Wednesday, October 26, 2011

ടൈംസ് ഓഫ് ഇന്ത്യക്കെതിരെ സ്പീക്ക് ഏഷ്യ നിയമ നടപടിയ്ക്ക്

സുഹൃത്തുക്കളേ,

നമ്മുടെ കമ്പനിക്കെതിരെ അപകീര്‍ത്തികരവും, വ്യാജവുമായ വാര്‍ത്ത പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യക്കും, വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ശ്രീ.ഹഫീസ് എന്ന റിപ്പോര്‍ട്ടര്‍ക്കുമെതിരെ സ്പീക്ക് ഏഷ്യയുടെ നിയമജ്ഞരായ 'ഫീനിക്സ് ലീഗല്‍' വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു.ഇത് സംബന്ധമായ വിവരം ഇന്നലെ കമ്പനി ബ്ലോഗ് പ്രസിദ്ധീകരിച്ചു.നോട്ടീസിന്റെ പൂര്‍ണ്ണ രൂപം താഴെ കാണാം.
 

Tuesday, October 25, 2011

ടൈംസ് ഓഫ് ഇന്ത്യയില്‍ വീണ്ടും വ്യാജ വാര്‍ത്ത.

ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ "ശ്രീ.താരക് ബാജ്പൈയെ കാണാനില്ല" എന്ന രീതിയില്‍ വ്യാജ വാര്‍ത്ത നല്‍കിയിരിക്കുന്നു.കമ്പനി ബ്ലോഗില്‍ ഇന്നലെ വൈകുന്നേരത്തോടെ തന്നെ അതിന് മറുപടിയും വന്നു.മറുപടിയുടെ മലയാള ഭാഷാന്തരം താഴെ വായിക്കാം.
 ------------------------------------------------------------------
 
പ്രിയ സ്പീക്ക് ഏഷ്യക്കാരെ,
 
ഇന്ന് രാവിലെ വീണ്ടും വളരെ വിനാശകാരിയും, സ്ഥാപിതതാല്‍പ്പര്യത്തോടും കൂടിയ ഒരു വാര്‍ത്ത ഇന്ത്യയിലെ ഒരു പത്രത്തിന്റെ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.


നമ്മുടെ ഇന്ത്യന്‍ സീ.ഓ.ഓ ശ്രി.താരക് ബാജ്പൈ അപ്രത്യക്ഷനായെന്ന തെറ്റായ സന്ദേശമാണ് ഈ വാര്‍ത്ത നല്‍കിയത്.ഒരു സര്‍ജറിക്ക് വിധേയനായതിനു ശേഷവും , ശ്രി.താരക് ബാജ്പൈയും മറ്റു ടീമങ്കങ്ങളും അന്യേഷണസംഘവുമായി സഹകരിച്ചു വരികയാണ്.
 
ഇത്തരം അടിസ്ഥാനമില്ലാത്ത വ്യാജ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അവസാനിപ്പിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും കമ്പനി തുടക്കം കുറിച്ചു കഴിഞ്ഞു(നിയമ നടപടികള്‍)

ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും വ്യാജമാണെന്നും അവ വിശ്വസിക്കരുതെന്നും ഞങ്ങള്‍ ഒരിക്കല്‍ കൂടി നിങ്ങളോട് അഭ്യര്‍ഥിക്കുന്നു,
 
Regards,


SpeakAsia Corporate Marketing Team.


ഇന്നലെ aispa വെബ്സൈറ്റിലും ഈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത ലേഖകനുള്ള വിശദമായ കുറിപ്പ് ഉണ്ടായിരുന്നു.മാത്രമല്ല, ഒരുപാട് പനലിസ്റ്റുകള്‍, പാനലിസ്റ്റുകളുടെ ശക്തി ഈ ലേഖകന്  കാണിച്ചുകൊടുക്കാന്‍ ഈ-മെയിലുകള്‍ അയച്ചു കഴിഞ്ഞു.

Saturday, October 22, 2011

നന്ദി... നമ്മുടെ ബോഗില്‍ അര ലക്ഷം സന്ദര്‍ശനം പൂര്‍ത്തിയായി...

പ്രിയരേ,

നമ്മുടെ ഈ ബ്ലോഗില്‍ വെറും നാലുമാസത്തിനകം 50,000 ത്തില്‍ ഏറെ സന്ദര്‍ശനം കഴിഞ്ഞിരിക്കുന്നു.മാധ്യമങ്ങളുടേയും, ചില സ്ഥാപിത താല്പര്യക്കാരുടേയും ശ്രമഫലമായി സ്പീക്ക് ഏഷ്യ പ്രശ്നങ്ങളില്‍ പെടുന്നത് മെയ് മാസത്തിലാണ്.ആ മാസത്തില്‍ തന്നെ കമ്പനി പല മീറ്റിംഗുകളും ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തുകയുണ്ടായി.അതേ സമയം തന്നെ കമ്പനി വെബ്സൈറ്റില്‍ വിശദമായ രീതിയില്‍ ഓരോ ദിവസവും അപ് ഡേറ്റുകള്‍ ലഭിച്ചു കൊണ്ടിരുന്നു.ഓരോ ദിവസവും മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ക്കും , ആരോപണങ്ങള്‍ക്കും കമ്പനി തെളിവു സഹിതം വെബ്സൈറ്റില്‍ വിശദീകരണം നല്‍കിക്കൊണ്ടിരിന്നു.

കേരളത്തിലെ പാനലിസ്റ്റുകളില്‍ ഭൂരിപക്ഷത്തിനും കമ്പനി സൈറ്റില്‍ വരുന്ന അപ് ഡേറ്റുകളില്‍ പലതും ശരിയായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മീറ്റിംഗുകളില്‍ വന്ന പാനലിസ്റ്റുകളുടെ സംശയങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.ദൌര്‍ഭാഗ്യവശാല്‍ , പല അപ്ലൈനുകള്‍ക്കും കാര്യങ്ങള്‍ യഥാവിധി ടീമങ്കങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പരാജയം നേരിട്ടിരുന്നു.മാത്രമല്ല, വലിയ ടിമുള്ള ലീഡര്‍മാര്‍ക്ക് എല്ലാവരേയും വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുക എന്നത് പ്രായോഗികമായി അസാധ്യമായി.ഈ സാഹചര്യത്തില്‍ കമ്പനി നല്‍കുന്ന അപ്ഡേറ്റുകള്‍ സാധാരണക്കാരായ പാനലിസ്റ്റുകള്‍ക്ക് മലയാളത്തില്‍ എത്തിക്കുക എന്നൊരു ദൌത്യം ഏറ്റെടുത്താണ് സ്പീക്ക് മലയാളം രംഗത്തെത്തുന്നത്.എല്ലാവരും ഈ സംരംഭത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.നമ്മുടെ ഏരിയാ മാനേജര്‍മാരും, പല സീനിയര്‍ പാനലിസ്റ്റുകളും,ലീഡേഴ്സും നല്‍കിയ സേവനങ്ങളും , വിവരങ്ങളും ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിക്കുന്നു
.
ജൂണ്‍ 9 നാണ് നമ്മുടെ ബ്ലോഗ് പിറക്കുന്നത്.ആദ്യത്തെ പോസ്റ്റ് ഡല്‍ഹി തല്‍കറ്റോറ സ്റ്റേഡിയത്തില്‍ നടന്ന ശ്രീ.താരക് ബാജ്പൈയുടേ സ്പീക്ക് ഏഷ്യാ ട്രൈനിംഗിനെക്കുറിച്ചായിരുന്നു.ആ പ്രശ്നകലുഷിതമായ സമയത്തും കമ്പനി ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു എന്നു നാം പ്രത്യേകം ശ്രദ്ധിക്കുക. ഇന്നേ വരെ ഈ ബോഗില്‍ 151 പോസ്റ്റുകള്‍ എഴുതി.ആഗസ്റ്റ് മാസത്തില്‍ മാത്രം എഴുതിയ പോസ്റ്റുകളുടെ എണ്ണം 79 ആണ്.സ്പീക്ക് ഏഷ്യയെക്കുറിച്ചു മാത്രമല്ല, ഓണ്‍ലൈന്‍ വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും സാധിക്കുന്ന വിധത്തില്‍ ഈ ബ്ലോഗില്‍ പ്രതിപാതിച്ചു.

