Thursday, September 1, 2011

സ്പീക്ക് ഏഷ്യ-ചില സംശയങ്ങളും ചോദ്യങ്ങളും



നീരജ് എന്ന സ്പീക്ക് ഏഷ്യ പാനലിസ്റ്റിന്റെ ചോദ്യങ്ങള്‍ക്ക് രവി രഞന്‍ എന്ന പാനലിസ്റ്റ് നല്‍കിയ ചില മറുപടികളാണ്.ഇവിടെ പ്രതിപാദിക്കുന്നത്.


നീരജിന് ഒരു പാട് സംശയങ്ങളും ,ചോദ്യങ്ങളും ചോദിക്കാനുണ്ട്.ഒരു പാട് മറ്റു പാനലിസ്റ്റുകളുടേയും മന്‍സ്സില്‍ ഉയരുന്ന ചോദ്യങ്ങള്‍ കൂടിയാവാം അതെല്ലാം.അതു കൊണ്ടാണ് അത് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.സ്പീക്ക് ഏഷ്യ,അതിന്റെ ബിസിനസ്സ് മോഡല്‍ മുതലായ കാര്യങ്ങളിലും മറ്റുമുള്ള എല്ലാ സംശയങ്ങളും പ്രതിപാദിക്കുന്ന രീതിയിലാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.ഇന്ത്യയില്‍ മറ്റു എം.എല്‍.എം കമ്പനികള്‍ക്കെല്ലാം ഇന്ത്യയില്‍ റജിസ്റ്റ്രേഷന്‍ കിട്ടുകയും, സമാനമായ ബിസിനസ്സ് പ്ലാന്‍ ഉള്ള മറ്റു കമ്പനികള്‍ ഒരു പ്രശ്നവും കൂടാ‍ത് ഇന്ത്യയില്‍ പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു.എന്തു കൊണ്ട് സ്പീക്ക് ഏഷ്യക്ക് മാത്രം ഈ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു? ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചാല്‍ തന്നെ ഒരു പാട് ചോദ്യങ്ങള്‍ക്ക് നമുക്ക് സ്വാഭാവികമായി ഉത്ത്രം ലഭിക്കും.


എല്ലാ ചോദ്യങ്ങളുടേയും ഉത്തരം ഒന്നു തന്നെയാണ്.എന്താണത്?


സ്പീക്ക് ഏഷ്യ ഇന്നേ വരെ ഏതെങ്കിലും മാധ്യമങ്ങള്‍ക്കോ, രാഷ്ട്രീയക്കാര്‍ക്കോ , വ്യക്തികള്‍ക്കോ കൈക്കൂലി നല്‍കുകയോ, രാഷ്ട്രീയമായ സപ്പോര്‍സ്സ് ആവശ്യപ്പെടുകയോ ഉണ്ടായിട്ടില്ല.സ്പീക്ക് ഏഷ്യ ജെന്‍-എക്സ് ബസാര്‍ നടത്തുന്നതിന്റെ മുന്‍പ് മാധ്യമങ്ങള്‍ക്കോ, അഴിമതിക്കാരായ രാഷ്ട്രീയക്കാര്‍ക്കോ കൈക്കൂലി നല്‍കാന്‍ തയ്യാറായിരുന്നെങ്കില്‍ ജെന്‍-എക്സ് ബസാറിന് അനുകൂലമായ സ്വീകരണം ചാനലുകളുടെ ഭാഗത്തു നിന്ന് ലഭിക്കുകയും, കമ്പനിക്ക് റെജിസ്റ്റ്രേഷന്‍ ലഭ്യമാകുകയും മറ്റു കാര്യങ്ങള്‍ ശെരിആവുകയും ചെയ്തേനെ.ഞാന്‍ ഇവിടെ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങളല്ല.ക്മ്പനിയോട് അടുപ്പമുള്ള വളരെ ക്കുറച്ച് ആളുകള്‍ക്ക് മാത്രമെ ഇതിനെക്കുറിച്ച് അറിയൂ.ജെന്‍ എക്സ് ബസാറില്‍ മീഡിയാ കവറേജ് ഉണ്ടാകുമെന്നും എല്ലാം ഫേസ് ബുക്കിലും ലഭ്യമാക്കുമെന്നും ആറിയുച്ചിരുന്നതായി നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ?എന്തു കൊണ്ടാണ് അത് സംഭവിക്കാതിരുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?മാത്രമല്ല ജെന്‍ എക്സ് ബസാര്‍ നടന്നു കൊണ്ടിരുന്ന അതേ ദിവസം തന്നെയാണ് സ്റ്റാര്‍ ന്യൂസ് എല്ലാ വിധ എതിര്‍ പ്രചാരണങ്ങളും ആരംഭിച്ചത്.എത്ര കാശ് ആണ് , ജെന്‍ എക്സ് ബസാര്‍ സമ്പ്രേക്ഷണം നടത്തുന്നതിന്നും , സ്പീക്ക് ഏഷ്യക്ക് അനുകൂലമായി സംസാരിക്കുന്നതിന്നും സ്റ്റാര്‍ ന്യൂസ് ആവശ്യപ്പെട്ടതെന്ന് എന്നോട് ആരും ചോദിക്കരുത്.പക്ഷേ, നാം ഒരു കാര്യം മനസ്സിലാക്കുക, നേരിട്ടോ, അല്ലാതെയോ സാമ്പത്തിക ലാഭം ഇല്ലാത്ത ഒന്നിനേയും ഒരു മീഡിയയും പിന്തുണക്കുന്നില്ല..



