Sunday, August 21, 2011

വീണ്ടും തിയ്യതി നീട്ടി


ഇന്ന് ശ്രി.താരക് ബാജ്പൈക്ക് ജാമ്യം ലഭിച്ചില്ല.ഹോളിഡേ കോടതിക്ക് ജാമ്യം അനുവദിക്കാന്‍ സാധിക്കില്ല എന്നതാണ് കാരണമായി പറയുന്നത്.നാളെ അവധിയാണ്. അടുത്ത വാദം കേള്‍ക്കല്‍ മറ്റന്നാള്‍ നടക്കും.(23/08/2011).ശ്രീ.താരക് സര്‍ ഇനിയും 2 ദിവസം കസ്റ്റഡിയില്‍ കഴിയേണ്ടി വരും.കൂടുതല്‍ വിവരങ്ങള്‍ വൈകുന്നേരത്തോടെ ലഭ്യമാകും.
------------------------------------------------------------------------------
സുഹൃത്തുക്കളേ : ശ്രി.അശോക് ബഹിര്‍ വാനിയേപ്പോലുള്ള ഒരു പാട് പേര്‍ പ്രായം പോലും വക വയ്ക്കാതെ ഊണും ഉറക്കവുമൊഴിച്ച് കമ്പനിയുടെ വിജയത്തിനായി പാടു പെടുന്നു.ശ്രി.താരക് ബാജ്പൈയെ പ്പോലുള്ള നമ്മുടെ ഉന്നത ഓഫീസര്‍മ്മാര്‍ വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് ജയിലില്‍ രാത്രികള്‍ കഴിച്ചു കൂട്ടുന്നു.അവരുടെ കുടുംബങ്ങളേയും വെറുതെ വിടുന്നില്ല.എല്ലാവരും വളരെ വിഷമാവസ്ഥയിലാണ്. നമ്മുടെ സീ.ഇ.ഓ യും ചെയര്‍പേഴ്സണും ഇന്ത്യയില്‍ വരാനായി തയ്യാറാണെങ്കിലും നമ്മുടെ അഡ്വകെറ്റുമാരുടെ നിര്‍ദ്ധേശപ്രകാരം വരവ് നീട്ടി വച്ചിരിക്കുന്നു.അത് കൊണ്ട് നമുക്ക് റിസര്‍വ് ബാങ്കുമായി ആശയ വിനിമയം നടത്താനും മറ്റും സാധിക്കുന്നു.ഒരു കാര്യം ഉറപ്പാണ്.കമ്പനി അതിന്റെ കാര്യങ്ങള്‍ സുധീരം മുന്നോട്ടു കൊണ്ടു പോകുന്നു.നിയമത്തെ നിയമത്തിന്റെ വഴിക്കു തന്നെ നേറിടുന്നു.ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങള്‍ വളരെ പെട്ടെന്നു തന്നെ ശുഭകരമായി അവസാനിക്കും എന്ന് എല്ലാവര്‍ക്കും പ്രതീക്ഷയുണ്ട്.ഈ അവസ്ഥയില്‍ നാം കാര്യങ്ങള്‍ മനസ്സിലാക്കി പെരുമാറേണ്ടത് വളരെ അത്യാവശ്യമാണ്.കമ്പനിയെ ഈ അവസ്ഥയില്‍ എത്തിച്ചവര്‍ക്ക് അവരുടെ ലക്ഷ്യം നേടാന്‍ സാധിക്കില്ലെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.കാരണം, കമ്പനി പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല, മറിച്ച് നേരിടുകയാണ്.നാം ഈ സമയത്ത് ബുദ്ധിപരമായി കാര്യങ്ങള്‍ നേരിടണം.കാരണം, ഇപ്പോള്‍ തന്നെ ഈ രണ്ടാമത് നടന്ന അറസ്റ്റിനു കാരണം നമ്മുടെ ഒരു പാനലിസ്റ്റിന്റെ ബുദ്ധിശൂന്യതയും, ക്ഷമയില്ലായ്മയുമാണ് എന്നത് വ്യക്തമാണ്.ഇത്തരം വിവേകമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിജയം വൈകിക്കാനേ ഉപകരിക്കൂ എന്ന് നാം മനസ്സിലാക്കണം

കമ്പനി പാനലിസ്റ്റുകള്‍ക്ക് പണം നല്‍കാനുള്ള ശേഷിയുണ്ടെന്ന് പറയുക മാത്രമല്ല ചെയ്യുന്നത്.അതിനാവശ്യമായ ചാനല്‍ ശരിപ്പെടുത്തിക്കഴിഞ്ഞു.ഒരിക്കല്‍ കമ്പനിയുടേതല്ലാത്ത കാരണത്താല്‍ സ്തംഭനാവസ്ഥയിലായ സിങപ്പൂര്‍ ബാങ്ക് അക്കൌണ്ടിന് ബദല്‍ സംവിധാനം ഒരുക്കി നിരവധി തവണ ടെസ്റ്റ് പേയ്മെന്റുകള്‍ കമ്പനി നടത്തുകയുണ്ടായി.അതിന്റെ വിവരങ്ങള്‍ റിസര്‍ ബാങ്കിന് നല്‍കുകയും അവ ബാങ്കുകള്‍ റിജെക്റ്റ് ചെയ്ത വിവരം റിസര്‍വ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അതിന്റെ സൌകര്യം തുറന്നു തരുവാന്‍ നിരന്തരം റിസര്‍വ് ബാങ്കിനോട് അഭ്യര്‍ഥിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.ഇതില്‍ നിന്നും കമ്പനിയുടെ ഇക്കാര്യത്തിലെ ആത്മാര്‍ഥത വ്യക്തമാണ്.

കമ്പനി വിജയത്തോട് വളരെ അടുത്തിരിക്കുന്നു എന്നതിന്റെ തെളിവാണ് , ഇതു വരെ നമ്മെ ആക്രമിച്ചു കൊണ്ടിരുന്ന മാധ്യമങ്ങളുടെ നിശബ്ദത.ഈ സമയത്ത് ഇനി നാം കാണിക്കേണ്ടത് ഒരല്‍പ്പം ക്ഷമയും ആവശ്യമെങ്കില്‍ കമ്പനിക്ക് വേണ്ടി ശബ്ദമുയര്‍ത്താനുള്ള സന്നദ്ധതയുമാണ്.20 ലക്ഷം പാനലിസ്റ്റുകളുടെ ജീവിതം കൊണ്ട് പന്താടാനുള്ള ഒരു ഗൂഡലക്ഷ്യവും വിജയിക്കാന്‍ പോകുന്നില്ല.അന്തിമ വിജയം നമുക്കു തന്നെയാണ്.വിജയം വരെ നിങ്ങള്‍ക്കൊപ്പം 'സ്പീക്ക് മലയാളവും' ഉണ്ടാകും..!

No comments:

Post a Comment