Tuesday, August 23, 2011

ഇന്നലത്തെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ,ഇന്നത്തെ അജണ്ട


ഹലോ ഫ്രണ്ട്സ്,സഹ സ്പീക്ക് ഏഷ്യക്കാരേ,


ഇന്ന് വളരേ തിരക്കേറിയ ദിനമായിരുന്നു.


ഇന്നത്തെ കാര്യങ്ങള്‍ ഞാന്‍ താഴെ പറയാന്‍ ശ്രമിക്കാം: 


ഇന്നത്തെ ദിവസം തുടങ്ങിയത് അസോസിയേഷന്റെ അഡ്വകെറ്റ് ശ്രീ.അഹമദ് ആബ്ദിജി യുമായുള്ള കൂടിക്കാഴ്ച്ചയോടെയാണ്.വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് നീണ്ട ചര്‍ച്ചകള്‍ നടന്നു.


ഇപ്പോഴത്തെ അവസ്ഥയും , മുന്നോട്ടുള്ള വഴികളും ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.


അസോസിയേഷന്‍ ശനിയാഴ്ച , അതായത് ആഗസ്റ്റ് 20 ന് ബഹു.മുംബൈ ഹൈക്കോടാതിയില്‍ ഫയല്‍ ചെയ്ത പൊതു താല്‍പ്പര്യ ഹരജി നാളെ രാവിലെ 11 മണിക്ക് വാദത്തിനായി പരിഗണിക്കുമെന്ന കാര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്തു.മുന്‍പ്,(കമ്പനിക്കെതിരെ) ഫയല്‍ ചെയ്യപ്പെട്ട ക്രിമിനല്‍ പൊതു താല്‍പ്പര്യ ഹരജിയോടു കൂടെത്തന്നെ , ഇതും വാദം കേള്‍ക്കും എന്ന പ്രതീക്ഷ നമുക്കുണ്ട്.


താഴെപ്പറയുന്ന വിവരങ്ങള്‍ അന്യേഷിക്കുന്ന ഒരു വിവരാവകാശ (RTI)നിയമപ്രകാരമുള്ള അപേക്ഷയും ബന്ധപ്പെട്ട റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനമായി:Writ petition (lodg.) No. 1365 0f 2011

Speakasiaonline pte. Ltd. and others. ..Petitioners(
പരാതിക്കാരന്‍)
Versus
Reserve Bank of India .Respondents
(പ്രതികരിക്കേണ്ട കക്ഷി)

Coram: Dr. D. Y. Chandrachud & Anoop V. Mohta, JJ.
Date: 14th July, 2011.

ബഹുമാനപ്പെട്ട ന്യായാധിപന്‍ 2011 ജൂലൈ 14 ന് പുറപ്പെടുവിച്ച വിധിയില്‍ പേജ് 5, പാരാഗ്രാഫ് 6, വരി 2 ല്‍ താഴെ കാണും പ്രകാരം പറയുന്നു :

"
പരാ‍തിക്കാര്‍ക്ക് റിസര്‍വ് ബാങ്ക് മുന്‍പാകെ (അവരുടെ ബിസിനസ്സിന്റെ മോഡല്‍) സമര്‍പ്പണത്തിന് ഒരു അവസരം നലകേണ്ടതാണ്.1949 ലെ ബാങ്കിങ് റെഗുലേഷന്‍ നിയമത്തിലെ 35ഏ സെക്ഷന്‍ പ്രകാരം ഇത്തരം ഒരു സമര്‍പ്പണം നടത്തല്‍ അനുവദിനീയമാകുന്നു"
ബഹു.ന്യായാധിപന്‍ പതിനൊന്നാമത്തെ വരിയില്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തിരിക്കുന്നു.2011 


മേയ് 23ന് ഇതു സംബന്ധമായ സര്‍ക്കുലര്‍ പുറപ്പെടുവിച്ച , റീസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ , ചീഫ് ജനറല്‍ മാനേജര്‍ മുന്‍പാകെ ഇത്തരം ഒരു സമര്‍പ്പണം നടത്താന്‍ പരാതിക്കാരെ ഇതിനാല്‍ അനുമതി നല്‍കിക്കൊള്ളുന്നു.നിയമാനുസൃതമായ ഒരു തീരുമാനവും ഈ മീറ്റിംഗില്‍ വച്ച് പ്രതീക്ഷിക്കുന്നു. ഈ ഒരാവശ്യത്തിനായി വിളിച്ചു കൂട്ടുന്ന മീറ്റിംഗില്‍ വച്ച് പരാതിക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ വിശദമാക്കാനുള്ള അവസരവും റിസര്‍വ്വ് ബാങ്ക് അനുവദിക്കേണ്ടതാണ്.