പ്രിയപ്പെട്ടവരേ, സ്പ്പീക്ക് ഏഷ്യയുടേയും നമ്മുടേയും വിജയം വളരെ അടുത്താണ്.സ്പീക്ക് ഏഷ്യയുടെ വിജയത്തിനു ശേഷവും കേരളത്തിലെ പാനലിസ്റ്റുകള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ടും, വിവരങ്ങളും, മറ്റു വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ച പോസ്റ്റുകളുമായി ഈ ബ്ലോഗ് നില നിര്‍ത്തണം എന്നാണ് ഒരു പാടു പേരുടെ ആവശ്യം.തീര്‍ച്ചയായും 'സ്പീക്ക് മലയാളം' നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുന്നതാണ്.നമ്മെയെല്ലാം ഒരുമിപ്പിക്കുന്ന ഒരു കൂട്ടായ്മയായി സ്പീക്ക് മലയാളം ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്യും.നമ്മുടെ കുടുംബത്തിലേയ്ക്ക് ഇനി വരാന്‍ പോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്പീക്ക് ഏഷ്യയെക്കുറിച്ചും , ബിസിനസ്സ് മോഡലിനെക്കുറിച്ചും, സ്പീക്ക് ഏഷ്യ ഇന്ത്യന്‍ ചരിത്രത്തില്‍ വരിച്ച മഹാ വിജയത്തെക്കുറിച്ചും വിവരിച്ചു കൊടുക്കാന്‍ നിങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരിക്കും ഈ ബ്ലോഗ്.നിങ്ങളുടെ എല്ലാവരുടേയും സഹകരണത്തിന് നന്ദി... ഇനിയും വരിക... നമുക്കൊന്നിച്ചു മുന്നേറാം... നല്ലൊരു നാളേക്കായ്...


സ്നേഹത്തോടെ,
സ്പീക്ക് മലയാളം

Friday, October 21, 2011

യുഗ് ചരിത്രം സൃഷ്ടിക്കുന്നു

ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന യുഗ് പരസ്യം കാണുവാന്‍ 
ഇവിടെ ക്ലിക്ക് ചെയ്യൂക.
ഫോണിന്റെ പ്രത്യേകതകള്‍ എല്ലാവരും ശ്രദ്ധിച്ചു വായിക്കുക.
 

ഇന്ന് CNN-IBN കാണുക (21/10/2011)

ഇന്ന് ഉച്ചയ്ക്ക് ഒന്നിനും-രണ്ടിനുമിടയില്‍ CNN-IBN ല്‍ സ്പ്പീക്ക് ഏഷ്യയെക്കുറിച്ചുള്ള ന്യൂസ് ഉണ്ടെന്ന് അറിയുന്നു.കാണാന്‍ സാധിക്കുന്നവരെല്ലാം കാണുക.

Thursday, October 20, 2011

കമ്പനി ബോഗ് - മലയാളം ഭാഷാന്തരം (18/10/2011)

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ ഫയല്‍ ചെയ്ത ഹരജിയിന്മേല്‍ റിപ്ലൈ ചെയ്യാതിരുന്ന, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, മിനിസ്റ്ററി ഓഫ് ഫൈനാന്‍സ് എന്നിവരുടെ നടപടിയെ ബഹുമാനപ്പെട്ട സുപ്രീം കോടതി രൂക്ഷമായി താക്കീത് നല്‍കി.ആര്‍.ബീ.ഐ യും, ഫിനാന്‍സ് മിനിസ്റ്ററിയും ഒക്ടോബര്‍ 10 ന് മുന്‍പ് അവരുടേ മറുപടി കോടതിയില്‍ അറിയിക്കേണ്ടതായിരുന്നു.അടുത്ത ഹിയറിംഗിനു മുന്‍പായി അവരുടെ മറുപടി അവര്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യും എന്ന് ഉറപ്പു വരുത്താനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ശ്രീ.കിറ്റി എന്‍ രാവലിനെ ജസ്റ്റീസ്..ദല്‍ വീര്‍ ഭണ്ഡാരി ചുമതലപ്പെടുത്തി.ഒരു പാട് ജനങ്ങളുടെ പണത്തിന്റെയും, ജീവിതമാര്‍ഗ്ഗത്തിന്റേയും ഒരു കാര്യമായിട്ടുകൂടി ഗവണ്മെന്റിന്റെ ഇക്കാര്യത്തിലെ നിസ്സംഗമായ നിലപാട് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റീസുമാരായ ദല്‍ വീര്‍ ഭണ്ഡാരി, ദീപക് വര്‍മ്മ എന്നിവര്‍ക്കു മുന്‍പാകെ സ്പീക്ക് ഏഷ്യക്കു വേണ്ടി ഹാജരായ സീനിയര്‍ കൌണ്‍സില്‍ ശ്രി.ഗോപാല്‍ സുബ്രഹ്മണ്യന്‍ കമ്പനിയുടെ പൂര്‍ണ്ണമായ ബിസിനസ്സ് മോഡല്‍ വിശദീകരിച്ചു.അദ്ധേഹം സ്പീക്ക് ഏഷ്യ ബിസിനസ്സ് മോഡലിനെ ഈ-ബേ ബിസിനസ്സ് മോഡലുമായി താരതമ്യം ചെയ്തു.ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന ബിസിനസ്സ് രീതി.ഇത്, ഈ-ബേയുടെതിനേക്കാള്‍ കുറേക്കൂടി മെച്ചപ്പെട്ടതും, വിപുലീകരിച്ചതുമായ ഒരു പതിപ്പാണ്.കാരണം , ഇവിടെ ഉപഭോക്താവിന് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുക മാത്രമല്ല  അവര്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടുകയും അത് സാധനങ്ങളും , സേവനങ്ങളും വാങ്ങാനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.കമ്പനി മുന്നോട്ടു വെയ്ക്കുന്ന ട്രൈനിംഗ് പദ്ധതികളെക്കുറിച്ച് അദ്ധേഹം ഊന്നിപ്പറഞ്ഞു.രണ്ട് സിംഗപ്പൂര്‍ ആസ്ഥാനമായ സംരംഭകരുടെ ദീര്‍ഘവീക്ഷണവും, കമ്പനി ദൌര്‍ഭാഗ്യകരമായ രീതിയില്‍ എങ്ങിനെ ഒരു ഇരയായി മാറിയെന്നതും അദ്ധേഹം വിശദീകരിച്ചു.

