Wednesday, July 13, 2011

പുതിയ സൈറ്റിന്റെ കൂടെ വന്ന പോപ്പ് അപ്പ് - വൈകിയതിന് ക്ഷമിക്കുക!

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,

കാത്തിരിപ്പിതാ അവസാനിച്ചിരിക്കുന്നു.!!!

നാം മുന്‍പ് പ്രഖ്യാപിച്ചിരുന്നതു പോലെത്തന്നെ നമ്മുടെ പുതിയ വെബ്സൈറ്റ് അഭിമാനപുരസ്സരം നിങ്ങള്‍ക്കു മുന്‍പില്‍ സമര്‍പ്പിക്കുകയാണ്.നിങ്ങളേപ്പോലെയുള്ള ശാക്തീകരിക്കപ്പെട്ട ഒരു ഉപഭോക്താവിന്റെ ഉത്കടമായ അഭിലാഷം പൂര്‍ത്തീകരിക്കുവാന്‍ തക്കവണ്ണം രൂപകല്‍പ്പന ചെയ്യപ്പെട്ട ഈ സൈറ്റ്, നമ്മുടെ ‘പുത്തന്‍ യുഗത്തിലെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിനുള്ള’അടിസ്ഥാന ഘടകമാണ്.

ഇന്ത്യയിലെ പ്രവര്‍ത്തനത്തെ സംബന്ധിച്ച്:

നിങ്ങള്‍ക്ക് അറിയാവുന്നതു പോലെ , ഇന്ത്യയിലെ കമ്പനിയുടെ റെജിസ്ട്രേഷനു വേണ്ടിയുള്ള (PE) നമ്മുടെ അപേക്ഷ ഗവണ്മെന്റിന്റെ ഔദ്യോഗിക സമ്മതത്തിന് കാത്തിരിക്കുകയാണ്.വരുന്ന ആഴ്ചകളില്‍ തന്നെ ഇന്ത്യാ ഗവണ്മെന്റില്‍ നിന്നുള്ള സമ്മതം നമുക്ക് ലഭിക്കുമെന്നു  നമ്മള്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 15 ദിവസത്തില്‍ നമ്മള്‍ പാനലിസ്റ്റുകള്‍ക്കും, സപ്ലയര്‍മ്മാര്‍ക്കും ഉള്ള ചില ടെസ്റ്റ് പേയ്മെന്റുകള്‍  ബാങ്കുകളിലേയ്ക്ക് അയച്ചിരുന്നു.ദുഖകരമായ ഒരു കാര്യം ഈ തുകകള്‍ ആ ബാങ്കുകളില്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയുണ്ടായില്ല.റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കുകള്‍ക്ക് ലഭിച്ച ചില മുന്‍ കരുതല്‍ സര്‍കുലര്‍ കാരണമാണ്  അങ്ങിനെ സംഭവിക്കാ‍നിടയായത്.നമ്മുടെ സാധാരണ ഗതിയിലുള്ള ബാങ്ക് ട്രാന്‍സ്ഫര്‍ പ്രവര്‍ത്തന ക്ഷമമാക്കാന്‍ അത്യാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും അധികാരികളുമായി നാം ചെയ്തു കഴിഞ്ഞു.

അതിനിടയില്‍, നമ്മുടെ ഈ പുതിയ  സൈറ്റിന്റെ തുടക്കത്തോടെ നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടാനും അത് പ്രോഡക്റ്റുകള്‍ ആക്കി മാറ്റാനും ഉള്ള അവസരം ലഭിക്കുകയാണ്.നിങ്ങള്‍ക്ക് നിങ്ങളുടെ റഫറല്‍ വരുമാനം ഉപയോഗിച്ച് സബ്സ്ക്രിപ്ഷന്‍ കോഡുകള്‍ ഉണ്ടാക്കാനും സാധിക്കും.

