Thursday, November 10, 2011

ബഹിര്‍വാനിയുടെ പോസ്റ്റ്(9/11/2011)

സുപ്രഭാതം,
ആശയക്കുഴപ്പത്തിന്റേയും, ചില വിജയങ്ങളുടേയും ആഴ്ച്കയാണ് നാം പിന്നിട്ടത്.

വിവിധ കോടതിയിലെ കേസുകളും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും ഞാന്‍ ഒന്നു ചുരുക്കി വിവരിക്കാം.

1. സുപ്രിം കോടതിയിലെ ഹിയറിംഗ് ഇപ്പോള്‍ ഈ മാസം 14 ലേക്ക് മാറ്റിയിരിക്കുന്നു(ഇത് ആദ്യം 8 ല്‍ നിന്ന് 17 ലേക്കായിരുന്നു നീട്ടിവച്ചത്.കേസിന്റെ പൊതു ജന വികാരം കോടതി പരിഗണിച്ചു എന്നു വേണം മനസ്സിലാക്കാന്‍-സ്പീക്ക് മലയാളം)

2. ബോംബൈ ഹൈക്കോടതിയിലെ പൊതു താല്‍പ്പര്യ ഹരജി വാദ കേള്‍ക്കല്‍ ഈ മാസം 16 ന് ആണ് നടക്കുക.
3. അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയുടെ കാര്യം അറിവായിട്ടില്ല.എന്നാല്‍ ഇതും 16 ന് തന്നെ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
4. സുപ്രീം കോടതി റദ്ദാക്കിയ ആന്ധ്രാപ്രദേശിലെ എഫ്.ഐ.ആര്‍ സംബന്ധമായ നോട്ടീസ് , ഹൈദ്രാബാദ് ഹൈക്കോടതിക്കും സീബി സീഐഡിക്കും അയച്ചിരിക്കുന്നു.അതിന്റെ പോസ്റ്റിങ്ങ് നടക്കാനിരിക്കുന്നു(ആന്ധ്രാപ്രദേശിലെ കേസ് സുപ്രീം കോടതി തള്ളിയിരുന്നു-സ്പീക്ക് മലയാളം)
5. റൈഗഡ് കേസില്‍ മുംബൈ ഹൈക്കോടതി ഇന്നലെ എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

ചുരുക്കത്തില്‍ , ആദ്യത്തെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ 14 ന് നടക്കും.നമ്മുടെ ആരും ഒരു കേസിലും ഇപ്പോള്‍ കസ്റ്റഡിയില്‍ ഇല്ല.എല്ലാവരും ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നു.
 
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന മറ്റൊരു കാര്യം , ഒരു ഏജന്‍സിയും കമ്പനികെതിരെ ഒരു കുറ്റകൃത്യത്തിന്റേയും തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ല.

നവംബര്‍ 7 ന് ഏകദേശം 11:45 pm ആയപ്പോള്‍ നമ്മുടെ വെബ്സൈറ്റില്‍ നമുക്കെല്ലാം കയറാന്‍ സാധിക്കുകയും, നമ്മുടെ വിവരങ്ങളും .ആര്‍.പ്പി കളും കാണാന്‍ സാധിക്കുകയും ചെയ്തു.എല്ലാവരുംസന്തോഷം കൊണ്ട് മതി മറന്നു.
 
എല്ലാ സ്പീക്ക് ഏഷ്യക്കാരുടേയും ശ്രദ്ധയില്‍ ഞാന്‍ കൊണ്ടു വരാ‍ന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യം എന്തെന്നാല്‍ നമ്മുടെ വെബ്സൈറ്റ് ഇപ്പോഴും ഈ.ഓ.ഡബ്ലീയുവിന്റെ കയ്യില്‍ തന്നെയാണുള്ളത്.എന്തു കൊണ്ട് ഈ.ഓ.ഡബ്ലിയു നമ്മുടെ സൈറ്റ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു എന്നത് നിങ്ങള്‍ക്കെന്ന പോലെ എനിക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.എപ്പോള്‍ അവര്‍ വെബ്സൈറ്റ് കൈമാറും എന്നത് മറ്റൊരു ചോദ്യമാണ് (14 ലെ സുപ്രീം കോടതി ഹിയറിംഗോടെ സൈറ്റ് നമുക്ക് കൈമാറേണ്ടി വരുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു-സ്പീക്ക് മലയാളം)

അതു കൊണ്ടു തന്നെ വീണ്ടും ഏതു നിമിഷവും സൈറ്റ് ഓഫ് ആകുന്നതിനുള്ള സാധ്യതയ്ക്കും നാം മാനസികമായി തയ്യാറെടുക്കേണ്ടതായുണ്ട്.അത് , സംഭവിച്ചില്ലെങ്കില്‍ സന്തോഷിക്കുന്ന സ്പീക്ക് ഏഷ്യക്കരുടെ മുന്‍പില്‍ ഞാനുമുണ്ട്.സംഭവിച്ചാല്‍ ആരും തന്നെ വിഷമിക്കേണ്ടതില്ല.
നമ്മള്‍ ഒരു കാര്യം പഠിച്ചു കഴിഞ്ഞു: അതായത് നമ്മള്‍ സ്പീക്ക് ഏഷ്യക്കാര്‍ക്ക് , ഒന്നു തന്നെ ബുദ്ധിമുട്ടാതെയോ സമരം ചെയ്യാതെയോ എളുപ്പത്തില്‍ ലഭിച്ചിട്ടില്ല എന്നത്.അതു കൊണ്ട് നാം ശാന്തരായി, ക്ഷമയോടെ അവസാന ആശ്വാസത്തിനായി കാത്തിരിക്കുകയും വേണ്ട സ്ഥലത്ത് വേണ്ടപ്പോള്‍ ഇടപെടുകയും ചെയ്യുക.

മുന്‍പ് ഒരു അപ്ഡേറ്റില്‍ ഞാന്‍ നിങ്ങളോടു പറഞ്ഞതു പോലെ വിജയം നമ്മുടെ കണ്മുന്‍പില്‍ തന്നെയുണ്ട്.നാം യാത്രയുടെ അവസാന ഘട്ടത്തിലാണ്.ഏതൊരു യാത്രയുടേയും അവസാന ഘട്ടമാണ് തരണം ചെയ്യാന്‍ ഏറ്റവും വിഷമം.അല്‍പ്പ സമയം കൂടി നിങ്ങളുടെ ക്ഷമയെ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.താമസിയാതെ നാം വിജയ രേഖ കടക്കും...

വിജയം മധുരമാണ്.എത്ര ബുദ്ധിമുട്ടി, തോല്‍വികള്‍ക്കു ശേഷം,  കാത്തിരുന്ന് നേടുന്നുവോ അത്രയും അതിന്റെ മാധുര്യം കൂടും - ഏ.ബ്രാന്‍സണ്‍ ആല്‍ക്കോട്ട്.

കമ്പനിയില്‍ വിശ്വാസമുണ്ടാകുക, ക്ഷമ കൈകൊള്ളുക...

സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുക
 
ജയ് സ്പീക്ക് ഏഷ്യ
അശോക് ബഹിര്‍വാനി

No comments:

Post a Comment