത്തിന്റെ ഉള്ളടക്കം - മലയാളത്തില്‍


ഹിന്ദുസ്താന്‍ ടൈംസ് പ്രതിനിധി അനുപം ശ്രിവാസ്തവ് ശ്രി.താരക് ബാ‍ജപൈയുമായി നടത്തിയ അഭിമുഖം
ഒരുപാട് വിവാദങ്ങള്‍ക്കൊടുവില്‍ , ഇന്ത്യയിലെ സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ക്ക് സന്തോഷിക്കാന്‍ ചില വാര്‍ത്തകള്‍, കമ്പനി റെജിസ്ട്രേഷനു വേണ്ടിയുള്ള കടലാസുകള്‍ തയ്യാറാക്കിക്കഴിഞ്ഞു .വൈകാതെ തന്നെ കമ്പനി ഒരു ഇന്ത്യന്‍ കമ്പനിയായി മാറും : കമ്പനി സീ.ഓ.ഓ ശ്രീ.താരക് ബാജ് പൈ പറഞ്ഞു.സംഗീത നാടക അക്കാഡമിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനിയുടെ ഭാവി പരിപാടികളെക്കുറിച്ച്  ഉന്നത ലീഡേഴ്സിനെ ബോധ്യപ്പെടുത്താനായി ലക്നൊയില്‍ എത്തിയതായിരുന്നു ശ്രി.ബാജ്പൈ.അദ്ധേഹം ഒരു ഉറപ്പ് നല്‍കി : കമ്പനി അതിന്റെ പാനലിസ്റ്റുകള്‍ക്ക് ജൂലൈ അവസാനത്തോടെ പണം നല്‍കിത്തുടങ്ങും.

