Saturday, July 30, 2011

നമ്മുടെ സോണിലെ സര്‍വ്വേ വന്നു..നിങ്ങള്‍ ചെയ്തോ?

നമ്മുടെ സോണിലെ സര്‍വ്വേ വന്നു.ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് സര്‍വ്വേ വൈകിയത്.എല്ലാവരും ചെയ്തിരിക്കുമെന്ന് വിശ്വസിക്കുന്നു.

ഇന്ന് വൈകുന്നേരം 7 മണിക്ക് നമ്മുടെ സീ.ഇ.ഓ ശ്രി.മനോജ്കുമാര്‍ സ്പീക്ക് ഏഷ്യക്കെതിരെയുള്ള എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുന്നു.ഇന്ന് 7 മണിക്കു ശേഷം സ്പീക്ക് ഏഷ്യ വെബ്സൈറ്റില്‍.എല്ലാവരും കാണുക.

ഇന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ സ്പീക്ക് ഏഷ്യ പരസ്യം..!!!!

ടൈംസ് ഓഫ് ഇന്ത്യയിയുടെ മുംബൈ എഡിഷനില്‍ പേജ് 11 ല്‍ ഇന്നും സ്പീക്ക് ഏഷ്യ പരസ്യം നല്‍കിയിരിക്കുന്നു.സ്പീക്ക് ഏഷ്യ പറയുന്നു : ഞങ്ങള്‍ എവിടേക്കും ഓടിപ്പോകുന്നില്ല... മുന്നോട്ടല്ലാതെ..!താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് 11 ല്‍ ക്ലിക്ക് ചെയ്യുക.അരപ്പേജ് കളര്‍ പരസ്യം കാണാം.കൂടാതെ ഇതേ പരസ്യം പൂനേ എഡിഷ്നിലും നല്‍കിയിരിക്കുന്നു.(ഇനിയും ഉണ്ടോ എന്ന് അറിഞ്ഞിട്ടില്ല)

മുംബൈ എഡിഷന്‍.പേജ്-11 lite.epaper.timesofindia.com/getpage.aspx?pageid=11&pagesize=&edid=&edlabel=TOIM&mydateHid=30-07-2011&pubname=&edname=&publabel=TOI


പൂനെ എഡിഷന്‍.പേജ് -9 lite.epaper.timesofindia.com/getpage.aspx?pageid=11&pagesize=&edid=&edlabel=TOIM&mydateHid=30-07-2011&pubname=&edname=&publabel=TOI

ഇനി ഈ ചോദ്യങ്ങള്‍ നാം മാധ്യമങ്ങളൊട് ചോദിക്കുക :
1. കമ്പനി ഏറ്റവും വലിയ വെല്ലുവിളി നേരിട്ടിരുന്ന സമയമായ മേയ് 15 ന് ആണ് ശ്രി.മനോജ് കുമാര്‍ സീ.ഇ.ഓ ആയി സ്ഥാനം ഏറ്റെടുത്തത്.പണവുമായി ഓടിപ്പോകാനായിരുന്നെങ്കില്‍ അദ്ധേഹം എന്തിന് അത് ചെയ്യണം?

2. പേ ഔട്ട് വൈകിയതിന്റെ വിവരങ്ങളും, ബാങ്ക് അക്കൌണ്ട് പ്രവര്‍ത്തനക്ഷമമല്ലാത്ത വിവരവും ആദ്യം പുറത്ത് വിട്ടത് കമ്പനി തന്നെയായിരുന്നു, മാധ്യമങ്ങളായിരുന്നില്ല.ആളുകളെ പറ്റിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഏതെങ്കിലും കമ്പനി നെഗറ്റീവ് ന്യൂസ് പുറത്തു വിടുമോ?

3. പറ്റിച്ച് കടന്നു കളയാനായിരുന്നെങ്കില്‍ എന്തിന് ഈ പ്രതികൂല കാലാവസ്ഥയിലും കമ്പനി ഹൈ കോടതികളില്‍ നിന്നു വരെ സ്റ്റേ ഓര്‍ഡര്‍ വാങ്ങി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നു.?

ഇനി നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങള്‍:

1. ഇന്നലെ ചോദ്യം ചെയ്യല്‍ നടക്കുന്ന ഓഫീസിനു മുന്‍പില്‍ നൂറു കണക്കിന് സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ തടിച്ചു കൂടിയിരുന്നു.ഒരാള്‍ പോലും മാധ്യമ പ്രവര്‍ത്തകരോട് കമ്പനിക്കെതിരെ സംസാരിച്ചില്ല - പിന്നെ ആര്‍ക്കാണ് പരാതി?കമ്പനിയുടെ പേയ്മെന്റ് താല്‍ക്കാലികമായി നിലക്കുന്നതു വരെ കാശ് വാ‍ങ്ങിച്ചു കൊണ്ടിരുന്ന നവ്നീത് ക്കൊസ് ലെ ആര്‍ക്കു വേണ്ടിയാണിത് ചെയ്യുന്നത്? ഇയാള്‍ ശരിക്കും ഒരു പാനലിസ്റ്റ് തന്നയാണോ?

2. വെള്ളിയാഴ്ച്ച ചോദ്യം ചെയ്യാനായി വിളിക്കുകയും, അന്യേഷണോദ്യോഗസ്ഥര്‍ കാലാവസ്ഥ മോശമായതു മൂലം വൈകുകയും, തന്മൂലം അന്യേഷണം മുഴുമിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്തു.അതു കൊണ്ട് കോടതിയില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങിയാണിപ്പോള്‍ ചോദ്യം ചെയ്യല്‍ തുടരുന്നത്.നമ്മുടെ ലീഗല്‍ ടീമിന് എന്തെങ്കിലും ചെയ്യാന്‍ കഴിയണമെങ്കില്‍ ഇനി തിങ്കളാഴ്ച്ച വരെ കാത്തിരിക്കണം.

3.പൂര്‍ണ്ണമായും കമ്പനി അഡ്വോകെറ്റുമാരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍.പുറത്ത് തടിച്ചു കൂടിയ പാനലിസ്റ്റുകളില്‍ ചിലരെ അന്യേഷണോദ്യോഗസ്ഥര്‍ അകത്തേക്ക് വിളിക്കുകയും കാര്യങ്ങള്‍ അവരോട് തിരക്കുകയും ചെയ്തു.അവര്‍ പുറത്തു വന്ന് പറഞ്ഞത് മുംബൈ പോലീസ് വളരെ മാന്യമായാണ് ഇടപെടുന്നത് എന്നും അവര്‍ അവര്‍ക്ക് കിട്ടിയ പരാതിയില്‍ , അവരുടെ ഡ്യൂട്ടി ചെയ്യുന്നു എന്നുമാണ്.

4. കമ്പനി ജുലൈ 30 മുതല്‍ എക്സിറ്റ് ഒപ്ഷനും , പുതിയ ആഡ് കാമ്പയിനും തുടങ്ങാന്‍ പോകുകയായിരുന്നു.അത് അല്‍പ്പം വൈകും.

5. കമ്പനി തല്‍ക്കാലത്തേക്ക് പുതിയ സി.ഓ.ഓ യെ നിയമിച്ചു കഴിഞ്ഞു ശ്രി.ആഷിഷ് ദാന്തേകര്‍ (Ashish Dandekar) ആയിരിക്കും ഇനിയുള്ള ഓപ്പറേഷനുകള്‍ക്ക് നേതൃത്വം വഹിക്കുക.


5. ആഗസ്റ്റ് 3 ന് കമ്പനിയുമായി റിസര്‍വ് ബാങ്ക് സിറ്റിംഗ് നടക്കും.

6. നമ്മുടെ ചില പാനലിസ്റ്റുകള്‍ കിരിത് സോമയായുമായി ഫോണില്‍ ബന്ധപ്പെട്ടു.അദ്ദേഹം പറഞ്ഞത് ഇത് ബീ.ജെ.പിയുടെ ഒരു തീരുമാനം അല്ലാ എന്നും അദ്ദേഹത്തിന്റെ സ്വകാര്യമായ തീരുമാനമാണെന്നുമാണ്.സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അല്ലാത്ത സോമയ്യയ്ക്ക് എന്താണ് സ്പീക്ക് ഏഷ്യക്കെതിരെ കേസ് കൊടുക്കാന്‍ മാത്രം വിദ്വേഷം? ആരാണ് അദ്ദേഹത്തിന്റെ പിന്നില്‍.നേരിട്ട് ചോദിക്കണമെങ്കില്‍ ഇതാ കിരിത് സൊമയ്യയുടെ ഫോണ്‍ നമ്പര്‍ :  09821082582.ശ്രദ്ധിക്കുക.വിളിക്കുന്നവര്‍ മാ‍ന്യമായി ഇടപെടുക.


7. കമ്പനിക്കെതിരെ പരാതി നല്‍കിയ പാനലിസ്റ്റുമായി പാനലിസ്റ്റുകള്‍ ബന്ധപ്പെട്ട് കേസ് പിന്‍ വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.


ഇതില്‍ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് എന്താണ്? ഇത്രയൊക്കെ സംഭവിച്ചിട്ടും കമ്പനി അതിനെ വളരെ പ്രൊഫഷണലായിട്ടാണ് നേരിടുന്നത്.കാര്യങ്ങള്‍ വേഗത കുറയും പക്ഷേ ഇത് ഒന്നിന്റേയും അവസാനമല്ല.


ഇനിയും കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് സംവദിക്കാം.സ്പീക്ക് മലയാളം വിജയം വരെ നിങ്ങള്‍ക്കൊപ്പം...!

നമ്മള്‍ ചെയ്യേണ്ടതെന്ത്?

ആജ് തക്ക് ഒരു ന്യൂസ് പുറത്തു വിടുന്നു: എല്ലാ പാനലിസ്റ്റുകളും പറയുന്നത് "സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുന്നു" എന്നാണ്.ഒരാള്‍ പോലും സ്പീക്ക് ഏഷ്യക്കെതിരേ പരാതി നല്‍കാന്‍ തയ്യാറില്ലെന്നു മാത്രമല്ല ക്രൈം ബ്രാഞ്ചിന്റെ നടപടിക്കെതിരേ പ്രതികരിക്കുന്നവരാണ്.

ചോദ്യം ചെയ്യലിനായി എത്താന്‍ ഉദ്യോഗസ്ഥര്‍ വൈകിയിരുന്നു.മോശം കാലവസ്ഥയാണ് കാരണം.അതു മൂലം എല്ലാ കാര്യങ്ങളും അന്യേഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.തന്മൂലം അവര്‍ കൊടതി വഴി കൂടുതല്‍ സമയം വാങ്ങി എന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഇന്ന് വൈകുന്നേരം വരേ അനേകം പാനലിസ്റ്റുകള്‍ മുംബൈ ക്രൈം ബ്രാഞ്ച് ഓഫീസ് പരിസരത്ത് തടിച്ചു കൂടിയിരുന്നു.ചോദ്യം ചെയ്യല്‍ അവസാനിക്കുവോളം അവര്‍ അവിടെ നില്‍ക്കുകയുണ്ടായി.

ഒരുപാട് പാനലിസ്റ്റുകള്‍ മുംബൈയിലും, ഡെല്‍ഹി ജന്തര്‍ മന്തറിലും ധര്‍ണ്ണകളും , സമരങ്ങളും സംഘടിപ്പിക്കാനുള്ള പുറപ്പാടിലാണ്.എല്ലാം ഗവണ്മെന്റിന്റേയും , പോലീസിന്റേയും നടപടിക്കെതിരേ.സ്പീക്ക് ഏഷ്യക്കെതിരെ ഒരു പ്രകടനം ഇന്ന് നടന്നതായി അറിയാന്‍ കഴിഞ്ഞു.പക്ഷേ , ഒരു പാനലിസ്റ്റു പോലും അതില്‍ അണിചേര്‍ന്നില്ല എന്നതില്‍ നമുക്ക് അഭിമാനിക്കാം.കാരണം പാനലിസ്റ്റുകള്‍ക്ക് അറിയാം സ്പീക്ക് ഏഷ്യ എന്താണെന്ന്.അവര്‍ എന്തിനും തയ്യാറായിരുന്നു.പക്ഷേ ലീഡേഴ്സിന്റെ സമയോചിത ഇടപെടല്‍ മൂലം അവര്‍ ഒന്നിനും മുതിര്‍ന്നില്ല.അത്തരം കാര്യങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ സഹായകരമായിരിക്കില്ല എന്ന് പ്രത്യേകം പറയേണ്ടല്ലോ?മാത്രമല്ല വേണമെങ്കില്‍ അതിന്റെ പേരില്‍ കേസെടുക്കാനും പോലീസ് തയ്യറായേക്കും.

ഇനി വരും ദിവസങ്ങള്‍ നമുക്ക് സുഖകരങ്ങളായിരിക്കില്ല.എല്ലാവരും നമ്മെ നോക്കുന്നത് ഒരു സംശയ ദൃഷ്ടിയോടെയായിരിക്കും.നമ്മള്‍ അത് ധൈര്യപൂര്‍വ്വം നേരിടുകയും ആളുകളുടെ സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുകയും വേണം.കാരണം നമ്മളാണ് കമ്പനിയുടെ ശക്തി.കമ്പനിയുടെ ഉന്നത സ്ഥാനത്തുള്ളവര്‍ ഇത്രയും നമുക്കു വേണ്ടി സഹിക്കാന്‍ തയ്യാറുണ്ടെകില്‍ പിന്നെ നമുക്ക് എന്തു കൊണ്ട് അവരെ സപ്പോറ്ട്ട് ചെയ്തു കൂടാ?

