Wednesday, August 31, 2011

പുതിയ അപ്ഡേറ്റ് (30/08/2011)

ഉദ്ധ്യോഗം നിറഞ്ഞ മറ്റൊരു ദിവസത്തിന്റെ അവസാനം കൂടി.


ഒരിക്കല്‍ കൂടി സമ്മിശ്രമായ പ്രതികരണങ്ങള്‍ നമുക്ക് ചില തിരിച്ചടികള്‍ ഉണ്ടായി, ചില വലിയ വിജയങ്ങള്‍ പിന്നെ, ചിലെ മേഖലകളില്‍ നിന്ന് പ്രതികരണങ്ങളൊന്നും ലഭ്യമായില്ല.


നമുക്കെല്ലാം അറിയാവുന്നതു പോലെ വലിയൊരു ജോലിയാണ് നാം ഏറ്റെടുത്തിരിക്കുന്നത്.നാം ഒരു ശക്തമായ പോരാട്ടത്തിന്റെ നടുവിലാണ്.പോരാട്ടം രൂക്ഷമാവുമ്പോഴാണ് വിജയത്തിന്‍ കൂടുതല്‍ മധുരം ഉണ്ടാകുന്നത്.അനുകൂല സഹചര്യങ്ങളിലെ വിജയത്തിന് തിളക്കം കുറവാണ്.


ആമുഖമായി ഒരു കാര്യം നാം മനസ്സിലാക്കണം , സ്പീക്ക് ഏഷ്യയുടേതു പോലെ യുള്ള ശ്രദ്ധിക്കപ്പെടുന്ന ഒരു കേസ് ഒറ്റ ദിനം കൊണ്ട് അവസാനിക്കില്ല.കാര്യങ്ങള്‍ സാവധാനത്തിലാണ് സാധാരണ രീതിയിലെത്തുക.


ഡല്‍ഹിയില്‍ നിന്ന് ഇന്ന് വാര്‍ത്തകള്‍ ഒന്നും ഉണ്ടായിരുന്നില്ല.സുപ്രീം കോടതിയില്‍ സ്പീക്ക് ഏഷ്യ നല്‍കിയ കേസ് ഇന്ന് വിളിക്കുകയുണ്ടായില്ല.


ബഹു. സുപ്രിം കോടതിയിലെ ആ ഹരജി കൊണ്ട് നമുക്കുള്ള നേട്ടമെന്തെന്ന് ഞാന്‍ വിശദീകരിക്കാം.


ബഹു.സുപ്രീം കോടതി കമ്പനി അപേക്ഷിച്ചത് ഈ കേസുമായി ബന്ധപ്പെട്ട എല്ലാ അന്യേഷണവും ഒരു അന്യേഷണ ഏജന്‍സിയുടെ കീഴില്‍ കൊണ്ടു വരാനാണ്.


അങ്ങിനെ ഉത്തരവിടുന്ന അന്യേഷണം ഒരു നിശ്ചിത സമയ പരിധിക്കകത്ത് അവസാനിക്കണം.മാത്രമല്ല, അന്യേഷണം നടക്കുന്ന സമയത്ത് സ്പീക്ക് ഏഷ്യ ഉദ്യോഗസ്ഥര്‍, പാനലിസ്റ്റുകള്‍ , ഫ്രാഞ്ചൈസി തുടങ്ങി ആരെയും അറസ്റ്റ് ചെയ്യാന്‍ അനുവദിക്കരുത്.


ഹൈദ്രാബാദ് ഹൈക്കോടതിയില്‍ നമുക്കെതിരെ ഫയല്‍ ചെയ്തിരുന്ന പൊതുതാല്‍പ്പര്യ ഹരജിക്കെതിരെ കമ്പനി കേസ് കൊടുത്തിരുന്നു.ഹൈക്കോടതി അത് എക്സിറ്റ് ചെയ്യുകയും ഇക്കാര്യത്തില്‍ സീ.ഐ.ഡി ക്ക് അന്യേഷണത്തിന് അനുമതി നല്‍കുകയും ചെയ്തു.
ഹൈക്കോടതി നമ്മുടെ ഹരജി എക്സിറ്റ് ചെയ്യാന്‍ കാരണം, ഈ വിഷയത്തില്‍ ചില പുതിയ കേസുകള്‍ പാന്‍ലിസ്റ്റുകളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട് എന്ന നിരീക്ഷണം "കോര്‍പ്പറേറ്റ് ഫ്രോഡ് വാച്ച് സൊസൈറ്റി" കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നതാണ്.