എപ്പോഴാണ് ഇന്ത്യയില്‍ നിങ്ങളുടെ ഓഫീസ് വരുന്നത്?
മുംബൈ ഗോര്‍ഗോണില്‍ ഞങ്ങള്‍ ഓഫീസ് വാങ്ങിക്കഴിഞ്ഞു.ഇന്ത്യയില്‍ റെജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ കമ്പനി തയ്യാറാക്കിക്കഴിഞ്ഞു.ഔദ്യോഗിക കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടങ്ങും.ചില പ്രാദേശിക ഓഫീസുകളും കമ്പനി തുടങ്ങും.
താങ്കളുടെ ലക്നൊ സന്ദര്‍ശനത്തിന്റെ പിന്നിലെ കാരണം എന്ത്?
സ്പീക് ഏഷ്യയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ പരന്നിട്ടുണ്ട്.ഉപഭോക്താക്കള്‍ക്ക് ശരിയായ സന്ദേശം നല്‍കുന്നതിലൂടെ അവ നീക്കേണ്ടതുണ്ട്.ലീഡേഴ്സ് വഴി ജനങ്ങള്‍ക്ക് ഞങ്ങളുടെ യഥാര്ത്ഥ സന്ദേശം എത്തിക്കാനാണ് ഞാന്‍ ഇവിടെ വന്നത്.
കമ്പനി പൊളിഞ്ഞു പോകും എന്ന് പറയപ്പെട്ടതെന്തു കൊണ്ട്?എന്താണ് നിങ്ങളുടെ ബിസിനസ്സ് മോഡലിന്റെ കുഴപ്പം?
ഒറ്റ രാത്രി കൊണ്ട് ഓടിപ്പോകാന്‍ വന്ന ഒരു കമ്പനിയല്ല ഞങ്ങള്‍.ഞങ്ങള്‍ ഇവിടെ എന്നെന്നേക്കും നില നില്‍ക്കും എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.ഞങ്ങളുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഒരു പാട് തെറ്റിദ്ധാരണകള്‍ മുന്‍പ് ഉണ്ടായിരുന്നു.ചിലയാളുകള്‍ , ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു.പക്ഷെ, ഇത്രയൊക്കെ മോശമായ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടിട്ടും തിരിഞ്ഞു നിന്ന് പോരാടാനുള്ള ആര്‍ജ്ജവം ഞങ്ങള്‍ക്കുണ്ടെന്ന് അവര്‍ക്ക് ഞങ്ങള്‍ കാണിച്ചു കൊടുത്തു.മാത്രമല്ല,  ഇപ്പോള്‍  ഇന്ത്യയില്‍  ഞങ്ങള്‍ ബിസിനസ്സ് വിപുലമാക്കി.വൈകാതെ ഞങ്ങള്‍ ഇ-ഷോപ്പിങ്ങ് ആരംഭിക്കും, ആഗസ്റ്റോടു കൂടി 14 തരത്തിലുള്ള ഉല്‍പ്പന്ന ശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സൈറ്റില്‍ നിന്ന് വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.
പക്ഷെ വിമര്‍ശകര്‍ പറയുന്നത് എല്ലാ മണിചെയിന്‍ കമ്പനികളും പൊട്ടിയിട്ടുണ്ടെന്നാണ്?
ഞങ്ങളുടെ വിമര്‍ശകരോട് പറയാനുള്ളത്: ഞങ്ങളും മറ്റു കമ്പനികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നിങ്ങള്‍  മനസ്സിലാക്കണം എന്നാണ്.ഞങ്ങള്‍ ഒരു മണി ചെയിന്‍ കമ്പനി അല്ല, ഈ -കൊമെഴ്സ് പ്രോമോട്ട് ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇ-ബേ, ഹോംഷോപ്പ് തുടങ്ങിയ ചില കമ്പനികള്‍ ഇതേ ബിസിനസ്സ് നടത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഉള്ളത്ര ശക്തമായ ഒരു ഉപഭോക്തൃ നിര അവര്‍ക്കൊന്നുമില്ല.ഇ-ബിസിനസ്സില്‍ ഒരു വിപ്ളവം തന്നെ രാജ്യത്ത് ഞങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്-വിമാന ടികറ്റ്, ടൂര്‍ പാക്കേജ് ബുക്കിങ്ങ് മുതല്‍ ഇലക്ട്രോണിക്ക്, ഹോം അപ്പ്ലയന്‍സ് സാധനങ്ങളുടെ വില്‍പ്പന വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്.
എത്ര കമ്പനികളുടെ സാധനങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ലഭ്യമാകും?
ഈ സമയത്ത്  എനിക്ക് കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല, കാരണം വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.പക്ഷെ, ഒരു കാര്യം എനിക്ക് നിങ്ങളോട് പങ്കു വെയ്ക്കാന്‍ സാധിക്കും : എല്ലാ ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന ഗുണനിലവാരം ഉള്ളതും , ഉന്നത ബ്രാണ്ടുകളുടേതും ആയിരിക്കും.
ഇപ്പോള്‍ നിങ്ങളുടെ പാനലിസ്റ്റുകള്‍ക്ക് അവരുടെ പണം ലഭിക്കുന്നില്ല.എപ്പൊഴാണ് നിങ്ങള്‍ പേയ്മെന്റ് തുടങ്ങുക?
സ്പീക്ക് ഏഷ്യ ആദ്യമേ ഉറപ്പു നല്‍കിയതു പ്രകാരം തന്നെ, ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ ഒരു എസ്ക്രോ അക്കൌണ്ട് ആരംഭിച്ചിരിക്കും.
അവസാനമായി ഞങ്ങളുടെ ഓഫീസ് വരുന്നതോടു കൂടിത്തന്നെ അക്കൌണ്ടിന്റെ കാര്യങ്ങളും ഫൈനലൈസ് ചെയ്യും ജുലൈ അവസാനത്തോടെ പേയ്മെന്റ് ആരഭിക്കും എന്ന് ഓരോ പാനലിസ്റ്റുകള്‍ക്കും ഞങ്ങള്‍ ഉറപ്പു തരുന്നു.ഇവിടെ ചില ബാങ്കുകളുമായി ഞങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സപീക്ക് ഏഷ്യയെക്കുറിച്ച് പരാതികള്‍ ഉള്ള പാനലിസ്റ്റുകളെക്കുറിച്ച് എന്തു പറയുന്നു?
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി ഞങ്ങള്‍ ഇവിടെ ഉണ്ട്.കമ്പനി ഒരിക്കലും അതിന്റെ ഉപഭോക്താക്കളോട് പുറം തിരിഞ്ഞു നില്‍ക്കില്ല.