നമ്മള്‍ ചെയ്യേണ്ടത്
നാം നമ്മൂടെ ഈ ടീം ഉണ്ടാക്കാന്‍ വേണ്ടി കഷ്ടപ്പെട്ട ആ ദിവസങ്ങള്‍ ഓര്‍ക്കുക.അതേ പ്രകാരം തന്നെ നാം ഇനി വരുന്ന ദിവസങ്ങള്‍ പ്രവര്‍ത്തന നിരതരാകുക.ഓരോ ടീം മേറ്റിനെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദമാക്കുക.അവരോടും മറ്റുള്ളവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പറയുക.എല്ലാവരും കൂടി ഒന്നിച്ചു നിന്നാല്‍ നമുക്ക് എല്ലാം തരണം ചെയ്യാന്‍ സാധിക്കും.

നിങ്ങളുടെ ആശങ്കകള്‍ ഇവിടെ ടൈപ്പ് ചെയ്ത് ചോദിക്കാന്‍ ശ്രദ്ധിക്കുക.ഫോണില്‍ മറുപടി ലഭിക്കാതിരുന്നാല്‍ പരിഭ്രമിക്കാതിരിക്കുക."സ്പീക്ക് മലയാളം"വിജയം വരേ നിങ്ങളുടെ കൂടെ ഉണ്ടാവും..

Friday, July 29, 2011

മനോജ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫാക്സ് സന്ദേശം

സ്പീക്ക് ഏഷ്യ സി.ഇ.ഓ ശ്രി.മനോജ് കുമാര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫാക്സ് സന്ദേശം സ്റ്റാര്‍ ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോറ്ട്ട് ചെയ്തു.അതില്‍ പറയുന്നു: മുംബൈ പോലീസ് അന്യേഷണത്തിന്റെ ഭാഗമായി ശ്രി.താരക് ബാജപൈ അടക്കം നമ്മുടെ ചില ആളുകളെ വിളിച്ചു വരുത്തിയിരിക്കുന്നു.ഇത് കൊണ്ട് നമ്മുടെ ചില കാര്യങ്ങളില്‍ വേഗതക്കുറവ് അനുഭവപ്പെടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.എക്സിറ്റ് ഓപ്ഷന്‍ 30 ന് സൈറ്റില്‍ നല്‍കാനായിരുന്നു തീരുമാനം.അത്, ഇത് മൂലം അല്‍പ്പം വൈകും.പര്‍ച്ചേസിംഗിലും, പേ ഔട്ടിലും കാലതാമസം നേരിടും.അല്ലാതെ വേറൊന്നും നമുക്ക് സംഭവിക്കില്ല.നമ്മുടെ ബിസിനസ്സ് പൂര്‍ണ്ണമായും ലീഗല്‍ ആണ്.നമ്മുടെ ബിസിനസ്സില്‍ യാതൊരു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഇല്ല.ഞാന്‍ എവിടേക്കും ഓടിപ്പോയിട്ടില്ല (മനോജ് കുമാര്‍ ഓടിപ്പോയി എന്ന് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു).


What we should understand?
[പ്രിയ ടീം അംഗങ്ങളേ.... നമ്മുടെ വിജയം വരെ നാം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ട്.ഇത്രയൊക്കെ മാധ്യമങ്ങള്‍ ചെയ്തിട്ടും നമ്മുടെ ഒരു പാനലിസ്റ്റിന്റെ പോലും തെറ്റായ ഒരു തീരുമാനം കമ്പനിക്കെതിരെ വന്നിട്ടില്ല എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്.കാരണം ഈ സമയത്തും നമ്മുടെ സീ.ഇ.ഓ യുടെ ഫാ‍ക്സ് സന്ദേശം അടക്കം മാധ്യമങ്ങള്‍ക്ക് അയച്ച് കമ്പനി നമ്മുടെ കൂടെയാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു.കമ്പനി വിജയം വരെ പൊരുതാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നു.നാം ഒന്നിച്ചു നില്‍ക്കുക.


ബുധനാഴ്ച മുതല്‍ സര്‍വ്വേ വരുന്നവര്‍ക്കെല്ലാം സര്‍വ്വേ ലഭിച്ചിട്ടുണ്ട്.ഇന്ന് നമ്മുടെ സോണിന്റെ സര്‍വ്വേ വരാത്തതിന് കാരണം ചില സാങ്കേതികമായ തടസ്സങ്ങളാണ് എന്ന് അറിയുന്നു.


ഈ അന്യേഷണം ഇപ്പോള്‍ നടക്കാന്‍ കാരണം മുന്‍. ബി.ജെ.പി എം.പി ആയ കിരിത് സോമയ്യ നല്‍കിയ ഒരു പെറ്റീഷന്റെ അടിസ്ഥാനത്തിലാണ് എന്ന് കാണുന്നു.നോക്കുക, ഒരു പാനലിസ്റ്റിനു പോലും പരാതി ഇല്ല.മറ്റുള്ള ആര്‍ക്കോ നമ്മുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ തിടുക്കമുണ്ട്.ഇതു കൊണ്ടൊന്നും കമ്പനി കുലുങ്ങില്ല എന്നു തന്നെയാണ് സീ.ഇ.ഓ ശ്രി.മനോജ് കുമാറിന്റെ ഫാക്സ് കാണിക്കുന്നത്.ഇനിയും കിട്ടുന്ന വിവരങ്ങള്‍ നിങ്ങളൊടു പങ്കു വെക്കാം.. "സ്പീക്ക് മലയാളം"

ആരും പരിഭ്രമിക്കേണ്ട കാര്യമില്ല - ശ്രീ.മനോജ് കുമാര്‍

കമ്പനി സീ.ഓ.ഓ മനോജ്കുമാര്‍ ദുബായില്‍ നിന്ന് അയച്ച ഫാക്സില്‍ പറയുന്നു.ഞാന്‍ ഓടിപ്പൊയതല്ല.നാളേ കമ്പനിയുടെ പരസ്യ കാമ്പയിന്‍ തുടങ്ങാനിരിക്കുകയായിരുന്നു.ആരും പരിഭ്രമിക്കരുത്.കമ്പനി എക്സിറ്റ് ഓപ്ഷന്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തന ക്ഷമമാക്കാന്‍ ശ്രമിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ സ്പ്പീക്ക് മലയാളം അപ്ഡേറ്റ് ചെയ്യും.എല്ലാവരും ഒന്നിച്ചു നില്‍ക്കുക.നമ്മള്‍ ഈ അവസ്ഥ തരണം ചെയ്യുക തന്നെ ചെയ്യും...ഈ സമയത്ത് വിവേകം ആണ് നമ്മെ നയിക്കേണ്ടത്.

താരക് ബാജ്പൈയുടെ മാധ്യമപ്രവര്‍ത്തകരുമായുള്ള ഇന്റര്‍വ്യൂ...കാണുക

പത്രക്കാരോട് താരക ബാജപൈ സംസാരിക്കുന്നു.സ്റ്റാര്‍ ന്യൂസ് സമ്പ്രേക്ഷണം ചെയ്തത് :


ശ്രീ.താരക് ബാജ്പൈ പറയുന്നു "ഞാന്‍ ഒരു അന്യേഷണത്തിന്റെ ഭാഗമായി പോകുകയാണ്.സ്പീക്ക് ഏഷ്യക്കാര്‍ ഒരിക്കലും വിഷമിക്കേണ്ടാ..മാനേജ്മെന്റും കമ്പനിയും നിങ്ങളുടെ കൂടെ ത്തന്നെ ഉണ്ട്.മറ്റുള്ള ഡിപ്പാര്‍ട്മെന്റുകള്‍ നമുക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പോലെ ഇവരും നമുക്ക് നല്‍കും.
റിപ്പോറ്ട്ടര്‍ ചോദിക്കുന്നു : ഏത് കുറ്റത്തിന്റെ പേരിലാണ് താങ്കളെ അറസ്റ്റ് ചെയ്യുന്നത്? മറുപടി : "ഞാന്‍ അതിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലല്ലോ?"( പക്ടാ തോ ഹൈ നഹീ അഭീ തോ..)
ഏത് കേസിലാണ് താങ്കളെ കൊണ്ടു പോകുന്നത്? മറുപടി : (കടലാസുകള്‍ പൊക്കിക്കാണിക്കുന്നു) എന്റെ കയ്യില്‍ ഹൈക്കോടതിയുടെ സ്റ്റേ ഓര്‍ഡര്‍ ഉണ്ട്...

വീഡിയോ ഇവിടെ കാണാം പത്രകാരോട് താരക് ബാജ്പൈ സംസാരിക്കുന്നു 

താരക് ബാജപൈ അറസ്റ്റ് ചെയ്യപ്പെട്ടതാണോ...?

മിക്കവാറും ചാനലുകള്‍ രാവിലെ മുതല്‍ "താരക് ബാജ്പൈ"അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാര്‍ത്ത ഫ്ലാഷ് ചെയ്തു കൊണ്ടിരിക്കുന്നു. • സത്യമാണോ ആ വാര്‍ത്ത?
 • സത്യത്തില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടോ?
 • പക്ഷേ എന്തിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്?
 • എന്തുകൊണ്ടാണ് അദ്ദേഹത്തെ മാത്രം അറസ്റ്റ് ചെയ്തത്?
 • ഇതിന്റെ പിന്നിലെ യഥാര്‍ത്ത കഥ എന്ത്?നമ്മുടെയും മറ്റു സ്പീക്ക് ഏഷ്യക്കാരുടേയും മനസ്സില്‍ ഇങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ കടന്നു വന്നിരിക്കും.നമ്മള്‍ എത്രത്തോളം ചോദ്യങ്ങള്‍ സ്വയം ചോദിക്കുന്തോറും നമുക്ക് യഥാര്‍ത്ത മറുപടിയും ലഭിക്കും എന്നത് ഒരു യാഥാര്‍ത്യമാണ്.മാത്രമല്ല നമ്മള്‍ സത്യത്തോട് അടുക്കുകയും ചെയ്യും.


മാധ്യമങ്ങളുടെ ചതിയില്‍ നാം പെടാതിരിക്കാന്‍ അതു നമ്മെ സഹായിക്കും.


നമ്മള്‍ അറിയേണ്ട ചില യാഥാര്‍ത്യങ്ങള്‍


 • ശ്രീ.താരക് ബാജ്പൈ അറസ്റ്റ് ചെയ്യപ്പെട്ടതല്ല മറിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുകയാണ്.
 • പോലീസ്  ശ്രീ.ബാജ്പൈയെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നോ മറ്റോ പിടിച്ചു കൊണ്ടു പോയതല്ല, മറിച്ച് അദ്ദേഹത്തെ ഇന്‍ഡോര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയും അനന്തരം മുംബൈയിലേയ്ക്ക് കൊണ്ടു പോകുകയുമാണ് ഉണ്ടായത്.
 • ഒരാളെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയല്ല ചെയ്യുന്നത് എന്ന് നമുക്കറിയാമല്ലോ?
 • ഇന്‍ഡൊറില്‍ വച്ച് അധികൃതര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് അദ്ദേഹത്തെ മുംബൈയിലേക്ക് കൊണ്ടു പോയത്.
 • അദ്ദേഹത്തിന്റെ ശരീര ഭാഷ കണ്ടാല്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും പരിഭ്രമിക്കേണ്ടതായി ഒന്നും ഇല്ല എന്നത്.തീര്‍ച്ചയായും ഇത് നമുക്കും സ്പീക്ക് ഏഷ്യക്കും ഒരു കറുത്ത ദിനങ്ങള്‍  ആണ്.. നാം ഇത് വളരേപ്പെട്ടെന്ന് തരണം ചെയ്യാന്‍ എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം. ഇത് സംബന്ധമായി ഇന്ന് വന്ന പുതിയ പോപ്പ് അപ്പ് എല്ലാവരും വായിച്ചിരിക്കുമല്ലോ? അതിന്റെ മലയാളം ഇന്നു തന്നെ 'സ്പീക്ക് മലയാള'ത്തില്‍ വായിക്കാവുന്നതാണ്

Wednesday, July 27, 2011

എല്ലാവരും RBI ക്ക് മെയില്‍ അയക്കുക- കാര്യങ്ങള്‍ വേഗത്തിലാക്കാന്‍

പ്രിയ സഹ സ്പീക്ക് ഏഷ്യക്കാരേ,

കമ്പനി എല്ലാ ഡൊകുമെന്റുകളും RBI യിലും ROC യിലും സമര്‍പ്പിച്ചിരിക്കുന്ന സ്ഥിതിക്ക് ഇനി RBI യുടെ റിപ്പോറ്ട്ട് എത്രയും പെട്ടെന്ന് ലഭിച്ചാല്‍ മാത്രമേ റെജിസ്ട്രേഷന്‍ നടപടികളും, അതു വഴി പേയ്മെന്റും കമ്പനിയുടെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനവും വേഗത്തില്‍ തന്നെ പുനഃരാരംഭിക്കാന്‍ സാധിക്കൂ എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ? ഇപ്പോള്‍ കമ്പനിക്ക് ആവശ്യം നമ്മുടെ സപ്പോറ്ട്ട് ആണ്.അതിന്ന് നമുക്ക് കഴിയുന്നത് ചെയ്യുക.താഴെയുള്ള ലിങ്ക് RBI യ്ക്ക് മെയില്‍ അയക്കാനുള്ളതാണ്.അതിനു തൊട്ടു താഴെത്തന്നെ അയക്കാനുള്ള മാറ്ററും ഉണ്ട്.ആ മാറ്റര്‍ കോപ്പി ചെയ്ത് ലിങ്കില്‍ ക്ലിക്ക് ചെയ്ത ശേഷം 'Banking Matters' എന്ന സെക്ഷനിലേയ്ക്ക് അയക്കുക.ഇത് കമ്പനി ആവശ്യപ്പെട്ടിട്ടുള്ളതല്ല.ഒരു പാട് പാനലിസ്റ്റുകള്‍ ഈ മെയില്‍ ഇപ്പൊഴേ അയച്ചു കഴിഞ്ഞു.നമുക്കും അയക്കാം.അയച്ചവര്‍ ഇവിടെ വന്ന് താഴെ +1 ല്‍ ക്ലിക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.എത്ര പേര്‍ അയച്ചെന്ന് അപ്പോള്‍ നമുക്ക് അറിയാന്‍ സാധിക്കും.സംശയങ്ങള്‍ താഴെ ചോദിക്കാന്‍ അപേക്ഷിക്കുന്നു.

