Friday, November 4, 2011

വിചാരണ നീളുന്നതിലെ അനീതി - IBN Live സ്പ്പീക്ക് ഏഷയ്ക്കൊപ്പം

ഇത് ഐ.ബി.എന്‍ ലൈവില്‍ വന്ന പത്രപ്രവര്‍ത്തകന്‍ ഭൂപേന്ദ്ര ചൌബിയുടെ ലേഖനത്തിന്റെ പ്രസക്ത ഭാഗമാണ്.സ്പീക്ക് ഏഷ്യ പോലെയുള്ള കോര്‍പ്പറേറ്റുകളുടെ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ നീതി പീഠങ്ങള്‍ വരുത്തുന്ന കാലതാമസത്തിന്റെ പരിണിത ഫലങ്ങളെ 2ജി സ്പെക്ട്രം അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍  ലേഖകന്‍ ശക്തമായി അവതരിപ്പിക്കുന്നു

..... സ്പീക്ക് ഏഷ്യ ഒരു ഉദാഹരണമായി നമ്മുടെ മുന്‍പില്‍ ഉണ്ട്, കണ്‍സ്യൂമര്‍ ട്രെന്‍ഡുകള്‍ അറിയുന്നതിന്നു വേണ്ടി സര്‍വ്വേകളും , വോട്ടെടുപ്പുകളും നടത്തിയിരുന്ന ഒരു കമ്പനി.മറ്റുള്ള പല രാജ്യങ്ങളിലും വളരെ വിജയകരമായും , പ്രൊഫഷണലായും പ്രവര്‍ത്തിച്ചു വരുന്നു.ഇന്ത്യയിലും അവര്‍ നന്നായി പ്രവര്‍ത്തിക്കുകയും ഒരുപാട് ഇന്ത്യന്‍ ഇടത്തരക്കാര്‍ക്ക് സാമ്പത്തിക സഹായമാകുകയും ചെയ്തു.ചിലര്‍ വര്‍ക്കെതിരെ പരാതി നല്‍കുവാന്‍ തീരുമാനിച്ച അന്നു വരെ.പെട്ടെന്ന്, അവര്‍ കേട്ടിപ്പടുത്തതെല്ലാം ഒറ്റ ദിനം കൊണ്ട് നിയമവിരുദ്ധമായി ത്തീര്‍ന്നു.

ആ കമ്പനിയുടെ സീ.ഒ.ഓ , സൈന്യത്തില്‍ മുന്‍പുണ്ടായിരുന്ന ആ ഊര്‍ജ്ജസ്വലനായ സംരംഭകന്‍ , ഇപ്പോള്‍ ജയിലിലാണ്.കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരാകട്ടെ ഇപ്പോള്‍ പരക്കം പാഞ്ഞു നടക്കുന്നു.കമ്പനിക്കെതിരെ ഒരു ഗവണ്മെന്റ് ഏജന്‍സിയും ശക്തമായ തെളിവുകള്‍ നല്‍കാത്ത ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കൌതുകത്തിന് ഇട നല്‍കുന്നു.എന്നിട്ടും കമ്പനി വളരെ ബുദ്ധിമുട്ടി മുന്നോട്ടു പോകുന്നു.

 അതു കൊണ്ട് , റിലയന്‍സോ, യൂണിറ്റെക്കോ, സ്പീക്ക് ഏഷ്യയോ... ഈ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള പരാതി ഒന്നു തന്നെയാണ്-അതായത് അവര്‍ വഞിച്ചു എന്ന്.അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ആവര്‍ ശക്തരാണ് എന്ന് പൊതുവെ കരുതപ്പെടുന്നു.എങ്കില്‍ എന്തു കൊണ്ട്  കാര്യങ്ങള്‍ മുമ്പേ അവര്‍ക്ക് അനുകൂലമായി തിരിച്ചു വിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്ന സുപ്രധാന ചോദ്യം ഉയരുന്നു.എന്തു കൊണ്ട് അവര്‍ എല്ലാവരും ജെയിലില്‍ എത്തപ്പെട്ടു? 

കാലഘട്ടത്തിന്റെ ആവശ്യം എന്തെന്നാല്‍ , നീതിപീഠങ്ങള്‍ വിധികള്‍ വളരെപ്പേട്ടെന്ന് തന്നെ പുറപ്പെടുവിക്കേണ്ടതാണ്.താമസം വരുത്തരുത്.ഇല്ലെങ്കില്‍ , ഇന്ത്യയില്‍ വളരെ വേഗം തന്നെ സംരഭകര്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥാനമെന്ന പദവിയും , അതു വഴി  ഇന്ത്യയുടെ വളര്‍ച്ചയും മുരടിച്ചു പോകും.....
കൂടുതല്‍ ഇവിടെ വായിക്കുക : http://ibnlive.in.com/blogs/bhupendrachaubey/213/62867/lessons-from-the-2g-scam-trial.html

No comments:

Post a Comment