Sunday, August 7, 2011

സൈറ്റ് ലഭിക്കുന്നില്ല - എന്താണ് കാരണം?

ഇന്ന് രാവിലെ മുതല്‍ സ്പീക്ക് ഏഷ്യ വെബ്സൈറ്റ് ലഭിക്കുന്നില്ല.എന്തായിരിക്കും കാരണം?

കാരണങ്ങള്‍ പലതാവാം.

1) സാധാരണ സംഭവിക്കാറുള്ളതു പോലെ സെര്‍വര്‍ പ്രൊബ്ലം.സെര്‍വര്‍ മെയിന്റനനസ്.

2) പുതിയ വല്ല ഓപ്ഷനും കൂട്ടിച്ചേര്‍ക്കുന്നു.ഉദാഹരണം എക്സിറ്റ് ഓപ്ഷന്‍(ഇതിനുള്ള സാധ്യത കുറവാണ്.കാരണം സെര്‍വര്‍ ഇപ്പോള്‍ EOW വിന്റെ നിയന്ത്രണത്തിലാണല്ലോ?

3) അന്യേഷണത്തിനായി താല്‍ക്കാലികമായി സൈറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കാം.ഒരു സൈറ്റിനെക്കുറിച്ച് ശരിയായി അന്യേഷണം നടത്താന്‍ ഇത് പലപ്പോഴും അവശ്യമാണ്.ഉദാഹരണം ഉദ്യോഗസ്ഥര്‍ ഒരു കെട്ടിടത്തിനുള്ളില്‍ അന്യേഷണം നടത്തുമ്പോള്‍ ആരെയും അകത്തേക്ക് കടത്തി വിടാറില്ലല്ലോ?
സൈറ്റില്‍ ഈ സമയത്ത് വരുന്ന ടെക്നിക്കല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ ടെക്നിക്കല്‍ ടീമിന് സാധിക്കില്ല, കാരണം സൈറ്റിന്റെ നിയന്ത്രണം ഇ.ഒ.ഡബ്ലിയു വിനാണല്ലോ?
പക്ഷെ പോപ്പ് അപ്പുകള്‍ ഇപ്പോഴും നമുക്ക് തുറക്കാന്‍ സാധിക്കും.താഴെയുള്ള ലിങ്കുകള്‍ പരിശോധിക്കുക:

assets.speakasiaonline.com/static_popup/news_11072011.html
assets.speakasiaonline.com/static_popup/news_0362011.html
assets.speakasiaonline.com/static_popup/news_1762011.html

ഈ മൂന്നു കാരണങ്ങളില്‍ ഏതാണെങ്കിലും നാം പരിഭ്രാന്തരാകേണ്ട കാര്യം ഇല്ല.അത് കൊണ്ട് പ്രയോജനവും ഇല്ല.സമയം ആയാല്‍ സാധാരണത്തെ പോലെ സൈറ്റ് ശരിയായി പ്രവര്‍ത്തനം തുടങ്ങിക്കൊള്ളും.അതു വരെ കാത്തിരിക്കുക.പല മാധ്യമങ്ങളും വ്യാജ വാര്‍ത്തക്കള്‍ പടച്ചു വിടാന്‍ സാധ്യത ഉള്ളതു കൊണ്ടാണീ പോസ്റ്റ്.

സ്പീക്ക് മലയാളം കൂട്ടായ്മക്കു വേണ്ടി റെജിസ്റ്റര്‍ ചെയ്യാത്തവര്‍ ചെയ്യുക.ലിങ്ക് മുന്‍പത്തെ പോസ്റ്റുകളില്‍

No comments:

Post a Comment