Wednesday, November 30, 2011

സ്പീക്ക് ഏഷ്യ ബ്ലാക്ക് ലിസ്റ്റഡ് അല്ല

സ്പീക്ക് ഏഷ്യ സിങപ്പൂരിലെ ആക്രാ വെബ്സൈറ്റില്‍ ബ്ലാക്ക് ലിസ്റ്റഡാണ് എന്നായിരുന്നു ഇവിടത്തെ മാധ്യമങ്ങള്‍ ആക്രോശിച്ചു കൊണ്ടിരുന്നത്.അന്നു തന്നെ കമ്പനി വ്യക്തമാക്കിയ കാര്യമാണ് നോണ്‍ കമ്പ്ലയന്സ് സര്‍ട്ടിഫികറ്റ് എന്നാല്‍ എന്താണെന്നും എന്തു കൊണ്ട് വെബ്സൈറ്റില്‍ നോണ്‍ കമ്പ്ലയന്‍സ് എന്ന് കാണുന്നതെന്നും.കമ്പനി ബ്ലാക്ക് ലിസ്റ്റില്‍ അല്ലെന്നും മറിച്ച് ബോര്‍ഡ് മീറ്റിംഗിന്റെ മിനിട്സ് സമര്‍പ്പിച്ചാല്‍ അത് വെബ്സൈറ്റില്‍ മാറുമെന്നും അന്ന് കമ്പനി ഒഫിഷ്യത്സ് നമ്മോട് പറഞ്ഞിരുന്നത് അപ്പോഴുണ്ടായിരുന്ന പാനലിസ്റ്റുകള്‍ ഓര്‍ക്കുന്നുണ്ടാകും.ഇപ്പോഴിതാ അത് യാഥാര്‍ത്യമായിരിക്കുന്നു.താഴെയുള്ള പേജ് കാണുക.അതിലേക്കുള്ള ലിങ്കും നല്‍കിയിരിക്കുന്നു.


https://www.psi.gov.sg/NASApp/tmf/TMFServlet?app=MYBIZFILE-DIR-ENTITY&version&launch=N&S=f48709fc44c0ffffffff959620c6e42a499&D&AN=INBX&searchText=Speak&searchBy=name
ഇനി ഇന്നലത്തെ ജസ്റ്റിസ് ലാഹോട്ടിയുടെ മീറ്റിംഗ് വിവരങ്ങള്‍ : പല വിവരങ്ങളും നമുക്ക് ലഭിക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ കൃത്യമായ വിവരം ലഭിച്ചിട്ടില്ല.അതു കൊണ്ടാണ് സൈറ്റില്‍ അപ്ഡേറ്റ് നല്‍കാഞ്ഞത്.എന്നാല്‍ ലഭിച്ച വിവരം ഇങ്ങനെയാണ്.ലഹോട്ടിയുടെ മീറ്റിംഗില്‍ സ്പീക്ക് ഏഷ്യയും, പാനലിസ്റ്റുകളുടെ ഭാഗത്തു നിന്നുള്ള പ്രതിനിതിയും, ആര്‍.ബീ.ഐയും മാത്രമാണ് പങ്കെടുത്തത്.പക്ഷേ, മറ്റു ഏജസികള്‍ ആരും എത്തിയില്ല.തന്മൂലം അവര്‍ക്ക് സമന്‍സ് അയക്കും എന്നതാണ് ലഭിച്ച വിവരം.എത്ര യാഥാര്‍ത്യം ഉണ്ട് എന്ന് അറിയില്ല.എന്തായാലും വിവരം ലഭിച്ചാല്‍ നിങ്ങള്‍ക്ക് അപ്ഡേറ്റ് നല്‍കുന്നതാണ്.

Sunday, November 27, 2011

എന്താണ് നടക്കുന്നത്?

സുഹൃത്തുക്കളേ..