Sir, 

I am part of Speakasiaonline business as a panelist. Due to recent developments I am very much disappointed and request your immediate action. 

Since RBI clearance is very important for speakasia to prove themself correct (or to be proved wrong), I as an Indian citizen, request you to put final words on the working of Speakasiaonline as soon as possible and do not delay it further. So that we can decide our future attached with the company.

We request you to stop their working if they are wrong otherwise provide them with necessary clearance and guidelines to start their normal business operation in India.

Thanks!!

താരക് ബാജ്പായിയുമായുള്ള അഭിമുഖം അല്‍പ്പ സമയത്തിനകം

പ്രിയപ്പെട്ട സഹ സ്പീക്ക് ഏഷ്യക്കാരേ...

 താരക് ബാജ്പായിയുമായുള്ള അഭിമുഖം തയ്യാറായി വരുന്നു.അല്‍പ്പ സമയത്തിനകം പ്രസിദ്ധീകരിക്കാം.പേ ഔട്ട് സംബന്ധമായ ഒരു ന്യൂസും, കേരളത്തിലെ സ്പീക്ക് ഏഷ്യ ഗിഫ്റ്റ് ഷോപ്പുകളുമായി ബന്ധപ്പെട്ട ഒരു ലേഖനവും വഴിയേ പ്രതീക്ഷിക്കുക.

Monday, July 25, 2011

പുതിയ പോപ് അപ്പ് (25/07/2011)


പ്രിയ സ്പീക്ക് ഏഷ്യക്കാരേ


നമ്മുടെ കമ്പനി ചെയ്തു കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിങ്ങളോടു പങ്കു വെയ്ക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.


1. ഇന്ത്യയില്‍ ലൈസണ്‍ ഓഫീസ് തുടങ്ങുന്നതിനെ സംബന്ധിച്ച് (പ്രവര്‍ത്തനവും നിലവിലെ സ്ഥിതിയും)
A. റിസര്‍വ് ബാങ്കില്‍ അപ്പ്ലിക്കേഷന്‍ നല്‍കിക്കഴിഞ്ഞു. ലൈസണ്‍ ഓഫീസ് തുടങ്ങുവാനുള്ള അനുവാദത്തിനായി ഒരു അപേക്ഷ മുംബൈ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സമര്‍പ്പിക്കുകയുണ്ടായി (കോപ്പിക്ക് ക്ലിക്ക് ചെയ്യുക). ആദ്യം ലഭിച്ചത് ആദ്യം എന്ന രീതിയിലാണ് റിസര്‍വ് ബാങ്ക് അപേക്ഷകള്‍ പരിഗണിക്കുന്നതെന്നും സാധാരണ ഗതിയില്‍ അതിന് 4-6 വരെ ആഴ്ച അതിന് എടുക്കും എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.


B.ന്യൂ ഡല്‍ഹി റജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ രെജിസ്ടേഷന്‍.
റെജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ കമ്പനി ആക്റ്റ് പ്രകാരം റെജിസ്ട്രേഷന്‍ നടത്തുന്നതിന് , റിസര്‍വ് ബാങ്കില്‍ നിന്നും അപ്രൂവല്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ ആ രേഖകള്‍ അവര്‍ക്ക് സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.രേഖകള്‍ പരിശോധിച്ച ശേഷം റെജിസ്ട്രാര്‍, ഫോറിന്‍ ഓഫീസ് റെജിസ്ടര്‍ ചെയ്യുകയും  സര്‍ട്ടിഫികേറ്റ് ഓഫ് റെജിസ്ട്രേഷന്‍ നല്‍കുകയും ചെയ്യും.അതിനു ശേഷം സ്പീക്ക് ഏഷ്യക്ക് ഇന്ത്യയില്‍ ബാങ്ക് അക്കൌണ്ട് തുടങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാം.ഈ പ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നാം ശ്രമിക്കുന്നത്, അതിന്റെ പുരോഗതി അപ്പപ്പോള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.
നോട്ട് : ഇന്ത്യയില്‍ അക്കൌണ്ട് ആരംഭിക്കുകയും, അധികാരികളില്‍ നിന്നുള്ള സമ്മത പത്രം ലഭിക്കുകയും ചെയ്തതിനു ശേഷമേ ഇന്ത്യയില്‍ നിന്നുള്ള പേയ്മെന്റ് ആരംഭിക്കാന്‍ സാധ്യമാകൂ.

2. ബിസിനസ്സ് മോഡലിന് RBI അനുമതി ലഭിക്കുന്നത് സംബ്ന്ധിച്ച് : ജൂലൈ 14 ലെ ബഹു.ഹൈക്കൊടതി ഓര്‍ഡര്‍ ലഭിച്ചതിനു ശേഷവും നാം RBI യ്ക്ക് ഒരു അനുയോജ്യമായ തിയ്യതി ലഭിക്കുന്നതിനായി ജൂലൈ 21ന്‍ കത്തയച്ചിരിക്കുന്നു(കോപ്പി ഇവിടെ കാണാം).ഈ മീറ്റിംഗിനു ശേഷം ഒരു പാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് നാം പ്രതീക്ഷിക്കുന്നു.  
3. നിങ്ങള്‍ക്ക് ലഭിച്ച റിവാര്‍ഡുകളുടെ വിതരണം : LCD / LED TV  കള്‍ മുംബൈ കസ്റ്റംസില്‍ വന്നു കെട്ടിക്കിടക്കുകയാണ്.നമ്മുടെ ബാങ്ക് അക്കൌണ്ടുകള്‍ പ്രവര്‍ത്തന രഹിതമായതാണ് ഇത് റിലീസ് ചെയ്യാന്‍ കഴിയാത്തത് (ഡൊക്കുമെന്റുകള്‍ ഇവിടെ കാണാം).ഇതു മൂലം നമുക്ക് ഭാ‍രിച്ച ഡിമറേജ് ആണ് വന്നു കൊണ്ടിരിക്കുന്നത്.കസ്റ്റംസില്‍ നിന്ന് റിലീസ് കിട്ടിയാലുടന്‍ ഈ സാധനങ്ങള്‍ വിതരണം ആരംഭിക്കും.

4. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് നാം സമ്പാദിച്ച ഇടക്കാല വിധികള്‍ : സി.ഐ.ഡി/ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെട്ട് സ്പീക്ക് ഏഷ്യ ഒഫീഷ്യലുകള്‍ക്കോ, സ്ഥാപങ്ങള്‍ക്കോ എതിരെയുള്ള ഏതൊരു പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിക്കുന്നതിന്‍ നമുക്ക് ഒരു കോടതി വിധി ലഭിച്ചിരിക്കുന്നു.(ലിങ്ക്-1,ലിങ്ക്-2).നാം ഉദ്ദ്യോഗസ്ഥരുമായി സഹകരിക്കുകയും നമ്മുടെ ബിസിനസ്സ് മോഡല്‍ എല്ലാവരും മനസ്സിലാക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.
5. വസ്തുതകളെ തെറ്റിദ്ധരിപ്പിച്ചതിന് 21 തിയ്യതി പ്രക്ഷേപണം ചെയ്ത രാജ്യത്തെ മുന്‍ നിര ചാനലിന്റെ മാപ്പ് അപേക്ഷ(ലിങ്ക് കാണുക)

കൂട്ടുകാരേ, സാധിക്കുന്നത്ര വേഗത്തില്‍ നമുക്ക് ബിസിനസ്സ് പുനഃരാരംഭിക്കണം.നമുക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം പ്രവര്‍ത്ത്നങ്ങളാല്‍  നമ്മുടെ ബിസിനസ്സിന്റെ വേഗത കുറയുക മാത്രമാണ് ചെയ്തത്.ഒരു ഉറച്ച തിയ്യതി ഇത്തരുണത്തില്‍ നല്‍കുക എന്നത് ഒരു വെല്ലുവിളിയാണ് പക്ഷേ ദിനം പ്രതി നാം ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും , നമ്മെ വീര്‍പ്പു മുട്ടിക്കുന്ന എല്ലാ പ്രശ്നങ്ങളില്‍ നിന്നുമുള്ള മോചനത്തിലേയ്ക്ക് എത്രയും പെട്ടെന്ന് നാം എത്തുമെന്നും നിങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഈ സന്ദര്‍ഭത്തില്‍ സാധിക്കും.


നിങ്ങളുടെ ഒരുപാട് നീണ്ട സഹകരണത്തിന് നന്ദി പറയുന്നു.മാത്രമല്ല ബിസിനസ്സ് സാധാരണ ഗതിയിലാക്കുന്നതിന് വേണ്ടി കാത്തിരിക്കുകയും , നിങ്ങളുടെ കമ്പനിയില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം തുടരുകയും ചെയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.ദയവു ചെയ്ത് ഒരു കാര്യം ഓര്‍ക്കുക, കമ്പനിക്കെതിരെയുള്ള ഏതൊരു പ്രവര്‍ത്തിയും (അകത്തു നിന്നോ , പുറത്തു നിന്നോ) ഈ കാത്തിരിപ്പിന്റെ നീളം കൂട്ടാനേ ഉപകരിക്കൂ.ആയതിനാല്‍ ഈ പ്രക്രിയ സാവധാനത്തിലാകുന്ന ഏതൊരു പ്രവര്‍ത്തിയെക്കുറിച്ചും, തെറ്റിദ്ധരിപ്പിക്കലിനെക്കുറിച്ചും വളരേ ജാഗരൂഗരായിരിക്കുക


ആശംസകളോടെ,
ടീം സ്പീക്ക് ഏഷ്യ 

ഇന്ന് (25/07/2011) ഇക്കണോമിക്ക് ടൈംസിലും സ്പീക്ക് ഏഷ്യ

സഹപ്രവര്‍ത്തകരേ..

ഇന്നലെ ടൈംസ് ഓഫ് ഇന്ത്യയില്‍ സ്പീക്ക് ഏഷ്യയുടെ പരസ്യം നമ്മള്‍ കണ്ടല്ലോ? ഇന്ന് ഭാരതത്തിലെ മുന്‍ നിര ബിസിനസ്സ് പത്രമായ ഇക്കണോമിക് ടൈംസിലും അതേ സ്പീക്ക് ഏഷ്യ പരസ്യം (ഫുള്‍ പേജ്.പേജ് നമ്പറ് 41) നമുക്ക് കാണാം.വരും ദിവസങ്ങളിലെ കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം..

ഓണ്‍ലൈനായി കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഇക്കണോമിക് ടൈംസ് പേജ് 41 നോക്കുക

Sunday, July 24, 2011

ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യ കാണൂ... വീണ്ടും സ്പീക്ക് ഏഷ്യ.!

പൊതു ജനസംസാരത്തിനു വിരുദ്ധമായി..
ഞങ്ങള്‍ എവിടേയ്ക്കും പോകുന്നില്ല..... മുന്നോട്ടല്ലാതെ..!(തലക്കെട്ട്)


നമുക്ക് ഭാവി ഒരിക്കലും പ്രവചിക്കാനാവില്ല, പക്ഷേ
ഞങ്ങള്‍ക്ക് ഉറപ്പുണ്ട് അതാണ് ഞങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത് എന്ന്...


ഇന്ന്, ഞങ്ങള്‍ സ്പീക്ക് ഏഷ്യക്കാരുടെ ഒരു വലിയ സമൂഹമാണ്- വെറും ഒരു വര്‍ഷം കൊണ്ട്,
ഇത് ഒരു തുടക്കം മാത്രമാണ്...


വരും നാളുകളില്‍ സ്പീക്ക് ഏഷ്യന്‍ സമൂഹത്താല്‍ നയിക്കപ്പെടുന്ന
ഒരു ആഗോള ഓണ്‍ ലൈന്‍ മാര്‍കറ്റിനു വേണ്ടിയാണ് മുന്നോട്ടു പോകുന്നത്...


