പ്രിയപ്പെട്ടവരേ...
ലോഞ്ച് ചെയ്തിട്ട് നാലു ദിവസം പിന്നിട്ടപ്പോള്‍ നമ്മുടെ വെബ്സൈറ്റ് കൂടുതല്‍ സ്ഥിരതയുള്ളതും, വേഗതയാര്‍ന്നതും ആയി മാറിയിരിക്കുന്നു.ഇത് നമുക്ക് ഒരു ശുഭ സൂചനയാണ്.ഇന്ന് വെബ്സൈറ്റില്‍ ഒരുപാടു തവണ കയറി വിവിധ ഭാഗങ്ങള്‍ പരിശോധിച്ചു.പക്ഷെ ഒറ്റ Error Message പോലും വരികയുണ്ടായില്ല.മാത്രമല്ല വെബ്സൈറ്റ് ഇപ്പോള്‍ നല്ല വേഗതയും ആയിത്തുടങ്ങിയിരിക്കുന്നു.ഇതിന്നര്‍ത്ഥം വളരേ പെട്ടെന്നു തന്നെ സൈറ്റിന്റെ സാങ്കേതിക തകരാറുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നു എന്നുള്ളതാണ്.അലക്സാ റാങ്കിങിലും കഴിഞ്ഞ ദിവസം ഗണ്യമായ വര്‍ദ്ധനവ് കാണുന്നു.കഴിഞ്ഞ ദിവസം സൈറ്റിന്റെ ഒരുപേജ് വിസിറ്റ് ചെയ്തവരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ദ്ധനവ് ഉണ്ടായതായി Alexa.com കാണിക്കുന്നു.30 ലക്ഷം ഡോളര്‍ ചിലവഴിച്ച് കമ്പനി സെറ്റ് അപ്പ് ചെയ്ത പുതിയ വെബ്സൈറ്റ് വരും ദിവസങ്ങളില്‍ കൂടുതല്‍ പുരോഗമനപരമായ മാറ്റങ്ങള്‍ കാണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.നിങ്ങളും വെബ്സൈറ്റില്‍ കയറി വിവിധ അനുഭവങ്ങള്‍ ഇവിടെ പറയുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ആത്മവിശ്വാസം പകരും.എല്ലാവരും സഹകരിക്കുമല്ലോ?
No comments:
Post a Comment