വീണ്ടും ക്ഷമ ചോദിക്കുന്നില്ല.കുറേ ദിവസങ്ങളായി തീരെ സമയം ലഭിക്കുന്നില്ല.ഒരു പാട് സുഹൃത്തുക്കള്‍ ഇവിടെ പല കമന്റുകളും ഇട്ടിട്ടുണ്ട്.അവയെല്ലാം ഞാന്‍ വായിച്ചു.ചിലതെല്ലാം വളരെ നിരാശയില്‍ മുങ്ങിയതാണ്.ചിലത് വളരെ ആകുലമാണ്.മറ്റു ചിലത് എനിക്കും പ്രതീക്ഷ നഷ്ടപ്പെട്ടോ എന്ന രീതിയിലുള്ളതാണ്.ദയവു ചെയ്ത് എല്ലാവരും ഒരു കാര്യം മനസ്സിലാക്കുക, നമ്മുടെ മാനേജര്‍മാര്‍ വരെ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന സമയത്ത്, എല്ലാവരും ഏറ്റവും ആശങ്കയില്‍ ആയിരുന്ന ഒരു സമയത്താണ് ഞാന്‍ ഈ ബ്ലോഗ് ആരംഭിച്ചത്.അതിന്റെ പേരില്‍ സ്പീക്ക് ഏഷ്യയില്‍ ഇല്ലാതിരുന്ന ആളുകള്‍ വരെ ഭീഷണിയുടെ സ്വരത്തില്‍ എന്നെ വിളിച്ച് സംസാരിച്ചിട്ടുണ്ട്.അതിനൊന്നും എന്നെ പിന്മാറ്റാന്‍ കഴിഞ്ഞിട്ടില്ല.കാരണം, ഞാന്‍ ചിന്തിച്ചത് കാര്യകാരണ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്.സ്പീക്ക് ഏഷ്യ നമ്മെയാരെയും ചതിച്ചിട്ടില്ല എന്ന് വിശ്വസിക്കാന്‍ എന്നെ സംബന്ധിച്ചിടത്തോളം വ്യക്തമായ ന്യായങ്ങളും അനുഭവങ്ങളും ഉണ്ട്. അതെല്ലാം ഞാന്‍ ഇവിടെ മുന്‍പ് വിവരിച്ചിട്ടും ഉണ്ട്.(എനിക്കും സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങള്‍ മനസ്സിലാക്കുക)
അതിരിക്കട്ടെ, ഇപ്പോഴത്തെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും വളരെ ആകാംഷയുണ്ട് എന്ന് എനിക്ക് നന്നായി അറിയാം.നിങ്ങള്‍ക്കെല്ലാം അറിയാവുന്നതു പോലെ സ്പീക്ക് ഏഷ്യ എന്ന നമ്മുടെ പ്രതീക്ഷ അല്‍പ്പകാലത്തേക്ക് തടസ്സപ്പെട്ടതു കൊണ്ട്, ജീവിത മാര്‍ഗ്ഗത്തിനായി വീണ്ടും പഴയ ബിസിനസ്സുകളിലേയ്ക്കും, ജോലികളിലേയ്ക്കും തിരിച്ചു പോകേണ്ടി വന്ന ഒരു പാട് പാനലിസ്റ്റുകള്‍ എന്നെ വിളിക്കാറുണ്ട്.ഞാനും ഈ അടുത്ത കാലത്തായി സ്വന്തം സ്ഥാപനത്തിന്റെ കാര്യത്തില്‍ അല്‍പ്പം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വന്നു.അത്, സ്പീക്ക് ഏഷ്യ തിരിച്ചു വരും എന്ന വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടല്ല, മറിച്ച് നാം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയം നിയമ നടപടികള്‍ നീണ്ടു പോയതു കൊണ്ടാണ്.തന്മൂലം ഓണ്‍ലൈന്‍ വരാന്‍ പോലും പലപ്പോഴു സാധിക്കാറില്ല.ഓണ്‍ലൈന്‍ വന്നാല്‍ തന്നെ വിവരങ്ങള്‍ വേഗത്തില്‍ വായിച്ച് ജോലിയില്‍ മുഴുകേണ്ടി വരുന്നു.ഒരു മെമ്മറി ട്രൈനറായ എനിക്ക് പിറ്റേന്ന് ഉള്ള ട്രൈനിംഗിന് തയ്യാറാവേണ്ടതു മൂലം പഴയതു പോലെ രാത്രി 1മണി 2 മണി വരെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കാറില്ല.എനിക്ക്, വിവരങ്ങള്‍ നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുള്ള എന്റെ ലീഡര്‍ വരെ, എനിക്ക് സ്പീക്ക് ഏഷ്യയില്‍ വിശ്വാസം നഷ്ടപ്പെട്ടോ എന്ന് അന്യേഷിച്ച് മെസ്സേജ് അയക്കുകയുണ്ടായി.ഇല്ല, ഒരിക്കലും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.കാരണം നമുക്ക് ഇപ്പോഴും നല്‍കാനുള്ളത് നല്ല വാര്‍ത്തകള്‍ തന്നെയാണ്.എന്നാല്‍ നാം ആഗ്രഹിക്കുന്നത്ര വേഗം കാര്യങ്ങള്‍ക്കില്ലാത്തതിന്റെ ഒരു ചെറിയ വിഷമം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉള്ള പോലെ എനിക്കുമുണ്ട്.നിങ്ങള്‍ അത് മനസ്സിലാക്കും എന്നെനിക്കറിയാം.
ഇനി ഏറ്റവും പുതിയ വിവരങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ചുരുക്കി പറയാം:
1.    21 ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ലഹോട്ടിയുടെ സിറ്റിംഗ് എന്നായിരുന്നു സ്പ്രീം കോടതിയുടെ നിര്‍ദ്ധേശം.ഈ സിറ്റിംഗിലൂടെ ബഹു.കോടതി ഉദ്ധേശിക്കുന്നത് പേ ഔട്ട് അടക്കമുള്ള എല്ലാ കാര്യങ്ങളും സ്പീക്ക് ഏഷ്യയും, എതിര്‍ കക്ഷികളും ചേര്‍ന്ന് അന്തിമമായ ഒരു തീരുമാനം എടുക്കുക എന്നതായിരുന്നു.ശ്രദ്ധിക്കുക, ഈ ഡേറ്റ് സുപ്രീം കോടതി നിര്‍ദ്ധേശിച്ചതാണ്.ഇതനുസരിച്ച് ജസ്റ്റിസ് ലഹോട്ടിക്ക് കോടതി നോട്ടീസ് അയക്കുകയും ആ ദിവസം ജസ്റ്റിസ്.ലഹോട്ടിക്ക് ഡെല്‍ഹിയില്‍ ഉണ്ടാകാന്‍ സാധിക്കുകയില്ലെന്നും 28 ലേക്ക് ആ സിറ്റിംഗ് മാറ്റുകയും ചെയ്യുകയാണുണ്ടായത്. അതായത് നാളെ വൈകീട്ട് 4 മണിക്ക് അദ്ധേഹത്തിന്റെ മീറ്റിംഗ് നടക്കും എന്നാണ് നമുക്ക് അവസാനം കിട്ടിയ വിവരം.
2.  ഇന്ന് രണ്ട് പാനലിസ്റ്റുകളെ ഈ.ഒ.ഡബ്ലീയു അറ്സ്റ്റ് ചെയ്യുകയും വിട്ടയക്കുകയും ചെയ്തതായി ഒരു വാര്‍ത്ത ലഭിച്ചിരിക്കുന്നു.ഈ.ഓ.ഡബ്ലീയു വിന്റെ അന്യേഷണം അവസാനഘട്ടത്തിലോ അല്ലെങ്കില്‍ തീര്‍ന്ന അവസ്ഥയിലോ ആണെന്നതിന്റെ സൂചനയാണ് നമുക്ക് ലഭിച്ചത് എന്ന് അറിയുന്നു.

