Tuesday, September 13, 2011

എക്സിറ്റ് ചെയ്യാനുള്ള നിബന്ധനകള്‍-മലയാളത്തില്‍


2011 ആഗസ്റ്റ് 1 ലെ എക്സിറ്റ് ഓപ്ഷനെക്കുറിച്ചുള്ള അറിയിപ്പിനെത്തുടര്‍ന്ന്, എക്സിറ്റ് പോളിസിയുമായി ബന്ധപ്പെട്ട ടേംസ് & കണ്ടീഷന്‍സ് താഴെ കാണുക.


പാനലിസ്റ്റുകള്‍ വിവിധ സമയങ്ങളില്‍ ചേര്‍ന്നതു മൂലം എക്സിറ്റ് പോളിസിയുമായി ബന്ധപ്പെട്ട വിവിധ സന്ദര്‍ഭങ്ങള്‍ താഴെ വിവരിക്കുന്നു:

  • പാ‍നലിസ്റ്റ് ആയതിനു ശേഷം ഒറ്റ റിവാര്‍ഡ് പോയിന്റ് പോലും(ഇനി RP എന്ന് സൂചിപ്പിക്കാം) നേടാത്തവര്‍: നിങ്ങള്‍ സ്പീക്ക് ഏഷ്യയില്‍ അടുത്ത കാലത്ത് ഈ-സൈന്‍ വരിക്കാരനായ വ്യക്തിയും, ഇതു വരെ സ്പീക്ക് ഏഷ്യയില്‍ RP നേടുന്നതിനുള്ള ഒരു പ്രവര്‍ത്തനത്തിലും പങ്കെടുക്കാത്ത ആളുമാണെങ്കില്‍, നിങ്ങള്‍ക്ക് ഈ Terms & Conditions നോട് യോജിച്ച്, അടുത്ത പേജിലുള്ള ഫോം പൂരിപ്പിക്കുന്നതോടെ  സ്പീക്ക് ഏഷ്യയുമായുള്ള ബന്ധം അവസാനിപ്പിക്കാവുന്നതാണ്.അങ്ങിനെ ചെയ്യുന്നതോടെ നിങ്ങള്‍ നല്‍കിയ റെജിസ്റ്റ്രേഷന്‍ തുക (1000 രൂപ) ഒഴികെയുള്ള തുക തിരികെ നിങ്ങള്‍ക്ക് നിങ്ങള്‍ പ്രോഫൈലില്‍ നല്‍കിയ ബാങ്ക് അക്കൌണ്ടില്‍ തിരികെ ലഭിക്കുന്നതാണ്.നിങ്ങളുടെ ഈ-മെയിലിലേയ്ക്ക് പിന്നീട് ഈ-സൈന്‍ മാഗസിന്‍ വരുന്നത് നിലക്കുന്നതും, നിങ്ങള്‍ക്ക് സ്പീക്ക് ഏഷ്യയുമായുള്ള ബന്ധം ഇല്ലാതാകുന്നതുമാണ്.
  • വരിസംഖ്യയേക്കാള്‍ കുറഞ്ഞ ആര്‍.പി നേടിയവര്‍: നിങ്ങള്‍ വരിസംഖ്യയേകാള്‍ കുറഞ്ഞ തുകയ്ക്ക് സമാനമായ RP ഉപയോഗിക്കുകയോ, കാശ് സമ്പാദിക്കുകയോ ചെയ്ത ഒരാളാണെങ്കില്‍, ഉപയോഗിച്ച RP നിങ്ങളുടെ വരിസംഖ്യയില്‍ നിന്ന് കുറയ്ക്കുകയും ബാക്കി തുക നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ ലഭിക്കുകയും ചെയ്യും.നിങ്ങളുടെ ഈ-മെയിലിലേയ്ക്ക് ഈ-സൈന്‍ വരുന്നത് നിലക്കുകയും, നിങ്ങള്‍ സ്പീക്ക് ഏഷ്യയുമായുള്ള ബന്ധം വിശ്ചേദിക്കപ്പെടുകയും ചെയ്യും.
  • വരിസംഖ്യയേക്കാള്‍ കൂടിയ തുകക്കുള്ള RP സമ്പാദിച്ചവര്‍: നിങ്ങളുടെ വരി സംഖ്യയേക്കാള്‍ കൂടുതല്‍ തുകയ്ക്കുള്ള ആര്‍പി നിങ്ങള്‍ സമ്പാദിച്ചിരിക്കുന്നതു കൊണ്ട് സ്പീക്ക് ഏഷ്യാ വെബ്സൈറ്റില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.ഇന്ത്യയില്‍ കമ്പനി പുനഃപ്രവര്‍ത്തനം ആരംഭിക്കുന്നതൊടെ നിങ്ങള്‍ക്ക് നിങ്ങളുടെ ആര്‍പ്പി കള്‍ വിവിധ ധനസമ്പാദന മാര്‍ഗ്ഗങ്ങളില്‍ ചിലവഴിക്കാവുന്നതാണ്.


