Wednesday, June 22, 2011

അഭിമുഖത്തിന്റെ ഉള്ളടക്കം - മലയാളത്തില്‍


ഹിന്ദുസ്താന്‍ ടൈംസ് പ്രതിനിധി അനുപം ശ്രിവാസ്തവ് ശ്രി.താരക് ബാ‍ജപൈയുമായി നടത്തിയ അഭിമുഖം
ഒരുപാട് വിവാദങ്ങള്‍ക്കൊടുവില്‍ , ഇന്ത്യയിലെ സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ക്ക് സന്തോഷിക്കാന്‍ ചില വാര്‍ത്തകള്‍, കമ്പനി റെജിസ്ട്രേഷനു വേണ്ടിയുള്ള കടലാസുകള്‍ തയ്യാറാക്കിക്കഴിഞ്ഞു .വൈകാതെ തന്നെ കമ്പനി ഒരു ഇന്ത്യന്‍ കമ്പനിയായി മാറും : കമ്പനി സീ.ഓ.ഓ ശ്രീ.താരക് ബാജ് പൈ പറഞ്ഞു.സംഗീത നാടക അക്കാഡമിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്പനിയുടെ ഭാവി പരിപാടികളെക്കുറിച്ച്  ഉന്നത ലീഡേഴ്സിനെ ബോധ്യപ്പെടുത്താനായി ലക്നൊയില്‍ എത്തിയതായിരുന്നു ശ്രി.ബാജ്പൈ.അദ്ധേഹം ഒരു ഉറപ്പ് നല്‍കി : കമ്പനി അതിന്റെ പാനലിസ്റ്റുകള്‍ക്ക് ജൂലൈ അവസാനത്തോടെ പണം നല്‍കിത്തുടങ്ങും.

