“നീട്ടിവയ്പ്പിക്കലാണ് ഏറ്റവും മാരകമായ നിഷേധം”
ആവര്‍ എന്താണ് ചെയ്യുന്നത്…?
അവര്‍, ഒരിക്കലും നേരെച്ചൊവ്വേ ഇല്ല എന്നു പറയുന്നില്ല.എപ്പോഴും അവര്‍ പറയുന്നത് ആവാം എന്ന് മാത്രമാണ്, അല്ലെങ്കില്‍ വഴിയെ പരിഗണിക്കാം എന്ന്.അതെ, നമ്മുടെ ബിസിനസ്സ് സാധാരണ ഗതിയില്‍ തുടരുന്നതിനെ നിഷേധിക്കാതെത്തന്നെ അവര്‍ അത് വൈകിക്കുകയും വഴിതെറ്റിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.
അവര്‍, നിങ്ങളുടെ പേയ്മെന്റ് വൈകിച്ചു, അവര്‍ നിങ്ങളിലേയ്ക് എത്തിച്ചേരാനുള്ള ഉല്‍പ്പന്നങ്ങളുടെ ക്ലിയറന്‍സ് വൈകിച്ചു.നമ്മുടെ സ്റ്റാഫിനേയും, ഡിസ്ട്രിബ്യൂട്ടര്‍മ്മാരെയും, പാനലിസ്റ്റുകളേയും നിരന്തരമായി ബുദ്ധിമുട്ടിച്ചു, നമ്മുടെ പ്രവര്‍ത്തന പാതയില്‍ മുള്ളുകള്‍ വിതറി മോശവും, നീതികരിക്കാനാവാത്തതുമായ നിലയില്‍ ഊഹാപോഹങ്ങള്‍ പരത്തി നമ്മുടെ പൊതുസമൂഹത്തിന്റെ മുന്നിലെ പ്രതിഛായക്ക് കോട്ടം വരുത്തി.അവര്‍, ഫലപ്രദമായി നമ്മുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്പ്പിച്ചു.
ആരാണവര്‍ ? വഴിതെറ്റിക്കപ്പെട്ട ചിന്തയുടെ ഉല്‍പ്പന്നങ്ങളാണവര്‍.അസഹ്യമായ അസൂയയുടെ ഉടമകള്‍,ആവര്‍ക്ക് നിര്‍മ്മിക്കാന്‍ സാധിക്കാത്തത് നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍.അവരിതു ചെയ്യുന്നത് വ്യക്തമായ ധാരണയോടെയാണ്.അതായത് കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ നമ്മുടെ ടീമിന്റെ അര്‍പ്പണവും, ആത്മവീര്യവും,ആവേശവും കെടുത്തുക എന്നതാണ് അവരുടെ വിജയമായി അവര്‍ കാണുന്നത്. അവര്‍, ദുഷ്ടലാക്കുള്ള ഒരു സംഘം ആളുകളാണ്.നമ്മുടെ ബിസിനസ്സിന്റെ നാശത്തിലും എന്നെന്നേക്കുമായുള്ള അതിന്റെ അന്ത്യത്തിലും കുറഞ്ഞ ഒന്നും അവര്‍ ആഗ്രഹിക്കുന്നില്ല.
അവസര നിഷേധികളാണവര്‍.
നമ്മളുമായി ബിസിനസ്സില്‍ മത്സരിക്കുന്നവര്‍, അഴിമതിക്കരായ ചില രാഷ്ട്രീയക്കാര്‍, ആദര്‍ശമില്ലാത്ത ചില NGO കള്‍ മുതലായ ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ പ്രോത്സാഹനവും, സഹായവും ആണ് ഇവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്നത്.
ഓര്‍മ്മിക്കുക: വേട്ടമൃഗം ബലഹീനനായിരിക്കുമ്പോള്‍ മാത്രമാണ് വേട്ടക്കാരന് ധൈര്യം ലഭിക്കുന്നത്.