പാനലിസ്റ്റുകള്‍ക്ക് പണം നല്‍കുന്നത് നിരീക്ഷിക്കാന്‍, റിട്ടയേര്‍ഡ്. ചീഫ് ജസ്റ്റിസ്. ആര്‍.സി.ലഹോട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മീറ്റി രൂപീകരിക്കണമെന്ന് അദ്ധേഹം ബഹു.കോടതിയോട് അഭ്യര്‍ഥിച്ചു.കമ്പനിക്ക് എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ക്കാനുള്ള ആസ്തിയുണ്ടെന്ന് അദ്ധേഹം കോടതിയെ അറിയിച്ചു.ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്യേഷണങ്ങളില്‍ കമ്പനിക്ക് യാ‍തൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നും, ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ കമ്പനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.അടിസ്ഥാനരഹിതമായ ചില മാധ്യമ റിപ്പോറ്ട്ടുകളുടെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ് കമ്പനി അപമാനിതമായത് എന്നും, ഭാവിയുടെ ബിസിനസ്സ് മേഖലയായ ഇന്റര്‍നെറ്റില്‍ നിയമവിധേയമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുകയാണ് കമ്പനി ചെയ്യുന്നതെന്നും അദ്ധേഹം കോടതിക്കു മുന്‍പാകെ ഉണര്‍ത്തിച്ചു.

 പാനലിസ്റ്റുകള്‍ക്ക് വേണ്ടി ഹാജരായ ശ്രി.മുകുള്‍ റോഹിത്ജി, ഈ പ്രശ്നത്തിന് വളരെ പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു.ബഹു.സുപ്രിം കോടതി ഇത് വളരെ അനുഭാവപൂരവ്വം പരിഗണിക്കുകയും, പാനലിസ്റ്റുകളുടേയും, കമ്പനിയുടേയും എല്ലാ പ്രശ്നങ്ങളും തീര്‍പ്പാക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.

അതുപോലെത്തന്നെ, CBDT, EOW-Mumbai എന്നീ ഏജന്‍സികളോട് പണം ലഭിക്കാനുള്ളവരുടെ എല്ലാവരുടേയും വിവരങ്ങള്‍ അടുത്ത ഹിയറിംഗിനു തന്നെ(രണ്ടാഴ്ചക്കകം) ഹാജരാക്കണമെന്ന് ബഹു.സുപ്രീം കോടതി നിര്‍ദ്ധേശിച്ചു.

ഇത് എല്ലാ സ്പീക്ക് ഏഷ്യക്കാരെയും സംബന്ധിച്ച് വളരെ ആഹ്ലാദം നല്‍കുന്ന വാര്‍ത്ത തന്നെ.കാരണം നാം പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നു.നമ്മുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ലഭിക്കുന്നു എന്ന കാര്യത്തില്‍ മാത്രമല്ല, സ്പീക്ക് ഏഷ്യയുമൊത്ത് നമുക്ക് തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ കൂടി നമുക്ക് സന്തോഷിക്കാം.പക്ഷേ, ഒരു വിധത്തിലുള്ള ഊഹാപോഹങ്ങളും വ്യാജ രേഖകളും നിങ്ങള്‍ വിശ്വസിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്.കാരണം, കമ്പനിയുടെ ചെയര്‍പേഴ്സന്റെ സ്റ്റാമ്പും, ഒപ്പും ഉപയോഗിച്ച നിരവധി വ്യാജ രേഖകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്നു.എല്ലാ ഔദ്യോഗിക കാര്യങ്ങളും കമ്പനി താഴെപ്പറയുന്ന കമ്പനി ഒഫീഷ്യല്‍ സൈറ്റ് വഴി മാത്രം നല്‍കുന്നതാണ്.
www.speakasiaonlinemarketing.blogspot.com  

എല്ലാ ഒഫീഷ്യല്‍ ഈ-മെയിലുകളും താഴെപ്പറയുന്ന ഐഡികളില്‍ നിന്നു മാത്രം വരുന്നതണ്.
corcom@speakasiamarketing.com
marcom@speakasiamarketing.com


സസ്നേഹം,

SpeakAsia Corporate Marketing Team.


----------------------------------------------------------------------------------------------------------------------
കൂടുതല്‍ വാര്‍ത്തകള്‍ക്ക് സ്പീക്ക് മലയാളത്തിന്റെ സ്ഥിര സന്ദര്‍ശകനാകുക.
ടൂ ഡോളര്‍ ക്ലിക്കിന്റെ പേയ്മെന്റ് സംബന്ധിച്ച വിവരം അറിയാന്‍ ഇവിടെ ക്ലീക്ക് ചെയ്യുക

Tuesday, October 18, 2011

കമ്പനി ബ്ലോഗ് അപ്ഡേറ്റ് (18/10/2011)

സുപ്രീം കോടതി നടപടി സംബന്ധിച്ച് കമ്പനി ബ്ലോഗ് അപ്ഡേറ്റ് താഴെ വായിക്കാം .മലയാളം വൈകാതെ ലഭ്യമാക്കുന്നതാണ്. 
മറ്റൊരു പ്രധാന കാര്യം : പുതിയ പോസ്റ്റിനെക്കുറിച്ച് അറിയിക്കാന്‍ റെജിസ്റ്റര്‍ ചെയ്ത എല്ലാ ഫോണ്‍ നമ്പറുകളിലേക്ക് സ്പീക്ക് മലയാളം SMS അയച്ചിരുന്നു.എന്നാല്‍ , DND ആക്റ്റിവേറ്റ് ചെയ്യാത്തവര്‍ക്ക് മാത്രമാണ് ആ മെസ്സേജുകള്‍ ലഭിച്ചിരിക്കുക.ആയതു കൊണ്ട് ലഭിച്ചവര്‍ മറ്റുള്ളവര്‍ക്ക് മെസ്സേജ് ഫോര്‍വെര്‍ഡ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. 
October 18th,2011.