എല്ലാ സുഹൃത്തുകളും മനസ്സിലാക്കുക.നമ്മുടെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്നു തന്നെ പരിഹരിക്കപ്പെടും.അപ്ഡേറ്റുകള്‍ വൈകിയാലും പരിഭ്രമിക്കരുത്.കാരണം , ഒരു പാട് വെല്ലുവിളികളെ നേരിട്ട ഒരു സമയം നാം തരണം ചെയ്തു.ഇനി ഒരു പ്രശനവും സ്പീക്ക് ഏഷ്യക്കെതിരെ ഉയര്‍ന്നു വരാനില്ല.പ്രശ്ന പരിഹാരം മാത്രമേ സംഭവിക്കാനുള്ളൂ.അതെന്ന്, എന്നതു മാത്രമേ ആലോചിക്കാനുള്ളൂ..അത് , നാളെയാവാം അല്ലെങ്കില്‍ അല്‍പ്പ ദിവസം കഴിഞ്ഞാ‍വാം..അതിനായി കാത്തിരിക്കുക.എത്രയും പെട്ടെന്ന് ആ ദിവസം വരാനായി പ്രാര്‍ഥിക്കുക.
നിങ്ങളുടെ എല്ലാ അന്യേഷണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും നന്ദി പറഞ്ഞു കൊണ്ട്
സ്പീക്ക് മലയാളം.

Thursday, November 17, 2011

മലയാളം അപ്ഡേറ്റുകള്‍ വൈകാതെ.

സുഹൃത്തുക്കളേ,
നമ്മുടെ അപ്ഡേറ്റുകള്‍ കുറച്ചു ദിവസങ്ങളിലായി സമയത്തിന് തരാന്‍ സാധിക്കാത്തതില്‍ ക്ഷമിക്കുമല്ലോ?

