Thursday, September 22, 2011

ചില പ്രധാന ചോദ്യങ്ങള്‍, ഉത്തരങ്ങള്‍.

ഷാജി എന്ന സുഹൃത്താണ് ഈ ചോദ്യങ്ങള്‍ ചോദിച്ചത്.നല്ല ചോദ്യങ്ങള്‍.പലര്‍ക്കും ഉണ്ടാവാന്‍ ഇടയുള്ള സംശയങ്ങള്‍.അതു കൊണ്ട് എല്ലാവര്‍ക്കുമായി ഇവിടെ വിശദീകരിക്കുന്നു: 


1. എന്തുകൊണ്ട്  കമ്പനിക്ക്, ആര്‍.ബീ.ഐക്ക് ബിസിനസ്സ് മോഡലിലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ 2 ആഴ്ച സമയം വേണം? കമ്പനി മാനേജ്മെന്റിന് നമ്മുടെ ബിസിനസ്സ് മോഡല്‍ അറിയില്ലേ? അതിലുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ എന്തിന് രണ്ടാഴ്ച? അപ്പോള്‍ തന്നെ നല്‍കാമല്ലോ?
ഈ രണ്ട് ആഴ്ച സമയം നല്‍കിയത് ആര്‍.ബീ.ഐ ആണ്.കമ്പനി ആവശ്യപ്പെട്ടതല്ല.ഈ കാര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം , ഇത് ഒരു സാധാരണ മീറ്റിംങ്ങോ ചര്‍ച്ചയോ അല്ലെന്നുള്ളതാണ്.ഇന്ത്യയിലെ സമുന്നത സാമ്പത്തികാധികാര കേന്ദ്രമായ റിസര്‍വ്വ് ബാങ്കിലെ ഉന്നതരായ ആളുകളുമായുള്ള സിറ്റീംഗ് ആണിത്.ഇത്തരം കൂടിക്കാഴ്ചകളില്‍ നിശ്ചിതമായ അജണ്ടയും, സമയബന്ധിതമായ വിഷയക്രമവും ഉണ്ടായിരിക്കും.അതായത് ചോദ്യങ്ങള്‍ക്ക് അപ്പോള്‍ തന്നെ ഉത്തരം നല്‍കുക എന്ന രീതിയായിരിക്കില്ല എന്നര്‍ഥം.ഒരുപക്ഷേ ഉത്തരങ്ങള്‍ അപ്പോള്‍ നല്‍കിയിരിക്കാം.പക്ഷേ, അതിന്റെ വിശദീകരണങ്ങളും എഴുതിത്തയ്യാറാക്കിയ രേഖകളും ഇത്തരം അധികാരകേന്ദ്രങ്ങളുമായുള്ള ആശയ വിനിമയത്തില്‍ പ്രധാനമാണ്.(നിയമസഭയിലെ ചോദ്യോത്തര വേള ഓര്‍ക്കുക).അതായത്, ചോദ്യം ചോദിച്ചു, അതിന്റെ ഉത്തരം പറഞ്ഞു എന്നതില്ല പ്രാധാന്യം.മറിച്ച്, അതിന്റെ രേഖകളിലാണ്.രേഖകള്‍ ഇല്ലെങ്കില്‍ അതിന് നിയമപരമായ ഒരു വിലയും ഇല്ല.എന്നാല്‍, ഇതിന്നര്‍ഥം കമ്പനി 2 ആഴ്ച സമയം എടുക്കണം എന്നല്ല.പരമാവധി വേഗത്തില്‍ പ്രശ്നങ്ങള്‍ തീരാനാണല്ലോ കമ്പനി ശ്രമിക്കുന്നത്.അതു കൊണ്ട് എത്രയും പെട്ടെന്നു തന്നെ ആവശ്യമായ സംശയ ദൂരീകരണവും, രേഖകളും നല്‍കും.ഇത്തരം കാര്യങ്ങളില്‍ തെളിവുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.വാക്കാലുള്ള ഒരു ഉറപ്പല്ല നമുക്ക് വേണ്ടത്.ഇനി,ഒരു കാലത്തും പ്രശനങ്ങള്‍ ഉണ്ടാവാത്ത രീതിയിലുള്ള ഒരു രേഖാമൂലമുള്ള ഉറപ്പാണ്.അതിനാണ് നാം ശ്രമിക്കുന്നത്.കോടതി പോലും ഇടപെട്ട് നമുക്ക് ലഭിച്ച ഒരു അവസരം ആണിത് എന്നോര്‍ക്കുക.അതൊരിക്കലും കമ്പനി ഉപയോഗപ്പെടുത്താതിരിക്കില്ല.ആശയം വ്യക്തമായി എന്നു കരുതുന്നു.