Dear Panelist,

The Honourable Justice Dalveer Bhandari of the Supreme Court strongly reprimanded the Ministry of Finance and the Reserve Bank of India, for not having filled the reply affidavit, to the written petition filed by the panellists of Speak Asia. Ministry of Finance and the Reserve Bank of India were supposed to file their reply on or before the 10th October 2011. Justice Dalveer Bhandari has asked Additional Solicitor general Kitit N. Rawal to ensure that both the respondents should file their affidavit before the next hearing. He also said that the casual attitude of the Government in this issue was very disturbing as it was the issue of the money and livelihood of so many people
  
Disposing before the bench of Justice Dalveer Bhandari and Justice Deepak Varma, Gopal Subramanian, senior council for Speak Asia explained the total business model of the company. He compared the business of Speak Asia to that of Ebay, where the consumer benefits most. He said this was a much better and refined version as the consumers not only got great deals but could also earn reward points that could be used to buy goods and services. He also emphasised on the training initiatives taken by the company. He lauded the extraordinary vision of the two Singapore based entrepreneurs and the unfortunate victimisation of the company

He urged the court to form a committee headed by Retd. Chief Justice R.C Lahoti, to facilitate the payments to be made to the panellists. He said that the company has the resources to complete all their obligations. He further added that the they have no problems with the ongoing investigations and had upmost faith in the law of the land.  He also appraised the court on how the company has been harassed on the basis of some unsubstantiated media reports, and was pursuing legitimate business in the internet space which is the future of all business transactions

The council for the panellist Mr.Mukul Rohitgi urged the court for immediate relief for the panellist. The Supreme Court was most inclined to set up a committee to look into all the issues of the company and its panaellists

The Supreme Court has also instructed the CBDT and the EOW – Mumbai police who have the records of all the payments to be made party to the case, to be present for the next hearing which will be in the next two weeks.

This is wonderful news for all Speak Asians, as they see a ray of hope not only in being able to receive the money that they have earned but also to continue to work and grow with Speak Asia but on the other hand we would also request you all not to trust any rumor or any fake document as there has been fake documents  circulating on the internet with fake stamp and sign of our chairperson.All official communication coming from SAOL will be on our official blogspot site which is
www.speakasiaonlinemarketing.blogspot.com and all the official e-mails will come from our following official e-mail id’s-
·  corcom@speakasiamarketing.com
            ·  marcom@speakasiamarketing.com


Regards,


SpeakAsia Corporate Marketing Team.

Monday, October 17, 2011

സ്പീക്ക് ഏഷ്യ - എന്താണ് പുതിയ വിവരം? (17/10/2011)

പ്രിയ സ്പീക്ക് ഏഷ്യ സുഹൃത്തുക്കളേ...
പല സുഹൃത്തുക്കളും ഫോണ്‍ ചെയ്ത് ചോദിക്കുന്നു.സ്പീക്ക് മലയാളം ഞങ്ങളെ കൈവിട്ടോ? സ്പീക്ക് ഏഷ്യയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലേ- എന്നൊക്കെ...
ഇല്ല, സുഹൃത്തുക്കളേ, സ്പീക്ക് ഏഷ്യ നിങ്ങളെക്കൂടെയുണ്ട്, സ്പീക്ക് മലയാളവും.ഈ ദിവസങ്ങളത്രയും നമുക്ക് പോസിറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മാത്രമല്ല, നമ്മള്‍ വിജയത്തോട് വളരെ അടുത്തു തന്നെയാണ് എന്ന വാര്‍ത്തയാണ് നിങ്ങളോട് ഞങ്ങള്‍ക്ക് പങ്കു വെയ്ക്കാനുള്ളത്.
ഇന്നത്തെ സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെ സംബന്ധിച്ച്, വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് നിങ്ങളോട് പറയാനുള്ളത്.
 