എന്തായാലും, എല്ലാ കാര്യങ്ങളും നമുക്ക് അനുകൂലമായിത്തന്നെയാണ് നീങ്ങുന്നത്.16 ന് നടന്ന സുപ്രീം കോടതി ഹിയറിംഗില്‍ വളരെ പ്രധാനപ്പെട്ടൊരു വിധിയാണ് കോടതി പുറപ്പെടുവിച്ചത്.സുപ്രീം കോടതി ബഹു. റിട്ട.ജസ്റ്റീസ് ലഹോട്ടിയുടെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതി ഈ മാസം 21 ന് രാവിലെ 11:30  നകം ഈ പ്രശ്നത്തില്‍ പരസ്പര ധാരണയിലുള്ള ഒരു പരിഹാരം ഉണ്ടാക്കാന്‍ നിര്‍ദ്ധേശിച്ചിരിക്കുകയാണ്.അതിനു മുന്‍പായി എല്ലാ അധികാരികളും ഇതു സംബന്ധമായ അന്യേഷണ റിപ്പോര്‍ട്ട് കമ്മറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്.

ഇതിനിടയ്ക്ക് ചിലര്‍ വീണ്ടും അവസരം മുതലെടുക്കാന്‍ ശ്രമം നടത്തുകയുണ്ടായി.ഇതെല്ലാം സംബന്ധമായി ഐസ്പാ നല്‍കിയ അപ്ഡേറ്റ് ഉടന്‍ തന്നെ മലയാളത്തില്‍ നല്‍കുന്നതാണ്.എല്ലാവരുടേയും അന്യേഷണങ്ങള്‍ക്ക് നന്ദി.
സന്തോഷിക്കുക, നമ്മുടെ വിജയം വളരെ ദൂരെയല്ല!

Thursday, November 10, 2011

വെബ്സൈറ്റ് EOW വിന്റെ കയ്യില്‍ തന്നെ - കമ്പനി ബ്ലോഗ്

 
പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
 
രണ്ട് ദിവസം മുന്‍പ് പെട്ടെന്ന് നമ്മുടെ വെബ്സൈറ്റ് ആക്റ്റീവ് ആകുകയും അതില്‍ നമുക്ക് ലോഗിന്‍ ചെയ്യാന്‍ സാധ്യമാകുകയും ചെയ്തു.വെബ് സൈറ്റ് തുറക്കാനുള്ള പാസ്സ് വേര്‍ഡും, ഡാറ്റാബേസ് നിയന്ത്രണവും മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിംഗ് ഏറ്റെടുത്തതാണ് എന്ന കാര്യം ഒരിക്കല്‍ കൂടി നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.നമ്മുടെ വെബ്സൈറ്റ് നിയന്ത്രിച്ചിരുന്ന നമ്മുടെ സാങ്കേതിക സംഘത്തിന്റെ കൈയ്യില്‍ നിന്നുമാണ് അവര്‍ നിയന്ത്രണം ഏറ്റെടുത്തത്.കമ്പനിയുടെ സീ.ഈ.ഓ യുടേയും മറ്റുള്ളവരുടേയും അറസ്റ്റിന് ഉടനെത്തന്നെയാണ് ഇതും ഉണ്ടായത്.അപ്പോള്‍ മുതല്‍ സ്പീക്ക് ഏഷ്യയ്ക്ക് speakasiaonline.com എന്ന നമ്മുടെ വെബ്സൈറ്റിന്റെ യാതൊരു നിയന്ത്രണവും ഇല്ല.

മാത്രമല്ല, നാം ഒരു കാര്യം കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.അതായത്, വെബ്സൈറ്റ് തിരികെ വാങ്ങാനുള്ള നമ്മുടെ ഭാഗത്തു നിന്നുള്ള ഏതൊരു ശ്രമവും അന്യേഷണത്തെ തടസ്സപ്പെടുത്തലായി വ്യാഖ്യാനിക്കപ്പെടൂമായിരുന്നു.സ്പീക്ക് ഏഷ്യ എല്ലാരീതിയിലും അന്യേഷണ ഏജന്‍സികളുമായി സഹകരിച്ചു പോകാന്‍ പ്രതിജ്ഞാബദ്ധമാണ്.അന്യേഷണത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഒരു പ്രവര്‍ത്തിയും കമ്പനിയുടെ ഭാഗത്തു നിന്നും, തന്മൂലം ഉണ്ടായിട്ടില്ല.
ഇതു സംബന്ധമായി ഔദ്യോഗിക സന്ദേശം നമുക്ക് ഈ.ഓ.ഡബ്ലിയുവില്‍ നിന്നോ, മുംബൈ പോലീസില്‍ നിന്നോ ലഭിക്കാത്തതു കൊണ്ടു തന്നെ,  ഇപ്പോള്‍ ഭാഗികമായി വെബ്സൈറ്റ് തുറന്നതിന്റെ പിന്നിലെ ഉദ്ധ്യേശം നമുക്ക് അജ്ഞാതമാണ്.
 