വിവരാവകാ‍ശ നിയമത്തിലെ ചോദ്യങ്ങള്‍ താഴെ പറയും പ്രകാരം ആയിരിക്കും:സ്പീക്ക് ഏഷ്യ ഓണ്‍ലൈന്‍ എന്ന കമ്പനി ആര്‍.ബി.ഐ യുടെ ചീഫ് ജനറല്‍ മാനേജരെ സമീപിച്ചിരുന്നോ?


ഉണ്ടെങ്കില്‍ എപ്പോള്‍?


അങ്ങനെയെങ്കില്‍ കമ്പ്നിക്ക് അതിന്റെ ബിസിനസ്സ് മോഡല്‍ വിവരിക്കാനുള്ള അവസരം ചീഫ് ജനറര്‍ മാനേജര്‍ അനുവദിച്ചിരുന്നോ?


എന്തായിരുന്നു കാരണം? 
എന്ത് അടിസ്ഥാനത്തില്‍?


2011 മേയ് 23 ന് സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ചീഫ് ജനറര്‍ മാനേജരെ നിര്‍ബന്ധിതനാക്കാന്‍ കാരണമായ്ത് എന്താണ്? 


ബഹുമാനപ്പെട്ട ന്യായാധിപന്‍ കല്‍പ്പിച്ച പ്രകാരം മീറ്റിംഗ് നടന്നിരുന്നോ?സുഹൃത്തുക്കളേ, ഇത് ചുരുക്കത്തിലുള്ളൊരു രൂപ രേഖയും വിവരാവകാശ അപേക്ഷ്യ്ക്കുള്ള അടിസ്ഥാനങ്ങളുമാണ്.നിങ്ങളോടുള്ള എന്റെ ഉപദേശം, പണം മുടക്കി, സാധ്യമായ രീതിയില്‍ പരിചയസമ്പത്തുള്ള അഡ്വേകറ്റുകളെ ഒരുമിച്ചു കൂട്ടി ലീഗല്‍ ടീമുണ്ടാക്കണമെന്നാണ്.ഏതു രീതിയിലുള്ള രേഖകള്‍ക്കും നിങ്ങള്‍ക്ക് speakasian.ashok@gmail.com എന്ന ഐഡിയിലേക്ക് "RTI help” സബ്ജക്റ്റോടെ ഈ-മെയില്‍ അയക്കാവുന്നതാണ്.എന്റെ ഐഡിയില്‍ മാത്രം നിങ്ങള്‍എനിക്കെഴുതുക, കാരണം അസോസിയേഷ്ന്റെ ഐഡി, സപ്പോറ്ട്ട് മെയിലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.


നിങ്ങളുടെ കമ്മിറ്റി പിന്നീട് പോയത് മഹാരാഷ്ട്രയിലെ, മനുഷ്യാവകാ‍ശം സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഒരു സംഘടനയുടേ അടുത്തേക്കാണ്.സ്പീക്ക് ഏഷയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മാത്രം ഉപജീവനം കഴിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ജോലി ചെയ്ത് സമ്പാദിക്കാനുള്ള അവകാശം ,എപ്രകാരമാണ് ഹനിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് വിശദമായൊരു പ്രസന്റേഷന്‍ നല്‍കി.അവരുടെ മാന്യമായ ജീവിതത്തിനും,നിലനില്‍പ്പിനുമുള്ള അവസരമാണ് ഈ ഹീനമായ പ്രചാരണ യുദ്ധം കാരണം കവര്‍ന്നെടുക്കപ്പെട്ടത്.


കമറ്റി മെമ്പര്‍മ്മാര്‍ പിന്നീട് കൂടുകയും ഏറ്റവും അടുത്ത ചില ദിവസങ്ങളിലേക്കുള്ള കര്‍മ്മ പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തു.


ഏറ്റവും പ്രാഥമികമാ‍യ ശ്രദ്ധ കൊടുക്കേണ്ടത് നമ്മുടെ coo യുടെ മോചനത്തിനാണ്.