അതിനു മുന്‍പ്, ഇന്നലെ നടന്ന രണ്ട് ഫോണ്‍ സംഭാഷണങ്ങളേക്കുറിച്ച് നിങ്ങളോട് പറയാനാഗ്രഹിക്കുന്നു.
ഒന്ന് , ഏരിയാ മാനേജര്‍ ശ്രി.ഷിബുവുമായി നടന്നതാണ്.അദ്ധേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം, ഈ മാസത്തോടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നാണ്.2 ദിവസത്തിനകം ചില നല്ല വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും എന്ന് അദ്ധേഹം പറഞ്ഞു.
രണ്ടാമത്തേത്, സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍ ,സെക്രട്ടറി  ശ്രി.ബഹിര്‍ വാനിയുമായി നടന്നതാണ്.അദ്ധേഹവും, ഈ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്.മാത്രമല്ല, ചില ലീഡേര്‍സ് ഫോണ്‍ എടുക്കാത്തതും, പ്രതികരിക്കാത്തതും, ചിലര്‍ നെഗറ്റീവ് ആയ രീതിയില്‍ കമ്പനിയെക്കുറിച്ച് പ്രചരണം നടത്തുന്നതും ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ധേഹം പറഞ്ഞത് അത്തരം ആളുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അദ്ധേഹത്തിന് മെയില്‍ ചെയ്തു നലകാനാണ്.പേ ഔട്ടിന്റെ കാര്യങ്ങള്‍ ശരിയായാല്‍ ഉടനെ അത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ ആരംഭിക്കും എന്ന് അദ്ധേഹം പറഞ്ഞു.
കാരണം, നമുക്കറിയാം, നാം എല്ലാവരും വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് ലഭിക്കുന്നതിന്നു വേണ്ടി ഒരേ സ്വരത്തില്‍ ശബ്ദിക്കുമ്പോള്‍ , അതില്‍ നിന്ന് മാറി നില്‍ക്കുകയും, വിപരീത ദിശയില്‍ സഞ്ചരിക്കുകയും ചെയ്ത് പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തവര്‍, നാം വിജയം ആഘോഷിക്കാനുള്ള സമയമാകുമ്പോള്‍ അതിന്റെ ഫലം നുകരാ‍നായി ഓടിയെത്തുമെന്ന് നമുക്കറിയാം.അസോസിയേഷന്‍ രൂപീകരിച്ചത് പാനലിസ്റ്റുകളായ നമ്മുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.അതു കൊണ്ട് ഇക്കാര്യത്തില്‍ കമ്പനിയോട് സംസാരിക്കാന്‍ നമ്മുടെ കൂടെ അസോസിയേഷന്‍ ഉണ്ടാകും എന്ന കാര്യം അദ്ധേഹം നമുക്ക് ഉറപ്പു തന്നിട്ടുണ്ട്.
ഇനി ഇന്നത്തെ കോടതി നടപടികളിലെ രത്നച്ചുരുക്കത്തിലേയ്ക്ക്:
1. പാനലിസ്റ്റ് പൊതുതാല്‍പ്പര്യ ഹരജിയിലെ ആദ്യ അഭ്യര്‍ഥന, ആന്ധ്രാ സീ.ഐ.ഡീ പിടിച്ചു വച്ചിരിക്കുന്ന മുഴുവന്‍ അക്കൌണ്ടുകളും വിട്ടു നല്‍കണമെന്നും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അത് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആയിരുന്നു.കോടതി അത് അംഗീകരിക്കുകയും അതിന് വേണ്ടി ഉത്തരവിടുകയും ചെയ്തു.
2.പാനലിസ്റ്റ് ഹരജിയില്‍ , ഫണ്ട് വിത്രണം ചെയ്യുന്നതിനു വേണ്ടി ഒരു റിട്ടയേര്‍ഡ് ജഡ്ജി നയിക്കുന്ന സമിതി രൂപീകരിക്കാന്‍ അപേക്ഷിച്ചിരുന്നു.ബഹു.സുപ്രീം കോടതി അതും അംഗീകരിക്കുകയും, റിട്ടയേര്‍ഡ് ജഡ്ജിയായ. ബഹു.ശ്രി.ലഹോതിയെ അധ്യക്ഷനായി ഒരു സമിതിയെ അതിനായി നിയോഗിക്കുകയും ചെയ്തു.
3. സൈറ്റ് ഡാറ്റാബേസ് ഇ.ഓ.ഡബ്ലിയുവിന്റെ കസ്റ്റഡിയിലാണെന്ന് സ്പീക്ക് ഏഷ്യ ബോധിപ്പിച്ചു.രണ്ട് ആഴ്ചയ്ക്കകം സൈറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കണമെന്നും സൈറ്റ് തിരികെ ഏല്‍പ്പിക്കണമെന്നും ബഹു.സുപ്രീം കോടതി ഉത്തരവിട്ടു.
4. ഇന്നത്തെ സമയത്തിന്റെ അപര്യാപ്തത മൂലം, അടുത്ത ഹിയറിംഗ്  ഒക്ടോബര്‍ 20ന് ആണ്.അന്നേദിവസം, സ്പീക്ക് ഏഷ്യ പേയ്മെന്റ് വിതരണം നല്‍കുന്നതിന്റെ രീതിയെക്കുറിച്ചാണ് ഹിയറിംഗ്.
അതെ, സന്തോഷിക്കുക! നാം വിജയത്തിന്റെ വളരെ അടുത്താണ്.
പിന്നെ, ഈ അടുത്ത ദിവസങ്ങളിലായി ലഭിച്ച മറ്റു ചില വിജയ സൂചനകള്‍ കൂടി:
സ്പീക്ക് ഏഷ്യയുടെ സിംഗപ്പൂര്‍ ഓഫീസിലേക്കുള്ള ജോലിക്കാരെ നിയമിക്കാന്‍ സിങപ്പൂര്‍ ജോബ് സൈറ്റില്‍ ഈ അടുത്ത ദിവസമാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള പല ലീഡേര്‍സിന്റേയും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഈ അടുത്ത ദിവസങ്ങളില്‍ ഓണ്‍ ആയിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
നമ്മൂടെ സീ.ഇ.ഓ ശ്രി. മനോജ് കുമാര്‍ വീഡിയോ ഇന്റര്‍വ്യൂവില്‍ പ്രത്യക്ഷപ്പെട്ട് അറിയിച്ച ചില കാര്യങ്ങള്‍ "യൂറോപ്പിലടക്കം പല രാജ്യങ്ങളിലും കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു"
അദ്ധേഹം പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം "നമ്മള്‍ ചെയ്ത ഇക്കാര്യങ്ങള്‍ ഇന്ത്യയിലല്ലാതെ ലോകത്ത് വേറൊരു രാജ്യത്തായിരുന്നെങ്കില്‍, നാം അവീടത്തെ ദേശീയ നേതാക്കന്മാര്‍ ആയി മാറിയേനെ"
സുഹൃത്തുക്കളേ...
നാം വിജയത്തിന് വളരെ അടുത്താണ്.
ഇത്രയും ദിവസം അപ്ഡ് ഡേറ്റുകള്‍ നല്‍കാന്‍ സാധിക്കാത്തതിന് സദയം ക്ഷമിക്കുക.വളരെയധികം തിരക്കുകളില്‍ പെട്ടതു മൂലമാണ്.പിന്നെ, നേരിട്ട് അന്യേഷച്ചവര്‍ക്ക് വിവരങ്ങള്‍ പങ്കു വയ്ക്കാന്‍ പരമാവധി സാധിച്ചിട്ടുണ്ട്.പ്രധാനമായും, അപ്ഡേറ്റുകള്‍ പോസിറ്റീവ് മാത്രമായിരുന്നതിനാലാണ് അല്‍പ്പം സാവധാനത്തിലായത്.ഇനിയുള്ള അപ്ഡേറ്റുകള്‍ നിങ്ങളില്‍ തീര്‍ച്ചയായും എത്തിക്കുന്നതാണ്.നിങ്ങള്‍ നല്‍കുന്ന സഹകരണത്തിന് നന്ദി.
ഏറ്റവും പുതിയ വിവരങ്ങള്‍ മലയാളത്തില്‍ വായിക്കാന്‍ എന്നും ഇവിടെ വരിക.
(അടുത്ത ദിവസം , കൂടുതല്‍ വിവരങ്ങളും വാര്‍ത്തകളും പ്രതീക്ഷിക്കുക)

Monday, October 3, 2011

ബഹിര്‍വാനിയുടേ പോസ്റ്റിന്റെ മലയാളം...

Speak Asia Update : 28-Sept-2011 
പ്രിയ സ്പീക്ക് ഏഷ്യക്കാര്‍ക്ക് നമസ്ക്കാരം,
 
അസോസിയേഷന്റെ വക്കീലന്മാരുമായുള്ള ഒരു മീറ്റിംഗില്‍ നിന്നും തിരിച്ചു വരുന്ന വഴിക്ക് ഞാന്‍ നമ്മുടെ പാനലിസ്റ്റുകള്‍ക്ക് നല്‍കാനുള്ള ഈ അപ്ഡേറ്റ് മനസ്സില്‍ ആസൂത്രണം ചെയ്യുകയായിരുന്നു.ഇതു വരെയുള്ള വിവിധ നിയമ നടപടികളൂടെ ഇപ്പോഴത്തെ അവസ്ഥ നിങ്ങളെ അറിയിക്കുവാനാണീ അപ്ഡേറ്റ്.
 
സ്പീക്ക് ഏഷ്യാ കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഇന്ത്യയുടെ നിയമം അനുസരിച്ച് ജീവിക്കുന്ന പൌരന്മാരാണ്.നിയമത്തിന്റെ ഭാഗത്തു നിന്ന് നന്മ മാത്രമേ നാം പ്രതീക്ഷിക്കുന്നുള്ളൂ.
കമ്പനി ഉള്‍പ്പെട്ടിരിക്കുന്ന വിവിധ വ്യവഹാരങ്ങളും അവയുടെ ഇപ്പോഴത്തെ സ്ഥിതിയുമാണ് ഞാന്‍ താഴെ നല്‍കുന്നത്.