മാധ്യമങ്ങളിലും , ഓണ്‍ലൈനിലും പ്രത്യക്ഷപ്പെടുന്ന ദുരുദ്ധ്യേശപരമായ വ്യാജ വാര്‍ത്തകളില്‍ വഞിതരാകരുതെന്ന് ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.അതോടൊപ്പം, നമ്മുടെ ബിസിനസ്സ് സാധാരണരീതിയിലാക്കാനുള്ള ഒരു പാട് പ്രവര്‍ത്തനങ്ങള്‍ കമ്പനി മുങ്കൈയ്യെടുത്ത് ചെയ്തു കൊണ്ടിരിക്കുന്നു എന്ന കാര്യം സ്പീക്ക് ഏഷ്യ സമൂഹത്തിന് ഞങ്ങള്‍ ഉറപ്പു നല്‍കുകയാണ്.
 
സ്നേഹത്തോടെ,
 
SpeakAsia Corporate Marketing Team

ബഹിര്‍വാനിയുടെ പോസ്റ്റ്(9/11/2011)

സുപ്രഭാതം,
ആശയക്കുഴപ്പത്തിന്റേയും, ചില വിജയങ്ങളുടേയും ആഴ്ച്കയാണ് നാം പിന്നിട്ടത്.

വിവിധ കോടതിയിലെ കേസുകളും അതിന്റെ ഇപ്പോഴത്തെ അവസ്ഥയും ഞാന്‍ ഒന്നു ചുരുക്കി വിവരിക്കാം.

1. സുപ്രിം കോടതിയിലെ ഹിയറിംഗ് ഇപ്പോള്‍ ഈ മാസം 14 ലേക്ക് മാറ്റിയിരിക്കുന്നു(ഇത് ആദ്യം 8 ല്‍ നിന്ന് 17 ലേക്കായിരുന്നു നീട്ടിവച്ചത്.കേസിന്റെ പൊതു ജന വികാരം കോടതി പരിഗണിച്ചു എന്നു വേണം മനസ്സിലാക്കാന്‍-സ്പീക്ക് മലയാളം)

2. ബോംബൈ ഹൈക്കോടതിയിലെ പൊതു താല്‍പ്പര്യ ഹരജി വാദ കേള്‍ക്കല്‍ ഈ മാസം 16 ന് ആണ് നടക്കുക.
3. അസോസിയേഷന്‍ നല്‍കിയ പൊതു താല്‍പ്പര്യ ഹരജിയുടെ കാര്യം അറിവായിട്ടില്ല.എന്നാല്‍ ഇതും 16 ന് തന്നെ പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
4. സുപ്രീം കോടതി റദ്ദാക്കിയ ആന്ധ്രാപ്രദേശിലെ എഫ്.ഐ.ആര്‍ സംബന്ധമായ നോട്ടീസ് , ഹൈദ്രാബാദ് ഹൈക്കോടതിക്കും സീബി സീഐഡിക്കും അയച്ചിരിക്കുന്നു.അതിന്റെ പോസ്റ്റിങ്ങ് നടക്കാനിരിക്കുന്നു(ആന്ധ്രാപ്രദേശിലെ കേസ് സുപ്രീം കോടതി തള്ളിയിരുന്നു-സ്പീക്ക് മലയാളം)
5. റൈഗഡ് കേസില്‍ മുംബൈ ഹൈക്കോടതി ഇന്നലെ എല്ലാവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു.

ചുരുക്കത്തില്‍ , ആദ്യത്തെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ 14 ന് നടക്കും.നമ്മുടെ ആരും ഒരു കേസിലും ഇപ്പോള്‍ കസ്റ്റഡിയില്‍ ഇല്ല.എല്ലാവരും ജാമ്യത്തില്‍ ഇറങ്ങിയിരിക്കുന്നു.
 
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന മറ്റൊരു കാര്യം , ഒരു ഏജന്‍സിയും കമ്പനികെതിരെ ഒരു കുറ്റകൃത്യത്തിന്റേയും തെളിവുകള്‍ സമര്‍പ്പിച്ചിട്ടില്ല.

നവംബര്‍ 7 ന് ഏകദേശം 11:45 pm ആയപ്പോള്‍ നമ്മുടെ വെബ്സൈറ്റില്‍ നമുക്കെല്ലാം കയറാന്‍ സാധിക്കുകയും, നമ്മുടെ വിവരങ്ങളും .ആര്‍.പ്പി കളും കാണാന്‍ സാധിക്കുകയും ചെയ്തു.എല്ലാവരുംസന്തോഷം കൊണ്ട് മതി മറന്നു.
 