ഞങ്ങള്‍ ഒരു ബ്രാന്‍ഡ് ആയിത്തീര്‍ന്നതിന്റെ ഫലമായി..
മുംബൈയില്‍ ഓഫീസ് തുടങ്ങനുള്ള അപേക്ഷ നല്‍കിയതോടെ
ഞങ്ങളുടെ ഇന്ത്യന്‍ ബിസിനസ് ഞങ്ങള്‍ ഔദ്യോഗികവത്കരിക്കുകയാണ്.


ടെക്നോളജിയിലും, ട്രൈനിങിലും ഞങ്ങള്‍ ചെയ്ത
മൂലധന നിക്ഷേപത്തോട് ഞങ്ങള്‍ ആത്മാര്‍ഥതയുള്ളവരാണ്... 


ഞങ്ങള്‍ ആണയിട്ടു പറയുന്നു....
ഞങ്ങള്‍ ഇവിടെ കേവലം 'നില നില്‍പ്പ്'അല്ല നോക്കുന്നത്..
മറിച്ച്  'വളര്‍ച്ചയാണ്'....


ഇത് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നതാണ്.ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത്  കാണുക.


----------------------------------------------------------------------------------------------------------
(ശ്രീ.താരക് ബാജ്പേയി യെ ഡിസ്ട്രിബ്യൂട്ടര്‍മ്മാരും, ഓഫീഷ്യലുകളും, പാനലിസ്റ്റുകളും അടങ്ങുന്ന ഒരു 50 അംഗ സംഘം 22/07/2011 ന് അദ്ദേഹത്തിന്റെ ഡെല്‍ഹി ഓഫീസില്‍ ചെന്ന് കാണുകയുണ്ടായി.അവരുമായി 35 മിനുട്ട് നേരം അദ്ദേഹം സംസാരിച്ചു. നമ്മുടെ ഒരുപാട് സംശയങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കി.ആ ഇന്റര്‍വ്യൂവിന്റെ മലയാളം അടുത്ത ദിവസം 'സ്പീക്ക് മലയാളം'പ്രസിദ്ധീകരിക്കുന്നതാണ്... കാത്തിരിക്കുക)

Saturday, July 23, 2011

സര്‍വ്വേ E-Wallet RP യില്‍ നിന്ന് ഇനി PIN ജെനറേറ്റ് ചെയ്യാം


ചില വിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പ്രകാരം നമ്മള്‍ വിജയത്തോട് വളരെ അടുത്താണ്.കാര്യങ്ങള്‍ സ്പീക്ക് ഏഷ്യയ്ക്ക് വളരേ വേഗത്തില്‍ അനുകൂലമാകുന്നതിന്റെ സൂചനകളാണ് ലഭിക്കുന്നത്.താഴെ പറയുന്ന കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ നമുക്ക് അക്കാര്യം വ്യക്തമാകും.


1. ഇന്ന് Reward Point Transfer എന്ന പേജില്‍ "Survey E-Wallet to Shopping E-Wallet" എന്ന പുതിയൊരു ബട്ടണ്‍ കൂടി വന്നിരിക്കുന്നു.ഇത് വഴി നമുക്ക് RP കള്‍ Shopping E-Wallet ലേയ്ക്കും തുടര്‍ന്ന് "generate subscription code"  ഉപയോഗിച്ച് പിന്നുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കാം.


2. ബഹു.ഹൈക്കോടതിയില്‍ നാം കേസ് ഫയല്‍ ചെയ്തത് 7/7/2011 ന് ആണ്.വെറും 7 ദിവസത്തിനകം അതായത് 14/07/2011 ന് വിധി വരികയും ചെയ്തു.

3. മുന്‍പ് 'സ്പീക്ക് മലയാളത്തില്‍'പോസ്റ്റ് ചെയ്തത് പോലെ 14/070/2011 ന് ബഹു. ഹൈക്കോടതി റിസര്‍വ് ബാങ്കിന് നിര്‍ദ്ദേശം നല്‍കുകയും, തൊട്ടടുത്ത ദിവസം അഥവാ 15/07/2011 ന് RBI സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. 

4. വിശ്വസിനീയമായ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം , കമ്പനി ഈ മാസം അവസാനം തന്നെ Permanent Establishment (PE) അഥവാ റെജിസ്ട്രേഷന്‍ ലഭിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ്.മാത്രമല്ല, ബാങ്ക് ട്രാന്‍സ്ഫര്‍ ആഗസ്റ്റ് പകുതിയൊടെ പ്രതീക്ഷിക്കുന്നു. 


ഒരു കാര്യം നമുക്ക് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് കാര്യങ്ങള്‍ വളരേ വേഗത്തില്‍ പുരോഗമിക്കുന്നു.നമ്മുടെ ബിസിനസ്സ് സാധാരണ നിലയിലാകുന്നതിന് വളരേ അടുത്താണ് നാം സ്ഥിതി ചെയ്യുന്നത്.സുഹൃത്തുക്കളേ... ഗവണ്മെന്റില്‍ നിന്നും സമ്മതം ലഭിക്കുന്നതോടെ 1979 ലെ  ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ വിധി അമേരിക്കയിലെ ആംവേ കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ വിസ്ഫോടനം സൃഷ്ടിച്ച അതേ അവസ്ഥ നാമും അനുഭവിക്കാന്‍ പോകുന്നു.അതുകൊണ്ട് നമുക്ക് കാത്തിരിക്കാം അടുത്തു വരുന്ന വിജയത്തിനായി

Thursday, July 21, 2011

സ്റ്റാര്‍ ന്യൂസ് സ്പീക് ഏഷ്യയോട് മാപ്പ് പറയുന്നു

വീണ്ടും നമുക്ക് വിജയത്തിന്റെ ഒരു ദിനം കൂടി

1. സ്റ്റാര്‍ ന്യൂസ് സ്പീക്ക് ഏഷ്യയോട് മാപ്പു പറയുന്നു: മേയ് 18 ന് മുംബൈ ഹൈകോടതി സ്പീക്ക് ഏഷ്യക്കെതിരെ FIR പുറപ്പെടുവിച്ചു എന്ന വ്യാജ വാര്‍ത്ത പുറത്തു വിട്ടതിനാണ് ഈ രാജ്യത്തെ ജനങ്ങളോട് സ്റ്റാര്‍ ന്യൂസ് മാപ്പു ചോദിച്ചത്.ന്യൂസ് ഇവിടെ കാണാം : www.youtube.com/watch?v=56Yr9NRETJI

2. ടൈംസ് ഓഫ് ഇന്ത്യയില്‍ സ്പീക്ക് ഏഷ്യ പോപ്പ് അപ്പിന്റെ പ്രിന്റ് വേര്‍ഷന്‍ : ഇന്ത്യയിലെ മുന്‍ നിര പത്രമായ ടൈംസ് ഓഫ് ഇന്ത്യയില്‍ സ്പീക്ക് ഏഷ്യയുടെ ജുലൈ 18 നു വന്ന പോപ്പ് അപ്പ് മുഴുവനായും പ്രസിദ്ധീകരിച്ചിരിക്കുന്നു.ഒരു അക്ഷരം പോലും തിരുത്താതെയാണ് പത്രം ഈ പരസ്യം കൊടുക്കാന്‍ തയ്യാറായത്.ഇന്നത്തെ (21 ജൂലൈ) പത്രത്തിന്റെ 28മത്തെ പേജിലാണിത് ഉള്ളത്.കാണുന്നതിന് http://epaper.timesofindia.com ല്‍ പോയി 28 മത് പേജിനായി തിരയുക.സാമ്പിള്‍ താഴെ

കൂടുതല്‍ വിജയ വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം... സ്പീക്ക് മലയാളം

നിങ്ങള്‍ക്കറിയാനുള്ളത് ഇനി മലയാളത്തില്‍ ചോദിക്കൂ

ഈ സൈറ്റില്‍ പോയാല്‍ നിങ്ങള്‍ക്ക് മംഗ്ലീഷില്‍ ടൈപ്പ് ചെയ്താല്‍ മലയാളം അക്ഷരങ്ങള്‍ വരും.വളരെ എളുപ്പം. എല്ലാവരും ചെയ്തു നോക്കുക . നിങ്ങള്‍ക്ക് ചോദിക്കാനും പറയാനും ഉള്ളതെല്ലാം ഇനി മാതൃഭാഷയിലാകട്ടെ www.google.com/transliterate/Malayalam

ഹൈക്കോടതി വിധിയും റിസര്‍വ് ബാങ്ക് സര്‍ക്കുലറും

സഹ സ്പീക്ക് ഏഷ്യക്കാരേ...
സ്പീക്ക് ഏഷ്യയ്ക്ക് അനുകൂലമായി 14 /7/2011 ന്  മുംബൈ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെക്കുറിച്ച് നാം മുന്‍പ് ചര്‍ച്ച ചെയ്തിരുന്നല്ലോ?സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഒരു അര്‍ജന്റ് ഹിയറിംഗിന് റിസര്‍വ്വ് ബാങ്ക് തയ്യാറാകണം എന്നായിരുന്നു വിധിയുടെ ചുരുക്കം.അതിന്റെ ഫലമായി അതിന്റെ തൊട്ടടുത്ത ദിവസം തന്നെ (15/7/2011) റിസര്‍വ് ബാങ്ക് പുറത്തിറക്കിയ സര്‍ക്കുലര്‍ 'സ്പീക്ക് മലയാളം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നത് നിങ്ങള്‍ വായിച്ചിരിക്കുമെന്നു കരുതുന്നു.

അതിലെ പ്രധാന മൂന്നു പോയിന്റുകള്‍ താഴെ കൊടുത്തിരിക്കുന്നു.മലയാള അര്‍ത്ഥ സഹിതം :


1. It has come to the notice of the Reserve Bank that certain BOs / LOs established by the foreign NGOs, NPOs, news agencies and other foreign entities are continuing to function in India, without the approval of the Reserve Bank, after the Foreign Exchange Management Act (FEMA), 1999 came into force from June 1, 2000. Under the provisions of FEMA, 1999, ibid, the request of such entities to open an office in India is considered by the Reserve Bank in consultation with the Government of India, wherever required.
 
വിദേശ കമ്പനികള്‍, എന്‍.ജി.ഓ കള്‍, എന്‍.പി.ഓ കള്‍ , വാര്‍ത്താ ഏജന്‍സികള്‍ എന്നിവര്‍ , 1999 ലെ FEMA നിയമം നിലവില്‍ വന്നതിനു ശേഷവും റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യയില്‍ അവരുടെ (BO) ബ്രാഞ്ച് ഓഫീസ്/ (LO)ലൈസെണ്‍ ഓഫീസ് എന്നിവ തുറന്നു പ്രവര്‍ത്തിച്ചു വരുന്നതായി റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെട്ടിരിക്കുന്നു.ഇത്തരം കമ്പനികള്‍ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും ഓഫീസ് തുടങ്ങാനുള്ള അവുവാദം ഇന്ത്യ ഗവണ്മെന്റുമായി ആലോചിച്ച് റിസര്‍വ് ബാങ്ക് പരിഗണനയ്ക്ക് എടുത്തിട്ടുള്ളതാകുന്നു.

2. Accordingly, the foreign entities who have established LO or BO in India and continuing to function without obtaining permission from the Reserve Bank of India should approach the Reserve Bank within a period of 90 days from the date of issue of this circular for regularization of establishment of such offices in India, in terms of the extant FEMA provisions.

ആയതിനാല്‍, ഇന്ത്യയില്‍  LO /  BO സ്ഥാപിച്ച് അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദേശ സ്ഥാപനങ്ങള്‍ ഈ നോട്ടീസ് പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം റിസര്‍വ് ബാങ്കിനെ സമീപിച്ച് അനുമതി വാങ്ങേണ്ടതാണ്.

3. The foreign entities who may have established LO or BO with the permission from the Government of India may also approach the Reserve Bank along with a copy of the said approval for allotment of a Unique Identification Number (UIN) by the Reserve Bank of India.

ഇന്ത്യാ ഗവണ്മെന്റിന്റെ അനുമതിയോടെ ഇന്ത്യയില്‍  LO /  BO സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികളും അനുമതിയുടെ ഒരു കോപ്പിയുമായി ഈ കാലാവധിക്കുള്ളില്‍ റിസര്‍വ് ബാങ്കിനെ സമീപിക്കേണ്ടതാണ്.

നാമെന്ത് മനസ്സിലാക്കണം? 
സ്പീക്ക് ഏഷ്യയും ഈ വിഭാഗത്തിലാണ് പെടുന്നത്.നമുക്ക് എത്രയും പെട്ടെന്ന് റെജിസ്റ്റ്ട്രേഷനും , റെഗുലറൈസേഷനും ഉള്ള ഒരു അവസരം ലഭിച്ചിരിക്കുകയാണിപ്പോള്‍.ഗവണ്മെന്റ് നടപടികള്‍ വളരെ വേഗത്തിലായതായി നാം കാണുന്നു.കാര്യങ്ങള്‍ വളരെ പെട്ടെന്നു തന്നെ ശെരിയാകും എന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്.മാത്രമല്ല, യഥാര്‍ത്തമല്ലാത്ത കമ്പനികളുടെ മേല്‍ ശക്തമായ നടപടികള്‍ തുടങ്ങുന്നതിന്റെ സൂചനയും ഇതു നല്‍കുന്നു.