സ്പീക്ക് ഏഷ്യക്കെതിരെ പ്രചാരണം ആരംഭിച്ച രാഷ്ട്രീയ നേതാവ് ആരാണെന്ന് നിങ്ങള്‍ക്കറിയുമോ? അദ്ധേഹത്തിന്റെ പേരാണ് ശ്രി.സോമയ്യ.എന്ത് കൊണ്ടാണ് അദ്ധേഹം ഇതു ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?അദ്ധേഹത്തിന്റെ ഒരു അടുത്ത ബന്ധുവാണ് N-Mart നടത്തുന്നത്.N-Mart ന്റെ ഉടമയുടെ പേര് ശ്രീ.ഷെഖാവത്.ബീ.ജെ.പി യുടെ ഒരു ഉന്നത നേതാവിന്റെ സപ്പോര്‍ട്ട് അദ്ധേഹത്തിന് ഉണ്ട്.അദ്ധേഹം പരസ്യമായി ജന മധ്യത്തില്‍ പറഞ്ഞതാണ് അയാള്‍ സ്പീക്ക് ഏഷ്യയെ നശിപ്പിക്കും എന്ന്.എന്തു കൊണ്ടാണ് ഈ ആളുകളെല്ലാം സ്പീക്ക് ഏഷ്യക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക.കാ‍രണം, മറ്റൊന്നുമല്ല - സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡല്‍ വളരെ ശക്തമാണ്.സ്പീക്ക് ഏഷ്യയുടെ മാതൃക എല്ലാവര്‍ക്കും വിവിധ തരത്തില്‍ വരുമാന മാര്‍ഗങ്ങള്‍ ഒരുക്കിക്കൊടുക്കുന്നു.അനന്ത സാധ്യതകള്‍ ഉള്ള ബിസിനസ്സ് ലോകമായ പരസ്യ രംഗത്തേക്കാണ് ഇനി സ്പീക്ക് ഏഷ്യ കാലെടുത്ത് വച്ചിട്ടുള്ളത്.ഒരിക്കല്‍ അതിന്റെ ഒഴുക്ക് ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ സ്പീക്ക് ഏഷ്യയുടെ വളര്‍ച്ച ഏറ്റവും വേഗതയിലായിരിക്കും. പരാചിതരായ എല്ലാ നെറ്റ്വര്‍ക്ക് ബിസ്നസ്സുകാരും സ്പീക്ക് ഏഷ്യയില്‍ ചേരുകയും നല്ല വരുമാനം നേടാന്‍ ആരംഭിക്കുകയും ചെയ്തു തുടങ്ങി.


എന്താണ് Nmart ന്റെ ബിസിനസ്സ്?

അവരുടെ ബിസിനസ്സ് മോഡല്‍ കാണാന്‍ ഇവിടെ ക്ലിക്കുക

ചുരുക്കത്തില്‍ സ്പീക്ക് ഏഷ്യ ഒരു ബിസിനസ്സ് മാത്രമല്ല, ഒരു വിപ്ലവം കൂടിയാണ്.