എല്ലാ സ്പീക്ക് ഏഷ്യക്കാരുടേയും ശ്രദ്ധയില്‍ ഞാന്‍ കൊണ്ടു വരാ‍ന്‍ ആഗ്രഹിക്കുന്ന ഒരു പ്രധാന കാര്യം എന്തെന്നാല്‍ നമ്മുടെ വെബ്സൈറ്റ് ഇപ്പോഴും ഈ.ഓ.ഡബ്ലീയുവിന്റെ കയ്യില്‍ തന്നെയാണുള്ളത്.എന്തു കൊണ്ട് ഈ.ഓ.ഡബ്ലിയു നമ്മുടെ സൈറ്റ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു എന്നത് നിങ്ങള്‍ക്കെന്ന പോലെ എനിക്കും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.എപ്പോള്‍ അവര്‍ വെബ്സൈറ്റ് കൈമാറും എന്നത് മറ്റൊരു ചോദ്യമാണ് (14 ലെ സുപ്രീം കോടതി ഹിയറിംഗോടെ സൈറ്റ് നമുക്ക് കൈമാറേണ്ടി വരുമെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു-സ്പീക്ക് മലയാളം)

അതു കൊണ്ടു തന്നെ വീണ്ടും ഏതു നിമിഷവും സൈറ്റ് ഓഫ് ആകുന്നതിനുള്ള സാധ്യതയ്ക്കും നാം മാനസികമായി തയ്യാറെടുക്കേണ്ടതായുണ്ട്.അത് , സംഭവിച്ചില്ലെങ്കില്‍ സന്തോഷിക്കുന്ന സ്പീക്ക് ഏഷ്യക്കരുടെ മുന്‍പില്‍ ഞാനുമുണ്ട്.സംഭവിച്ചാല്‍ ആരും തന്നെ വിഷമിക്കേണ്ടതില്ല.
നമ്മള്‍ ഒരു കാര്യം പഠിച്ചു കഴിഞ്ഞു: അതായത് നമ്മള്‍ സ്പീക്ക് ഏഷ്യക്കാര്‍ക്ക് , ഒന്നു തന്നെ ബുദ്ധിമുട്ടാതെയോ സമരം ചെയ്യാതെയോ എളുപ്പത്തില്‍ ലഭിച്ചിട്ടില്ല എന്നത്.അതു കൊണ്ട് നാം ശാന്തരായി, ക്ഷമയോടെ അവസാന ആശ്വാസത്തിനായി കാത്തിരിക്കുകയും വേണ്ട സ്ഥലത്ത് വേണ്ടപ്പോള്‍ ഇടപെടുകയും ചെയ്യുക.

മുന്‍പ് ഒരു അപ്ഡേറ്റില്‍ ഞാന്‍ നിങ്ങളോടു പറഞ്ഞതു പോലെ വിജയം നമ്മുടെ കണ്മുന്‍പില്‍ തന്നെയുണ്ട്.നാം യാത്രയുടെ അവസാന ഘട്ടത്തിലാണ്.ഏതൊരു യാത്രയുടേയും അവസാന ഘട്ടമാണ് തരണം ചെയ്യാന്‍ ഏറ്റവും വിഷമം.അല്‍പ്പ സമയം കൂടി നിങ്ങളുടെ ക്ഷമയെ പിടിച്ചു നിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.താമസിയാതെ നാം വിജയ രേഖ കടക്കും...

വിജയം മധുരമാണ്.എത്ര ബുദ്ധിമുട്ടി, തോല്‍വികള്‍ക്കു ശേഷം,  കാത്തിരുന്ന് നേടുന്നുവോ അത്രയും അതിന്റെ മാധുര്യം കൂടും - ഏ.ബ്രാന്‍സണ്‍ ആല്‍ക്കോട്ട്.

കമ്പനിയില്‍ വിശ്വാസമുണ്ടാകുക, ക്ഷമ കൈകൊള്ളുക...