Tuesday, June 21, 2011

സ്പീക് ഏഷ്യ ഇന്ത്യന്‍ കമ്പനിയാകുന്നു - ഹിന്ദുസ്ഥാന്‍ ടൈംസ്

സ്പീക് ഏഷ്യ ആഗസ്റ്റ് ആദ്യത്തോടെ ഒരു ഇന്ത്യന്‍ കമ്പനിയായി മാറുമെന്ന് കമ്പനി ഇന്ത്യന്‍ സീ.ഓ.ഓ ശ്രി.താരക് ബാജ്പൈ വ്യക്തമാക്കി. ജൂണ്‍ 20 ന് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.പാനലിസ്റ്റുകള്‍ക്ക് എപ്പോള്‍ ബാങ്കു വഴി പണം ലഭിച്ചു തുടങ്ങും എന്ന ചോദ്യത്തിന് ജൂലൈ അവസാനത്തോടെ എല്ലാം ശെരിയാകും എന്നായിരുന്നു അദ്ധേഹതിന്റെ മറുപടി.കമ്പനിയുടെ ആദ്യത്തെ ഇന്ത്യന്‍ ഓഫീസിന്റെ മിനുക്കുപണികള്‍ മുംബൈ, ഗോര്‍ഗോണില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ.കൂടുതല്‍ വിവരങ്ങള്‍ക്ക് ജൂണ്‍ 20 ഹിന്ദുസ്ഥാന്‍ ടൈംസ് ലക്നോ എഡിഷന്റെ പേജ് 3 കാണുക.( പൂര്‍ണ്ണ മലയാള വിവര്‍ത്തനം ഇന്ന് വൈകുന്നേരത്തോടെ ഇവിടെ വായിക്കാം) 
.


Monday, June 20, 2011

ജൂണ് 18 ശനി ലക്നൌ കോണ്ഫറന്സ്- 3500 ല്‍ അധികം സ്പീക്ക് ഏഷ്യന്‍സ് പങ്കെടുത്തു


ജൂണ്‍ 18 ശനിയാഴ്ച ലക്നൊ ഡോ: അംബേദ്കര്‍ സ്റ്റേഡിയത്തില്‍ നടന്ന സ്പീക് ഏഷ്യാ കോണ്‍ഫറന്‍സില്‍ കമ്പനി സീ.ഓ.ഓ ശ്രി.തരക് ബാജ്പൈ പങ്കെടുത്തു.3500 ആളുകള്‍ക്ക് ഇരിക്കാന്‍ കഴിയുന്നതാണ് സ്റ്റേഡിയം. കൂടുതല്‍ പുതിയ വിവരങ്ങള്‍ ഒന്നും ഇല്ലെങ്കിലും ചില കാര്യങ്ങള്‍ പ്രത്യേകം പ്രതിപാദിക്കപ്പെട്ടു:

