പ്രിയപ്പെട്ട സഹ സ്പീക്ക് ഏഷ്യക്കാരേ,
ആശംസകള്‍..
സ്പീക്ക് ഏഷ്യാ സമൂഹത്തിന്റെ കൂടെത്തന്നെ ഉറച്ചു നിന്ന് നമ്മുടെ ബിസിനസ്സ് മുന്‍പോട്ടു കൊണ്ടുപോകുവാനുള്ള ഞങ്ങളുടെ സമീപനം പ്രതിഫലിപ്പിക്കുന്ന പുതിയ ചില പദ്ധതികള്‍ നാം പ്രഖ്യാപിക്കുകയാണ്. എല്ലാ സ്പീക്ക് ഏഷ്യക്കാര്‍ക്കും ഞങ്ങള്‍ ഉറപ്പു നല്‍കുന്നു: “പാനലിസ്റ്റുകളുടെ താലപ്പര്യം സംരക്ഷിക്കാനാവശ്യമായ എല്ലാ പരിശ്രമങ്ങളും ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു”
- ഈ വരുന്ന ഒന്‍പതാം തിയ്യതി മുംബൈയില്‍ വച്ച് നമ്മള്‍ ഒരു ബിസിനസ്സ് റി-സ്റ്റാര്‍ട്ട് മീറ്റിങ്ങ് നടത്തുന്നു.SAOL ന്റെ എല്ലാ മാനേജര്‍മാരും, ഡിസ്റ്റ്രിബ്യൂട്ടര്‍മ്മാരും പങ്കെടുക്കുന്നതാകും ഈ മീറ്റിങ്ങ്.പ്രധാന ചര്‍ച്ച മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരിക്കും
- ശോഭനമായ ഒരു ഭാവിക്കായി ഒന്നിച്ചു പണിയെടുക്കുന്നതിനാണ് നാം ഒരുമിച്ചു കൂടിയത്.അതിനാല്‍ നമ്മുടെ കൂട്ടായ വളര്‍ച്ചയ്ക്ക് ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാര്യമാണ് നമ്മുടെ പ്രാദേശിക സാന്നിധ്യം.ഇന്ത്യയെ കേന്ദ്രീകരിച്ചിട്ടുള്ള നമ്മുടെ പുതിയ വെബ് സൈറ്റ് ജൂലൈ 10 ന് ലോഞ്ച്ച് ചെയ്യുകയാണ്. സൈറ്റില്‍ സ്പീക്ക് ഏഷ്യ നല്‍കുന്ന സേവനങ്ങളും , ഉല്‍പ്പന്നങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടായിരിക്കും.നമ്മുടെ റിവാര്‍ഡ് പോയിന്റുകള്‍ എങ്ങനെയൊക്കെ ഉപയോഗപ്പെടുത്താം എന്നതിന്റെ പ്രദര്‍ശനവും സൈറ്റില്‍ ലഭ്യമാകും.സൈറ്റിന്റെ ലോഞ്ചിങ്ങിന് എടുത്ത കാലതാമസത്തിന് ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു.പ്രധാനമായും , നമ്മുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാണ് അതിന് വഴി വെച്ചതെന്നും അറിയിക്കുന്നു.എന്നാല്‍, പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍, പിന്നെ നമുക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.
- പാരിതോഷികങ്ങളുടെ വിതരണം നടക്കുന്നു.പ്രൊവോഗ് വൌച്ചറുകള്‍ പാനലിസ്റ്റുകള്‍ക്ക് അയക്കുകയും അവര്‍ അത് ഉപയോഗപ്പെടുത്തുകയും ചെയ്തു കഴിഞ്ഞു. ലാപ്ടോപ്പ് , ടെലിവിഷന്‍, ഫോണ്‍ എന്നിവ നേടിയവര്‍ക്ക് ഏത്രയും പെട്ടെന്ന് അതിന്റെ വിതരണത്തിനുള്ള കണ്‍ഫര്‍മേഷന്‍ ആയിക്കഴിഞ്ഞു.
- വൈകാതെ തന്നെ നിങ്ങള്‍ സ്പീക്ക് ഏഷ്യയുടെ പുതിയ പരസ്യ കാമ്പയിന് സാക്ഷികളാകാന്‍ പോകുന്നു.അതായത്, നിങ്ങള്‍ യാത്രയിലോ, പത്രവായനയിലോ, ടെലിവിഷന്‍ കാണുകയോ എന്തു ചെയ്യുമ്പോഴും അവിടെ ഉല്‍പ്പന്നങ്ങളുടേയും,സേവനങ്ങളുടേയും, സമ്പാദ്യ സാധ്യതകളുടേയും, നിങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന മറ്റനേകം പ്രയോജനങ്ങളുടേയും പുതിയ സന്ദേശങ്ങളും, ഓര്‍മ്മപ്പെടുത്തലുമായി നിങ്ങളുടെ കമ്പനി കൂടെയുണ്ടാകാന് പോകുകയാണ്.
അതു കൊണ്ട് നിങ്ങളുടെ ഇ-മെയില്‍ ബോക്സ് സ്ഥിരമായി പരിശോധിക്കുക, കമ്പനിയില്‍ നിന്ന് നിങ്ങള്‍ക്കായ് വരാന്‍ പോകുന്ന ധാരാളം സന്ദേശങ്ങള്‍ക്കായി.
സഹ സ്പീക്ക് ഏഷ്യക്കാരെ, നമ്മുടെ സ്പീക്ക് ഏഷ്യാ സമൂഹത്തിന്റെ ശോഭനമായ ഭാവിക്കായ്
ടീം സ്പീക്ക് ഏഷ്യ
No comments:
Post a Comment