ഈ സംഘടിതമായ പ്രചാരണ യുദ്ധം, പല ഗവണ്മെന്റ് ഏജന്‍സികള്‍ക്കും നമ്മുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു വിശ്വാസയോഗ്യമായ മധ്യസ്ഥന്‍ എന്ന നിലയില്‍ അന്യേഷണം നടത്താനും ഈ വക പ്രശ്നങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാനും സഹായകമായി. (ഇനിയും ഇത്തരം ദുരാരോപണങ്ങള്‍ ഉയര്‍ത്താന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് അര്‍ത്ഥം)
സ്പീക്ക് ഏഷ്യക്കാരുടെ സമ്പാദന അവസരം നിഷേധികാന്‍ അവര്‍ അനുവര്‍ത്തിക്കുന്ന വൈകിക്കലുകള്‍ :
- നമുക്ക് ഇന്ത്യയിലേയ്ക്ക് പേയ്മെന്റുകള്‍ അയക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥയിലല്ല, കാരണം പാനലിസ്റ്റുകള്‍ക്കും, സപ്പ്ലയര്‍മ്മാര്‍ക്കും നാം അയച്ച പേയ്മെന്റുകള്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയുണ്ടായില്ല.അതുകൊണ്ടു തന്നെ നമ്മുടെ ഇമ്പോറ്ട്ടര്‍ ആയ TVC യ്ക്ക് , നമ്മുടെ മൊബൈല്‍ ഫോണ്‍ റിവാര്‍ഡുകള്‍ക്ക് വേണ്ടി അയച്ച പേയ്മെന്റുകള്‍ നിരവധി തവണ തിരിച്ചയക്കപ്പെട്ടു. വൈകിക്കലും നിഷേധവും
- ഡിസ്ട്രിബ്യൂട്ടര്‍മാരുടെ അക്കൌണ്ടുകള്‍ മരവിപ്പിക്കപ്പെട്ടു, അതുകൊണ്ടു തന്നെ പേയ്മെന്റുകള്‍ അയക്കാന്‍ സാധിക്കുന്നില്ല.തടസ്സവും നിഷേധവും.
- പാനലിസ്റ്റുകള്‍ക്ക് റിവാര്‍ഡ് നല്‍കാനും , വില്‍പ്പനയ്ക്കുമായി നമ്മള്‍ ഓര്‍ഡര്‍ ചെയ്ത 28500 ടെലിവിഷന്‍ സെറ്റുകള്‍ മുംബൈ തുറമുഖത്ത് കെട്ടിക്കിടക്കുന്നു, നമുക്ക് കസ്റ്റംസ് ഡ്യൂട്ടി പോലും അടക്കാന്‍ സാധിക്കുന്നില്ല. വൈകിക്കലും നിഷേധവും
- ചില തല്‍പ്പര കക്ഷികള്‍ നല്‍കിയ നിരര്‍ഥകമായ പരാതികളുടെ അടിസ്ഥാനത്തില്‍ ചില സ്ഥലങ്ങളില്‍ നമ്മള്‍ സ്ഥിരമായ ഭീഷണിക്ക് നടുവിലാണ്. പീഢനവും നിഷേധവും
- ഒരു ഇഞ്ചുപോലും മുന്നോട്ടു പോകാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണ് കമ്പനി ഇപ്പോള്‍ ഉള്ളത്. ഇഴച്ചിലും നിഷേധവും
നമ്മുടെ ബിസിനസ്സിനെ പ്രതികൂലമായി ബാധിച്ചുകൊണ്ടിരിക്കുന്ന വൈകിക്കലുകള്‍:
- നമ്മുടെ ഒഫിഷ്യലുകള്‍ക്കോ, ജീവനക്കാര്‍ക്കോ ശമ്പളം നല്‍കാന്‍ നമുക്ക് സാധിക്കുന്നില്ല . വൈകിക്കല്‍, നിഷേധം പിന്നെ മനോവീര്യം കെടുത്തല്‍
- ചില പ്രദേശങ്ങളിലെ അടിസ്ഥാന രഹിതമായ പരാതികളുടെ അടിസ്ഥാനത്തിലുള്‍ല അറസ്റ്റ് ഭയന്ന് നമുക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. പീഢനവും നിഷേധവും
ഇന്ത്യയില്‍ സ്ഥിര പ്രതിഷ്ഠയ്ക്ക് (PE) നാം നല്‍കിയ അപേക്ഷ, ബാങ്കു വഴി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നാം സമര്‍പ്പിച്ചു കഴിഞ്ഞു.ഈ അപേക്ഷയുടെ മേലുള്ള വിധിക്കാണ് നാം കാത്തിരിക്കുന്നത്.ഇത് അനുവദിച്ചു കിട്ടിയാലുടന്‍ നാം “Exit Option”നല്‍കാന്‍ സാധിക്കുന്ന ഒരു അവസ്ഥയിലെത്തും.
