Monday, July 25, 2011

പുതിയ പോപ് അപ്പ് (25/07/2011)


പ്രിയ സ്പീക്ക് ഏഷ്യക്കാരേ


നമ്മുടെ കമ്പനി ചെയ്തു കൊണ്ടിരിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി നിങ്ങളോടു പങ്കു വെയ്ക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.


1. ഇന്ത്യയില്‍ ലൈസണ്‍ ഓഫീസ് തുടങ്ങുന്നതിനെ സംബന്ധിച്ച് (പ്രവര്‍ത്തനവും നിലവിലെ സ്ഥിതിയും)
A. റിസര്‍വ് ബാങ്കില്‍ അപ്പ്ലിക്കേഷന്‍ നല്‍കിക്കഴിഞ്ഞു. ലൈസണ്‍ ഓഫീസ് തുടങ്ങുവാനുള്ള അനുവാദത്തിനായി ഒരു അപേക്ഷ മുംബൈ , റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സമര്‍പ്പിക്കുകയുണ്ടായി (കോപ്പിക്ക് ക്ലിക്ക് ചെയ്യുക). ആദ്യം ലഭിച്ചത് ആദ്യം എന്ന രീതിയിലാണ് റിസര്‍വ് ബാങ്ക് അപേക്ഷകള്‍ പരിഗണിക്കുന്നതെന്നും സാധാരണ ഗതിയില്‍ അതിന് 4-6 വരെ ആഴ്ച അതിന് എടുക്കും എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു.


B.ന്യൂ ഡല്‍ഹി റജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ രെജിസ്ടേഷന്‍.
റെജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ കമ്പനി ആക്റ്റ് പ്രകാരം റെജിസ്ട്രേഷന്‍ നടത്തുന്നതിന് , റിസര്‍വ് ബാങ്കില്‍ നിന്നും അപ്രൂവല്‍ ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ ആ രേഖകള്‍ അവര്‍ക്ക് സമര്‍പ്പിക്കേണ്ടത് ആവശ്യമാണ്.രേഖകള്‍ പരിശോധിച്ച ശേഷം റെജിസ്ട്രാര്‍, ഫോറിന്‍ ഓഫീസ് റെജിസ്ടര്‍ ചെയ്യുകയും  സര്‍ട്ടിഫികേറ്റ് ഓഫ് റെജിസ്ട്രേഷന്‍ നല്‍കുകയും ചെയ്യും.അതിനു ശേഷം സ്പീക്ക് ഏഷ്യക്ക് ഇന്ത്യയില്‍ ബാങ്ക് അക്കൌണ്ട് തുടങ്ങി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാം.ഈ പ്രവര്‍ത്തനം വേഗത്തിലാക്കാനാണ് നാം ശ്രമിക്കുന്നത്, അതിന്റെ പുരോഗതി അപ്പപ്പോള്‍ നിങ്ങളെ അറിയിക്കുകയും ചെയ്യും.
നോട്ട് : ഇന്ത്യയില്‍ അക്കൌണ്ട് ആരംഭിക്കുകയും, അധികാരികളില്‍ നിന്നുള്ള സമ്മത പത്രം ലഭിക്കുകയും ചെയ്തതിനു ശേഷമേ ഇന്ത്യയില്‍ നിന്നുള്ള പേയ്മെന്റ് ആരംഭിക്കാന്‍ സാധ്യമാകൂ.

2. ബിസിനസ്സ് മോഡലിന് RBI അനുമതി ലഭിക്കുന്നത് സംബ്ന്ധിച്ച് : ജൂലൈ 14 ലെ ബഹു.ഹൈക്കൊടതി ഓര്‍ഡര്‍ ലഭിച്ചതിനു ശേഷവും നാം RBI യ്ക്ക് ഒരു അനുയോജ്യമായ തിയ്യതി ലഭിക്കുന്നതിനായി ജൂലൈ 21ന്‍ കത്തയച്ചിരിക്കുന്നു(കോപ്പി ഇവിടെ കാണാം).ഈ മീറ്റിംഗിനു ശേഷം ഒരു പാട് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് നാം പ്രതീക്ഷിക്കുന്നു.  
3. നിങ്ങള്‍ക്ക് ലഭിച്ച റിവാര്‍ഡുകളുടെ വിതരണം : LCD / LED TV  കള്‍ മുംബൈ കസ്റ്റംസില്‍ വന്നു കെട്ടിക്കിടക്കുകയാണ്.നമ്മുടെ ബാങ്ക് അക്കൌണ്ടുകള്‍ പ്രവര്‍ത്തന രഹിതമായതാണ് ഇത് റിലീസ് ചെയ്യാന്‍ കഴിയാത്തത് (ഡൊക്കുമെന്റുകള്‍ ഇവിടെ കാണാം).ഇതു മൂലം നമുക്ക് ഭാ‍രിച്ച ഡിമറേജ് ആണ് വന്നു കൊണ്ടിരിക്കുന്നത്.കസ്റ്റംസില്‍ നിന്ന് റിലീസ് കിട്ടിയാലുടന്‍ ഈ സാധനങ്ങള്‍ വിതരണം ആരംഭിക്കും.

4. ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ നിന്ന് നാം സമ്പാദിച്ച ഇടക്കാല വിധികള്‍ : സി.ഐ.ഡി/ക്രൈം ബ്രാഞ്ചുമായി ബന്ധപ്പെട്ട് സ്പീക്ക് ഏഷ്യ ഒഫീഷ്യലുകള്‍ക്കോ, സ്ഥാപങ്ങള്‍ക്കോ എതിരെയുള്ള ഏതൊരു പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെപ്പിക്കുന്നതിന്‍ നമുക്ക് ഒരു കോടതി വിധി ലഭിച്ചിരിക്കുന്നു.(ലിങ്ക്-1,ലിങ്ക്-2).നാം ഉദ്ദ്യോഗസ്ഥരുമായി സഹകരിക്കുകയും നമ്മുടെ ബിസിനസ്സ് മോഡല്‍ എല്ലാവരും മനസ്സിലാക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു.
5. വസ്തുതകളെ തെറ്റിദ്ധരിപ്പിച്ചതിന് 21 തിയ്യതി പ്രക്ഷേപണം ചെയ്ത രാജ്യത്തെ മുന്‍ നിര ചാനലിന്റെ മാപ്പ് അപേക്ഷ(ലിങ്ക് കാണുക)

കൂട്ടുകാരേ, സാധിക്കുന്നത്ര വേഗത്തില്‍ നമുക്ക് ബിസിനസ്സ് പുനഃരാരംഭിക്കണം.നമുക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം പ്രവര്‍ത്ത്നങ്ങളാല്‍  നമ്മുടെ ബിസിനസ്സിന്റെ വേഗത കുറയുക മാത്രമാണ് ചെയ്തത്.ഒരു ഉറച്ച തിയ്യതി ഇത്തരുണത്തില്‍ നല്‍കുക എന്നത് ഒരു വെല്ലുവിളിയാണ് പക്ഷേ ദിനം പ്രതി നാം ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും , നമ്മെ വീര്‍പ്പു മുട്ടിക്കുന്ന എല്ലാ പ്രശ്നങ്ങളില്‍ നിന്നുമുള്ള മോചനത്തിലേയ്ക്ക് എത്രയും പെട്ടെന്ന് നാം എത്തുമെന്നും നിങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ ഈ സന്ദര്‍ഭത്തില്‍ സാധിക്കും.


നിങ്ങളുടെ ഒരുപാട് നീണ്ട സഹകരണത്തിന് നന്ദി പറയുന്നു.മാത്രമല്ല ബിസിനസ്സ് സാധാരണ ഗതിയിലാക്കുന്നതിന് വേണ്ടി കാത്തിരിക്കുകയും , നിങ്ങളുടെ കമ്പനിയില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം തുടരുകയും ചെയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.ദയവു ചെയ്ത് ഒരു കാര്യം ഓര്‍ക്കുക, കമ്പനിക്കെതിരെയുള്ള ഏതൊരു പ്രവര്‍ത്തിയും (അകത്തു നിന്നോ , പുറത്തു നിന്നോ) ഈ കാത്തിരിപ്പിന്റെ നീളം കൂട്ടാനേ ഉപകരിക്കൂ.ആയതിനാല്‍ ഈ പ്രക്രിയ സാവധാനത്തിലാകുന്ന ഏതൊരു പ്രവര്‍ത്തിയെക്കുറിച്ചും, തെറ്റിദ്ധരിപ്പിക്കലിനെക്കുറിച്ചും വളരേ ജാഗരൂഗരായിരിക്കുക


ആശംസകളോടെ,
ടീം സ്പീക്ക് ഏഷ്യ 

No comments:

Post a Comment