പ്രിയ സുഹൃത്തുക്കളേ, സ്പീക്ക് ഏഷ്യയിലുള്ള നാമെല്ലാവരും പങ്കുവെയ്ക്കുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ഒരുപാടു ഘട്ടങ്ങളില്‍ ഒരു ഘട്ടം മാത്രമാണ് ഇപ്പോള്‍ നമ്മള്‍ പൂര്‍ത്തീകരിച്ചത്.സമീപ ഭാവിയില്‍ തന്നെ നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍(RP) ഉപയുക്തമാക്കാനുള്ള കൂടുതല്‍ അവസരങ്ങള്‍ നല്‍കപ്പെടും എന്ന് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.

നിങ്ങള്‍ നല്‍കി വരുന്ന സഹകരണങ്ങള്‍ തുടര്‍ന്നും ആവശ്യപ്പെട്ടുകൊണ്ട്,

നന്ദിയോടെ,

ടീം സ്പീക്ക് ഏഷ്യ.

(വളരേ തിരക്കിലായിരുന്നതു മൂലം ഈ പോപ് അപ്പ് ഇടാന്‍ അല്‍പ്പം വൈകി - ക്ഷമിക്കുമല്ലൊ? നിങ്ങളുടെ ഇതു സംബന്ധമായ സംശയങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന സംശയം ചോദിക്കാനുള്ള സ്ഥലത്ത് ചോദിക്കുവാന്‍ മറക്കരുത് – നവാസ്)

സൈറ്റിലെ ചില മാറ്റങ്ങള്‍.

  1. പുതിയ സൈറ്റില്‍  ലോഗിന്‍ ചെയ്താലുടനെ നിങ്ങളുടെ പേഴ്സണല്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടും.അത് ചെയ്യുക. അതില്‍ ചില സംശയങ്ങള്‍ പലരും ചോദിച്ചു കണ്ടു. Land Mark :എന്നത് നിങ്ങള്‍ അഡ്രസ്സ് ആയി കൊടുത്ത സ്ഥലത്ത് നിങ്ങള്‍ക്ക് അടയാളമായി കൊടുക്കാവുന്ന എന്തെങ്കിലും കാര്യങ്ങളാണ്.ഉദാ‍ഹരണം ഒരു സ്കൂളിന്റെയൊ, പോസ്റ്റ് ഓഫീസ് മുതലായ സ്ഥാപനങ്ങളുടേയോ പേര്‍ ഇവിടെ കൊടുക്കാം.അത് നിങ്ങളുടെ അടുത്ത് ആയിരിക്കണം.നമ്മുടെ ഐഡന്റിറ്റി കൂടുതല്‍ വ്യക്തമാക്കാനും, സൈറ്റ് വഴി വാങ്ങുന്ന സാധനങ്ങള്‍ നമുക്ക് ഹോം ഡെലിവറിയായി ലഭിക്കേണ്ടപ്പോഴും ഈ വിവരം പ്രധാനപ്പെട്ടതാണെന്ന് പ്രത്യേകം  പറയേണ്ടതില്ലലോ?
  2. പെഴ്സണല്‍ മെനുവില്‍ പോയാല്‍  അവിടെ വെരിഫികേഷന്‍ കാണാം.അതില്‍ ഇ.മെയില്‍, ഫോണ്‍ വെരിഫികേഷനുകള്‍ ഇപ്പോള്‍ ആക്ടീവ് അല്ല.ഫോട്ടോ ഐഡന്റിറ്റി ആക്റ്റിവ് ആണ്.അതില്‍ നമുക്ക് നല്‍കേണ്ടത് എന്താണ് എന്നതില്‍ വിശദീകരണം പിന്നീട് ലഭിക്കുന്നതാണ്.
  3. ഇനിയും ചില മാറ്റങ്ങള്‍ കൂടിയുണ്ട്.അടുത്ത പോസ്റ്റില്‍ വിശദീകരിക്കാം.

No comments:

Post a Comment