Friday, March 2, 2012

പ്രിയ സ്പീക്ക് ഏഷ്യാക്കാരേ,

കോര്‍പറേറ്റ് കമ്പനികളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വിഷമം പിടിച്ച ഘട്ടത്തില്‍ നമ്മുടെ സ്പീക്ക് ഏഷ്യാ കുടുംബാംഗങ്ങള്‍ ഞങ്ങളുടെ കൂടെ പാറപോലെ ഉറച്ചു നിന്നു.നാം ചില വിഭാഗം മാധ്യമങ്ങളുടെ ക്രൂരമായ ആക്രമണത്തിന് വിധേയമായി, അഃധികൃതരാല്‍ വേട്ടയാടപ്പെട്ടു, മാത്രമല്ല നമ്മെ പൂര്‍ണ്ണമായും നശിപ്പിച്ചു കളയാനുള്ള ശ്രമങ്ങള്‍ വരെ നടന്നു.എന്തൊക്കെ സംഭവിച്ചിട്ടും, നാം നമ്മുടെ ലക്ഷ്യം നേടുവാനും നമ്മുടെ സ്പീക്ക് ഏഷ്യാ ഫാമിലിയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി ആത്മാര്‍പ്പണം നടത്തിക്കൊണ്ടേയിരിക്കുന്നു..

ഈ സന്ദിഗ്ദ ഘട്ടത്തില്‍ നമ്മില്‍ നിന്നും വേര്‍പ്പിരിയാന്‍ ആഗ്രഹിച്ച എല്ലാവര്‍ക്കുമായി നാം ഒരു ‘എക്സിറ്റ് ഓപ്ഷന്‍’ നല്‍കുകയുണ്ടായി.ആകെ 94334 പാനലിസ്റ്റുകളാണ് ഈ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.(സ്പീക്ക് ഏഷ്യായുടെ മൊത്തം ശക്തിയുടെ 7 ശതമാനത്തില്‍ കുറവാണീ സംഖ്യ).നാം അവരുടെ തീരുമാനത്തെ ആദരിക്കുകയും , എപ്പോള്‍ വേണമെങ്കിലും ഈ ഫാമിലിയിലേയ്ക്കുള്ള അവരുടെ തിരിച്ചു വരവിനെ രണ്ടുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു.ഇനി, സ്പീക്ക് ഏഷ്യാ കുടുംബത്തിലെ മറ്റ് ഏതെങ്കിലും അംഗങ്ങള്‍ക്ക് ഇപ്പോഴും എക്സിറ്റ് ഓപ്ഷന്‍ സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്ന്നുണ്ടെങ്കില്‍ അവര്‍ക്ക് 2012 മാര്‍ച്ച് 31 വരെ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നതുമാണ്

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ധേശപ്രകാരം, എക്സിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടേ പേയ്മെന്റുകള്‍ ഉറപ്പു വരുത്തുന്നതിനായി ഒരു മധ്യസ്ഥനെ നിയമിച്ചിരുന്നു.അവരുടെ നിയമാനുസൃതമായ അവകാശം പരിഹരിക്കുന്നതിനുള്ള പ്രക്രിയ നടന്നു കൊണ്ടിരിക്കുന്നു.
നമ്മുടെ സദുധ്യേശം കാണിച്ചു കൊടുക്കുന്നതിനും, നമ്മുടെ സ്പീക്ക് ഏഷ്യന്‍ ഫാമിലിയോടുള്ള ഒരിക്കലും അവസാനിക്കാത്ത കടപ്പാടിന്റെ പ്രകാശനമായിട്ടും സുപ്രീം കോടതിയില്‍ റെജിസ്റ്റ്രാര്‍ ജനറല്‍ മുഖേന 10 മില്യന്‍ അമേരിക്കന്‍ ഡോളറിനു തുല്യമായ തുക നാം സ്വമേധയാ നല്‍കിയിരിക്കുകയാണ്.ഇനിയും മീഡിയേറ്റര്‍ ആവശ്യപ്പെടുന്ന പകഷം നിയമപ്രകാരമുള്ള എത്ര തുക വേണമെങ്കിലും നാം കെട്ടിവെയ്ക്കാന്‍ തയ്യാറാണെന്നും പണം വിതരണം എത്രയും നല്ല രീതിയില്‍ നടത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും നാം തയ്യാറായിട്ടുള്ളതുമാണ്.

ഞങ്ങള്‍ എല്ലാ പാനലിസ്റ്റുകളോടും,നമ്മുടെ ജീവനക്കാരോടും,ട്രേഡ് പാര്‍ട്ണേഴ്സിനോടും പ്രത്യേകിച്ച് ഈ രാജ്യത്തോടും ഉള്ള കടമയില്‍ പ്രതിജ്ഞാബദ്ധരാണ്.പാറ്റന്റ് നേടിയിട്ടുള്ള നമ്മുടെ ‘പ്രിസിഷന്‍ മാര്‍കറ്റിംഗ് ടൂള്‍‘  ഉപയോഗിച്ച് ഒരു പുതു പുത്തന്‍ വിപണി സൃഷ്ടീക്കാനുള്ള നമ്മുടെ യജ്ഞത്തില്‍ നാം ഉറച്ചു നില്‍ക്കുന്നു.നിങ്ങള്‍ നല്‍കിയ സപ്പോറ്ട്ടിന് മതിയാം വിധം നന്ദി പറയാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല.ഞങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ വളരെ അടുത്തു തന്നെ സഫലമാകും.  നമ്മുടെ പ്രഭാതങ്ങളെ പ്രകാശപൂരിതമാക്കുന്ന പുതിയൊരു സൂര്യന്‍ ഉദിക്കും – ഒട്ടും വൈകാതെ!

Warm Regards,
SpeakAsia Corporate Marketing Team2 comments:

  1. Navas, please mention the link of EXIT OPTION SITE.
    www.speakasiamarketing.com

    Shemeer

    ReplyDelete
  2. Is there any problem if the join date is changed

    ReplyDelete