പാനലിസ്റ്റുകളോട് എന്റെ വിനീതമായ അപേക്ഷ "സ്നേഹിതന്മാരേ, ഇരിക്കുന്ന കൊമ്പ് ആരും മുറിക്കരുത് " എന്നാണ്.കോടതിക്കോ, സീ.ഐ.ഡിക്കോ, കേസിനോ നമ്മുടെ പണം തരാനോ, അത് ലഭിക്കുമെന്ന് ഉറപ്പ് നല്‍കാനോ കഴിയില്ല.സ്പീക്ക് ഏഷ്യക്ക് മാത്രമേ അതിന് സാധിക്കൂ.


നമ്മുടെ 90% പ്രശനങ്ങളും ഇക്കാര്യം മനസ്സിലാക്കുന്നതോടെ അവസാനിക്കും.


കമ്പനിക്കും, പാനലിസ്റ്റുകള്‍ക്കും, ഫ്രാഞ്ചൈസികള്‍ക്കും എതിരില്‍ പരാതി നല്‍കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്.


AISPA നിങ്ങള്‍ക്കു വേണ്ടി പോരാടുന്നുണ്ട്.20 ലക്ഷം പാനലിസ്റ്റുകളുടെ ശബ്ദത്തിന് , ഒറ്റപ്പെട്ട ഒരു കേസിനേക്കാള്‍ ശക്തിയുണ്ട്.


വീണ്ടും , മാധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെ നെഗറ്റീവ് ആയ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.അവര്‍ പറയുന്നത് , സ്പീക്ക് ഏഷ്യയോട് ബന്ധപ്പെട്ട എല്ലാവരേയും അറസ്റ്റ് ചെയ്യാന്‍ കോടതി സീ.ഐ.ഡി യോട് ഉത്തരവിട്ടിരിക്കുന്നു എന്നാണ്.ഇത് വ്യക്തമായ ഗുരുതരമായ രീതിയിലുള്ള കോടതിയലക്ഷയമാണ്.എന്നാല്‍ ഈ മഞ്ഞപ്പത്രങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ നാം , സാധാരണക്കാരായ ഇന്നാട്ടിലെ ജനത്തിന് ശക്തിയില്ലാതെ പോയി.


നിങ്ങളോട് എനിക്ക് പങ്കു വെയ്ക്കാനുള്ള ഒരു സന്തോഷ വാര്‍ത്ത, നമ്മുടെ അസോസിയേഷന്‍ വെബ്സൈറ്റ് aispa.co.in ഇന്ന് വൈകുന്നേരം 7 മണിക്കകം 16 ലക്ഷം സന്ദര്‍ശനങ്ങള്‍ പിന്നിട്ടു എന്നതാണ്.നമ്മുടെ പ്രിയപ്പെട്ട സ്പീക്ക് ഏഷ്യയോടുള്ള യഥാര്‍ത പാനലിസ്റ്റുകളുടെ സപ്പോര്‍ട്ട് ആണിത് വ്യക്തമാക്കുന്നത്.


പോരാട്ടത്തിലെ തികച്ചും നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് നാം നിലകൊള്ളുന്നത്.എതിരാളി ആഗ്രഹിക്കുന്നത് നമ്മുടെ ക്ഷമ നശിച്ച് അവരുടെ ഇംഗിതത്തിനനുസരിച്ച് നാം നീങ്ങണമെന്നാണ്.പക്ഷേ, അവര്‍ അറിയാതെ പോയ ഒരു കാര്യമുണ്ട്.നാം, സ്പീക്ക് ഏഷ്യക്കാരുടെ ഈ വലിയ കുടുംബം ഒറ്റക്കെട്ടായി ഇതിനെ നേറിടുന്നു എന്ന താണത്.അവരുടെ കണക്കു കൂട്ടലുകള്‍ക്ക് അപ്പുറമാണത്.


ഈ ഒത്തൊരുമയാണ് അവരെ തോല്‍പ്പിക്കാന്‍ പോകുന്നത്.


ഈ ഒത്തൊരുമയാണ് നമുക്ക് വിജയം നല്‍കാന്‍ പോകുന്നത്.


