പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
എക്സിറ്റ് പോളിസിയെക്കുറിച്ച് അല്‍പ്പം ചില കാര്യങ്ങള്‍ കൂടി മനസ്സിലാക്കുക.
എക്സിറ്റ് പോളിസിയില്‍ താല്പര്യമുണ്ടോ?
ലളിതമായി പറഞ്ഞാല്‍ എന്താണ് എക്സിറ്റ് പോളിസി ? ലാഭമില്ല, നഷ്ടവുമില്ല - അതാണ് എക്സിറ്റ് പോളിസി.
എക്സിറ്റ് ഓപ്ഷന്‍ നിയമപരമായ ഒരു പ്രക്രിയയാണ്.എക്സിറ്റ് പോളിസി തിരഞ്ഞെടുക്കുന്ന ആളുകളുടെ ഡാറ്റ സ്പീക്ക് ഏഷ്യ വെരിഫെയ് ചെയ്യുകയും ആ വിവരങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും, ബഹുമാനപ്പെട്ട ജുഡീഷ്യറിക്കും സമര്‍പ്പിക്കുകയും ചെയ്യുന്നു.ഈ പ്രക്രിയ വഴി പണം തിരികെ ലഭിക്കുന്നത്, എപ്പോള്‍ അനുവദിക്കണമെന്നത് പൂര്‍ണ്ണമായും ജുഡീഷ്യറിയും, റിസര്‍വ്വ് ബാങ്കുമാണ് തീരുമാനിക്കുന്നത്.ഡയരക്റ്റ് സ്പോണ്‍സര്‍ക്ക്/അപ്ലൈനര്‍ക്ക് ലഭ്യമാകുന്ന ആര്‍.പി, ബൈനറി ഇങ്കം, റൊയല്‍റ്റി എന്നിവ അവരുടെ വരുമാനത്തില്‍ നിന്നും കുറയ്ക്കുന്നതായിരിക്കും.
എക്സിറ്റ് ചെയ്യുന്ന പാനലിസ്റ്റുകള്‍ക്കു മാത്രമല്ല, എല്ലാ പാനലിസ്റ്റുകള്‍ക്കും പേയ്മെന്റ്റ് നല്‍കാനാണ് സ്പീക്ക് ഏഷ്യ ആവശ്യപ്പെടുന്നത്.ബാങ്കിങിന്റെ വിഷയങ്ങള്‍ എല്ലാം മുന്‍പ് നാം ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ?അത്, ആവര്‍ത്തിക്കുന്നില്ല.
സ്പീക്ക് ഏഷ്യ കമ്പനിയുടെ സത്യസന്ധത, ആത്മാര്‍ഥത, അര്‍പ്പണ ബോധം, വിജയത്തിലേക്കുള്ള മുന്നേറ്റം എന്നിവ തെളിയിക്കുന്ന മറ്റൊരു കാല്‍ വയ്പ്പ് കൂടിയാണ് എക്സിറ്റ് ഓപ്ഷന്‍.
ചരിത്രത്തില്‍ മറ്റൊരു കമ്പനിയും വെച്ചിട്ടില്ലാത്ത ഒരു കാല്വയ്പ്പു കൂടിയാണിത്.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: ഈ കേസുകളെല്ലാം തുടങ്ങിയതിനു ശേഷം രക്ഷപ്പെടാന്‍ വേണ്ടി കമ്പനി കണ്ടെത്തിയ ഒരു മാര്‍ഗ്ഗമല്ല എക്സിറ്റ് ഓപ്ഷന്‍, മറിച്ച് കമ്പനിയുടെ പുതിയ സൈറ്റ് തുറക്കുമ്പോള്‍ അതില്‍ ഉണ്ടാകും എന്ന് കമ്പനി വാഗ്ദാനം നല്‍കിയ ഒരു കാര്യമാണ് എക്സിറ്റ് ഓപ്ഷന്‍.എന്നാല്‍ അത് തുടങ്ങാന്‍ കമ്പനിക്ക് സാധ്യമാകുന്നതിന്റെ മുന്‍പാണ് ഈ പ്രശ്നങ്ങളെല്ലാം ആരംഭിച്ചത്.
അത്കൊണ്ട് ഇന്ത്യയില്‍ ഒരു പുതിയ ചരിത്രം കുറിക്കാന്‍ പോകുന്ന ഈ കമ്പനിയുടെ കൂടെ സഞ്ചരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ കമ്പനിയുടെ കൂടെ നില്‍ക്കാം, അല്ലാത്തവര്‍ക്ക് എക്സിറ്റ് ചെയ്ത് കാഴ്ചക്കാരാകാം.
അന്തിമ വിജയം സത്യത്തിനു മാത്രം
ജയ് സ്പീക്ക് ഏഷ്യ!!!
No comments:
Post a Comment