Wednesday, July 20, 2011

പറഞ്ഞതു പോലെ സര്‍വ്വേ വന്നു.... Zee News കണ്ടവര്‍ക്കുള്ള വിശദീകരണം

പ്രിയരേ...
വാഗ്ദാനം ചെയ്തതു പോലെ സര്‍വ്വെ വന്നിരിക്കുന്നു.നമ്മുടെ റീജിയനിലേക്കുള്ള സര്‍വ്വെ പതിവു പോലെ വെള്ളിയാഴ്ച വരുന്നതായിരിക്കും.വേറെ, പ്രധാനപ്പെട്ട ഒരു കാര്യം നമ്മുടെ ഇ-വാലറ്റില്‍ ഉള്ള RP കള്‍ ഷോപ്പിങ്ങ് ഇ-വാലറ്റിലേയ്ക്ക് മാറ്റപ്പെടുന്നു എന്നതാണ്.ബാങ്ക് അക്കൌണ്ട് ഇതു വരെ പ്രവര്‍ത്തന ക്ഷമമാകാത്ത സാഹചര്യത്തിലാണിത്.ബാങ്ക് അക്കൌണ്ട് ട്രാന്‍സഫര്‍ ശരിയാകുന്നതോടെ ഇത് പഴയ പോലെത്തന്നെ ആകുന്നതായിരിക്കും.

സ്പീക്ക് ഏഷ്യ  1956 ലെ കമ്പനി നിയമത്തിന്റെ സെക്ഷന്‍ 591 ലംഘിച്ചു എന്ന് ROC - Z News..!
ഇങ്ങനെ ഒരു വാര്‍ത്ത നിങ്ങള്‍ പലരും ഇന്നലെ കണ്ടിട്ടുണ്ടാകും.സ്പീക്ക് ഏഷ്യ എന്തോ വലിയ ക്രിമിനല്‍ കുറ്റം ചെയ്ത പോലെയാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത അവതരിപ്പിച്ചത്.ഇതോടെ സ്പീക്ക് ഏഷ്യയുടെ ഇന്ത്യയിലെ സകല പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കേണ്ടി വരുമെന്നു വരെ ചിലര്‍ റിപ്പോറ്ട്ട് ചെയ്തു കളഞ്ഞു!
സത്യത്തില്‍ എന്താണ് സെ.591?
ഒരു വിദേശ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പാലിക്കേണ്ട ചില നടപടിക്രമങ്ങള്‍ ആണ് ഈ സെക്ഷനില്‍ ഉള്ളത്.ഇത് ഓണ്‍ലൈന്‍ കമ്പനികള്‍ക്ക് ബാധകമാണോ എന്നത് ഇനിയും വ്യക്തമല്ല.ഇതിലെ ഏതെങ്കിലും സെക്ഷന്‍ സ്പീക്ക് ഏഷ്യ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യവും നമുക്ക് അറിവായിട്ടില്ല.ഇക്കാര്യത്തില്‍ ROC (റെജിസ്ട്രാര്‍ ഓഫ് കമ്പനീസ്) ന്റെ അന്തിമ റിപ്പോറ്ട്ട് നാളെയാണ് (ജൂലൈ 21) പ്രതീക്ഷിക്കുന്നത്.(അതിനു മുന്‍പ് ഈ വാര്‍ത്ത ഇവര്‍ എങ്ങിനെ ഉണ്ടാക്കി എന്നത് ഒരു ചോദ്യമാണ്.)അതവിടെ ഇരിക്കട്ടെ- നമുക്ക് അറിയേണ്ടത് ഇത് സ്പീക്ക് ഏഷ്യയുടെ ഇന്ത്യന്‍ റെജിസ്റ്റ്രേഷനെ ബാധിക്കുമോ എന്നാണ്.അതിനുള്ള മറുപടി ഇതേ നിയമത്തിന്റെ സെക്ഷന്‍ 598 ല്‍ നിന്ന് ലഭിക്കും.
ഈ സെക്ഷനില്‍ പറയുന്നത് ഈ നിയമം ലംഘിച്ചാലുള്ള ശിക്ഷ എന്താണ് എന്നതാണ്.

ഈ നിയമം ലംഘിക്കുന്ന കമ്പനി പിഴയൊടുക്കേണ്ടി വരും.10,000 രൂപയാണ് പിഴ സംഖ്യ.കൂടാതെ ഈ നടപടി തുടരുന്ന കാലത്തോളം ആയിരം രൂപ വീതം  അധികം പിഴ  നല്‍കേണ്ടി വരുമെന്നും ഈ സെക്ഷനില്‍ പറയുന്നു.
അതായത് പരിഭ്രമിക്കേണ്ടതായി ഒന്നുമില്ലെന്നര്‍ഥം.അഥവാ കമ്പനി ഈ ചട്ടം ലംഘിച്ചതായി കണ്ടെത്തുകയാണെങ്കില്‍, പിഴ ഒടുക്കി റിജിസ്റ്റ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാവുന്നതാണ്.
എന്ത് വാര്‍ത്തകള്‍ കണ്ടാലും നാം കാണിക്കേണ്ടത് അതിനെക്കുറിച്ച് പഠിക്കാനും, മനസ്സിലാക്കാനുമുള്ള മനഃസ്സാന്നിധ്യമാണ്.നമ്മുടെ ടീമിനെ അത് പഠിപ്പിക്കാനും നാം ശ്രദ്ധികുക.

No comments:

Post a Comment