Monday, August 22, 2011

സൈറ്റ് ലഭിക്കാതിരിക്കാന്‍ കാരണം

സെര്‍വര്‍ എറര്‍ സാധ്യതകള്‍.

1. ഒന്നാമത്തെ സാധ്യത സാധാരണ ഒരു സെര്‍വര്‍ എറര്‍.അല്‍പ്പ സമയത്തിനകം ശരിയാകും.

2. അടുത്ത സാധ്യത : ഓരോ ആളുകള്‍ ലോഗിന്‍ ചെയ്യുമ്പോഴും ആ വിവരങ്ങള്‍ സെര്‍വ്വറിലെ ലോഗ് ഫയലില്‍ സൂക്ഷിക്കപ്പെടും.ഹാക്കിംഗ് പോലെയുള്ള പ്രശനങ്ങള്‍ ഉണ്ടാവുമ്പോള്‍ ഈ ലോഗ് ഫയലുകളാണ് പ്രയോജനപ്പെടാറ്.സാധാരണയായി ഈ ഫയലുകള്‍ ഇടക്കിടയ്ക്ക് ഉണ്ടാകുന്ന റുട്ടീന്‍ മെയിന്റനന്‍സുകളില്‍ ക്ലിയര്‍ ചെയ്യപ്പെടുകയും, അതിന്റെ കോപ്പികള്‍ ബാക്ക് അപ്പ് എടുക്കപ്പെടുകയുമാണ് പതിവ്.ഇപ്പോള്‍ സെര്‍വര്‍ ഈ.ഓ.ഡബ്ലിയു വിന്റെ കയ്യിലായതിനാല്‍ ഇത്തരം റുട്ടീന്‍ മെയിന്റനസുകള്‍ നടക്കാന്‍ സധ്യതയില്ല.ലോഗ് ഫയലുകള്‍ ക്ലീയര്‍ ചെയ്യപ്പെടാതിരിക്കുമ്പോള്‍ അത് മൂലം ഉണ്ടാവുന്ന പ്രശനമാകാനാണ് അടുത്ത സാധ്യത.ഇതാണെങ്കില്‍ അത് പരിഹരിക്കാന്‍ നമ്മുടെ സാങ്കേതിക ടീമിന്റെ സഹായം eow വിന് ആവശ്യമായി വരും.

No comments:

Post a Comment