എന്താണ് “Exit Option”? : പാനലിസ്റ്റുകള്‍ക്ക് അവരുടെ റിവാര്‍ഡ് പോയിന്റുകള്‍ TT ആയി സ്പീക്ക് ഏഷ്യാ സിംഗപ്പൂര്‍ അക്കൌണ്ടില്‍ നിന്ന് ലഭ്യമാക്കുകയോ അവരുടെ റിവാര്‍ഡ് പോയിന്റുകളുമായി ഇന്ത്യാകേന്ത്രിത വെബ് സൈറ്റിലേക്ക് മാറി ഇന്ത്യയിലെ ബിസിനസ്സിന് പ്രയോഗത്തിലുള്ള നിബന്ധനകളുമായി ബിസിനസ്സില്‍ തുടരുകയോ ചെയ്യാം.നാം അതിനായി കാത്തിരിക്കുന്നു….
നാം എന്തു ചെയ്തു?
ഈ ഏജന്‍സികളുടെ അന്യേഷണത്തില്‍ നമ്മുടെ കമ്പനി കണിശമായും ഈ രാജ്യത്തെ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും എല്ലാ നിയമവും അനുസരിക്കാന്‍ നാം ജാഗരൂഗരാണ് എന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നമുക്ക് ഉറപ്പുണ്ട്. എന്നിരുന്നാലും ഇത്രയും ആരോപണങ്ങള്‍ നിലനില്‍ക്കുന്ന ഒരു അന്തരീക്ഷത്തിലും സമ്മര്‍ദ്ധങ്ങള്‍ക്കു നടുവിലും നമുക്ക് എഴുത്താല്‍ ഒരു “ക്ലീന്‍ ചിറ്റ് “ തരിക എന്നത് മിക്കവാറും ഏജന്‍സികള്‍ക്ക് ബുദ്ധിമുട്ടായിരിക്കും എന്ന് നമുക്ക് കാണാന്‍ കഴിയുന്നു.അതു കൊണ്ടുതന്നെ കോടതിയെ സമീപിച്ച് വസ്തുതകള്‍ ബോധിപ്പിച്ച് വ്യക്തമായ തീരുമാനം ഉണ്ടാക്കുക എന്നതല്ലാതെ നമ്മുടെ മുന്‍പില്‍ വേറെ ഒരു വഴി ഇല്ലാതെ വന്നു.
ഇതിന്റെ ഫലമായി നമുക്ക് ചില നിയമപരമായ പരിരക്ഷകള്‍ ലഭ്യമായി(ഉദാഹരണത്തിന്‍) ഒരു എന്‍.ജി.ഓ നല്‍കിയ പരാതിയുടെ വിധിയില്‍ നമ്മുടെ ഒഫിഷ്യലുകളേയോ, ജീവനക്കാരെയോ അറസ്റ്റോ, പീഢനമോ ചെയ്യുന്നത് ഹൈദ്രാബാദ് ഹൈക്കോടതി തടഞ്ഞു (ക്രിമിനല്‍ പെറ്റീഷന്‍ 5626/2011).മുംബൈ ഹൈക്കോടതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് നമ്മുടെ ബിസിനസ്സ് മോഡലിന്റെ ഒരു ഹിയറിംഗ് ഏറ്റവും “ത്വരിതമായി”നടത്താന്‍ നിര്‍ദ്ദേശിച്ചു (Writ Petition (L) No. 1365/ 2011 - SAOL & Ors. vs. Reserve Bank of India)
ഇങ്ങനെയൊക്കെയാണെങ്കിലുംനമ്മുടെ പ്രവര്‍ത്തനങ്ങള്‍ സാധാരണ ഗതിയിലാകാന്‍ ഇനിയും സമയം എടുക്കും.മാത്രമല്ല വൈകിക്കലുകള്‍ തുടരുകയും ചെയ്യുന്നു.