1. വിജയവാഡ
 
കമ്പനിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട ആദ്യത്തെ വ്യവഹാരമാണിത്.ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, ആന്ധ്രാപ്രദേശില്‍ വളരെ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കുന്നതും , എല്ലാ നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നവരുമായ കോര്‍പ്പറേറ്റ് ഫ്രോഡ് വാച്ച് എന്ന ഒരു എന്‍.ജി.ഓ ആണ്ഈ കേസ് ഫയല്‍ ചെയ്തത്.
ഈ എന്‍.ജീ.ഓ ആംവേയ്ക്ക് എതിരേയും നിയമ യുദ്ധം നടത്തുന്നുണ്ട്.
എല്ലാ നെറ്റ്വര്‍ക്ക് മാര്‍കറ്റിംഗ് കമ്പനികളും 'ഫ്രോഡ്'ആണെന്നാണ് ഇവരുടെ വിശ്വാസം.സ്വതന്ത്ര ഇന്ത്യയില്‍  ജനങ്ങളുടെ വ്യത്യസ്തമായ അഭിപ്രായങ്ങളെ നിങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയില്ല.
ഈ കേസിന്റെ ഇപ്പോഴത്തെ സ്ഥിതി: 
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരായ,
1. ശ്രി.ദിപാങ്കര്‍ സര്‍ക്കാര്‍ , എന്നെയും നിങ്ങളേയും പോലെ ഒരു സാധാരണ പാനലിസ്റ്റ്
2. ശ്രി.റയീസ് (സ്പീക്ക് ഏഷ്യയിലെ ഒരു സാധാരണ ജീവനക്കാരന്‍)
3. ശ്രി.രവി ഖന്ന, ഇദ്ധേഹവും സ്പീക്ക് ഏഷ്യ ജീവനക്കാരനല്ല.
4. ശ്രി.രാഹുല്‍ ഷാ, ഒരു നിലയിലും സ്പീക്ക് ഏഷ്യയുമായി വിദൂര ബന്ധം പോലുമില്ലാത്ത ഒരു മാന്യദേഹം.ഇദ്ധേഹത്തിന്റെ അറസ്റ്റിനെക്കുറിച്ചാണ് കമ്പനി അഡ്വോകെറ്റ് ശ്രി.പാണ്ഡെ, 'തെറ്റായ ഒരു കേസിലെ തെറ്റായ ഒരു അറസ്റ്റ് 'എന്ന് കോടതിയില്‍ ബോധിപ്പിച്ചത്.കോടതിയില്‍ അദ്ധേഹം മറാത്തിയില്‍ പറഞ്ഞത് അധികാരികള്‍ ഒട്ടും ആലോചിക്കാതെ അവര്‍ക്ക് തോന്നിയതു പോലെ പ്രവര്‍ത്തിക്കുന്നു എന്നാണ്.
 
ഈ നാലു പേരെയും വിജയവാഡ കോടതി ഇന്നലെ ജാമ്യത്തില്‍ വിട്ടു.
 
ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, ഈ കേസ് മൂലമാണ് സ്പീക്ക് ഏഷ്യാ ഫ്രാന്‍ചൈസികളുടെ അക്കൌണ്ടുകള്‍ മരവിപ്പിക്കപ്പെട്ടത് എന്നതാണ്.
 
2.മുംബൈ കോടതിയിലെ ആദ്യ പൊതു താല്പര്യ ഹരജി(PIL)

സ്പീക്ക് ഏഷ്യയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വ്യക്തിയാണ് ഈ ഹരജി നല്‍കിയത്.സൈബര്‍ കുറ്റകൃത്യങ്ങളും, ഇന്റര്‍നെറ്റ് വഞ്ചനകളും നേരിടാനുള്ള അധികാരികളുടെ തയ്യാറെടുപ്പുകളെക്കുറിച്ച് അന്യേഷിക്കുകയായിരുന്നു പരാതിക്കാരന്റെ ഉദ്ധേശ്യം.പരാതിക്കാരന്റെ ഹരജി സ്പീക്ക് ഏഷ്യക്കെതിരെ ആയിരുന്നില്ലെങ്കിലും, വളരെ മാരകമായ രീതിയില്‍ ഒരു ഉദാ‍ഹരണമായി ഇയാള്‍ സ്പീക്ക് ഏഷ്യയെ ഈ കേസിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്.കമ്പനിക്കെതിരില്‍ യാതൊരു ദുരുദ്ധ്യേശവുമില്ലാതിരുന്ന അദ്ധേഹത്തിന്റെ ഈ പ്രവര്‍ത്തി, പക്ഷേ, എത്ര മോശമായ രീതിയിലാണ് കമ്പനിയെ ബാധിച്ചത് എന്ന് നാം കണ്ടതാണല്ലോ?

സീതാദേവിയെ എങ്ങനെ ജനങ്ങള്‍ കുറ്റക്കാരിയാക്കി എന്നതിന് പുരാണം സാക്ഷിയാണല്ലോ?
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, ബഹു.ഹൈക്കൊടതി ഒരിക്കലും ഈ കേസില്‍ സ്പീക്ക് ഏഷ്യക്കെതിരെ അന്യേഷണം വേണമെന്ന് മുംബൈ പോലിസിനോട് ആവശ്യപ്പെട്ടിട്ടില്ല എന്നതാണ്.മറിച്ച് , കോടതി ഇന്റര്‍നെറ്റ് വഞ്ചനകള്‍ തടയുന്ന തിന് എന്ത് തയ്യാറെടുപ്പാണ് ഈ.ഓ.ഡബ്ലിയു നടത്തുന്നത് എന്ന കാര്യം അന്യേഷിച്ച് ഒരു റിപ്പോര്‍ട്ട് നല്‍കാനാണ് ബഹു:കോടതി ഉത്തരവിട്ടത്.(അത് നല്‍കാനാവട്ടെ, ഇന്നേ ദിവസം വരെ ഇ.ഓ.ഡബ്ലിയു വിന് സാധിച്ചിട്ടില്ല).ശുശ്ക്കാന്തി പൂണ്ട അധികാരികള്‍ പക്ഷേ സ്പീക്ക് ഏഷ്യയെ ലക്ഷ്യമാക്കി അന്യേഷണം ആരംഭിക്കുകയും, കമ്പനിയെ ഒരു ഉദാഹരണമായി സ്വീകരിക്കുകയുമാണുണ്ടായത്.
മറ്റൊരവസരത്തില്‍ , കമ്പനി അഡ്വക്കെറ്റ് ശ്രി.പാണ്ഡയുടെ അപേക്ഷയില്‍ മറുപടി പറയവേ, ഈ കേസില്‍ സ്പീക്ക് ഏഷ്യയെക്കുറിച്ച് അന്യേഷിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും , ഇ.ഓ.ഡബ്ലിയുവിന് ഈ കേസ് വേറെ തന്നെ അന്യേഷിക്കേണ്ടതായിട്ടുണ്ടെന്നും ബഹു. ഹൈ കോടതി നിറീക്ഷിക്കുകയുണ്ടായി.
പക്ഷേ, കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! അടിസ്ഥാനമില്ലാത്ത ഇത്തരം കാര്യങ്ങള്‍ക്ക് ആര് വിശദീകരണം നല്‍കും?
'സത്യം ജയിക്കും' നമ്മള്‍ ,, പാനലിസ്റ്റുകള്‍ക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലും , കോടതിയിലും വിശ്വാസമുണ്ട്.
 