Wednesday, July 20, 2011

പറഞ്ഞതു പോലെ സര്‍വ്വേ വന്നു.... Zee News കണ്ടവര്‍ക്കുള്ള വിശദീകരണം

പ്രിയരേ...
വാഗ്ദാനം ചെയ്തതു പോലെ സര്‍വ്വെ വന്നിരിക്കുന്നു.നമ്മുടെ റീജിയനിലേക്കുള്ള സര്‍വ്വെ പതിവു പോലെ വെള്ളിയാഴ്ച വരുന്നതായിരിക്കും.വേറെ, പ്രധാനപ്പെട്ട ഒരു കാര്യം നമ്മുടെ ഇ-വാലറ്റില്‍ ഉള്ള RP കള്‍ ഷോപ്പിങ്ങ് ഇ-വാലറ്റിലേയ്ക്ക് മാറ്റപ്പെടുന്നു എന്നതാണ്.ബാങ്ക് അക്കൌണ്ട് ഇതു വരെ പ്രവര്‍ത്തന ക്ഷമമാകാത്ത സാഹചര്യത്തിലാണിത്.ബാങ്ക് അക്കൌണ്ട് ട്രാന്‍സഫര്‍ ശരിയാകുന്നതോടെ ഇത് പഴയ പോലെത്തന്നെ ആകുന്നതായിരിക്കും.

സ്പീക്ക് ഏഷ്യ  1956 ലെ കമ്പനി നിയമത്തിന്റെ സെക്ഷന്‍ 591 ലംഘിച്ചു എന്ന് ROC - Z News..!
ഇങ്ങനെ ഒരു വാര്‍ത്ത നിങ്ങള്‍ പലരും ഇന്നലെ കണ്ടിട്ടുണ്ടാകും.സ്പീക്ക് ഏഷ്യ എന്തോ വലിയ ക്രിമിനല്‍ കുറ്റം ചെയ്ത പോലെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത അവതരിപ്പിച്ചത്.ഇതോടെ സ്പീക്ക് ഏഷ്യയുടെ ഇന്ത്യയിലെ സകല പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടി വരുമെന്നു വരെ ചിലര്‍ റിപ്പോറ്ട്ട് ചെയ്തു കളഞ്ഞു!
സത്യത്തില്‍ എന്താണ് സെ.591?
ഒരു വിദേശ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട ചില നടപടിക്രമങ്ങള്‍ ആണ് ഈ സെക്ഷനില്‍ ഉള്ളത്.ഇത് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ബാധകമാണോ എന്നത് ഇനിയും വ്യക്തമല്ല.ഇതിലെ ഏതെങ്കിലും സെക്ഷന്‍ സ്പീക്ക് ഏഷ്യ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും നമുക്ക് അറിവായിട്ടില്ല.ഇക്കാര്യത്തില്‍ ROC (റെജിസ്ട്രാര്‍ ഓഫ് കമ്പനീസ്) ന്റെ അന്തിമ റിപ്പോറ്ട്ട് നാളെയാണ് (ജൂലൈ 21) പ്രതീക്ഷിക്കുന്നത്.(അതിനു മുന്‍പ് ഈ വാര്‍ത്ത ഇവര്‍ എങ്ങിനെ ഉണ്ടാക്കി എന്നത് ഒരു ചോദ്യമാണ്.)അതവിടെ ഇരിക്കട്ടെ- നമുക്ക് അറിയേണ്ടത് ഇത് സ്പീക്ക് ഏഷ്യയുടെ ഇന്ത്യന്‍ റെജിസ്റ്റ്രേഷനെ ബാധിക്കുമോ എന്നാണ്.അതിനുള്ള മറുപടി ഇതേ നിയമത്തിന്റെ സെക്ഷന്‍ 598 ല്‍ നിന്ന് ലഭിക്കും.
ഈ സെക്ഷനില്‍ പറയുന്നത് ഈ നിയമം ലംഘിച്ചാലുള്ള ശിക്ഷ എന്താണ് എന്നതാണ്.

ഈ നിയമം ലംഘിക്കുന്ന കമ്പനി പിഴയൊടുക്കേണ്ടി വരും.10,000 രൂപയാണ് പിഴ സംഖ്യ.കൂടാതെ ഈ നടപടി തുടരുന്ന കാലത്തോളം ആയിരം രൂപ വീതം  അധികം പിഴ  നല്‍കേണ്ടി വരുമെന്നും ഈ സെക്ഷനില്‍ പറയുന്നു.
അതായത് പരിഭ്രമിക്കേണ്ടതായി ഒന്നുമില്ലെന്നര്‍ഥം.അഥവാ കമ്പനി ഈ ചട്ടം ലംഘിച്ചതായി കണ്ടെത്തുകയാണെങ്കില്‍, പിഴ ഒടുക്കി റിജിസ്റ്റ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
എന്ത് വാര്‍ത്തകള്‍ കണ്ടാലും നാം കാണിക്കേണ്ടത് അതിനെക്കുറിച്ച് പഠിക്കാനും, മനസ്സിലാക്കാനുമുള്ള മനഃസ്സാന്നിധ്യമാണ്.നമ്മുടെ ടീമിനെ അത് പഠിപ്പിക്കാനും നാം ശ്രദ്ധികുക.

RBI സര്‍ക്കുലര്‍ വായിക്കുക.. നമുക്ക് സന്തോഷിക്കാനുള്ള വകയുണ്ട്

ഈ സര്‍ക്കുലര്‍ ജൂലൈ 15 ന് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ചതാണ്.2000 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിദേശ കമ്പനികള്‍ക്കും 90 ദിവസത്തിനുള്ളില്‍ റിസര്‍വ് ബാങ്കിന്റെ അപ്രൂവല്‍ വാങ്ങാനുള്ള അവസരം.അതിനു ശേഷം അവര്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും ഓഫീസ് തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.

www.rbi.org.in/scripts/BS_CircularIndexDisplay.aspx?Id=6612

Tuesday, July 19, 2011

മുംബൈ കോടതി വിധി ഡൌണ്‍ലോഡ് ചെയ്യാം

സ്പീക്ക് ഏഷ്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 14 ന് മുംബൈ ഹൈക്കോടതി നല്‍കിയ വിധിയുടെ പകര്‍പ്പ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്ത് വായിക്കാം.ഇതിന്നര്‍ഥം മേയ് 17 ന് പത്രസമ്മേളനം കഴിഞ്ഞ ഉടന്‍ സ്പീക്ക് ഏഷ്യ സമയ ബന്ധിതമായി കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോയി എന്നതാണ്.ഇനി നാം അധികാരികളുടെ കണ്ണു തുറക്കാനായി കാത്തിരിക്കുക എന്നതല്ലാതെ ഒന്നും ചെയ്യാനില്ല.അതിനിടയ്ക്ക് വരുന്ന ഊഹാപോഹങ്ങളേയോ, വ്യാജ വാര്‍ത്തകളേയോ വിശ്വസിക്കാതിരിക്കുക.ഇത്രയും പ്രതികൂല സാഹചര്യത്തില്‍ നമുക്ക് എല്ലാവര്‍ക്കും വേണ്ടി സമരം ചെയ്യുന്ന ഒരു കമ്പനിയുടെ കൂടെ നമ്മള്‍ ഇപ്പോഴല്ലേ നില്‍ക്കേണ്ടത്?ഈ വിധിപ്പകര്‍പ്പിന്റെ മലയാളം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു.പൂര്‍ത്തിയായാല്‍ ഉടന്‍ പോസ്റ്റ് ചെയ്യാം.സ്പീക്ക് ഏഷ്യ വിജയിക്കട്ടെ!

വിധിപ്പകര്‍പ്പിനായി ഈ ലിങ്കില്‍ പോകുക bombayhighcourt.nic.in/data/original/2011/WP136511140711.pdf

Monday, July 18, 2011

എന്താണ് എക്സിറ്റ് ഓപ്ഷന്‍?

സ്പീക് ഏഷ്യയില്‍ വന്ന ഒരാള്‍ക്ക് പോലും സാമ്പത്തിക നഷ്ടം ഉണ്ടാവില്ല."Exit Option"എന്നു വച്ചാല്‍ : 1. ഇന്ത്യയില്‍ കമ്പനിയുടെ സ്ഥിരപ്രതിഷ്ഠ (PE) ആയിക്കഴിയുമ്പോള്‍ ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് ബിസിനസ്സ് നിയമങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകും, പ്രധാനമായും സര്‍വെ വരുമാനത്തിന്റെ കാര്യത്തില്‍.
 2. ഇന്ത്യന്‍ നിയമം അനുസരിച്ച്  തുടരാന്‍ താല്പര്യമില്ലാത്തവര്‍ക്ക് അവരുടെ പണം തിരികെ ലഭിക്കും.
 3. ഈ പ്രക്രിയ എത്രയും പെട്ടെന്ന് നിരീക്ഷിക്കേണ്ടതും, തീരുമാനം വേഗത്തിലാക്കേണ്ടതും ഗവണ്മെന്റിന്റെ കൈകളിലാണ്.

സ്പീക്ക് ഏഷ്യ നടത്തുന്ന രീതിയില്‍ ഒരു രാജ്യത്തെ എല്ലാ സ്ഥാപനങ്ങളോടും ഒരു ഡയരക്റ്റ് മാര്‍കറ്റിങ് കമ്പനി നടത്തുന്ന പ്രതികരണം ചരിത്രത്തില്‍ ഇതിനു മുന്‍പ് ഒരിക്കലേ ഉണ്ടായിട്ടുള്ളൂ.അത് , 1974 അമേരിക്കയില്‍ ആംവേ കോര്‍പറേഷന്‍ നടത്തിയതാണ്.അതിന്റെ വിജയം നമുക്ക് പാഠമാണ്.ഇന്ത്യയില്‍ ഒരു കമ്പനിയും ഇത്ര വീറോടെ മാധ്യമങ്ങളോടും, രാഷ്ട്രീയക്കാരോടും, ഗവണ്മെന്റ് ഏജന്‍സികളോടും ഒരേ സമയം പൊരുതി നിന്നിട്ടില്ല.അതിന്റെ ഫലം കണ്ടു തുടങ്ങി.ഹൈദ്രാബാദ് ഹൈക്കോടതി നമ്മുടെ ജീവനക്കാരെയും, ഓഫീസര്‍മാരെയും അകാരണമായി പീഢിപ്പിക്കുന്നതിനെയും , അറസ്റ്റ് ചെയ്യുന്നതിനേയും തടഞ്ഞു.ബോംബെ ഹൈകോടതി ആര്‍.ബീ.ഐ യോട് സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് എത്രയും പെട്ടെന്ന് ഹിയറിംഗ് നടത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നു.ഇതിന്റെ ഗുണഫലം എത്രയും പെട്ടെന്നു തന്നെ ഉണ്ടാവട്ടേ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.സ്പീക്ക് ഏഷ്യയുടെ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഇന്ത്യയിലെ തന്നെ മികച്ച നിയമജ്ഞന്മാര്‍ അടങ്ങുന്ന ടീം ആയ ഡല്‍ഹിയിലെ ഏ.കെ.സിങ് & അസ്സോസിയേറ്റ്സ് ആണ്.ഇന്നേ വരെ രാജ്യത്തെ ഒരു നിയമത്തിനും എതിരെ സ്പീക്ക് ഏഷ്യ പ്രവര്‍ത്തിക്കാത്തതു കൊണ്ട് ഈ പോരാട്ടത്തില്‍ 100% വിജയം നമുക്ക് ഉറപ്പിക്കാം...അതിനു വേണ്ടി പ്രാര്‍ഥിക്കാം.

സ്പീക്ക് ഏഷ്യക്കാര്‍ക്ക് ഒരു പ്രധാന സന്ദേശം (പോപ്പ് അപ്പ് - 17/07/2011)

“നീട്ടിവയ്പ്പിക്കലാണ് ഏറ്റവും മാരകമായ നിഷേധം”

ആവര്‍ എന്താണ് ചെയ്യുന്നത്?

അവര്‍, ഒരിക്കലും നേരെച്ചൊവ്വേ ഇല്ല എന്നു പറയുന്നില്ല.എപ്പോഴും അവര്‍ പറയുന്നത് ആവാം എന്ന് മാത്രമാണ്, അല്ലെങ്കില്‍ വഴിയെ പരിഗണിക്കാം എന്ന്.അതെ, നമ്മുടെ ബിസിനസ്സ് സാധാരണ ഗതിയില്‍ തുടരുന്നതിനെ നിഷേധിക്കാതെത്തന്നെ അവര്‍  അത് വൈകിക്കുകയും വഴിതെറ്റിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.