  1. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ റെജിസ്ട്രേഡ് ഓഫീസ് ഓഗസ്റ്റ് ഒന്നിനു മുന്‍പ് ഗോര്‍ഗോണ്‍ മുംബൈ യില്‍ തുറക്കും
  2. കമ്പനിയുടെ പുതിയ വെബ് സൈറ്റ് ഐ.ബി.എം ആണ് ഡെവലപ് ചെയ്യുന്നത്.
  3. പുതിയ വെബ് സൈറ്റ് വഴി നമുക്ക് സ്വന്തമായി ഒരു ട്രാവല്‍ ഏജന്‍സി ബിസിനസ്സ് തന്നെ തുടങ്ങാം.മുന്‍പ് സൂചിപ്പിച്ച പോലെ സൈറ്റില്‍ ട്രയിന്‍ ടിക്കറ്റ്, ഫ്ലൈറ്റ് ടിക്കറ്റ്, ടൂറ് പാക്കേജുകള്‍, ക്രൂസ് എന്നിവ ബുക്ക് ചെയ്യാനുള്ള സൌകര്യം ഉണ്ടായിരിക്കും.
  4. സംതൃപ്തരല്ലാത്തവര്‍ക്ക് കമ്പനി വിട്ട് പോകാനും കാശ് തിരിച്ചു വാങ്ങാനുമുള്ള ഓപ് ഷന്‍ ഉണ്ടായിരിക്കും.
  5. എല്‍.സീ.ഡി ടിവി വന്നതു പോലെ, മോബൈല്‍ കൊരിയര്‍ സര്‍വീസ് വഴിയല്ല വരുന്നത്.അത് ഔട്ട് ലെറ്റ് വഴി വിതരണം നടത്താനുള്ള തയ്യാറെടുപ്പുകള്‍ ആയിക്കഴിഞ്ഞു.ആദ്യത്തെ ബാച്ച് ജൂണ്‍ അവസാനത്തോടെ വിതരണം നടത്തും.
  6. പേയ്മെന്റിന്റെ കാര്യം മുന്‍പ് സൂചിപ്പിച്ച സമയം എടുക്കും എന്നു തന്നെ അറിയുന്നു.എന്നാല്‍ ബാജ് പൈ യുടെ വാക്കുകളില്‍ നമുക്ക് അല്‍പ്പം സന്തോഷിക്കാനും വകയുണ്ട്.അദ്ധേഹം പറഞ്ഞു “ഞങ്ങള്‍ നിങ്ങള്‍ക്ക് പോപ് അപ്പില്‍ ഉറപ്പു തന്നതു പ്രകാരം ഉള്ള സമയത്തിനും വളരേ മുന്‍പ് തന്നെ പേയ്മെന്റ് ശെരിയാകുന്നതാണ്.എന്നാല്‍ അതിനു സാധിച്ചില്ലെങ്കില്‍ എന്തു തന്നെയായാലും പരമാവധി 6-8 ആഴ്ച്ചകള്‍ക്കുള്ളില്‍ ഈ പ്രശ്നം പരിഹരിക്കുന്നതാണ്.”
  7. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച യുഗ്പ്രോഡക്റ്റ്സിനെ സംബന്ധിച്ച വിവരങ്ങള്‍ അദ്ധേഹം നല്‍കി (ഔദ്യോഗികമല്ലാത്ത ചില വിവരങ്ങള്‍ പ്രകാരം പ്രോഡക്റ്റുകളുടെ പേര്‍ സ്പീക് ഏഷ്യാ യുഗ് എന്നായിരിക്കും) 
(19 നു നടന്ന പൂനെ കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും)

Saturday, June 18, 2011

പൂനെ കോണ്‍ഫറന്‍സ് - ജൂണ്‍ 19 ന്


പൂനെ ഡെക്കാന്‍ ജിംഘാനയ്ക്കടുത്തുള്ള ഹോട്ടല്‍ റുട്ടു ഘാന്ധ് ഹെറിറ്റേജില്‍ വച്ച് ജൂണ്‍ 19 ഞായര്‍ വൈകീട്ട്  കൃത്യം 6ന്.സ്പീക്ക് ഏഷ്യാ ഒഫിഷ്യലുകള്‍ നേരിട്ട് പങ്കെടുത്ത് ഏറ്റവും പുതിയ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കുന്നു.സംശയ നിവാരണത്തിന് അവസരം. 

സൈറ്റിലെ പുതിയ പോപ് അപ്പ് (18 ജൂണ്‍ 2011)


പ്രിയപ്പെട്ട സഹ സ്പീക്ക് ഏഷ്യക്കാരെ,

ഗിഫ്റ്റുകളും / റിവാര്‍ഡുകളും ലഭിച്ചവര്‍ക്കുള്ള 507 വൌച്ചറുകള്‍ അടങ്ങുന്ന ആദ്യ ബാച്ച് വിതരണത്തിനായി ഡിസ്റ്റ്രിബ്യൂട്ടറ്മാര്‍ക്ക് കൈമാറിക്കഴിഞ്ഞു.ഇതു വരെ കളക്ഷന്‍ പോയിന്റ് കണ്‍ഫേം ചെയ്യാത്ത വിജയികള്‍ എത്രയും പെട്ടെന്ന് അത് ചെയ്യുക.അവരുടെ ഗിഫ്റ്റുകള്‍ അടുത്ത ബാച്ചില്‍ തന്നെ നല്‍കും.

പ്രത്യേകം ശ്രദ്ധിക്കുക : ഗിഫ്റ്റ് വൌച്ചറുകള്‍ ശേഖരിക്കുന്ന വ്യക്തി വ്യക്തമായ തിരിച്ഛറിയല്‍ രേഖകളുടെ കോപ്പികള്‍ കമ്പനിയില്‍ ഹാജറാക്കേണ്ടതാണ്.

