Tuesday, August 16, 2011

Zee Business ന്യൂസ്-ഇന്നത്തെ കോടതി വിധി

പ്രിയ സുഹൃത്തുക്കളേ...
താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇന്നത്തെ കോടതി നടപടികളെ സംബന്ധിച്ച് Zee Business റിപ്പോര്‍ട്ട് കാണുക
http://www.youtube.com/watch?v=ADyRpJqsCUM

ഈ വാര്‍ത്തയില്‍ നിന്നും നമുക്ക് മനസ്സിലാകുന്ന ചില കാര്യങ്ങള്‍ :

  • ശ്രി.താരക് ബാജ്പൈ യുടേയും മറ്റുള്ളവരുടേയും ജാമ്യാപേക്ഷ മേലുള്ള വിധി അടുത്ത ദിവസത്തേക്ക് ബഹു.കോടതി മാറ്റി.18/0802011 നാണ് അടുത്ത ഹിയറിംഗ്.അന്ന് തന്നെ വിധിയും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
  • ഇന്നത്തെ കോടതി യിലെ വാദം സ്പീക്ക് ഏഷ്യക്ക് അനുകൂലമായിരുന്നു.
  • അതിനിടയില്‍ ഏറ്റവും പ്രാധാ‍ന്യമേറിയ വാര്‍ത്ത, സ്പീക്ക് ഏഷ്യ പാനലിസ്റ്റ് അസോസിയേഷന്‍ എന്ന ശക്തമായ ഒരു സംഘടനയുടെ രൂപീകരണമാണ്.ഈ സംഘം 20 ലക്ഷം പാനലിസ്റ്റുകള്‍ക്കും വേണ്ടി ബോംബേ ഹൈ കൊടതിയില്‍ ഒരു പൊതു താല്‍പ്പര്യ ഹരജി നല്‍കാന്‍ പോകുന്നു.അത് , ഈ കേസില്‍ ഒരു വഴിത്തിരിവാകാന്‍ പോകുകയാണ്.

ഇന്നും ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ് ശ്രി.താരക് ബാജ്പൈയെയും മറ്റുള്ളവരേയും കസ്റ്റഡിയില്‍ ചോദിച്ചിരുന്നു.എന്നാല്‍ കോടതി അതിന് വിസമ്മതിക്കുകയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അവരെ കാണാനുള്ള അനുമതി നല്‍കുകയും ചെയ്തതായി അറിയുന്നു.പാനലിസ്റ്റ് അസോസിയേഷന്‍ നല്‍കുന്ന പരാതി , പ്രധാനമായും സ്പീക്ക് ഏഷ്യക്ക് വിവിധ ഡിപ്പാറ്ട്ട് മെന്റുകളില്‍ നിന്നും റിസര്‍വ് ബാങ്കില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ വേഗത്തിലാക്കാന്‍ ഉദ്ധേശിച്ചാണ്.അതു കൊണ്ട് ഇനിയും അസോസിയേഷനിലേക്ക് ഈ-മെയില്‍ അയക്കാത്തവര്‍ അത് ഇപ്പൊള്‍ തന്നെ അയക്കുക.അയക്കാത്ത മറ്റുള്ളവരോടും അതില്‍ പങ്കു ചേരാന്‍ പറയുക.കാരണം നാം അയക്കുന്ന ഒരോ ഈ-മെയിലും നമുക്ക് സെകണ്ടുകള്‍ മാത്രമേ ഏടുക്കൂ.എന്നാല്‍ അത് നമ്മുടെ ഭാവിയിലേക്കുള്ള ചവിട്ടു പടിയാണ്.ഇതു വരെയും കമ്പനിക്കെതിരെ വ്യക്തമായ തെളിവുകളൊന്നും ലഭിക്കാത്ത പോലീസ് ഇപ്പോള്‍ നടപടികള്‍ വൈകിക്കാനാണ് ശ്രമിക്കുന്നത്.ബഹു.വീരപ്പ മൊയിലി കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ പറഞ്ഞത് 2-3 ദിവസത്തിനകം കാര്യങ്ങള്‍ തീരുമാനിക്കും എന്നാണല്ലോ?

ഇന്ന് കോടതി വളരേ വൈകിയാണ് നടപടികള്‍ ആരംഭിച്ചത്.അത് കൊണ്ട് വാദങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല.കൂടാതെ ഗവണ്മെന്റ് ഇന്ന് വക്കീലിനെ മാറ്റാന്‍ അപേക്ഷിച്ചു.കോടതി അതിന് അവരെ അനുവദിച്ചില്ല. അതിന്റെ നടപടി ക്രമങ്ങള്‍ക്ക് കുറച്ചു സമയം നഷ്ടമായി.അവര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്...മനഃപ്പൂര്‍വ്വം കാര്യങ്ങള്‍ വൈകിക്കുന്നു.

ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ലഭിക്കുന്നതനുസരിച്ച് സ്പീക് മലയാളം നിങ്ങളിലെത്തിക്കും 

No comments:

Post a Comment