2.അസോസിയേഷന്റെ കേസ്  ഇതുവരെ കേട്ട ജഡ്ജി മാറിപ്പോയി.ഇന്ന്, പുതിയ ജഡ്ജിയാണ് കേസ് കേട്ടത്.അദ്ധേഹം കേസ് പഠിക്കാന്‍ 21 ദിവസത്തെ സമയം (പൂജാ ഹോളിഡേയ്സ് അടക്കം) ചോദിച്ചിരിക്കുന്നു.അതായത് അടുത്ത മാസം 12 ന് ആയിരിക്കും അടുത്ത ഹിയറിംഗ്.ഇക്കണക്കിന് പോയാല്‍ ഇത്, എത്ര കാലം പിടിക്കും?24 ന് ഇ.ഓ.ഡബ്ലിയു വിനും സമയംനീട്ടിക്കൊടുക്കുമോ?
എന്തു ചെയ്യാം സുഹൃത്തുക്കളേ, ഇതാണ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ സ്ഥിതി.നീതി വൈകിക്കുന്നത്, നീതി നിഷേധിക്കുന്നതിന് തുല്യമാണ് എന്ന് പറയപ്പെടുന്നത് ഇതു കൊണ്ടൊക്കെയാണ്.കോടതിയില്‍ ജഡ്ജി മാറിയതിന് അനുഭവിക്കേണ്ടത് നാം ഇരകളാണ്.പക്ഷേ, ഈ വിഷയത്തില്‍ നമുക്ക് ആശ്വസിക്കാന്‍ ചില കാര്യങ്ങളുണ്ട്.അതായത്, ഇത് കമ്പനി കേസ് അല്ല മറിച്ച് അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയാണ് എന്നതാണ് ഒന്ന്.കേസ്, നെഗറ്റീവ് ആയ രീതിയിലല്ല മുന്നോട്ടു തന്നെയാണ് പോകുന്നത്.പിന്നെ, അടുത്ത 10 ന് ആണ് സുപ്രിം കോടതിയിലെ കേസിന്റെ ഹിയറിംഗ്.അതിനു ശേഷമാണ് ഈ കേസ് ഇനി വിളിക്കപ്പെടുന്നത്.കേസിനെ സംബന്ധിച്ചിടത്തോളം അത് നല്ലതാണ്.കാരണം സുപ്രീം കോടതി നിരീക്ഷണങ്ങള്‍ ഹൈക്കോടതിയിലെ കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്.പിന്നെ, നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം, ഇന്ത്യയില്‍ ഏതു കേസിനാണ് 90 ദിവസത്തിനകം കുറ്റപത്രം നല്‍കപ്പെട്ടിട്ടുള്ളത്?നിയമം അതാണെങ്കിലും വളരെ അപൂര്‍വ്വം കേസിനാണ് അങ്ങനെ സംഭവിക്കാറുള്ളൂ.കാരണം, സാധാരണ പോലീസ് ഓരോ മുട്ടുന്യായം പറഞ്ഞ് ഇത് നീട്ടിക്കൊണ്ടു പോകുകയാണ് പതിവ്.എന്നാല്‍ സ്പീക്ക് ഏഷ്യ കേസില്‍ അസോസിയേഷനും കൂടി കക്ഷി ചേര്‍ന്നതിനാല്‍ ഒരു ഗുണം ഉണ്ടായി.ഇത്രയധികം ജനങ്ങളുടെ പ്രശ്നമാണിതെന്ന് കൊടതിയില്‍ രേഖാമൂലം ബോധിപ്പിക്കാന്‍ നമുക്ക് സാധിച്ചു.തന്മൂലം, കോടതി അത് കണക്കിലെടുത്ത് 24 ന് കേസന്യേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണുണ്ടായത്.അതു കൊണ്ട് മാത്രമാണ് ഈ കേസ് ഇത്ര വേഗത്തില്‍ മുന്നോട്ടു പോകുന്നത്.അതു കൊണ്ട് 24 ന്  തന്നെ നമുക്ക് നല്ലൊരു റിസള്‍ട്ട്  പ്രതീക്ഷിക്കാം.
 3. പാനലിസ്റ്റുകളുടെ എണ്ണം പലപ്പോഴും പല വിധം പറയപ്പെടുന്നു.സത്യത്തില്‍ എത്ര പാനലിസ്റ്റുകള്‍ ഉണ്ട്?
മനസ്സിലാക്കേണ്ട കാര്യം.പാനലിസ്റ്റുകളും, പാനലിസ്റ്റ് ഐഡികളും രണ്ടു വിധത്തില്‍ തന്നെ മനസ്സിലാക്കേണ്ടതാണ്.പാനലിസ്റ്റുകള്‍ വ്യക്തികളാണ്.ഒരേ വ്യക്തിക്ക് തന്നെ ഒന്നില്‍ കൂടുതല്‍ ഐഡികള്‍ നിലവിലുണ്ട്.അത് അനുവദിക്കുന്നുണ്ടോ എന്നത് വേറെ കാര്യമാണ്.പിന്നെ, ജെനറേറ്റ് ചെയ്ത പിന്നുകള്‍ കാന്‍സല്‍ ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അത് ഒരു ലോഗിന്‍ നടന്നതു പോലെത്തന്നെ കണക്കാക്കേണ്ടി വരും.എന്നാല്‍, ഇപ്പോള്‍ വാങ്ങി വച്ചിട്ടുള്ള പിന്നുകള്‍ മെയിന്‍ പാനലിനാണോ സബ് പാനലിനാണോ ഉപയോഗിക്കപ്പെടുക എന്നത് അറിയില്ല.അതു കൊണ്ട് വിവിധ രീതിയില്‍ എണ്ണം വരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ല. ഇപ്പോള്‍ കമ്പനി ഡോക്യുമെന്റുകളില്‍ കാണുന്നത് ഔദ്യോഗിക എണ്ണമാണ്.അതായത് നിയമ വിധേയമായ കണക്ക്.(ഈ ഉത്തരം അപൂര്‍ണ്ണമാണെന്നറിയാം.ഇക്കാര്യത്തില്‍ ഇത്ര മാത്രം പറയാനേ തല്‍ക്കാലം നിവൃത്തിയുള്ളൂ.സൂചനകളില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അപേക്ഷിക്കുന്നു.)

1 comment:

  1. Dear Siraj,

    Thanks for the explanations. Nothing happened on 24th also, still we are in hope.

    One more doubt...What's the status of Tarakji's bail? has he got bail and still being in Judicial Custody without paying bail amount..? Or he didn't get bail yet? Who is managing company now in India?

    Please update

    ReplyDelete