ശ്രിമതി.ഹരീന്ദര്‍ കൌര്‍ പാനലിസ്റ്റുകള്‍ക്ക് എഴുതിയ കത്തിന്റെ മലയാളം
പ്രിയ പാനലിസ്റ്റുകളേ,
ആശംസകള്‍,
സുപ്രിം കോടതിയില്‍ കമ്പനി നല്‍കിയ ഹരജിയിലെ വിധിയെക്കുറിച്ച് വന്ന വ്യാജ വാര്‍ത്തയെ ക്കുറിച്ചുള്ള ഒരു നിഷേധക്കുറിപ്പാണിത്.ബഹു.സുപ്രീം കോടതി നമ്മുടെ പെറ്റീഷന്‍ തള്ളുകയോ, കമ്പനിയെക്കുറിച്ച് മോശമായി പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല.മുതിര്‍ന്ന ലീഗല്‍ കൌണ്‍സിലിന്റെ ഉപദേശമനുസരിച്ച്, നല്‍കിയ ഹരജി കമ്പനി പിന്‍ വലിക്കുകയാണുണ്ടായത്.
നിങ്ങളുടെ കമ്പനിയുടെ ദീര്‍ഘകാല പ്രവര്‍ത്തനം, എക്സിറ്റ് ഓപ്ഷന്‍, സാധാരണ ഗതിയിലുള്ള ബിസിനസ്സ് എന്നിവയ്ക്ക് വേണ്ടി, പെട്ടെന്ന് ആവശ്യമായ ചില നീക്കങ്ങള്‍ കമ്പനി അവരുടെ ഉപദേശപ്രകാരം നടത്തി വരികയാണ്.ഇന്ത്യയിലേ ത്തന്നെ മികച്ച, നമ്മുടെ ലീഗല്‍ ടീം അതിനായുള്ള പ്രവര്‍ത്തനം നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഈ, പ്രമുഖരായ വക്കീലന്മാരുടെ അഭിപ്രായത്തില്‍, നാം ഒരുതരത്തിലുമുള്ള നിയമ ലംഘനങ്ങള്‍ നടത്തുകയോ,നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയോ ഉണ്ടായിട്ടില്ല.സെപ്റ്റംബര്‍ 10 ഓടു കൂടി നമുക്ക് അശ്വസിക്കാവുന്ന തരത്തില്‍ കാര്യങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അവര്‍ ഉറപ്പുതരുന്നു.
ഈ ആവശ്യഘട്ടത്തില്‍ കമ്പനിയുടെ കൂടെ നില്‍ക്കുകയും , ഈ പ്രശനങ്ങള്‍ പരിഹരിക്കാന്‍ കമ്പനിയെ സഹായിക്കണമെന്നും ഞാന്‍, നിങ്ങളോരോരുത്തരോടും പ്രത്യേകം അഭ്യര്‍ഥിക്കുന്നു.
ഇതെല്ലാം മൂലം നമ്മുടെ മഹത്വവും , ശക്തിയും കൂടുകമാത്രമെ ഉണ്ടാവുകയുള്ളൂ.
കാര്യങ്ങളുടെ പുരോഗതി ഓരോന്നും ഞാന്‍ നിങ്ങളെ അറിയിക്കുന്നതാണ്.
ഊഷ്മളമായ സ്നേഹാന്യേഷണങ്ങളോടെ,
ചെയര്‍ പേഴ്സണ്‍ & സീ.ഇ.ഓ
ശ്രിമതി.ഹരീന്ദര്‍ കൌര്‍
------------------------------------------------------------------------------
മുന്‍പുള്ള രണ്ടു പോസ്റ്റുകളിലും (അശോക് ബഹിര്‍വാനിയുടെ പോസ്റ്റ്, കോടതി വിവരങ്ങള്‍) മുകളിലെ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.എത്രയും പെട്ടെന്നു തന്നെ അവയും മലയാളത്തില്‍ ലഭ്യമാക്കുന്നതിനായി പരിശ്രമിക്കുന്നതാണ്.ഒരു ദീര്‍ഘയാത്രയില്‍ നിന്ന് തിരിച്ചു വന്നയുടന്‍, വിശ്രമം പോലും എടുക്കതെയാണ് നമുക്കു വേണ്ടി ഈ അപ്ഡേറ്റ് നല്‍കിയത്.കാരണം , നിങ്ങളെല്ലാവരും പ്രതീക്ഷയോടെ സ്പീക്ക് മലയാളത്തില്‍ നിന്നുള്ള വിവരങ്ങള്‍ കാത്തിര്‍ക്കുകയാണെന്ന് അറിയാ.
ഒന്നിച്ചു നിന്നാല്‍ നമുക്ക് തന്നെ വിജയം.
വിജയം വരെ നിങ്ങള്‍ക്കൊപ്പം ‘സ്പീക്ക് മലയാളം’ഉണ്ടാവും.
അടുത്ത അപ്ഡേറ്റുകള്‍ക്കായി വീണ്ടും വരിക.നന്ദി
No comments:
Post a Comment