Proud to be Speak Asian
Jai Speakasia
Ashok Bahirwaani
Secretary AISPA
-----------------------------------------------------------------
മുകളില്‍ പറഞ്ഞ കേസ് നമ്മുടെ ഒരു ഫ്രാഞ്ചസിക്കെതിരെ ഒന്നര മാസമായി നടക്കുന്നതാണ്.ഈ കേസില്‍, സ്പീക്ക് ഏഷ്യയുടെ പാനലിസ്റ്റുകളേയോ, ഫ്രാഞ്ചൈസികളേയോ, ഒഫിഷ്യലുകളേയോ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും ഹൈദ്രാബാദ് ഹൈക്കോടതിയുടെ സ്റ്റേ മുന്‍പേ ലഭിച്ചിട്ടുണ്ട്.ഈ കേസില്‍ നമ്മുടെ അഡ്വൊകെറ്റ് നല്‍കിയിരുന്ന റിവേഴ്സല്‍ ആണ് ഇപ്പോള്‍ കോടതി എക്സിറ്റ് ചെയ്യുകയും സീ.ഐ.ഡി ക്ക് അന്യേഷണത്തിന് അനുമതി നല്‍കുകയും ചെയ്തിരിക്കുന്നത്.ഈ ലിങ്ക് കാണുക ഹൈദ്രാബാദ് കേസ്

പിന്നെ, നാം എല്ലാവരും മനസ്സിലാക്കേണ്ടത്.നാം വിജയത്തിലേക്കുള്ള പാതയില്‍ തന്നെയാണ്.അന്യേഷണം നടന്നു കഴിഞ്ഞ എല്ലാ കേസിലും നമുക്കെതിരെ ഒന്നും ലഭ്യമായിട്ടില്ല.എന്നാല്‍ , കാര്യങ്ങള്‍ വൈകിക്കുന്നത് ചില പാനലിസ്റ്റുകളുടെ ഭാഗത്തു നിന്നുള്ള വീണ്ടു വിചാരമില്ലാത്ത പ്രവര്‍ത്തനങ്ങളാണ്.നമ്മുടെ പണം ലഭ്യമാക്കാന്‍ കോടതിയേക്കാളും, പോലീസിനേക്കാളും, മാധ്യമങ്ങളേക്കാളും കഴിയുക സ്പീക്ക് ഏഷ്യക്കു മാത്രമാണ്.അസോസിയേഷന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ പേയൌട്ട് വേഗത്തിലാക്കാന്‍ കമ്പനിയെ സഹായിക്കാനാണ്.നാം അസോസിയേഷനുമായി പൂര്‍ണ്ണമാ‍യി സഹകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്.കാരണം അത് നമ്മുടെ കൂട്ടായ്മയാണ്.ഏതു തരത്തിലുള്ള സഹായത്തിനും നമുക്ക് അസോസിയേഷനുമായി ബന്ധപ്പെടാം.പല ലീഡേഴ്സും അവരുടെ ടീമിലുള്ളവരെ വേണ്ടവിധത്തില്‍ വിവരങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു.ദയവു ചെയ്ത്, ആളുകള്‍ക്ക് മതിയായ സപ്പോര്‍ട്ട് നല്‍കുക.അവരോട് വെബ്സൈറ്റ് സന്ദര്‍ശിച്ച് വിവരങ്ങള്‍ മനസ്സിലാക്കാന്‍ പറയുക.


കേരലത്തിലെ ഇപ്പോഴത്തെ അവസ്ഥ അസോസിയേഷന്‍ ഭാരവാഹികളെ നാം നേരിട്ട് അറിയിച്ചിരുന്നു.അതായത്, സ്പീക്ക് ഏഷ്യ ഇപ്പോള്‍ നേരിടുന്ന ഈ പ്രശനങ്ങള്‍ അവസാനിച്ചു കഴിഞ്ഞാലും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ നമുക്ക് എളുപ്പമാവില്ല എന്ന്.നമുക്ക്, മുന്നോട്ട് നീങ്ങാനുള്ള പരിപൂര്‍ണ്ണ പിന്തുണ അസോസിയേഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.ഈ പ്രശ്നങ്ങള്‍ അവസാനിച്ചാല്‍ കേരളത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഉണ്ടാകും എന്ന ഉറപ്പ് നമുക്ക് ലഭിച്ചിട്ടുണ്ട്.


മാത്രമല്ല, അസോസിയേഷന്‍ ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളെ പങ്കെടുപ്പിച്ച് നടത്താന്‍ പോകുന്ന പത്ര സമ്മേളനത്തിലേക്ക് മലയാളം ചാനലുകളേയും, പത്രങ്ങളേയും ക്ഷണിക്കണമെന്ന് അവരോട് നാം അഭ്യര്‍ഥിക്കുകയുണ്ടായി.പ്രമുഖ മലയാളം മാധ്യമങ്ങളുടെ പേരുകള്‍ അവര്‍ നമ്മില്‍ നിന്ന് ശേഖരിക്കുകയും, അവരുടെ സാന്നിധ്യം ഉറപ്പു വരുത്തുമെന്ന് നമുക്ക് അറിയിപ്പു തരികയും ചെയ്തിട്ടുണ്ട്.
(സ്പീക്ക് മലയാളം)

No comments:

Post a Comment