Sunday, November 27, 2011

എന്താണ് നടക്കുന്നത്?

സുഹൃത്തുക്കളേ..

വീണ്ടും ക്ഷമ ചോദിക്കുന്നില്ല.കുറേ ദിവസങ്ങളായി തീരെ സമയം ലഭിക്കുന്നില്ല.ഒരു പാട് സുഹൃത്തുക്കള്‍ ഇവിടെ പല കമന്റുകളും ഇട്ടിട്ടുണ്ട്.അവയെല്ലാം ഞാന്‍ വായിച്ചു.ചിലതെല്ലാം വളരെ നിരാശയില്‍ മുങ്ങിയതാണ്.ചിലത് വളരെ ആകുലമാണ്.മറ്റു ചിലത് എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടോ എന്ന രീതിയിലുള്ളതാണ്.ദയവു ചെയ്ത് എല്ലാവരും ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ മാനേജര്‍മാര്‍ വരെ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന സമയത്ത്, എല്ലാവരും ഏറ്റവും ആശങ്കയില്‍ ആയിരുന്ന ഒരു സമയത്താണ് ഞാന്‍ ഈ ബ്ലോഗ് ആരംഭിച്ചത്.അതിന്റെ പേരില്‍ സ്പീക്ക് ഏഷ്യയില്‍ ഇല്ലാതിരുന്ന ആളുകള്‍ വരെ ഭീഷണിയുടെ സ്വരത്തില്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്.അതിനൊന്നും എന്നെ പിന്മാറ്റാന്‍ കഴിഞ്ഞിട്ടില്ല.കാരണം, ഞാന്‍ ചിന്തിച്ചത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.സ്പീക്ക് ഏഷ്യ നമ്മെയാരെയും ചതിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തമായ ന്യായങ്ങളും അനുഭവങ്ങളും ഉണ്ട്. അതെല്ലാം ഞാന്‍ ഇവിടെ മുന്‍പ് വിവരിച്ചിട്ടും ഉണ്ട്.(എനിക്കും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കുക)
അതിരിക്കട്ടെ, ഇപ്പോഴത്തെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വളരെ ആകാംഷയുണ്ട് എന്ന് എനിക്ക് നന്നായി അറിയാം.നിങ്ങള്‍ക്കെല്ലാം അറിയാവുന്നതു പോലെ സ്പീക്ക് ഏഷ്യ എന്ന നമ്മുടെ പ്രതീക്ഷ അല്‍പ്പകാലത്തേക്ക് തടസ്സപ്പെട്ടതു കൊണ്ട്, ജീവിത മാര്‍ഗ്ഗത്തിനായി വീണ്ടും പഴയ ബിസിനസ്സുകളിലേയ്ക്കും, ജോലികളിലേയ്ക്കും തിരിച്ചു പോകേണ്ടി വന്ന ഒരു പാട് പാനലിസ്റ്റുകള്‍ എന്നെ വിളിക്കാറുണ്ട്.ഞാനും ഈ അടുത്ത കാലത്തായി സ്വന്തം സ്ഥാപനത്തിന്റെ കാര്യത്തില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നു.അത്, സ്പീക്ക് ഏഷ്യ തിരിച്ചു വരും എന്ന വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല, മറിച്ച് നാം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം നിയമ നടപടികള്‍ നീണ്ടു പോയതു കൊണ്ടാണ്.തന്മൂലം ഓണ്‍ലൈന്‍ വരാന്‍ പോലും പലപ്പോഴു സാധിക്കാറില്ല.ഓണ്‍ലൈന്‍ വന്നാല്‍ തന്നെ വിവരങ്ങള്‍ വേഗത്തില്‍ വായിച്ച് ജോലിയില്‍ മുഴുകേണ്ടി വരുന്നു.ഒരു മെമ്മറി ട്രൈനറായ എനിക്ക് പിറ്റേന്ന് ഉള്ള ട്രൈനിംഗിന് തയ്യാറാവേണ്ടതു മൂലം പഴയതു പോലെ രാത്രി 1മണി 2 മണി വരെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാറില്ല.എനിക്ക്, വിവരങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുള്ള എന്റെ ലീഡര്‍ വരെ, എനിക്ക് സ്പീക്ക് ഏഷ്യയില്‍ വിശ്വാസം നഷ്ടപ്പെട്ടോ എന്ന് അന്യേഷിച്ച് മെസ്സേജ് അയക്കുകയുണ്ടായി.ഇല്ല, ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.കാരണം നമുക്ക് ഇപ്പോഴും നല്‍കാനുള്ളത് നല്ല വാര്‍ത്തകള്‍ തന്നെയാണ്.എന്നാല്‍ നാം ആഗ്രഹിക്കുന്നത്ര വേഗം കാര്യങ്ങള്‍ക്കില്ലാത്തതിന്റെ ഒരു ചെറിയ വിഷമം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉള്ള പോലെ എനിക്കുമുണ്ട്.നിങ്ങള്‍ അത് മനസ്സിലാക്കും എന്നെനിക്കറിയാം.
ഇനി ഏറ്റവും പുതിയ വിവരങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ചുരുക്കി പറയാം:
1.    21 ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ലഹോട്ടിയുടെ സിറ്റിംഗ് എന്നായിരുന്നു സ്പ്രീം കോടതിയുടെ നിര്‍ദ്ധേശം.ഈ സിറ്റിംഗിലൂടെ ബഹു.കോടതി ഉദ്ധേശിക്കുന്നത് പേ ഔട്ട് അടക്കമുള്ള എല്ലാ കാര്യങ്ങളും സ്പീക്ക് ഏഷ്യയും, എതിര്‍ കക്ഷികളും ചേര്‍ന്ന് അന്തിമമായ ഒരു തീരുമാനം എടുക്കുക എന്നതായിരുന്നു.ശ്രദ്ധിക്കുക, ഈ ഡേറ്റ് സുപ്രീം കോടതി നിര്‍ദ്ധേശിച്ചതാണ്.ഇതനുസരിച്ച് ജസ്റ്റിസ് ലഹോട്ടിക്ക് കോടതി നോട്ടീസ് അയക്കുകയും ആ ദിവസം ജസ്റ്റിസ്.ലഹോട്ടിക്ക് ഡെല്‍ഹിയില്‍ ഉണ്ടാകാന്‍ സാധിക്കുകയില്ലെന്നും 28 ലേക്ക് ആ സിറ്റിംഗ് മാറ്റുകയും ചെയ്യുകയാണുണ്ടായത്. അതായത് നാളെ വൈകീട്ട് 4 മണിക്ക് അദ്ധേഹത്തിന്റെ മീറ്റിംഗ് നടക്കും എന്നാണ് നമുക്ക് അവസാനം കിട്ടിയ വിവരം.
2.  ഇന്ന് രണ്ട് പാനലിസ്റ്റുകളെ ഈ.ഒ.ഡബ്ലീയു അറ്സ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തതായി ഒരു വാര്‍ത്ത ലഭിച്ചിരിക്കുന്നു.ഈ.ഓ.ഡബ്ലീയു വിന്റെ അന്യേഷണം അവസാനഘട്ടത്തിലോ അല്ലെങ്കില്‍ തീര്‍ന്ന അവസ്ഥയിലോ ആണെന്നതിന്റെ സൂചനയാണ് നമുക്ക് ലഭിച്ചത് എന്ന് അറിയുന്നു.