3. ഇ.ഓ.ഡബ്ലിയു കേസ് 
2011 ജൂലൈ 28 ന് ബാന്ദ്ര ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ , ശ്രി.ഖോസ് ല എന്ന ഒരു പാനലിസ്റ്റ് ഒരു പരാതി നല്‍കുന്നു. ഈ കേസ് ഈ.ഓ.ഡബ്ലിയുവിന് കൈമാറ്റം ചെയ്യപ്പെടുന്നു.ഈ.ഓ.ഡബ്ലിയുവാകട്ടെ അടിയന്തിരമായി തന്നെ ശ്രി.താരക് ബാജ്പൈയെ അദ്ധേഹത്തിന്റെ ഇന്‍ഡോറിലുള്ള വീട്ടില്‍ വച്ച് 28 ന് അര്‍ദ്ധ രാത്രി അറസ്റ്റ് ചെയ്യുന്നു.
ഈ.ഓ.ഡബ്ലിയു താഴെ പറയുന്നവര്‍ക്കെതിരെ കുറ്റം ചുമത്തി:
ശ്രി.താരക് ബാജ്പൈ(സ്പീക്ക് ഏഷ്യ സീ.ഓ.ഓ)
ശ്രി.രാജീവ് മെഹ്രോത്ര (തുത്സിയാന്റ് ടെക്ക്)
ശ്രീ.രവി ഖന്നാ (തുത്സിയാന്റ് ടെക്ക്)
ശ്രീ.ദിപാങ്കര്‍ സര്‍ക്കാര്‍ (റൈപുറില്‍ നിന്നുള്ള പാനലിസ്റ്റ്)
ശ്രി.റയീസ് (സ്പീക്ക് ഏഷ്യ ടെക്ക്നിക്കല്‍ ടീം)
 
അന്യേഷണം നടന്നു കൊണ്ടിരിക്കുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാ‍വരും , ജാമ്യത്തില്‍ മോചിപ്പിക്കപ്പെട്ടു.
 
ഈ കേസുമായി ബന്ധപ്പെട്ട്, കമ്പനി വെബ്സൈറ്റ് , അന്യേഷണത്തിനായി  ഇപ്പോഴും ഈ.ഓ.ഡബ്ലിയു കസ്റ്റ്ഡിയിലാണ്.ഈ.ഓ.ഡബ്ലിയുവിന് അവരുടെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ 27 വരെ സമയം ഉണ്ട്.(അറ്സ്റ്റ് ചെയ്ത അന്നു മുതല്‍ 90 ദിവസം)
4. മിറാ റോഡ് കേസ്
എങ്ങിനെയാണ് അധികാരികള്‍ , കമ്പനിയുടേ സ്വഭാവികമായ പ്രവര്‍ത്തനത്തെ വൈകിക്കുവാന്‍ ശ്രമങ്ങള്‍ നടത്തുന്നത് എന്നതിന്റെ ഒരു ഏറ്റവും മോശമായ ഒരു ഉദാഹരണമാണ് ഈ കേസ്.
കേസ് ആരംഭിക്കുന്നത് ഒരു പാനലിസ്റ്റിന്റെ തന്റെ ഡയരക്റ്റ് അപ്ലൈനെതിരെ കൊടുത്ത ഒരു കേസിനെത്തുടര്‍ന്നാണ്.എന്നാല്‍ ഈ ആളുടെ പേര്‍ ഈ കേസിന്റെ എഫ്.ഐ.ആറില്‍ എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നത് വളരെ ശ്രദ്ധേയമാണ്.പാനലിസ്റ്റ് ശ്രി.ദീപങ്കര്‍ സര്‍കാര്‍ ഈ ഇടപാടില്‍ എവിടെയും ഇല്ലെന്നതാണ് ഏറെ അത്ഭുതകരം.
നിയമത്തിന് യാതൊരു വിലയും കല്‍പ്പികാതെയും, തികച്ചും ചിന്താശൂന്യമായും ആണ് 2011 ആഗസ്റ്റ് 20ന് ബയന്തര്‍ ഈ.ഓ.ഡബ്ലിയു,ശ്രി.റയീസ് ഒഴികെ മറ്റു നാലു പേറെയുംആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട ഉടനേ അറസ്റ്റ് ചെയ്തത്.
മുകളില്‍ പറഞ്ഞ നാലു പേരേയും പോലീസ് കസ്റ്റഡിയില്‍ വീടാനുള്ള ബയന്തര്‍ ഈ.ഓ.ഡബ്ലിയുവിന്റ്റെ അപേക്ഷ, ബഹു. ഖില കോടതി ജഡ്ജി തള്ളിയ കാര്യം ഇവിടെ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും ജാമ്യത്തില്‍ മോചിപ്പിക്കപ്പെട്ടു.
 
5. മുംബൈ ഹൈക്കോടതിയില്‍ ഐസ്പാ (AISPA)നല്‍കിയ പൊതു താല്‍പ്പര്യ ഹരജി
 
രൂപീകരിക്കപ്പെട്ട ഉടന്‍ ഐസ്പ ചെയ്തത് 20 ലക്ഷം വരുന്ന പാനലിസ്റ്റുകള്‍ക്കു വേണ്ടി ഒരു പൊതു താല്‍പ്പര്യ ഹരജി(PIL) ബഹു.മുംബൈ ഹൈക്കോടതിയില്‍ നല്‍കുകയാണ്.
ഇതിലെ കക്ഷികള്‍

1.ഇന്ത്യാ ഗവണ്മെന്റ് ഫൈനാന്‍സ് സെക്രട്ടറി
2.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ, മുംബൈ 
3. മഹാരാഷ്ട്ര ഗവണ്മെന്റ്, സെക്രട്ടറി 
4. സ്പീക്ക് ഏഷ്യ ഓന്‍ലൈന്‍, സിങപ്പൂര്‍.
 
മറ്റു കാര്യങ്ങള്‍ കൂടാതെ PIL ല്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബഹു.ഹൈക്കോടതി മുന്‍പാകെ ഉന്നയിക്കപ്പെട്ടു.
 
1. റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച മേയ് 23 ലെ സര്‍ക്കുലര്‍(സ്പീക്ക് ഏഷ്യ പേയ്മെന്റുകള്‍ നിലക്കാന്‍ കാരണമായ)അതിനു പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ പരിശോധിക്കുകയും, അത് റദ്ധാക്കുകയോ , മാറ്റിവേക്കുകയോ ചെയ്യുന്നത് സംബന്ധിച്ച്.
1,2 കക്ഷികളോട് ബഹു.ഹൈക്കോടതി നിശ്ചയിക്കുന്ന ഒരു സമയ പരിധിക്കുള്ളില്‍ അന്യേഷണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ധേശിക്കുക.
3. അന്യേഷണം നടക്കുന്ന ഈ കാലയളവില്‍  എക്സിറ്റ് ഓപ്ഷന്‍ അനുവദിക്കാനും പാനലിസ്റ്റുകള്‍ക്ക് പേയ്മെന്റ്റ് നല്‍കാനും കമ്പനിയെ അനുവദിക്കുവാന്‍ 1& 2 കക്ഷികളോട് ആവശ്യപ്പെടുക.
കക്ഷികള്‍ക്ക്  കോടതിയില്‍ മറുപടി സമര്‍പ്പിക്കുന്നതിനായി 2011 ഒക്ടോബര്‍ 12 ലേക്ക് ഈ കേസിന്റെ വാദം വച്ചിരിക്കുന്നു.
6. ചില പാനലിസ്റ്റുകള്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിട്ട് ഹരജി.
സുപ്രിം കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കുന്നതിനായി ഒരു വക്കാലത്ത് നാമഃ കാമ്പയിന്‍ നടന്നിരുന്നതായി നിങ്ങള്‍ക്കറിയാമല്ലോ?
ശ്രീ.സോളമന്‍ ജെയിംസും മറ്റ് 155 ലധികം, വക്കാലത്ത് നാമഃ അയച്ച രാജ്യമെമ്പാടുമുള്ള പാനലിസ്റ്റുകളും കൂടിയാണ്  ആ ഹരജി നല്‍കിയത്.
ഈ ഹരജിയില്‍ കക്ഷികള്‍ ഇവരാണ്:

1) ഇന്ത്യാ ഗവണ്മെന്റ് 
2) റിസര്‍വ് ബാ‍ങ്ക് 
3)സ്പ്പിക്ക് ഏഷ്യ 
4) ഹരെന്‍ വെഞ്ചേഴ്സ് പബ്ലികേഷന്‍സ്
അസോസിയെഷന്‍ വഴിയല്ലാതെ പാനലിസ്റ്റുകളില്‍ ചിലര്‍ ചേര്‍ന്ന് സ്വതന്ത്രമായി നല്‍കിയ ഈ റിട്ട് ഹരജിയിലെ പ്രധാന അപേക്ഷകള്‍.

1. വിവിധ അധികാരികള്‍ ഫ്രീസ് ചെയ്ത് വച്ചിരിക്കുന്ന 150 കോടി രൂപ സുപ്രിം കോടതി ഇടപെട്ട് പാനലിസ്റ്റുകള്‍ക്ക് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
2. 3,4 കക്ഷികള്‍ അതായത് സ്പീക്ക് ഏഷ്യ,ഹരെന്‍ വെഞ്ചേഴ്സ് എന്നിവരോട്  പേയ്മെന്റ്സ് നല്‍കാന്‍ ഉത്തരവിടണം.

ഇക്കാര്യത്തിന്മേലുള്ള മറുപടി കേള്‍ക്കല്‍ സുപ്രീം കോടതി ഒക്ടോബര്‍ 10 ലേക്ക് മാറ്റി വച്ചിരിക്കുന്നു.സുപ്രിം കോടതി ഇതിനകം തന്നെ കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു.

ഈ കോടതിക്കര്യങ്ങള്‍ക്കു പുറമേ സ്പീക്ക് ഏഷ്യ , റിസര്‍വ് ബാങ്കുമായി കൂടിക്കഴ്ച്ക നടത്തിക്കഴിഞ്ഞു.ഇക്കാര്യം കമ്പനി ഒഫീഷ്യല്‍ ബ്ലോഗ് വഴി സ്ഥിരീകരിച്ചു കഴിഞ്ഞു. 
റിസര്‍വ് ബാങ്ക് ചില കാര്യങ്ങളില്‍ വിശദീകരണങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.ഒക്ടോബര്‍ ആദ്യ വാരത്തില്‍ കമ്പനി ഇക്കര്യങ്ങളിലുള്ള വിശദീകരണം ആര്‍.ബീ.ഐക്ക് നല്‍കും(റിസര്‍വ് ബാങ്ക് അടുത്ത മീറ്റിംഗ് നാളെ 4/10/2010 ന് നടക്കുമെന്ന് അറിയുന്നു)
ഇക്കാര്യങ്ങളുടെ വെളിച്ചത്തില്‍ , കമ്പനി എല്ലാ വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട് ഇന്ത്യയില്‍ പ്രവത്തനാനുമതിക്കു വേണ്ടി പൊരുതുകയാണ്.

കമ്പനിയുടെ ബിസിനസ്സ് മോഡല്‍ മുന്‍പോട്ടു വച്ചു കഴിഞ്ഞു.അത്, ഒരു മണിസര്‍ക്കുലേഷന്‍ സ്കീമോ , പിരമിഡ് സ്കീമോ അല്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. കമ്പനിയുടെ ബിസിനസ്സ് മോഡല്‍ കാലത്തിനും വളരേ മുന്‍പേ നടക്കുന്ന ഒന്നാണ്. അതു കൊണ്ട് തന്നെ വിപ്ലവാത്മകമായ അതിന്റെ ഉള്ളടക്കം പലര്‍ക്കും മുഴുവനായി മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

ഞാന്‍ ഒരിക്കല്‍ കൂടി സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകളോട് ഒന്നിച്ചു നില്‍ക്കാനും ക്ഷമ കൈകൊള്ളാനും അപേക്ഷിക്കുന്നു.കമ്പനി ഇവിടെ എന്നും ഉണ്ടാകും.അത് ദീര്‍ഘ ദൃഷ്ടിയോടെ രൂപീകരിക്കപ്പെട്ടതാണ്.കമ്പനിയും, നമ്മളും ഒന്നിച്ചു വളരും-തീര്‍ച്ച!
സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുക!
 ജെയ് സ്പീക്ക് ഏഷ്യ
അശോക് ബഹിര്‍ വാനി
താരതമ്യേന നീണ്ട ഈ പോസ്റ്റ് കുറച്ച് സമയം എടുത്താണ് പൂര്‍ത്തീകരിക്കാന്‍ സാധിച്ചത്.ചില യാത്രകളില്‍ ആയതിനാല്‍ ഇതിന്റെ മലയാളം പ്രസിദ്ധീകരിക്കാന്‍ അല്‍പ്പം വൈകി.നിങ്ങള്‍ സദയം ക്ഷമിക്കുമല്ലോ?സ്പീക്ക് മലയാളം മുന്‍പ് വാഗ്ദാനം ചെയ്ത പോലെ നമ്മുടെ വിജയം വരെ നിങ്ങളുടെ കൂടെ ഉണ്ടാകും.അതിനു ശേഷവും നമ്മുടെ കേരളാ പാനലിസ്റ്റുകളുടേ ഒരു പ്ലാറ്റ് ഫോമായി ഈ ബ്ലൊഗ് വര്‍ത്തിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു - സ്പീക്ക് മലയാളം