അവര്‍, നിങ്ങളുടെ പേയ്മെന്റ് വൈകിച്ചു, അവര്‍ നിങ്ങളിലേയ്ക് എത്തിച്ചേരാനുള്ള   ഉല്‍പ്പന്നങ്ങളുടെ ക്ലിയറന്‍സ് വൈകിച്ചു.നമ്മുടെ സ്റ്റാഫിനേയും, ഡിസ്ട്രിബ്യൂട്ടര്‍മ്മാരെയും, പാനലിസ്റ്റുകളേയും നിരന്തരമായി ബുദ്ധിമുട്ടിച്ചു, നമ്മുടെ പ്രവര്‍ത്തന പാതയില്‍ മുള്ളുകള്‍ വിതറി മോശവും, നീതികരിക്കാനാവാത്തതുമായ നിലയില്‍ ഊഹാപോഹങ്ങള്‍ പരത്തി നമ്മുടെ പൊതുസമൂഹത്തിന്റെ മുന്നിലെ പ്രതിഛായക്ക് കോട്ടം വരുത്തി.അവര്‍, ഫലപ്രദമായി നമ്മുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു.

ആരാണവര്‍ ? വഴിതെറ്റിക്കപ്പെട്ട ചിന്തയുടെ ഉല്‍പ്പന്നങ്ങളാണവര്‍.അസഹ്യമായ അസൂയയുടെ ഉടമകള്‍,ആവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കാത്തത് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍.അവരിതു ചെയ്യുന്നത് വ്യക്തമാ‍യ ധാരണയോടെയാണ്.അതായത് കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ നമ്മുടെ ടീമിന്റെ അര്‍പ്പണവും, ആത്മവീര്യവും,ആവേശവും കെടുത്തുക എന്നതാണ് അവരുടെ വിജയമായി അവര്‍ കാണുന്നത്. അവര്‍, ദുഷ്ടലാക്കുള്ള ഒരു സംഘം ആളുകളാണ്.നമ്മുടെ ബിസിനസ്സിന്റെ നാശത്തിലും എന്നെന്നേക്കുമായുള്ള അതിന്റെ അന്ത്യത്തിലും കുറഞ്ഞ ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല.

അവസര നിഷേധികളാണവര്‍.

നമ്മളുമായി ബിസിനസ്സില്‍ മത്സരിക്കുന്നവര്‍, അഴിമതിക്കരായ ചില രാഷ്ട്രീയക്കാര്‍, ആദര്‍ശമില്ലാത്ത ചില NGO കള്‍ മുതലായ ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ പ്രോത്സാഹനവും, സഹായവും ആണ് ഇവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.

ഓര്‍മ്മിക്കുക: വേട്ടമൃഗം ബലഹീനനായിരിക്കുമ്പോള്‍ മാത്രമാണ് വേട്ടക്കാരന് ധൈര്യം ലഭിക്കുന്നത്.

ഈ സംഘടിതമായ പ്രചാരണ യുദ്ധം, പല ഗവണ്മെന്റ് ഏജന്‍സികള്‍ക്കും നമ്മുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു വിശ്വാസയോഗ്യമായ മധ്യസ്ഥന്‍ എന്ന നിലയില്‍ അന്യേഷണം നടത്താനും ഈ വക പ്രശ്നങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനും സഹായകമായി. (ഇനിയും ഇത്തരം ദുരാരോപണങ്ങള്‍ ഉയര്‍ത്താന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് അര്‍ത്ഥം)

സ്പീക്ക് ഏഷ്യക്കാരുടെ സമ്പാദന അവസരം നിഷേധികാന്‍ അവര്‍ അനുവര്‍ത്തിക്കുന്ന വൈകിക്കലുകള്‍ :

 • നമുക്ക് ഇന്ത്യയിലേയ്ക്ക് പേയ്മെന്റുകള്‍ അയക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥയിലല്ല, കാരണം പാനലിസ്റ്റുകള്‍ക്കും, സപ്പ്ലയര്‍മ്മാര്‍ക്കും നാം അയച്ച പേയ്മെന്റുകള്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയുണ്ടായില്ല.അതുകൊണ്ടു തന്നെ നമ്മുടെ ഇമ്പോറ്ട്ടര്‍  ആയ TVC യ്ക്ക് , നമ്മുടെ മൊബൈല്‍ ഫോണ്‍ റിവാര്‍ഡുകള്‍ക്ക് വേണ്ടി അയച്ച പേയ്മെന്റുകള്‍ നിരവധി തവണ തിരിച്ചയക്കപ്പെട്ടു. വൈകിക്കലും നിഷേധവും
 • ഡിസ്ട്രിബ്യൂട്ടര്‍മാരുടെ അക്കൌണ്ടു‍കള്‍ മരവിപ്പിക്കപ്പെട്ടു, അതുകൊണ്ടു തന്നെ പേയ്മെന്റുകള്‍ അയക്കാന്‍ സാധിക്കുന്നില്ല.തടസ്സവും നിഷേധവും.
 • പാനലിസ്റ്റുകള്‍ക്ക് റിവാര്‍ഡ് നല്‍കാനും , വില്‍പ്പനയ്ക്കുമായി നമ്മള്‍ ഓര്‍ഡര്‍ ചെയ്ത 28500 ടെലിവിഷന്‍ സെറ്റുകള്‍  മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുന്നു, നമുക്ക് കസ്റ്റംസ് ഡ്യൂട്ടി പോലും അടക്കാന്‍ സാധിക്കുന്നില്ല. വൈകിക്കലും നിഷേധവും
 • ചില തല്‍പ്പര കക്ഷികള്‍ നല്‍കിയ നിരര്‍ഥകമായ പരാതികളുടെ അടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍  നമ്മള്‍ സ്ഥിരമായ ഭീഷണിക്ക് നടുവിലാണ്. പീഢനവും നിഷേധവും
 • ഒരു ഇഞ്ചുപോലും മുന്നോട്ടു പോകാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് കമ്പനി ഇപ്പോള്‍ ഉള്ളത്. ഇഴച്ചിലും നിഷേധവും

നമ്മുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന വൈകിക്കലുകള്‍:

 • നമ്മുടെ ഒഫിഷ്യലുകള്‍ക്കോ, ജീവനക്കാര്‍ക്കോ ശമ്പളം നല്‍കാന്‍ നമുക്ക് സാധിക്കുന്നില്ല . വൈകിക്കല്‍, നിഷേധം  പിന്നെ മനോവീര്യം കെടുത്തല്‍
 • ചില പ്രദേശങ്ങളിലെ അടിസ്ഥാന രഹിതമായ പരാതികളുടെ അടിസ്ഥാനത്തിലുള്‍ല അറസ്റ്റ് ഭയന്ന് നമുക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. പീഢനവും നിഷേധവും


ഇന്ത്യയില്‍ സ്ഥിര പ്രതിഷ്ഠയ്ക്ക് (PE) നാം നല്‍കിയ അപേക്ഷ,  ബാങ്കു വഴി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നാം സമര്‍പ്പിച്ചു കഴിഞ്ഞു.ഈ അപേക്ഷയുടെ മേലുള്ള വിധിക്കാണ് നാം കാത്തിരിക്കുന്നത്.ഇത് അനുവദിച്ചു കിട്ടിയാലുടന്‍ നാം “Exit Option”നല്‍കാന്‍ സാധിക്കുന്ന ഒരു അവസ്ഥയിലെത്തും.

എന്താണ് “Exit Option”? : പാനലിസ്റ്റുകള്‍ക്ക് അവരുടെ റിവാര്‍ഡ് പോയിന്റുകള്‍ TT ആയി സ്പീക്ക് ഏഷ്യാ സിംഗപ്പൂര്‍ അക്കൌണ്ടില്‍ നിന്ന് ലഭ്യമാക്കുകയോ അവരുടെ റിവാര്‍ഡ് പോയിന്റുകളുമായി ഇന്ത്യാകേന്ത്രിത വെബ് സൈറ്റിലേക്ക് മാറി ഇന്ത്യയിലെ ബിസിനസ്സിന് പ്രയോഗത്തിലുള്ള നിബന്ധനകളുമായി ബിസിനസ്സില്‍ തുടരുകയോ ചെയ്യാം.നാം അതിനാ‍യി കാത്തിരിക്കുന്നു


നാം എന്തു ചെയ്തു?

ഈ ഏജന്‍സികളുടെ അന്യേഷണത്തില്‍ നമ്മുടെ കമ്പനി കണിശമായും ഈ രാജ്യത്തെ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ‍ നിയമവും അനുസരിക്കാന്‍ നാം ജാഗരൂഗരാണ് എന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നമുക്ക് ഉറപ്പുണ്ട്. എന്നിരുന്നാലും ഇത്രയും ആരോപണങ്ങള്‍ നിലനില്‍ക്കുന്ന  ഒരു അന്തരീക്ഷത്തിലും സമ്മര്‍ദ്ധങ്ങള്‍ക്കു നടുവിലും നമുക്ക് എഴുത്താല്‍ ഒരു “ക്ലീന്‍ ചിറ്റ് “ തരിക എന്നത് മിക്കവാറും ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്ന് നമുക്ക് കാണാന്‍ കഴിയുന്നു.അതു കൊണ്ടുതന്നെ കോടതിയെ സമീപിച്ച് വസ്തുതകള്‍ ബോധിപ്പിച്ച് വ്യക്തമായ തീരുമാനം ഉണ്ടാക്കുക എന്നതല്ലാതെ നമ്മുടെ മുന്‍പില്‍ വേറെ ഒരു വഴി ഇല്ലാതെ വന്നു.

ഇതിന്റെ ഫലമായി നമുക്ക് ചില നിയമപരമായ പരിരക്ഷകള്‍ ലഭ്യമായി(ഉദാഹരണത്തിന്‍) ഒരു എന്‍.ജി.ഓ നല്‍കിയ പരാതിയുടെ വിധിയില്‍ നമ്മുടെ ഒഫിഷ്യലുകളേയോ, ജീവനക്കാരെയോ അറസ്റ്റോ, പീഢനമോ ചെയ്യുന്നത് ഹൈദ്രാബാദ് ഹൈക്കോടതി തടഞ്ഞു (ക്രിമിനല്‍ പെറ്റീഷന്‍ 5626/2011).മുംബൈ ഹൈക്കോടതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് നമ്മുടെ ബിസിനസ്സ് മോഡലിന്റെ ഒരു ഹിയറിംഗ് ഏറ്റവും “ത്വരിതമായി”നടത്താന്‍ നിര്‍ദ്ദേശിച്ചു (Writ Petition (L) No. 1365/ 2011 - SAOL & Ors. vs. Reserve Bank of India)

ഇങ്ങനെയൊക്കെയാണെങ്കിലുംനമ്മുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകാന്‍ ഇനിയും സമയം എടുക്കും.മാത്രമല്ല വൈകിക്കലുകള്‍ തുടരുകയും ചെയ്യുന്നു.

ആയതുകൊണ്ട് ഈ ഉപരോധസമാനമായ അവസ്ഥകള്‍ക്കിടയില്‍ നാം എങ്ങനെ പ്രതികരിക്കുന്നു – നാം എന്തൊക്കെ ചെയ്യുന്നു?

ഈ “അവരും നമ്മളും തമ്മിലുള്ള പോരാട്ടത്തിന്റെ “ അവസ്ഥയില്‍  കാര്യങ്ങള്‍ നേരെയാക്കാനും, എത്രയും പെട്ടെന്ന്   നമ്മുടെ ടീമുമായും, പാനലിസ്റ്റുകളുമായും,ഡിസ്ശ്ട്രിബ്യൂട്ടര്‍മ്മാരുമായും സാമ്പത്തിക ബന്ധം പുനഃ സ്ഥാപിക്കപ്പെടാനും  താഴെപ്പറയുന്ന കാര്യങ്ങള്‍ ആണ് നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്നത്

 • നിങ്ങള്‍ റിവാറ്ഡുകളായി നേടിയെടുത്ത 60000 ല്‍  കൂടുതല്‍  ഉല്‍പ്പന്നങ്ങളും , കാറുകളും ഈ ദുസ്സഹമായ സാഹചര്യത്തിലും വിതരണം നടത്താന്‍ നമുക്ക് കഴിഞ്ഞു.
 • ഒരുപാട് പുതിയ പ്രോഡക്റ്റുകള്‍ വെബ് സൈറ്റില്‍ കൂട്ടിച്ചേര്‍ക്കപ്പെടാന്‍ പോകുന്നു.അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ പര്‍ചേസ് ചെയ്യുകയും , ലാഭകരമായി ഈ സാധനങ്ങള്‍ ലഭിക്കുകയും അല്ലെങ്കില്‍ ഈ സാധങ്ങള്‍ വില്‍ക്കുന്നതിലൂടെ കമ്മീഷന്‍ നേടുകയും നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ പണമാക്കുകയും ചെയ്യാം.
 • ഈ കാര്യം ഉറപ്പു വരുത്താന്‍ വേണ്ടി നാം വിവിധ രീതിയിലുള്ള നിയമ നടപടികള്‍  കൈകൊള്ളുകയാണ്.അതുമൂലം ഞങ്ങള്‍ക്ക് നിങ്ങള്‍ക്കും , വിവിധ വിതരണക്കാര്‍ക്കും, വിവിധ  വില്‍പ്പനക്കാര്‍ക്കും സൈറ്റിനുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി പേയ്മെന്റുകള്‍ നല്‍കാന്‍ കഴിയും.വരുന്ന ആഴ്ചകളില്‍ നാം ഈ നിയമ നടപടികള്‍ഊടെയെല്ലാം ഗുണഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.