എല്ലാ സ്പീക്ക് ഏഷ്യക്കാരോടുമായി താഴെപ്പറയുന്ന കാര്യങ്ങള്‍ അറിയിക്കുന്നു:   
  1. സബ്സ്ക്രിപ്ഷന്‍ കോഡിന്റെ വില വര്‍ദ്ധനവ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നീട്ടി വച്ചിരിക്കുന്നു.ഇപ്പോഴത്തെ വിലയില്‍ തന്നെ പിന്നുകള്‍ തുടര്‍ന്നും വാങ്ങാവുന്നതാണ്.
  2. 2011 മേയ് / ജൂണ്‍ മാസത്തില്‍ പാനല്‍ വരി പുതുക്കേണ്ടവരുടെ പുതുക്കേണ്ട തിയ്യതിയും നീട്ടിവച്ചിരിക്കുന്നു.സുഗമമായ നമ്മുടെ സേവനം പുനസ്ഥാപിക്കപ്പെടുന്നതു വരേയ്ക്കും ഈ നീട്ടിയ കാലാവധി തുടരുന്നതാണ്.അര്‍ഹരായ പാനലിസ്റ്റുകല്‍ക്ക് വിശദമായ വിവരങ്ങള്‍ ലഭിക്കുന്നതാണ്.

കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി കാത്തിരിക്കുക.
സപ്പോര്‍ട്ട് ടീം

Friday, June 17, 2011

ജൂണ്‍ 9ന് ഡല്‍ഹി തല്‍കട്ടോറ സ്റ്റേഡിയത്തില്‍ നടന്ന സ്പീക്ക് ഏഷ്യ കോണ്‍ഫറന്‍സിന്റെ വിവരങ്ങള്‍