എപ്പോഴാണ് ഇന്ത്യയില്‍ നിങ്ങളുടെ ഓഫീസ് വരുന്നത്?
മുംബൈ ഗോര്‍ഗോണില്‍ ഞങ്ങള്‍ ഓഫീസ് വാങ്ങിക്കഴിഞ്ഞു.ഇന്ത്യയില്‍ റെജിസ്റ്റര്‍ ചെയ്യാനുള്ള രേഖകള്‍ കമ്പനി തയ്യാറാക്കിക്കഴിഞ്ഞു.ഔദ്യോഗിക കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടനെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ കമ്പനി തുടങ്ങും.ചില പ്രാദേശിക ഓഫീസുകളും കമ്പനി തുടങ്ങും.
താങ്കളുടെ ലക്നൊ സന്ദര്‍ശനത്തിന്റെ പിന്നിലെ കാരണം എന്ത്?
സ്പീക് ഏഷ്യയുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകള്‍ പരന്നിട്ടുണ്ട്.ഉപഭോക്താക്കള്‍ക്ക് ശരിയായ സന്ദേശം നല്‍കുന്നതിലൂടെ അവ നീക്കേണ്ടതുണ്ട്.ലീഡേഴ്സ് വഴി ജനങ്ങള്‍ക്ക് ഞങ്ങളുടെ യഥാര്ത്ഥ സന്ദേശം എത്തിക്കാനാണ് ഞാന്‍ ഇവിടെ വന്നത്.
കമ്പനി പൊളിഞ്ഞു പോകും എന്ന് പറയപ്പെട്ടതെന്തു കൊണ്ട്?എന്താണ് നിങ്ങളുടെ ബിസിനസ്സ് മോഡലിന്റെ കുഴപ്പം?
ഒറ്റ രാത്രി കൊണ്ട് ഓടിപ്പോകാന്‍ വന്ന ഒരു കമ്പനിയല്ല ഞങ്ങള്‍.ഞങ്ങള്‍ ഇവിടെ എന്നെന്നേക്കും നില നില്‍ക്കും എന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.ഞങ്ങളുടെ ബിസിനസ്സ് മോഡലിനെക്കുറിച്ച് ഒരു പാട് തെറ്റിദ്ധാരണകള്‍ മുന്‍പ് ഉണ്ടായിരുന്നു.ചിലയാളുകള്‍ , ഇന്ത്യയിലെ ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്തു.പക്ഷെ, ഇത്രയൊക്കെ മോശമായ പ്രചാരണങ്ങള്‍ അഴിച്ചു വിട്ടിട്ടും തിരിഞ്ഞു നിന്ന് പോരാടാനുള്ള ആര്‍ജ്ജവം ഞങ്ങള്‍ക്കുണ്ടെന്ന് അവര്‍ക്ക് ഞങ്ങള്‍ കാണിച്ചു കൊടുത്തു.മാത്രമല്ല,  ഇപ്പോള്‍  ഇന്ത്യയില്‍  ഞങ്ങള്‍ ബിസിനസ്സ് വിപുലമാക്കി.വൈകാതെ ഞങ്ങള്‍ ഇ-ഷോപ്പിങ്ങ് ആരംഭിക്കും, ആഗസ്റ്റോടു കൂടി 14 തരത്തിലുള്ള ഉല്‍പ്പന്ന ശ്രേണികള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സൈറ്റില്‍ നിന്ന് വിലക്കുറവില്‍ വാങ്ങാന്‍ സാധിക്കും.
പക്ഷെ വിമര്‍ശകര്‍ പറയുന്നത് എല്ലാ മണിചെയിന്‍ കമ്പനികളും പൊട്ടിയിട്ടുണ്ടെന്നാണ്?
ഞങ്ങളുടെ വിമര്‍ശകരോട് പറയാനുള്ളത്: ഞങ്ങളും മറ്റു കമ്പനികളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നിങ്ങള്‍  മനസ്സിലാക്കണം എന്നാണ്.ഞങ്ങള്‍ ഒരു മണി ചെയിന്‍ കമ്പനി അല്ല, ഈ -കൊമെഴ്സ് പ്രോമോട്ട് ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇ-ബേ, ഹോംഷോപ്പ് തുടങ്ങിയ ചില കമ്പനികള്‍ ഇതേ ബിസിനസ്സ് നടത്തുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഉള്ളത്ര ശക്തമായ ഒരു ഉപഭോക്തൃ നിര അവര്‍ക്കൊന്നുമില്ല.ഇ-ബിസിനസ്സില്‍ ഒരു വിപ്ളവം തന്നെ രാജ്യത്ത് ഞങ്ങള്‍ സൃഷ്ടിക്കാന്‍ പോകുകയാണ്-വിമാന ടികറ്റ്, ടൂര്‍ പാക്കേജ് ബുക്കിങ്ങ് മുതല്‍ ഇലക്ട്രോണിക്ക്, ഹോം അപ്പ്ലയന്‍സ് സാധനങ്ങളുടെ വില്‍പ്പന വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്.
എത്ര കമ്പനികളുടെ സാധനങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ലഭ്യമാകും?
ഈ സമയത്ത്  എനിക്ക് കമ്പനികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല, കാരണം വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.പക്ഷെ, ഒരു കാര്യം എനിക്ക് നിങ്ങളോട് പങ്കു വെയ്ക്കാന്‍ സാധിക്കും : എല്ലാ ഉല്‍പ്പന്നങ്ങളും ഉയര്‍ന്ന ഗുണനിലവാരം ഉള്ളതും , ഉന്നത ബ്രാണ്ടുകളുടേതും ആയിരിക്കും.
ഇപ്പോള്‍ നിങ്ങളുടെ പാനലിസ്റ്റുകള്‍ക്ക് അവരുടെ പണം ലഭിക്കുന്നില്ല.എപ്പൊഴാണ് നിങ്ങള്‍ പേയ്മെന്റ് തുടങ്ങുക?
സ്പീക്ക് ഏഷ്യ ആദ്യമേ ഉറപ്പു നല്‍കിയതു പ്രകാരം തന്നെ, ജൂലൈ അവസാനത്തോടെ ഇന്ത്യയില്‍ ഒരു എസ്ക്രോ അക്കൌണ്ട് ആരംഭിച്ചിരിക്കും.
അവസാനമായി ഞങ്ങളുടെ ഓഫീസ് വരുന്നതോടു കൂടിത്തന്നെ അക്കൌണ്ടിന്റെ കാര്യങ്ങളും ഫൈനലൈസ് ചെയ്യും ജുലൈ അവസാനത്തോടെ പേയ്മെന്റ് ആരഭിക്കും എന്ന് ഓരോ പാനലിസ്റ്റുകള്‍ക്കും ഞങ്ങള്‍ ഉറപ്പു തരുന്നു.ഇവിടെ ചില ബാങ്കുകളുമായി ഞങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
സപീക്ക് ഏഷ്യയെക്കുറിച്ച് പരാതികള്‍ ഉള്ള പാനലിസ്റ്റുകളെക്കുറിച്ച് എന്തു പറയുന്നു?
എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനായി ഞങ്ങള്‍ ഇവിടെ ഉണ്ട്.കമ്പനി ഒരിക്കലും അതിന്റെ ഉപഭോക്താക്കളോട് പുറം തിരിഞ്ഞു നില്‍ക്കില്ല.

No comments:

Post a Comment