എക്സിറ്റ് ചെയ്യുവാനായി നിങ്ങള്‍ ഇതിന്റെ കൂടെ നല്‍കിയിട്ടുള്ള ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്.ഫോം പൂരിപ്പിക്കാനായി നിങ്ങള്‍ ഈ പേജിന്റെ താഴെയുള്ള I Agree എന്ന ബട്ടനില്‍ ക്ലിക്ക് ചെയ്ത് ടേംസ് & കണ്ടീഷന്‍സ്  അംഗീകരിക്കേണ്ടതാണ്.നിങ്ങളുടെ വിശദ വിവരങ്ങള്‍ കമ്പനിയുടെ ഡാറ്റാബേസുമായി ഒത്തു നോക്കുകയും, നിങ്ങള്‍ക്ക് കണ്‍ഫര്‍മേഷന്‍ ഈ-മെയില്‍ ലഭിക്കുന്നതുമാണ്.മുംബൈ, ഈ.ഓ.ഡബ്ലിയുവില്‍ നിന്ന് കമ്പനി സെര്‍വറുകളുടെ നിയന്ത്രണം ലഭ്യമാകുന്ന മുറക്കാണ് ഇത് ലഭിക്കുക.


നിങ്ങള്‍ക്ക് ലഭിക്കാനുള്ള പണം സിങ്കപ്പൂരിലെ കമ്പനി അക്കൌണ്ടില്‍ നിന്നും ഇന്ത്യയില്‍ മാസ്റ്റെര്‍ കളക്ഷന്‍ പ്രതിനിധിയുടെ അക്കൌണ്ടില്‍ നിന്നും ടെലഗ്രാഫിക് ട്രാന്‍സ്ഫര്‍ ആയിട്ടായിരിക്കും ലഭിക്കുക.നിങ്ങളുടെ ബാങ്കില്‍ ഈ തുക ക്രെഡിറ്റ് ആക്കപ്പെടും എന്ന റിസര്‍വ് ബാങ്ക്കിന്റെ ഉറപ്പിനെ ആശ്രയിച്ചിരിക്കും ഇത്.ഇതല്ലാതെ ഈ മുഴുവന്‍ തുകയും ഓരോരുത്തരുറ്റേയും പേരില്‍ ഇന്ത്യയിലെ ഒരു കോടതിവഴിയോ, കൊടതി ചുമതലപ്പെടുത്തുന്ന ഒരു സംവിധാനം വഴിയോ നല്‍കാനുള്ള ഒരു ശ്രമവും കമ്പനി നടത്തുന്നു.സിങ്കപ്പൂരിലെ കമ്പനി അക്കൌണ്ടില്‍ കിടക്കുന്ന മുഴുവന്‍ പണവും പാനലിറ്റുകള്‍ക്ക് നല്‍കാനായി മാത്രം നിയമപരമായി നീക്കി വച്ചിട്ടുള്ളതും മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കാത്ത രീതിയില്‍ സംവിധാനം ചെയ്തിട്ടുള്ളതുമാകുന്നു.ഒരു പാനലിസ്റ്റ് എക്സിറ്റ് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അധികാരികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട ഉത്തരവാദിത്തം പാനലിസ്റ്റില്‍ മാത്രം നിക്ഷിപ്തമായിരിക്കും.എക്സിറ്റ് ഓപ്ഷം ഒരിക്കല്‍ തെരഞ്ഞെടുത്താല്‍ പിന്നെ അത് പുനഃപ്പരിശോധിക്കാന്‍ സാധ്യമല്ല.എക്സിറ്റ് ചെയ്ത പാനലിസ്റ്റിന്‍ ലഭിക്കേണ്ട വല്ല റിവാര്‍ഡും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് നല്‍കപ്പെടുന്നതല്ല.

1 comment:

  1. പണ്ണം എത്ര ദിവസത്തിനുളില്‍ കിട്ടും , ജോയിന്‍ ഡേറ്റ് തെറ്റിയാല്‍ കുഴപ്പം ആഗുമോ

    ReplyDelete