നീരജ് ബോര്‍ഗാവൊങ്കറുടെ ചോദ്യങ്ങളോടുള്ള എന്റെ ഉത്തരങ്ങള്‍:
സ്പീക്ക് ഏഷ്യക്ക് പാനലിസ്റ്റുകളില്‍ നിന്ന് ലഭിക്കുന്ന സബ്സ്ക്രിപ്ഷന്‍(ജോയിനിംഗ് ഫീസ്) അല്ലാതെ വേറെ വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ? 
ഇത് കമ്പനിയുടെ ആഭ്യന്തര കാര്യമാണ്.കമ്പനി എല്ലായ്പ്പോഴും മാധ്യമങ്ങളോടും മറ്റും പറഞ്ഞിട്ടുള്ള കാര്യമാണ്, ഒരു 

NDA (Non-Disclosure Agreement, അഥവാ വെളിപ്പെടുത്തില്ലെന്നുള്ള കരാര്‍) ഒപ്പുവയ്ക്കുന്ന ഏതൊരാള്‍ക്കും കമ്പനി അവരുടെ ക്ലൈന്റ് ലിസ്റ്റ്(കമ്പനിക്ക് സര്‍വ്വേ തരുന്ന കമ്പനികളുടെ ലിസ്റ്റ്) നല്‍കുമെന്നുള്ളത്.മാത്രമല്ല, മുംബൈ EOW(സാമ്പത്തിക കുറ്റാന്യേഷണ വിഭാഗം) അവരുടെ അന്യേഷണത്തില്‍ സ്പീക്ക് ഏഷ്യക്കെതിരായ ഒന്നും കണ്ടെത്തിയില്ല എന്നത് നാം പ്രത്യേകം ശ്രദ്ധിക്കുക.അതായത്, സ്പീക്ക് ഏഷ്യ ഈ കാര്യത്തില്‍ വളരെ ശക്തമാണെന്നര്‍ഥം.
ഈയിടെയായി നടന്ന കോടതി നടപടികളില്‍, ഹൈക്കോടതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് ചോദിച്ചിരുന്നു, എന്തുകൊണ്ടാണ് , സ്പീക്ക് ഏഷ്യ അതിന്റെ പാനലിസ്റ്റുകള്‍ക്ക് പ്രതിഫലം നല്‍കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, റിസര്‍വ് ബാങ്ക് അത് അനുവദിക്കാത്തത് എന്ന്.ഒരാഴ്ചക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി റിസര്‍വ് ബാങ്കിന് നിര്‍ദ്ധേശം നല്‍കുകയുണ്ടായി.
സ്പീക്ക് ഏഷ്യ രാജ്യത്തെ ഏറ്റവും മുന്‍ നിര നിയമജ്ഞരില്‍ നിന്നാണ് സേവനം തേടിയിരിക്കുന്നത്.അതു കൊണ്ട് ഒന്നും തന്നെ ഭയപ്പെടേണ്ടതില്ല.മാത്രമല്ല ഇതു വരെയുള്ള EOW വിന്റെ അന്യേഷണ റിപ്പോര്‍ട്ട് നാം മനസ്സിലാക്കിയതാണ്.സ്പീക്ക് ഏഷ്യക്കെതിരെ യാതൊന്നും അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.ഇതില്‍ നിന്നും മനസ്സിലാകുന്നത്, നമ്മുടെ വക്കീലന്മാര്‍ ശക്തമായ എതിര്‍വാദം നടത്താന്‍ കമ്പനിക്കൊപ്പമുണ്ടെന്നാണ്.
ആരും സ്പീക്ക് ഏഷ്യയുടെ ബിസിനസ്സ് മോഡല്‍ കേള്‍കാന്‍ തയ്യാറാകുന്നില്ല : എല്ലാവര്‍ക്കും ആവശ്യം കൈക്കൂലിയാണ്.ഇതേ, മാതൃകയിലുള്ള മറ്റു കമ്പനികള്‍ക്ക് മാധ്യമങ്ങളില്‍ നിന്നോ, രാഷ്ട്രീയക്കാരില്‍ നിന്നോ യാതൊരു തടസ്സവും നേരിടാതെ റെജിസ്റ്റ്രേഷന്‍ ലഭിക്കുന്നത് നാം കാണുന്നു.ഏക കാരണം പണം മാത്രമാണ്.സ്പീക്ക് ഏഷ്യ ചെയ്ത ഒരേയൊരു കുറ്റം സമയത്തിനോ, അതിനു മുന്‍പോ റെജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല എന്നതു മാത്രമാണ്.