സ്പീക്ക് ഏഷ്യനായതില്‍ അഭിമാനിക്കുക
 
ജയ് സ്പീക്ക് ഏഷ്യ
അശോക് ബഹിര്‍വാനി

Tuesday, November 8, 2011

സ്പീക്ക് ഏഷ്യക്കാര്‍ക്ക് ആഹ്ലാദത്തിന്റെ പെരുന്നാള്‍


സുഹൃത്തുക്കളേ,

ഇതാ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നമ്മുടെ സൈറ്റ് വീണ്ടും തുറന്നിരിക്കുന്നു.ഇപ്പോള്‍ നമുക്ക് നമ്മുടെ സൈറ്റില്‍ ലോഗിന്‍ ചെയ്യാം.നമ്മുടെ എല്ലാ വിവരങ്ങളും കാണാം.ഈ ഒരു ദിവസത്തിനായാണ് നാം കാത്തിരുന്നത്.ഇനിയുള്ള ദിനങ്ങള്‍ നമുക്ക് സന്തോഷത്തിന്റേതാണ്.നാം ആദ്യത്തെ നാഴികക്കല്ല് താണ്ടിക്കഴിഞ്ഞു.അടുത്ത വിജയ വാര്‍ത്തയ്ക്കായി കാതോര്‍ക്കാം.എന്നും സ്പീക്ക് മലയാളം നിങ്ങളോടൊപ്പം.ഇപ്പോള്‍ തന്നെ ലോഗിന്‍ ചെയ്യുക നമ്മുടെ പ്രിയപ്പെട്ട വെബ്സൈറ്റ്. www.speakassiaonline.com.ഈ സന്തോഷ വാര്‍ത്ത എല്ലാവരേയും അറിയിക്കുക.നമ്മെ സ്നേഹിക്കുന്നവരേയും, നമ്മെ പരിഹസിച്ചു കൊണ്ടിരുന്നവരേയും..!
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക : സര്‍വര്‍ പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലാകുന്നതിനെക്കുറിച്ച് മുഴുവന്‍ കാര്യങ്ങളും നാളെ വൈകുന്നേരത്തോടെ അറിയാം.കിട്ടുന്ന വിവരങ്ങള്‍ നിങ്ങളെ അപ്പപ്പോള്‍ അറിയിക്കുന്നതാണ്.
ഗ്രൂപ്പ് എസ്.എം.എസ് സൌകര്യം നിയന്ത്രിച്ചതിനാല്‍ എല്ലാ സ്പീക്ക് മലയാളം പ്രേക്ഷകര്‍ക്കും എസ്.എം.എസ് ചെയ്യാന്‍ സാധിച്ചിട്ടില്ല.ദയവായി അറിഞ്ഞവര്‍ മറ്റുള്ളവരെ അറിയിക്കുക.


കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍ സ്പീക്ക് മലയാളം നിങ്ങളില്‍ എത്തിക്കുന്നതാണ്.

Friday, November 4, 2011

വിചാരണ നീളുന്നതിലെ അനീതി - IBN Live സ്പ്പീക്ക് ഏഷയ്ക്കൊപ്പം

ഇത് ഐ.ബി.എന്‍ ലൈവില്‍ വന്ന പത്രപ്രവര്‍ത്തകന്‍ ഭൂപേന്ദ്ര ചൌബിയുടെ ലേഖനത്തിന്റെ പ്രസക്ത ഭാഗമാണ്.സ്പീക്ക് ഏഷ്യ പോലെയുള്ള കോര്‍പ്പറേറ്റുകളുടെ കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ നീതി പീഠങ്ങള്‍ വരുത്തുന്ന കാലതാമസത്തിന്റെ പരിണിത ഫലങ്ങളെ 2ജി സ്പെക്ട്രം അഴിമതിക്കേസിന്റെ പശ്ചാത്തലത്തില്‍  ലേഖകന്‍ ശക്തമായി അവതരിപ്പിക്കുന്നു

..... സ്പീക്ക് ഏഷ്യ ഒരു ഉദാഹരണമായി നമ്മുടെ മുന്‍പില്‍ ഉണ്ട്, കണ്‍സ്യൂമര്‍ ട്രെന്‍ഡുകള്‍ അറിയുന്നതിന്നു വേണ്ടി സര്‍വ്വേകളും , വോട്ടെടുപ്പുകളും നടത്തിയിരുന്ന ഒരു കമ്പനി.മറ്റുള്ള പല രാജ്യങ്ങളിലും വളരെ വിജയകരമായും , പ്രൊഫഷണലായും പ്രവര്‍ത്തിച്ചു വരുന്നു.ഇന്ത്യയിലും അവര്‍ നന്നായി പ്രവര്‍ത്തിക്കുകയും ഒരുപാട് ഇന്ത്യന്‍ ഇടത്തരക്കാര്‍ക്ക് സാമ്പത്തിക സഹായമാകുകയും ചെയ്തു.ചിലര്‍ വര്‍ക്കെതിരെ പരാതി നല്‍കുവാന്‍ തീരുമാനിച്ച അന്നു വരെ.പെട്ടെന്ന്, അവര്‍ കേട്ടിപ്പടുത്തതെല്ലാം ഒറ്റ ദിനം കൊണ്ട് നിയമവിരുദ്ധമായി ത്തീര്‍ന്നു.

ആ കമ്പനിയുടെ സീ.ഒ.ഓ , സൈന്യത്തില്‍ മുന്‍പുണ്ടായിരുന്ന ആ ഊര്‍ജ്ജസ്വലനായ സംരംഭകന്‍ , ഇപ്പോള്‍ ജയിലിലാണ്.കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരാകട്ടെ ഇപ്പോള്‍ പരക്കം പാഞ്ഞു നടക്കുന്നു.കമ്പനിക്കെതിരെ ഒരു ഗവണ്മെന്റ് ഏജന്‍സിയും ശക്തമായ തെളിവുകള്‍ നല്‍കാത്ത ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കൌതുകത്തിന് ഇട നല്‍കുന്നു.എന്നിട്ടും കമ്പനി വളരെ ബുദ്ധിമുട്ടി മുന്നോട്ടു പോകുന്നു.