  1. വളരെ വേഗം തന്നെ ബാങ്ക് ട്രാന്‍സഫര്‍ പ്രവര്‍ത്തന ക്ഷമം ആക്കാനുള്ള ശ്രമം നടത്തുന്നു.എന്നാല്‍ ജുലായ് അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വിവരം. 
  2. കമ്പനിയുടെ പുതിയ വെബ് സൈറ്റ്  ഈ മാസം 20 നും 25 നുമിടയില്‍ ലോഞ്ച് ചെയ്യും.
  3. പുതിയ വെബ് സൈറ്റ് ഇ-കൊമേഴ്സ് വെബ് സൈറ്റ് ആയിരിക്കും.
  4. വെബ് സൈറ്റ് വഴി നമുക്ക് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.
  5. സാധനങ്ങള്‍ നമുക്ക് ഡിസ്കൌണ്ട് വിലയില്‍ ലഭിക്കും.കൂടാതെ നമ്മുടെ ടീമിലെ ആളുകള്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമുക്ക് ബൈനറി വ്യവസ്ഥയില്‍ വരുമാനം ലഭിക്കും.
  6. ഓഗസ്റ്റ് ഒന്നിനു മുന്‍പ് ഇന്ത്യയില്‍ കമ്പനിയുടെ  റജിസ്റ്റര്‍ ചെയ്ത ഓഫീസ് തുടങ്ങിയിരിക്കും.
  7. മൂന്ന് സോണല്‍ ഓഫീസുകളും അതോടൊപ്പം തുടങ്ങും.
  8. ഇന്ത്യയില്‍ റെജിസ്ട്രേഷന്‍ കഴിഞ്ഞാല്‍ നമുക്ക് ഇന്ത്യയില്‍ നിന്ന് തന്നെയാകും ശമ്പളം ലഭിക്കുന്നത്.അപ്പോള്‍ 3.5% കമ്മീഷന്‍ നല്‍കേണ്ടതില്ല.
  9. എല്ലാ വിധ ഇലക്ട്രോണിക് , ഹോം അപ്ലയന്‍സുകള്‍ മുതലായ ഉല്‍പ്പന്നങ്ങളും സൈറ്റ് വഴി ഡിസ്കൌണ്ട് വിലയില്‍ വാങ്ങാന്‍ സാധിക്കും.
  10. എല്‍.സീ.ഡി ടിവിയുടെ വിലയില്‍ എല്‍.ഇ.ഡി ടിവി ലഭിക്കും.
  11. എല്ലാ പാനലിസ്റ്റുകളും പാന്‍ കാര്‍ഡും , ഐഡി പ്രൂഫും സൈറ്റില്‍ കയറ്റേണ്ടി വരും.
  12. പുതിയ പാനലിസ്റ്റുകള്‍ റെജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവരുടെ ഇ-മെയില്‍ വിലാസവും, മൊബൈല്‍ നമ്പറും വെരിഫൈ ചെയ്യുന്നതായിരിക്കും(അതായത് റെജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്മുടെ മൊബൈലിലേക്കും, മെയിലിലേക്കും വരുന്ന മെസ്സേജിന്‍ റിപ്ലേ നല്കിയാല്‍ മാത്രമേ റെജിസ്ട്രേഷന്‍ പൂര്‍ണ്ണമാകൂ)
  13. സ്പീക് ഏഷ്യാ വെബ്സൈറ്റില്‍ പരസ്യങ്ങള്‍ ലഭ്യമാക്കിയാല്‍ നിങ്ങള്‍ക്ക് നല്ല വരുമാനം അതിലൂടെ നേടാന്‍ സാധിക്കും.അതായത് ഒരു കമ്പനി നിങ്ങള്‍ വഴി സ്പീക് ഏഷ്യയില്‍ പരസ്യം കൊടുത്താല്‍ അതിന്റെ കമ്മീഷന്‍ നിങ്ങള്‍ക്ക് ലഭിക്കും.
  14. കമ്പനി എങ്ങോട്ടും ഓടിപ്പോകുകയില്ല, മറിച്ച് ലോകത്തെ മുഴുവന്‍ നമുക്ക് പിന്നില്‍ അണി നിരത്തുകയാണ്.
  15. നമ്മള്‍ 20 ലക്ഷം മെയിന്‍ പാനല്‍ എന്ന കടമ്പ കടന്നിരിക്കുന്നു.
  16. കമ്പനിയുടെ സ്വന്തം ടി.വി ചാനല്‍ ആഗസ്റ്റ് ഒന്നോടെ പ്രതീക്ഷിക്കാം.
  17. പുതിയ വെബ് സൈറ്റില്‍ യൂസര്‍ ഐഡി കാന്‍സല്‍ ചെയ്യാനുള്ള ഓപ് ഷന്‍ ഉണ്ടായിരിക്കും.ആര്‍ക്കുവേണമെങ്കിലും സ്വന്തം ഐഡി കാന്‍സല്‍ ചെയ്താല്‍ പണം തിരികെ ലഭിക്കുന്നതാണ്.സൈറ്റില്‍ നിന്നും കാശ് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് കിഴിച്ച് ബാക്കി പണം അവര്‍ക്ക് ലഭിക്കും.ഇത് കുറച്ച് സമയത്തേക്ക് പ്രവര്‍ത്തനക്ഷമം ആയിരിക്കും.(കമ്പനിയുടെ വിശ്വാസ്യതയ്ക്ക് ഇത് ഏറ്റവും വലിയ തെളിവാണ്.പൂര്‍ണ്ണ വിശ്വാസം ഉള്ളവര്‍ മാത്രമേ സ്പീക്ക് ഏഷ്യയില്‍ ഇനി ഉണ്ടാവൂ)
  18. പുതിയ സൈറ്റില്‍ ട്രയിന്‍, ഫ്ലയിറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
  19. ജുണ്‍ 15 ന് ഇ-സൈന്‍ മാഗസിന്റെ വില കൂടാന്‍ സാധ്യതയില്ല(ഇതു വരെ കൂടിയിട്ടില്ല.ബാങ്ക് ട്രാന്‍സ്ഫര്‍ ശെരിയാകും വരെ അതും നീളുമെന്നാണ് പ്രതീക്ഷ)     
  20. നമ്മള്‍ ഇനി കേവലം ഒരു സര്‍വ്വെ കമ്പനിയല്ല. വിവിധങ്ങളായ സേവനങ്ങള്‍ കമ്പനി ആരംഭിക്കുന്നു. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

പുതിയ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് പ്രസിദ്ദീകരിക്കാം