നാം പിന്മാറില്ല. കമ്പനിയുടെ സത്യത്തിലുള്ള നിങ്ങളുടെ തുടര്‍ച്ചയായ വിശ്വാസം, നിങ്ങളുടെ അര്‍പ്പണബോധം, അപ്ല്ലം ക്ഷമ, വസ്തുതകളും ദുരാരോപണങ്ങളും , യാഥാര്‍ത്യവും കുത്തുവാക്കുകളും, വാര്‍ത്തയും ഊഹാപോഹങ്ങളും വേര്‍തിരിച്ചറിയാനുള്‍ല കഴിവ്  എന്നിവയാണ്‍  ഈ പോരാട്ടത്തില്‍ നമുക്ക് സഹായകമാവുക.

നമ്മള്‍ അതിജീവിക്കും.നമ്മള്‍ ആരോപണ മുക്തരാകും, നമ്മള്‍ വിജയശ്രീലാളിതരാകും.

കാരണം സത്യസന്ധമായ ഒരു ജീവിതമാര്‍ഗ്ഗം തേടാനുള്ള ഒരു അവസരത്തില്‍ നിന്ന് ആര്‍ക്കും ജനങ്ങളെ നിഷേധിക്കാനാവില്ല


വൈകിക്കുന്നവര്‍ക്ക് നാം അന്തിമ വിജയം നിഷേധിക്കുക തന്നെ ചെയ്യും


(ചുരുക്കത്തില്‍ നമ്മുടെ കമ്പനി തികച്ചും നിയപരമായിത്തന്നെ യാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനിക്ക് യഥാര്‍ത്തമായ ഒരു ബിസിനസ്സ് മോഡല്‍ ഉണ്ടെന്നും അധികൃതരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷെ, ഈ പ്രതികൂലസഹചര്യത്തിന്റെ, പ്രത്യേകിച്ച് ചില രാഷ്ട്രീയക്കാരുടെ, സമ്മര്‍ദ്ധം മൂലം സര്‍ക്കാര്‍ ഏജന്‍സികള്‍ നമ്മുടെ റെജിസ്റ്റ്രേഷന്‍ നടപടികള്‍ അകാരണമായി വൈകിക്കുകയാണ്.ഈ ഒരു സാഹചര്യത്തിലാണ് കമ്പനി അയക്കുന്ന പേയ്മെന്റുകള്‍ മടക്കപ്പെട്ടത്.ഇതിനെതിരെയാണ് കമ്പനി കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചിട്ടുള്ളത്.RBI യുടെ ഹിയറിംഗ് കഴിയുന്നതോടെ നമ്മുടെ ഏജന്റുമാരുടെ ബാങ്ക് അക്കൌന്റുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും നമുക്ക് സിംഗപ്പൂര്‍ കമ്പനി അക്കൌണ്ടില്‍ നിന്നും പണം അയക്കാനും സാധിക്കുകയും ചെയ്യും.അതിനിടയില്‍ നമുക്ക് പണം ലഭ്യമാക്കനുള്ള മറ്റു മാര്‍ഗങ്ങളാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്.പുതിയ സൈറ്റില്‍ കസ്റ്റമര്‍ റെജിസ്റ്റ്രേഷനുള്ള ഒരു ഫൊം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടു കാണും.അതു വഴി മറ്റ് ആളുകള്‍ക്കും നിങ്ങള് വഴി സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.യുഗ് ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു ഉല്‍പ്പന്ന നിര്‍മ്മാതാക്കളുമായും കമ്പനി നിയമപരമായ സാധ്യതകള്‍ തേടുന്നു.വരും ആഴ്ചകളില്‍ അതിന്റെ ഗുണഫലങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.അതായത് അല്‍പ്പം വൈകിയാലും കമ്പനി അതിന്റെ ഉദ്ദേശിച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുക തന്നെ ചെയ്യും.വേണ്ടത് അല്‍പ്പം ക്ഷമയും, ഊഹപോഹങ്ങള്‍ അവഗണിക്കാനുള്ള മാനസികാവസ്ഥയുമാണ്.

സൈറ്റില്‍ സറ്വ്വേ ഈ വാലറ്റ് ട്രാന്‍സ്ഫര്‍ തല്‍ക്കാലം തടഞ്ഞു വച്ചിരിക്കുന്നത് ഇതിന്റെ വെളിച്ചത്തില്‍ തന്നെ മനസ്സിലാക്കുക.ഈ സമയത്ത് കൂടുതല്‍ ട്രാന്‍സാക്ഷനുകള്‍ തടയുക എന്നതാണ് അതിന്റെ ഉദ്ദേശം.നിങ്ങളുടെ കൂടുതല്‍ സംശയങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക. – സ്പീക്ക് മലയാളം) 

Saturday, July 16, 2011

ഈ സൈറ്റില്‍ അംഗമാകുക - അപ്ഡേറ്റുകള്‍ ഇ-മെയില്‍ ലഭിക്കാന്‍

സുഹൃത്തുക്കളേ,
ഓരോ തവണയും ഈ സൈറ്റില്‍ കയറാതെത്തന്നെ നിങ്ങള്‍ക്ക് ഈ സൈറ്റില്‍ വരുന്ന പുതിയ പോസ്റ്റുകള്‍ ലഭ്യമാക്കണമെന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ക്കത് സാധിക്കും.നിങ്ങള്‍ ഈ സൈറ്റില്‍ അംഗമായാല്‍ മാത്രം മതി.അതിന് ചെയ്യേണ്ടത് ഇത്ര മാത്രം.വലതു ഭാഗത്ത് കാണുന്ന Join this site എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ഇ-മെയില്‍ വിലാസം അവിടെ കൊടുക്കുക-അത്ര മാത്രം! എല്ലാ , പുതിയ കാര്യങ്ങളും അത് പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ നിങ്ങളുടെ ഇ-മെയിലില്‍ ലഭിക്കും.ചില സുഹൃത്തുക്കള്‍ അംഗങ്ങളായിക്കഴിഞ്ഞു.നിങ്ങളും അംഗമാകുക.നിങ്ങളുടെ ടിമിലുള്ളവരേയും അംഗങ്ങളാക്കുക.

Thursday, July 14, 2011

വെബ്സൈറ്റ് കൂടുതല്‍ സ്ഥിരതയുള്ളതായിരിക്കുന്നു...

പ്രിയപ്പെട്ടവരേ...
ലോഞ്ച് ചെയ്തിട്ട് നാലു ദിവസം പിന്നിട്ടപ്പോള്‍ നമ്മുടെ വെബ്സൈറ്റ് കൂടുതല്‍ സ്ഥിരതയുള്ളതും, വേഗതയാര്‍ന്നതും ആയി മാറിയിരിക്കുന്നു.ഇത് നമുക്ക് ഒരു ശുഭ സൂചനയാണ്.ഇന്ന് വെബ്സൈറ്റില്‍ ഒരുപാടു തവണ കയറി വിവിധ ഭാഗങ്ങള്‍ പരിശോധിച്ചു.പക്ഷെ ഒറ്റ Error Message പോലും വരികയുണ്ടായില്ല.മാത്രമല്ല വെബ്സൈറ്റ് ഇപ്പോള്‍ നല്ല വേഗതയും ആയിത്തുടങ്ങിയിരിക്കുന്നു.ഇതിന്നര്‍ത്ഥം വളരേ പെട്ടെന്നു തന്നെ സൈറ്റിന്റെ സാങ്കേതിക തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നു എന്നുള്ളതാണ്.അലക്സാ റാങ്കിങിലും കഴിഞ്ഞ ദിവസം ഗണ്യമായ വര്‍ദ്ധനവ് കാണുന്നു.കഴിഞ്ഞ ദിവസം സൈറ്റിന്റെ ഒരുപേജ് വിസിറ്റ് ചെയ്തവരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി Alexa.com കാണിക്കുന്നു.30 ലക്ഷം ഡോളര്‍ ചിലവഴിച്ച് കമ്പനി സെറ്റ് അപ്പ് ചെയ്ത പുതിയ വെബ്സൈറ്റ് വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗമനപരമായ മാറ്റങ്ങള്‍ കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.നിങ്ങളും വെബ്സൈറ്റില്‍ കയറി വിവിധ അനുഭവങ്ങള്‍ ഇവിടെ പറയുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരും.എല്ലാവരും സഹകരിക്കുമല്ലോ?

Wednesday, July 13, 2011

പുതിയ സൈറ്റിന്റെ കൂടെ വന്ന പോപ്പ് അപ്പ് - വൈകിയതിന് ക്ഷമിക്കുക!

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,

കാത്തിരിപ്പിതാ അവസാനിച്ചിരിക്കുന്നു.!!!

നാം മുന്‍പ് പ്രഖ്യാപിച്ചിരുന്നതു പോലെത്തന്നെ നമ്മുടെ പുതിയ വെബ്സൈറ്റ് അഭിമാനപുരസ്സരം നിങ്ങള്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുകയാണ്.നിങ്ങളേപ്പോലെയുള്ള ശാക്തീകരിക്കപ്പെട്ട ഒരു ഉപഭോക്താവിന്റെ ഉത്കടമായ അഭിലാഷം പൂര്‍ത്തീകരിക്കുവാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ സൈറ്റ്, നമ്മുടെ ‘പുത്തന്‍ യുഗത്തിലെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിനുള്ള’അടിസ്ഥാന ഘടകമാണ്.

ഇന്ത്യയിലെ പ്രവര്‍ത്തനത്തെ സംബന്ധിച്ച്:

നിങ്ങള്‍ക്ക് അറിയാവുന്നതു പോലെ , ഇന്ത്യയിലെ കമ്പനിയുടെ റെജിസ്ട്രേഷനു വേണ്ടിയുള്ള (PE) നമ്മുടെ അപേക്ഷ ഗവണ്മെന്റിന്റെ ഔദ്യോഗിക സമ്മതത്തിന് കാത്തിരിക്കുകയാണ്.വരുന്ന ആഴ്ചകളില്‍ തന്നെ ഇന്ത്യാ ഗവണ്മെന്റില്‍ നിന്നുള്ള സമ്മതം നമുക്ക് ലഭിക്കുമെന്നു  നമ്മള്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 15 ദിവസത്തില്‍ നമ്മള്‍ പാനലിസ്റ്റുകള്‍ക്കും, സപ്ലയര്‍മ്മാര്‍ക്കും ഉള്ള ചില ടെസ്റ്റ് പേയ്മെന്റുകള്‍  ബാങ്കുകളിലേയ്ക്ക് അയച്ചിരുന്നു.ദുഖകരമായ ഒരു കാര്യം ഈ തുകകള്‍ ആ ബാങ്കുകളില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയുണ്ടായില്ല.റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ക്ക് ലഭിച്ച ചില മുന്‍ കരുതല്‍ സര്‍കുലര്‍ കാരണമാണ്  അങ്ങിനെ സംഭവിക്കാ‍നിടയായത്.നമ്മുടെ സാധാരണ ഗതിയിലുള്ള ബാങ്ക് ട്രാന്‍സ്ഫര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ അത്യാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും അധികാരികളുമായി നാം ചെയ്തു കഴിഞ്ഞു.

അതിനിടയില്‍, നമ്മുടെ ഈ പുതിയ  സൈറ്റിന്റെ തുടക്കത്തോടെ നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടാനും അത് പ്രോഡക്റ്റുകള്‍ ആക്കി മാറ്റാനും ഉള്ള അവസരം ലഭിക്കുകയാണ്.നിങ്ങള്‍ക്ക് നിങ്ങളുടെ റഫറല്‍ വരുമാനം ഉപയോഗിച്ച് സബ്സ്ക്രിപ്ഷന്‍ കോഡുകള്‍ ഉണ്ടാക്കാനും സാധിക്കും.

പ്രിയ സുഹൃത്തുക്കളേ, സ്പീക്ക് ഏഷ്യയിലുള്ള നാമെല്ലാവരും പങ്കുവെയ്ക്കുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുപാടു ഘട്ടങ്ങളില്‍ ഒരു ഘട്ടം മാത്രമാണ് ഇപ്പോള്‍ നമ്മള്‍ പൂര്‍ത്തീകരിച്ചത്.സമീപ ഭാവിയില്‍ തന്നെ നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍(RP) ഉപയുക്തമാക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കപ്പെടും എന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.

നിങ്ങള്‍ നല്‍കി വരുന്ന സഹകരണങ്ങള്‍ തുടര്‍ന്നും ആവശ്യപ്പെട്ടുകൊണ്ട്,

നന്ദിയോടെ,

ടീം സ്പീക്ക് ഏഷ്യ.

(വളരേ തിരക്കിലായിരുന്നതു മൂലം ഈ പോപ് അപ്പ് ഇടാന്‍ അല്‍പ്പം വൈകി - ക്ഷമിക്കുമല്ലൊ? നിങ്ങളുടെ ഇതു സംബന്ധമായ സംശയങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന സംശയം ചോദിക്കാനുള്ള സ്ഥലത്ത് ചോദിക്കുവാന്‍ മറക്കരുത് – നവാസ്)

സൈറ്റിലെ ചില മാറ്റങ്ങള്‍.