എല്ലാ സുഹൃത്തുകളും മനസ്സിലാക്കുക.നമ്മുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്നു തന്നെ പരിഹരിക്കപ്പെടും.അപ്ഡേറ്റുകള്‍ വൈകിയാലും പരിഭ്രമിക്കരുത്.കാരണം , ഒരു പാട് വെല്ലുവിളികളെ നേരിട്ട ഒരു സമയം നാം തരണം ചെയ്തു.ഇനി ഒരു പ്രശനവും സ്പീക്ക് ഏഷ്യക്കെതിരെ ഉയര്‍ന്നു വരാനില്ല.പ്രശ്ന പരിഹാരം മാത്രമേ സംഭവിക്കാനുള്ളൂ.അതെന്ന്, എന്നതു മാത്രമേ ആലോചിക്കാനുള്ളൂ..അത് , നാളെയാവാം അല്ലെങ്കില്‍ അല്‍പ്പ ദിവസം കഴിഞ്ഞാ‍വാം..അതിനായി കാത്തിരിക്കുക.എത്രയും പെട്ടെന്ന് ആ ദിവസം വരാനായി പ്രാര്‍ഥിക്കുക.
നിങ്ങളുടെ എല്ലാ അന്യേഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്
സ്പീക്ക് മലയാളം.

3 comments:

 1. ഇന്ന് വൈകീട്ട്‌ 4 മണിക്ക്‌ ജസ്റ്റിസ് ലഹോട്ടിയുമായി ചര്‍ച്ച നടന്നോ??????

  എന്തെങ്കിലും പുതിയ തീരുമാനം എടുത്തോ ?????????

  പുതിയ നല്ല സന്തോഷമുള വാര്‍ത്ത വല്ലതും ഉണ്ടോ ??????

  എല്ലാം നന്നായി വരട്ടെ എന്നു പ്രാര്‍ത്ികുന്നു....

  ReplyDelete
 2. when you are going to update next?..we are eagerly waiting

  ReplyDelete