ആയതുകൊണ്ട് ഈ ഉപരോധസമാനമായ അവസ്ഥകള്‍ക്കിടയില്‍ നാം എങ്ങനെ പ്രതികരിക്കുന്നു – നാം എന്തൊക്കെ ചെയ്യുന്നു?
ആയതുകൊണ്ട് ഈ ഉപരോധസമാനമായ അവസ്ഥകള്‍ക്കിടയില്‍ നാം എങ്ങനെ പ്രതികരിക്കുന്നു – നാം എന്തൊക്കെ ചെയ്യുന്നു?
ഈ “അവരും നമ്മളും തമ്മിലുള്ള പോരാട്ടത്തിന്റെ “ അവസ്ഥയില്‍ കാര്യങ്ങള്‍ നേരെയാക്കാനും, എത്രയും പെട്ടെന്ന് നമ്മുടെ ടീമുമായും, പാനലിസ്റ്റുകളുമായും,ഡിസ്ശ്ട്രിബ്യൂട്ടര്‍മ്മാരുമായും സാമ്പത്തിക ബന്ധം പുനഃ സ്ഥാപിക്കപ്പെടാനും താഴെപ്പറയുന്ന കാര്യങ്ങള്‍ ആണ് നമ്മള്‍ ചെയ്തു കൊണ്ടിരിക്കുന്നത്
- നിങ്ങള്‍ റിവാറ്ഡുകളായി നേടിയെടുത്ത 60000 ല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളും , കാറുകളും ഈ ദുസ്സഹമായ സാഹചര്യത്തിലും വിതരണം നടത്താന്‍ നമുക്ക് കഴിഞ്ഞു.
- ഒരുപാട് പുതിയ പ്രോഡക്റ്റുകള്‍ വെബ് സൈറ്റില്‍ കൂട്ടിച്ചേര്‍ക്കപ്പെടാന്‍ പോകുന്നു.അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ പര്‍ചേസ് ചെയ്യുകയും , ലാഭകരമായി ഈ സാധനങ്ങള്‍ ലഭിക്കുകയും അല്ലെങ്കില്‍ ഈ സാധങ്ങള്‍ വില്‍ക്കുന്നതിലൂടെ കമ്മീഷന്‍ നേടുകയും നിങ്ങളുടെ റിവാര്‍ഡ് പോയിന്റുകള്‍ പണമാക്കുകയും ചെയ്യാം.
- ഈ കാര്യം ഉറപ്പു വരുത്താന്‍ വേണ്ടി നാം വിവിധ രീതിയിലുള്ള നിയമ നടപടികള്‍ കൈകൊള്ളുകയാണ്.അതുമൂലം ഞങ്ങള്‍ക്ക് നിങ്ങള്‍ക്കും , വിവിധ വിതരണക്കാര്‍ക്കും, വിവിധ വില്‍പ്പനക്കാര്‍ക്കും സൈറ്റിനുവേണ്ടിയുള്ള ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി പേയ്മെന്റുകള്‍ നല്‍കാന്‍ കഴിയും.വരുന്ന ആഴ്ചകളില്‍ നാം ഈ നിയമ നടപടികള്‍ഊടെയെല്ലാം ഗുണഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.
നമ്മള്‍ അതിജീവിക്കും.നമ്മള്‍ ആരോപണ മുക്തരാകും, നമ്മള്‍ വിജയശ്രീലാളിതരാകും.