 1. പുതിയ സൈറ്റില്‍  ലോഗിന്‍ ചെയ്താലുടനെ നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.അത് ചെയ്യുക. അതില്‍ ചില സംശയങ്ങള്‍ പലരും ചോദിച്ചു കണ്ടു. Land Mark :എന്നത് നിങ്ങള്‍ അഡ്രസ്സ് ആയി കൊടുത്ത സ്ഥലത്ത് നിങ്ങള്‍ക്ക് അടയാളമായി കൊടുക്കാവുന്ന എന്തെങ്കിലും കാര്യങ്ങളാണ്.ഉദാ‍ഹരണം ഒരു സ്കൂളിന്റെയൊ, പോസ്റ്റ് ഓഫീസ് മുതലായ സ്ഥാപനങ്ങളുടേയോ പേര്‍ ഇവിടെ കൊടുക്കാം.അത് നിങ്ങളുടെ അടുത്ത് ആയിരിക്കണം.നമ്മുടെ ഐഡന്റിറ്റി കൂടുതല്‍ വ്യക്തമാക്കാനും, സൈറ്റ് വഴി വാങ്ങുന്ന സാധനങ്ങള്‍ നമുക്ക് ഹോം ഡെലിവറിയായി ലഭിക്കേണ്ടപ്പോഴും ഈ വിവരം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം  പറയേണ്ടതില്ലലോ?
 2. പെഴ്സണല്‍ മെനുവില്‍ പോയാല്‍  അവിടെ വെരിഫികേഷന്‍ കാണാം.അതില്‍ ഇ.മെയില്‍, ഫോണ്‍ വെരിഫികേഷനുകള്‍ ഇപ്പോള്‍ ആക്ടീവ് അല്ല.ഫോട്ടോ ഐഡന്റിറ്റി ആക്റ്റിവ് ആണ്.അതില്‍ നമുക്ക് നല്‍കേണ്ടത് എന്താണ് എന്നതില്‍ വിശദീകരണം പിന്നീട് ലഭിക്കുന്നതാണ്.
 3. ഇനിയും ചില മാറ്റങ്ങള്‍ കൂടിയുണ്ട്.അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.

Tuesday, July 12, 2011

അടുത്ത പോപ് അപ്പ് 72 മണിക്കൂറിനകം

 • എല്ലാ പ്രോഡക്റ്റുകളുടേയും വിവരണം ഉള്‍ക്കൊള്ളുന്ന പോപ് അപ്പ് അടുത്ത 72 മണിക്കൂറിനകം നമുക്ക് പ്രതീക്ഷിക്കാം.
 • ജൂലൈ 31 ന് അകം ധാരാളം ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നു.
 • നമുക്ക് പല ഗവണ്മെന്റ് ഏജന്‍സികളില്‍ നിന്നും ക്ലിയറന്‍സ് കിട്ടിക്കഴിഞ്ഞു.നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് ആദ്യ വാ‍രത്തോടെ സാധാരണ രീതിയിലായി മാറും.
 • ബാങ്ക് ട്രാന്‍സ്ഫറിനെക്കുറിച്ച വിവരങ്ങളും അടുത്ത പോപ് അപ്പില്‍ പ്രതീക്ഷിക്കാം.
 • സൈറ്റില്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള Error മെസ്സേജുകള്‍ നാം മുന്‍പും കണ്ടിട്ടുള്ളതാണ്.അതൊക്കെ പരിഹരിക്കപ്പെടുകയും ചെയ്തതാണ്.പിന്നെന്തിന് പരിഭ്രമിക്കണം?നാം ഒരു കാര്യം മനസ്സിലാക്കുക ഇപ്പോള്‍ നമ്മുടെ വെബ്സൈറ്റ് ടെസ്റ്റിംഗിലാണ്.ഓരോ പ്രശ്നങ്ങളും 20 നകം പരിഹരിക്കപ്പെടും.സര്‍വ്വേകള്‍ വരുന്നത് 20 നാണല്ലോ?

Sunday, July 10, 2011

പുതിയ വെബ്സൈറ്റ് മണിക്കൂറുകള്‍ക്കകം.....പുതിയ പോപ് അപ്പ്

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,


നാമേവരും പുതിയ വെബ്സൈറ്റ് പ്രത്യക്ഷപ്പെടുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ്.
വരുന്ന ഏതാനും മണിക്കൂറിനുള്ളില്‍ നമ്മുടെ കാത്തിരുപ്പ് അവസാനിക്കുകയാണ്.നമ്മള്‍ പുതിയ വെബ്സൈറ്റിലേക്ക് നീങ്ങുകയാണ്.


ടീം സ്പീക് ഏഷ്യ

Wednesday, July 6, 2011

വരുന്ന ആഴ്ചയിലെ സര്‍വ്വേ - പുതിയ പോപ് അപ്പ്


പ്രിയപ്പെട്ട സ്പീക്ക് ഏഷ്യക്കാരേ,

ഊഷ്മളമായ അഭിവാദ്യങ്ങള്‍,

നിങ്ങള്‍ക്കെല്ലാം അറിവുള്ള പോലെ 2011 ജൂലൈ 10 , ഞായറാഴ്ച നിലവിലുള്ള വെബ് സൈറ്റില്‍  നിന്നും പുതിയ വെബ് സൈറ്റിലേയ്ക്കുള്ള മാറ്റം നടക്കുന്നതായിരിക്കും. ഈ മാറ്റം മൂലം ജുലൈ 6 നും 19നും ഇടയില്‍ പുതിയ സര്‍വെകളൊന്നും അയക്കുന്നതല്ല. പുത്തന്‍ സൈറ്റിലേക്കായിരിക്കും ഇനി നിങ്ങളുടെ സര്‍വേകള്‍ അയക്കാന്‍ പോകുന്നത്. അതായത് ജുലൈ 20 ബുധനാഴ്ച മുതല്‍ പുതിയ സൈറ്റില്‍ സര്‍വേ ചെയ്തു തുടങ്ങാവുന്നതാണ്. ഈ കാലയളവില്‍ നഷ്ടമായ സര്‍വേകള്‍ക്ക് പകരം രണ്ടാഴ്ചത്തെ അധികസമയം നല്‍കപ്പെടുന്നതാണ്.

ടീം സ്പീക്ക് ഏഷ്യ

സ്പീക്ക് ഏഷ്യ ഇന്ത്യന്‍ ഷെയര്‍ മാര്‍കറ്റിലേയ്ക്ക്

സ്പീക്ക് ഏഷ്യ 94000 കോടിയുടെ നിക്ഷേപവുമായി ഇന്ത്യന്‍ സ്റ്റോക്ക് മാര്‍കറ്റില്‍ പ്രവേശിക്കുമെന്ന് വാര്‍ത്ത.ഭാസ്ക്കര്‍ ന്യൂസിനെ ഉദ്ധരിച്ച് സൈകോനെറ്റ് ആണ് ഈ 2 ദിവസം മുന്‍പ് ഈ വാര്‍ത്ത പുറത്തു വിട്ടത്.ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ദിവസം തന്നെ സ്പീക്ക് മലയാളത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ പ്രസിദ്ധീകരിച്ചിരുന്നില്ല.ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം 9 ന് ചേരുന്ന കമ്പനി മീറ്റിംഗില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.നടക്കുകയാണെങ്കില്‍ സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ക്ക് സന്തോഷിക്കാനുള്ള ഒരു വാര്‍ത്തയായിരിക്കും ഇത് എന്നതില്‍ സംശയമില്ല.ഓഗസ്റ്റില്‍ കമ്പനിയുടെ ഇന്ത്യന്‍ ഓഫീസ് മുംബൈയില്‍ പ്രവര്‍ത്തനം ആരഭിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.കേരളത്തില്‍ പല നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികളും അന്യേഷണത്തെ നേരിടുന്ന സാഹചര്യത്തില്‍ കമ്പനിയുടെ മീറ്റിംഗുകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യം നിലനില്ക്കുന്നുണ്ടെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളില്‍ മീറ്റിംഗുകളും, ട്രൈനിംഗ് പരിപാടികളും സജീവമാകുന്നു എന്ന് അറിയാന്‍ സാധിക്കുന്നു.

Saturday, July 2, 2011

ജൂലൈ ഒന്ന് - ആവേശകരമായ പുതിയ പോപ്പ് അപ്പ്
പ്രിയപ്പെട്ട സഹ സ്പീക്ക് ഏഷ്യക്കാരേ,

ആശംസകള്‍..

സ്പീക്ക് ഏഷ്യാ സമൂഹത്തിന്റെ കൂടെത്തന്നെ ഉറച്ചു നിന്ന് നമ്മുടെ ബിസിനസ്സ് മുന്‍പോട്ടു കൊണ്ടുപോകുവാനുള്ള ഞങ്ങളുടെ സമീപനം പ്രതിഫലിപ്പിക്കുന്ന പുതിയ ചില പദ്ധതികള്‍ നാം പ്രഖ്യാപിക്കുകയാണ്. എല്ലാ സ്പീക്ക് ഏഷ്യക്കാര്‍ക്കും   ഞങ്ങള്‍ ഉറപ്പു നല്‍കുന്നു: “പാനലിസ്റ്റുകളുടെ താലപ്പര്യം സംരക്ഷിക്കാനാവശ്യമായ എല്ലാ പരിശ്രമങ്ങളും ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു”


 1. ഈ വരുന്ന ഒന്‍പതാം തിയ്യതി മുംബൈയില്‍ വച്ച് നമ്മള്‍ ഒരു ബിസിനസ്സ് റി-സ്റ്റാര്‍ട്ട് മീറ്റിങ്ങ് നടത്തുന്നു.SAOL ന്റെ എല്ലാ മാനേജര്‍മാരും, ഡിസ്റ്റ്രിബ്യൂട്ടര്‍മ്മാരും പങ്കെടുക്കുന്നതാകും ഈ മീറ്റിങ്ങ്.പ്രധാന ചര്‍ച്ച മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും
 2. ശോഭനമായ ഒരു ഭാവിക്കായി ഒന്നിച്ചു പണിയെടുക്കുന്നതിനാണ് നാം ഒരുമിച്ചു കൂടിയത്.അതിനാല്‍ നമ്മുടെ കൂട്ടായ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ പ്രാദേശിക സാന്നിധ്യം.ഇന്ത്യയെ കേന്ദ്രീകരിച്ചിട്ടുള്ള നമ്മുടെ പുതിയ വെബ് സൈറ്റ് ജൂലൈ 10 ന് ലോഞ്ച്ച് ചെയ്യുകയാണ്. സൈറ്റില്‍ സ്പീക്ക് ഏഷ്യ നല്‍കുന്ന  സേവനങ്ങളും , ഉല്‍പ്പന്നങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരിക്കും.നമ്മുടെ റിവാര്‍ഡ് പോയിന്റുകള്‍ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നതിന്റെ പ്രദര്‍ശനവും സൈറ്റില്‍ ലഭ്യമാകും.സൈറ്റിന്റെ ലോഞ്ചിങ്ങിന് എടുത്ത കാലതാമസത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.പ്രധാനമായും , നമ്മുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാണ് അതിന് വഴി വെച്ചതെന്നും അറിയിക്കുന്നു.എന്നാല്‍, പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍, പിന്നെ നമുക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.
 3. പാരിതോഷികങ്ങളുടെ വിതരണം നടക്കുന്നു.പ്രൊവോഗ് വൌച്ചറുകള്‍ പാനലിസ്റ്റുകള്‍ക്ക് അയക്കുകയും അവര്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ലാപ്ടോപ്പ് , ടെലിവിഷന്‍, ഫോണ്‍ എന്നിവ നേടിയവര്‍ക്ക് ഏത്രയും പെട്ടെന്ന് അതിന്റെ വിതരണത്തിനുള്ള കണ്‍ഫര്‍മേഷന്‍ ആയിക്കഴിഞ്ഞു.  
 4. വൈകാതെ തന്നെ നിങ്ങള്‍ സ്പീക്ക് ഏഷ്യയുടെ പുതിയ പരസ്യ കാമ്പയിന് സാക്ഷികളാകാന്‍ പോകുന്നു.അതായത്, നിങ്ങള്‍ യാത്രയിലോ, പത്രവായനയിലോ, ടെലിവിഷന്‍ കാണുകയോ എന്തു ചെയ്യുമ്പോഴും അവിടെ ഉല്‍പ്പന്നങ്ങളുടേയും,സേവനങ്ങളുടേയും, സമ്പാദ്യ സാധ്യതകളുടേയും, നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന മറ്റനേകം പ്രയോജനങ്ങളുടേയും പുതിയ സന്ദേശങ്ങളും,   ഓര്‍മ്മപ്പെടുത്തലുമായി നിങ്ങളുടെ കമ്പനി കൂടെയുണ്ടാകാന് പോകുകയാണ്.


അതു കൊണ്ട് നിങ്ങളുടെ ഇ-മെയില്‍ ബോക്സ് സ്ഥിരമായി പരിശോധിക്കുക, കമ്പനിയില്‍ നിന്ന് നിങ്ങള്‍ക്കായ് വരാന്‍ പോകുന്ന ധാരാളം സന്ദേശങ്ങള്‍ക്കായി.

സഹ സ്പീക്ക് ഏഷ്യക്കാരെ, നമ്മുടെ  സ്പീക്ക് ഏഷ്യാ സമൂഹത്തിന്റെ ശോഭനമായ ഭാവിക്കായ്

ടീം സ്പീക്ക് ഏഷ്യ