 അതു കൊണ്ട് , റിലയന്‍സോ, യൂണിറ്റെക്കോ, സ്പീക്ക് ഏഷ്യയോ... ഈ വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള പരാതി ഒന്നു തന്നെയാണ്-അതായത് അവര്‍ വഞിച്ചു എന്ന്.അവര്‍ക്ക് അനുകൂലമായി കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ആവര്‍ ശക്തരാണ് എന്ന് പൊതുവെ കരുതപ്പെടുന്നു.എങ്കില്‍ എന്തു കൊണ്ട്  കാര്യങ്ങള്‍ മുമ്പേ അവര്‍ക്ക് അനുകൂലമായി തിരിച്ചു വിടുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്ന സുപ്രധാന ചോദ്യം ഉയരുന്നു.എന്തു കൊണ്ട് അവര്‍ എല്ലാവരും ജെയിലില്‍ എത്തപ്പെട്ടു? 

കാലഘട്ടത്തിന്റെ ആവശ്യം എന്തെന്നാല്‍ , നീതിപീഠങ്ങള്‍ വിധികള്‍ വളരെപ്പേട്ടെന്ന് തന്നെ പുറപ്പെടുവിക്കേണ്ടതാണ്.താമസം വരുത്തരുത്.ഇല്ലെങ്കില്‍ , ഇന്ത്യയില്‍ വളരെ വേഗം തന്നെ സംരഭകര്‍ക്ക് ഇഷ്ടപ്പെടുന്ന സ്ഥാനമെന്ന പദവിയും , അതു വഴി  ഇന്ത്യയുടെ വളര്‍ച്ചയും മുരടിച്ചു പോകും.....
കൂടുതല്‍ ഇവിടെ വായിക്കുക : http://ibnlive.in.com/blogs/bhupendrachaubey/213/62867/lessons-from-the-2g-scam-trial.html

Wednesday, November 2, 2011

ആരോഗ്യ ടിപ്സ് വായിച്ച് ഓന്‍ലൈന്‍ വരുമാനം നേടാം


 
സുഹൃത്തുക്കളേ,  
ഇന്ന് ഒരു വെബ്സൈറ്റ് ലഭിച്ചു.ഗ്ലൊബല്‍ ഹെല്‍ത്ത് വെബ്സൈറ്റ് ആയ യോ യോ , ആരോഗ്യ വിഷയങ്ങളിലെ പൊടിക്കൈകള്‍ വായിക്കുന്നതിന് കാശ് നല്‍കുന്നു.മാത്രമല്ല ഈ വെബ്സൈറ്റില്‍ നമുക്ക് സൌജന്യമായി ഓന്‍ലൈന്‍ ഡോകടറും ലഭ്യമാണ്.ഇവര്‍ എല്ലാ വികസ്വര രാജ്യങ്ങളിലും ആരോഗ്യ ബോധവല്‍ക്കരണവും ലക്ഷ്യമാക്കുന്നു.
  • Get Rs. 125 for registering instantly. (റെജിസ്റ്റര്‍ ചെയ്യുന്നതിന് നേടൂ 125 രൂപ)
  • Refer a friend & get upto Rs. 25 cash.(സുഹൃത്തുക്കളെ ചേര്‍ക്കുന്നതിന് നേടൂ 25 രൂപ വരെ)
  • Upto Rs. 5 by reading a Health Tip.(ഒരു ആരോഗ്യ ടിപ് വായിക്കൂ 5 രൂപ വരെ നേടൂ)
ഈ വെബ്സൈറ്റില്‍ അംഗമാകാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലീക്ക് ചെയ്യുക
Read Health - Earn Wealth (ആരോഗ്യത്തെ വായിക്കൂ - സമ്പത്ത് നേടൂ)




Tuesday, November 1, 2011

അശോക് ബഹിര്‍ വാനിയുടെ പുതിയ പോസ്റ്റ്

സുഹൃത്തുക്കളേ,
ശ്രീ.അശോക് ബഹിര്‍വാനിയുടെ  പുതിയ പോസ്റ്റ് വായിക്കുവാന്‍ aispa.co.in സന്ദര്‍ശികുക. ഇതിന്റെ മലയാളം വൈകാതെ ഇവിടെ ലഭ്യമാക്കുന്നതാണ്. സ്പീക്ക് മലയാളം