അസോസിയേഷന്റെ പൊതുതാല്‍പ്പര്യ ഹരജി നാളെ വാദത്തിനെടുക്കുമെന്ന കാര്യം നമുക്ക് നോക്കേണ്ടതുണ്ട്.
ആദ്യം നല്‍കപ്പെട്ട പൊതു താല്‍പ്പര്യ ഹരജിയോടു കൂടിത്തന്നെ അസോസിയ്യെഷന്റെ ഹരജിയും കൂട്ടിച്ചേര്‍ക്കപ്പെടുകയും, രണ്ടും ഒരുമിച്ച് വാദം കേള്‍ക്കുകയും ചെയ്യുമെന്ന് നാം ഉറപ്പു വരുത്തേണ്ടതുണ്ട്.


അസോസിയേഷന് സ്വന്തമായി ഒരു വെബ്സൈറ്റ് നിര്‍മ്മിക്കുകയും അതുവഴി പാനലിസ്റ്റുകള്‍ക്ക് യഥാര്‍ത്ത വിവരങ്ങള്‍ അറിയാന്‍ ഒരു ഫോറവും നിര്‍മ്മിക്ക്കുക.


അസോസിയേഷന്‍ റെജിസ്റ്റര്‍ ചെയ്യുകയും ബാങ്ക് അക്കൌണ്ട് തുടങ്ങുകയും ചെയ്യുക.


ബുധനാഴ്ച നടക്കുന്ന(24/08/2011) പൊതുതാല്‍പ്പര്യ ഹരജിയുടെ വാദത്തിന്റെ ഫലം അനുസരിച്ചാകും ഭാവി പരിപാടികള്‍ തീരുമാനിക്കുക.


അസോസിയേഷന്റെ തുടക്കത്തിലുള്ള ചിലവുകളെല്ലാം കമ്മിറ്റി ഭാരവാഹികള്‍ തന്നെ വ്യക്തിപരമായി എടുത്ത് ചിലവഴിച്ചിരിക്കുന്നുഎന്ന കാര്യം,  അനുബന്ധമായി പറയാന്‍ ഞാന്‍  ആഗ്രഹിക്കുന്നു.പക്ഷേ മുന്നോട്ടു പോകുന്തോറും നമുക്ക് സ്പീക്ക് ഏഷ്യ ഫാമിലിയുടെ സാമ്പത്തിക സഹായം ആവശ്യമായി വരും.അത്, എങ്ങിനെ നിര്‍വഹിക്കും എന്നതിനെക്കുറിച്ച് നമ്മുടെ ലീഗല്‍ കൌണ്‍സിലിന്റെ ഉപദേശം തേടിക്കൊണ്ടിരിക്കുകയാണ്.നമ്മുടെ അഡ്വോകേറ്റ് ശ്രി.അഹമദ് അബ്ദ്ജി ക്കുള്ള ഫീസ് കമ്മിറ്റി മെമ്പര്‍മാര്‍ പേഴ്സണല്‍ ചെക്ക് എഴുതി നല്‍കി എന്ന വിവരവും ഇവിടെ അറിയിക്കേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.


നാളത്തെ അജണ്ട താഴെ പറയുന്നു: 


ഈ-സപ്പോറ്ട്ട് ,വെബ് ഡവലപ്പ്മെന്റ്റ്റ് എന്നിവയെക്കുറിച്ച് അതിരാവിലെ കോര്‍ കമ്മിറ്റി മീറ്റിംഗ്.


താരക് സാഹിബിന്റെ ജാമ്യാപേക്ഷ നടക്കുന്ന താനെ കോടതിയില്‍ സംബന്ധിക്കുക.


നെഗറ്റീവ് പ്രചാരണത്തെ ചെറുക്കാനുള്ള പബ്ലിക് റിലേഷന്‍ ഏജന്‍സിയുമായുള്ള മീറ്റിംഗ്.


ബുധനാഴ്ചത്തെ പൊതു താല്‍പ്പര്യ ഹരജിക്കുള്ള രേഖകളും, കാര്യങ്ങളും ഒരുമിച്ചു കൂട്ടലും തയ്യാറാക്കലും.


സുഹൃത്തുക്കളേ ഇപ്പോള്‍ ഇത്രമാത്രം,


അഭിമാനിയായ സ്പീക്ക് ഏഷ്യന്‍,


സ്പീക്ക് ഏഷ്യ വിജയിക്കട്ടെ,


Ashok Bahirwani
Secretary
AISPA

---------------------------------------------------------------

No comments:

Post a Comment