Thursday, November 10, 2011

വെബ്സൈറ്റ് EOW വിന്റെ കയ്യില്‍ തന്നെ - കമ്പനി ബ്ലോഗ്

 
പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
 
രണ്ട് ദിവസം മുന്‍പ് പെട്ടെന്ന് നമ്മുടെ വെബ്സൈറ്റ് ആക്റ്റീവ് ആകുകയും അതില്‍ നമുക്ക് ലോഗിന്‍ ചെയ്യാന്‍ സാധ്യമാകുകയും ചെയ്തു.വെബ് സൈറ്റ് തുറക്കാനുള്ള പാസ്സ് വേര്‍ഡും, ഡാറ്റാബേസ് നിയന്ത്രണവും മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിംഗ് ഏറ്റെടുത്തതാണ് എന്ന കാര്യം ഒരിക്കല്‍ കൂടി നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.നമ്മുടെ വെബ്സൈറ്റ് നിയന്ത്രിച്ചിരുന്ന നമ്മുടെ സാങ്കേതിക സംഘത്തിന്റെ കൈയ്യില്‍ നിന്നുമാണ് അവര്‍ നിയന്ത്രണം ഏറ്റെടുത്തത്.കമ്പനിയുടെ സീ.ഈ.ഓ യുടേയും മറ്റുള്ളവരുടേയും അറസ്റ്റിന് ഉടനെത്തന്നെയാണ് ഇതും ഉണ്ടായത്.അപ്പോള്‍ മുതല്‍ സ്പീക്ക് ഏഷ്യയ്ക്ക് speakasiaonline.com എന്ന നമ്മുടെ വെബ്സൈറ്റിന്റെ യാതൊരു നിയന്ത്രണവും ഇല്ല.

മാത്രമല്ല, നാം ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.അതായത്, വെബ്സൈറ്റ് തിരികെ വാങ്ങാനുള്ള നമ്മുടെ ഭാഗത്തു നിന്നുള്ള ഏതൊരു ശ്രമവും അന്യേഷണത്തെ തടസ്സപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടൂമായിരുന്നു.സ്പീക്ക് ഏഷ്യ എല്ലാരീതിയിലും അന്യേഷണ ഏജന്‍സികളുമായി സഹകരിച്ചു പോകാന്‍ പ്രതിജ്ഞാബദ്ധമാണ്.അന്യേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒരു പ്രവര്‍ത്തിയും കമ്പനിയുടെ ഭാഗത്തു നിന്നും, തന്മൂലം ഉണ്ടായിട്ടില്ല.
ഇതു സംബന്ധമായി ഔദ്യോഗിക സന്ദേശം നമുക്ക് ഈ.ഓ.ഡബ്ലിയുവില്‍ നിന്നോ, മുംബൈ പോലീസില്‍ നിന്നോ ലഭിക്കാത്തതു കൊണ്ടു തന്നെ,  ഇപ്പോള്‍ ഭാഗികമായി വെബ്സൈറ്റ് തുറന്നതിന്റെ പിന്നിലെ ഉദ്ധ്യേശം നമുക്ക് അജ്ഞാതമാണ്.
 
മാധ്യമങ്ങളിലും , ഓണ്‍ലൈനിലും പ്രത്യക്ഷപ്പെടുന്ന ദുരുദ്ധ്യേശപരമായ വ്യാജ വാര്‍ത്തകളില്‍ വഞിതരാകരുതെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.അതോടൊപ്പം, നമ്മുടെ ബിസിനസ്സ് സാധാരണരീതിയിലാക്കാനുള്ള ഒരു പാട് പ്രവര്‍ത്തനങ്ങള്‍ കമ്പനി മുങ്കൈയ്യെടുത്ത് ചെയ്തു കൊണ്ടിരിക്കുന്നു എന്ന കാര്യം സ്പീക്ക് ഏഷ്യ സമൂഹത്തിന് ഞങ്ങള്‍ ഉറപ്പു നല്‍കുകയാണ്.
 
സ്നേഹത്തോടെ,
 
SpeakAsia Corporate Marketing Team

2 comments:

  1. wr r u man?here happens many things and u r not updating nothing.....wat happend?

    ReplyDelete
  2. puthiya vivarangal onnum ille.kathirippin pratheekshak vakayundo

    ReplyDelete