നമ്മള്‍ സ്പീക്ക് ഏഷ്യയിലെ നിക്ഷേപകരല്ല, സ്പീക്ക് ഏഷ്യ ഒരു മാര്‍കറ്റ് സെയറും വില്‍പ്പന നടത്തുന്നില്ല : അതുകൊണ്ട് പാനലിറ്റുകള്‍ക്ക് അതിന്റെ ബാലന്‍സ് ഷീറ്റ് കാണിക്കേണ്ട ബാധ്യത സ്പീക്ക് ഏഷ്യക്കില്ല.എന്നാല്‍, സ്പീക്ക് ഏഷ്യ അതിന്റെ ഇന്‍ കം ടാക്സ് റിപ്പോര്‍ട്ടും, ബാലന്‍സ് ഷീറ്റും ബന്ധപ്പെട്ട അധികാരികള്‍ക്കു മുന്‍പില്‍ അന്യേഷണത്തിനിടെ സമര്‍പ്പിച്ചു കഴിഞ്ഞു.ഇത്, നമുക്കെല്ലാവര്‍ക്കും അറിയുന്നതാണ്.
സ്പീക്ക് ഏഷ്യ ഈ-സൈന്റെ വരിക്കാരാകുന്നതിന്നും ആഴ്ചയില്‍ രണ്ടു സര്‍വ്വെ നല്‍കുന്നതിന്നും ഫീസ് ഈടാക്കുന്നു.ഈ-സൈനിലെ ഉള്ളടക്കം സര്‍വ്വേ നല്‍കപ്പെടുന്ന ഉല്‍പ്പന്നത്തെക്കുറിച്ച് വളരെയധികം ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്നു.ഈ ലോകത്ത് ഒന്നും ഫ്രീയായി ലഭിക്കുന്നില്ല. 
മാര്‍ക്കറ്റില്‍ ഫിസിക്കല്‍ സര്‍വ്വെ(കടലാസ് ഫോമുകളില്‍ പൂരിപ്പിക്കുന്ന രീതി) നടത്തുമ്പോള്‍ 10 ശതമാനം വിവരം മാത്രമാണ് യഥാര്‍ത്ത്യത്തോട് പൊരുത്തപ്പെടുന്നതായി പ്രതീക്ഷിക്കപ്പെടുന്നത്.ബാക്കിയുള്ള വിവരങ്ങള്‍ ഈ സര്‍വ്വെ വീടു വീടാന്തരം കയറി നടത്തുന്ന ആള്‍ തന്നെ പൂരിപ്പിക്കുമെന്ന് അനുമാനിക്കപ്പെടുന്നു.ഇത്, ഓണ്‍ലൈന്‍ യുഗമാണ്.സര്‍വ്വെ പൂരിപ്പിക്കുന്നതിനായി ജനങ്ങളെ സമീപിക്കുന്നത് ഇന്ന് എളുപ്പമായിത്തീര്‍ന്നിരിക്കുന്നു.ഒരാള്‍ക്ക് മൂന്ന് ഐഡി എന്നത് സര്‍വ്വെയുടെ സത്യസന്ധതയെ ബാധിക്കില്ല.ഒരാള്‍ വാങ്ങുന്ന മൂന്ന് ഐഡികളില്‍ സര്‍വ്വേ ചെയ്യുന്നത് അയാളുടെ മൂന്നു കുടുംബാംഗങ്ങളായിരിക്കും.ഇനി ഒരാള്‍ തന്നെ മൂന്നിലും പൂരിപ്പിച്ചാല്‍ കൂടി കമ്പനിക്ക് ഒരാളുടെ അഭിപ്രായമെങ്കിലും ലഭിക്കുന്നു.  
100 ശതമാനം ജെനുവിന്‍ ആയ അഭിപ്രായം ലഭ്യമാക്കുക : എന്നത് അസാധ്യമാണെന്ന് അനുമാനിക്കപ്പെട്ടിട്ടുള്ളതാണ്.അത് സര്‍വ്വെ ഓണ്‍ലൈനോ, ഓഫ്ലൈനോ ആകട്ടെ.ഈ സര്‍വ്വെകള്‍ മനസ്സിലാക്കാന്‍ വളരെ എളുപ്പമായതിനാല്‍, പൊതുവെ ആളുകള്‍ സത്യമായ വിവരങ്ങള്‍ നല്‍കും എന്ന് നമുക്ക് അനുമാനിക്കാം.മാത്രമല്ല, ഈ സര്‍വ്വേകള്‍ നാം നിത്യജീവിതത്തില്‍ കാണുന്നതോ ഉപയോഗിക്കുന്നതോ ആയ ഉല്‍പ്പന്നങ്ങളെക്കുറിച്ചാണല്ലോ? അതുകൊണ്ട് കമ്പനിക്ക് വളരെ നല്ല, സത്യസന്ധമായ അഭിപ്രായങ്ങളാണ് ലഭ്യമാകുന്നത്.അതില്‍ ചിലതെങ്കിലും യഥാര്‍ത്തമല്ലാതെ വരാം.നാം ഒരു കാര്യം മനസ്സിലാക്കേണ്ടത്, സര്‍വ്വെ വ്യവസായം വളരേ പഴക്കം ചെന്നതും , വളരെ ഉപയോഗപ്രദവുമായ ഒരു സമ്പ്രദായമാണ്.100% സത്യസന്ധമായ സര്‍വ്വെ വിവരം ആര്‍ക്കും ലഭിക്കില്ല.അത് ആദ്യമേ മനസ്സിലാക്കപ്പെട്ടിട്ടുള്ളതും ഈ രംഗത്ത് അറിയപ്പെടുന്നതുമായ ഒരു സത്യമാണ്. 