കാരണം സത്യസന്ധമായ ഒരു ജീവിതമാര്‍ഗ്ഗം തേടാനുള്ള ഒരു അവസരത്തില്‍ നിന്ന് ആര്‍ക്കും ജനങ്ങളെ നിഷേധിക്കാനാവില്ല
വൈകിക്കുന്നവര്‍ക്ക് നാം അന്തിമ വിജയം നിഷേധിക്കുക തന്നെ ചെയ്യും
(ചുരുക്കത്തില്‍ നമ്മുടെ കമ്പനി തികച്ചും നിയപരമായിത്തന്നെ യാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്പനിക്ക് യഥാര്‍ത്തമായ ഒരു ബിസിനസ്സ് മോഡല്‍ ഉണ്ടെന്നും അധികൃതരെ ബോധ്യപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷെ, ഈ പ്രതികൂലസഹചര്യത്തിന്റെ, പ്രത്യേകിച്ച് ചില രാഷ്ട്രീയക്കാരുടെ, സമ്മര്‍ദ്ധം മൂലം സര്‍ക്കാര്‍ ഏജന്‍സികള്‍ നമ്മുടെ റെജിസ്റ്റ്രേഷന്‍ നടപടികള്‍ അകാരണമായി വൈകിക്കുകയാണ്.ഈ ഒരു സാഹചര്യത്തിലാണ് കമ്പനി അയക്കുന്ന പേയ്മെന്റുകള്‍ മടക്കപ്പെട്ടത്.ഇതിനെതിരെയാണ് കമ്പനി കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിച്ചിട്ടുള്ളത്.RBI യുടെ ഹിയറിംഗ് കഴിയുന്നതോടെ നമ്മുടെ ഏജന്റുമാരുടെ ബാങ്ക് അക്കൌന്റുകള്‍ പ്രവര്‍ത്തന ക്ഷമമാകുകയും നമുക്ക് സിംഗപ്പൂര്‍ കമ്പനി അക്കൌണ്ടില്‍ നിന്നും പണം അയക്കാനും സാധിക്കുകയും ചെയ്യും.അതിനിടയില്‍ നമുക്ക് പണം ലഭ്യമാക്കനുള്ള മറ്റു മാര്‍ഗങ്ങളാണ് കമ്പനി ഇപ്പോള്‍ ചെയ്യുന്നത്.പുതിയ സൈറ്റില്‍ കസ്റ്റമര്‍ റെജിസ്റ്റ്രേഷനുള്ള ഒരു ഫൊം നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടു കാണും.അതു വഴി മറ്റ് ആളുകള്‍ക്കും നിങ്ങള് വഴി സൈറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും.യുഗ് ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു ഉല്‍പ്പന്ന നിര്‍മ്മാതാക്കളുമായും കമ്പനി നിയമപരമായ സാധ്യതകള്‍ തേടുന്നു.വരും ആഴ്ചകളില്‍ അതിന്റെ ഗുണഫലങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.അതായത് അല്‍പ്പം വൈകിയാലും കമ്പനി അതിന്റെ ഉദ്ദേശിച്ച കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുക തന്നെ ചെയ്യും.വേണ്ടത് അല്‍പ്പം ക്ഷമയും, ഊഹപോഹങ്ങള്‍ അവഗണിക്കാനുള്ള മാനസികാവസ്ഥയുമാണ്.
സൈറ്റില്‍ സറ്വ്വേ ഈ വാലറ്റ് ട്രാന്‍സ്ഫര്‍ തല്‍ക്കാലം തടഞ്ഞു വച്ചിരിക്കുന്നത് ഇതിന്റെ വെളിച്ചത്തില്‍ തന്നെ മനസ്സിലാക്കുക.ഈ സമയത്ത് കൂടുതല്‍ ട്രാന്‍സാക്ഷനുകള്‍ തടയുക എന്നതാണ് അതിന്റെ ഉദ്ദേശം.നിങ്ങളുടെ കൂടുതല്‍ സംശയങ്ങള്‍ ഇവിടെ പോസ്റ്റ് ചെയ്യുക. – സ്പീക്ക് മലയാളം)
No comments:
Post a Comment