പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
ഇന്നലത്തെ കൊടതി നടപടികളിലെ ചില സൂചനകള്‍ വൈകുന്നേരത്തോടെത്തന്നെ ലഭ്യമായിരുന്നു.എന്നാല്‍ ഔദ്യോഗിക വിശദീകരണം ലഭിക്കട്ടെ എന്നു കരുതി കാത്തിരിക്കുകയായിരുന്നു.കാര്യങ്ങള്‍ നമുക്ക് അനുകൂലമായാണ് വരുന്നത് എന്നാല്‍ മുഴുവന്‍ വിവരങ്ങളും പുറത്തു വിട്ടിട്ടില്ല.നമ്മുടെ തുടര്‍ നടപടികളുടെ വിജയത്തെ ബാധിക്കാതിരിക്കാനാണ് അങ്ങിനെ ചെയ്യുന്നത്.അറിഞ്ഞ ചില സൂചനകള്‍ നിങ്ങളോട് പങ്കു വെയ്ക്കാം:
ആദ്യത്തെ കാര്യം അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയെ സംബന്ധിച്ചാണ്.ഇതില്‍ വാദം കേള്‍ക്കുന്നത് കോടതി 14 ദിവസത്തേക്ക് നീട്ടി വച്ചു.അതായത് ഇതില്‍ അടുത്ത വാദം കേള്‍ക്കുന്നത് ഇനി 21 ന് ആയിരിക്കും.ഇത് അസോസിയേഷന്‍ കൊടുത്ത ഹരജിയിന്മേലുള്ള തീരുമാനമായതിനാല്‍ പരിഭ്രമിക്കേണ്ടതായിട്ടില്ല.കാരണം, അത് സ്പീക്ക് ഏഷ്യയുടെ കേസിനെ ബാധിക്കില്ല.ഇത് രണ്ടും, വെവ്വേറെ കേസുകള്‍ തന്നെയാണ്.
രണ്ടാമതായി ലഭിച്ച സൂചന, ഇന്നലെ സ്പീക്ക് ഏഷ്യക്കെതിരെയുള്ള കേസില്‍ ഇ.ഓ.ഡബ്ലിയു ഹാജരായില്ല.അവരുടെ അഡ്വകറ്റ് അറിയിച്ചതനുസരിച്ച് കോടതി, കേസ് ഒരു പരസ്പ്പര ധാരണയില്‍ ചര്‍ച്ച ചെയ്ത് പാനലിസ്റ്റുകള്‍ക്ക് അവരുടെ പണം തിരികെ നല്‍കിക്കൊണ്ട് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ധേശം നല്‍കി.ഇത്, നമുക്ക് വളരെ സന്തോഷം നല്‍കുന്ന ഒരു നിര്‍ദ്ധേശമാണ്.അതനുസരിച്ച് അടുത്ത സമയത്തു തന്നെ ഈ.ഓ.ഡബ്ലിയുവുമായി കമ്പനിയുടെ കൂടിക്കാഴ്ചകള്‍ നടക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭ്യമായിട്ടില്ല.നമ്മുടെ , വിജയത്തിനു വേണ്ടി കാര്യങ്ങള്‍ പരമാവധി രഹസ്യമാക്കിയാണ് നീക്കുന്നത്.ഒരുപാട് കാര്യങ്ങള്‍ അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.അതു കൊണ്ട് നമുക്ക് ഇനി കൂടുതല്‍ കാത്തിരിക്കേണ്ടി വരില്ല എന്ന് തന്നെ പ്രതീക്ഷിക്കാം.
മറ്റൊരു സന്തോഷം നല്‍കുന്ന വാര്‍ത്ത : കേരളാ ഗവണ്മെന്റ് ഡയരക്റ്റ് സെല്ലിംഗിനെക്കുറിച്ച് പഠിക്കാന്‍ ചുമതലപ്പെടുത്തിയ സമിതി അവരുടെ റിപ്പോര്‍ട്ട് നല്‍കി എന്നതാണ്.അതനുസരിച്ച് ഗവണ്മെന്റ് ഈ രംഗത്തെ ചതിക്കുഴികള്‍ ഇല്ലാതെയാക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ധേശങ്ങള്‍ നല്‍കുന്നു.ഇത്, വളരെ നല്ലൊരു കാര്യമാണ്.വിശദാംശങ്ങള്‍ ഇന്നത്തെ പത്രത്തില്‍ ലഭ്യമാകും.
കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാലുടന്‍ അപ്ഡേറ്റ് ചെയ്യുന്നതാണ്.

No comments:
Post a Comment