താരക് ബാജ്പൈ റിലീസ് ചെയ്യപ്പെടുന്നതോടെ : റെജിസ്റ്റ്രാര്‍ ഓഫ് കമ്പനീസില്‍(ROC) റെജിസ്റ്റര്‍ ചെയ്യപ്പെടാനുള്ള കാര്യങ്ങള്‍ വേഗത്തിലാകും.അതു പോലെത്തന്നെ പേ ഔട്ടും.കമ്പനി CEO ശ്രി.മനോജ് കുമാറിന്റെ ഭാര്യയേയും , ചെറിയ മകനേയും അറസ്റ്റ് ചെയ്തതിലൂടെ നമുക്ക് വ്യക്തമായ ഒരു കാര്യം കമ്പനി ഉടമ ശ്രിമതി.ഹരീന്ദര്‍ കൌര്‍ ഇന്ത്യയില്‍ എത്തിയാല്‍ അവരേയും അറസ്റ്റ് ചെയ്യ്പ്പെട്ടേക്കാം എന്നാണ്.കാരണം , കോടതി നടപടികളിലൂടെ നമ്മുടെ എതിരാളികള്‍ക്ക് , നമ്മുടെ ലീഗല്‍ ടീമിന്റെ ശക്തിയും, നമ്മുടെ കൃത്യമായ രേഖകളും ബോധ്യമായ സ്ഥിതിക്ക് , അവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് വിവിധ സ്ഥലങ്ങളില്‍ കേസില്‍ കുടുക്കി നമ്മുടെ ഓഫീസര്‍മ്മാരെ അറസ്റ്റ് ചെയ്യാനാണ്.അതിലൂടെ , റെജിസ്റ്റ്രേഷന്‍ നടപടികള്‍ വൈകിക്കുക എന്നതാണ് ലക്ഷ്യം.അതിലൂടെ അവര്‍ കരുതുന്നത്, ജനഗ്ങളെ കൂടുതല്‍ കൂടുതല്‍ പരിഭ്രാന്തരാക്കി സ്പീക്ക് ഏഷ്യക്കെതിരെ കേസുകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുകയും അതു വഴി കമ്പനിയുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുമാണ്.അതു കൊണ്ട് ശ്രി.മനോജ് കുമാറും, ശ്രിമതി.ഹാരെന്‍ കൌറും ഈ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമായി നടത്തിക്കൊണ്ടിരിക്കുന്നു.അവര്‍ കൂടി ഇവരുടെ കെണിയില്‍ അകപ്പെട്ടാല്‍ പിന്നെ,നമുക്ക് പ്രതീക്ഷക്ക് വകയില്ല തന്നെ-മനസ്സിലാക്കുക.
സ്പീക്ക് ഏഷ്യക്ക് പത്ര സമ്മേളനം നടത്താനുള്ള അനുമതി ഇതു വരെ ലഭ്യമായിട്ടില്ല.ശ്രി.താരക് ബാജ്പൈയെ അറസ്റ്റ് ചെയ്യാന്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസും ക്യൂ നില്‍ക്കുകയാണെന്ന് ആദ്യം മനസ്സിലായിരുന്നില്ല.താനെ പോലീസ് അദ്ധേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ഇത് മനസ്സിലാകുന്നത്.അതു കൊണ്ട് നമ്മുടെ ലീഗല്‍ ടീം സുപ്രീം കോടതിയില്‍ നിന്ന് ഒരു മുന്‍ കൂര്‍ ജാമ്യം എടുക്കാനും, കൂടുതല്‍ അറസ്റ്റ് ഒഴിവാക്കനും ആയി ശ്രമം.ശ്രി.ബാജ്പൈയെപ്പോലുള്ള ഒരാളെയാണ് ഈ പ്രശ്നങ്ങള്‍ തീര്‍ക്കാനായി നമുക്ക് ഇപ്പോള്‍ ആവശ്യം.
ഈ പോസ്റ്റ് ദയവു ചെയ്ത് എല്ലാവരും വായിക്കുകയും, എല്ലാവരോടും വായിച്ചു മനസ്സിലാക്കാന്‍ ആഭ്യര്‍ഥിക്കുകയും ചെയ്യേണ്ടതാണ് - സ്പീക്ക് മലയാളം

No comments:

Post a Comment