Wednesday, August 3, 2011

സ്പീക്ക് ഏഷ്യ എക്സിറ്റ് ഓപ്ഷന്‍ ആഗസ്റ്റ് 5 ന്.

സ്പീക്ക് ഏഷ്യ മുന്‍പ് വാഗദാനം ചെയ്തതു പ്രകാരം ഇതാ എക്സിറ്റ് ഓപ്ഷന്‍ വരുന്നു.സ്പീക്ക് ഏഷ്യയില്‍ വിശ്വാസം ഇല്ലാത്ത എല്ലാവര്‍ക്കും , ഇനി അവരുടെ പണം തിരിച്ചു നല്‍കുന്നതാണ്.ഇതിനു വേണ്ടി കമ്പനി റിസര്‍വ് ബാങ്കിന്റെ അനുമതി തേടുന്നു.കമ്പനിയില്‍ നിന്നുള്ള ലെറ്റര്‍ താഴെ വായിക്കാം.മാത്രമല്ല, സ്പീക്ക് ഏഷ്യ സെര്‍വര്‍ മുംബൈ ഇ.ഓ.ഡബ്ലിയു(സാമ്പത്തിക അന്യേഷണ വിഭാഗം) വിന്റെ ആവശ്യ പ്രകാരം അന്യേഷണത്തിന് തുറന്നു കൊടുത്ത വിവരവും ഈ ലെറ്ററില്‍ പറയുന്നു.തന്മൂലം ഈ ആഴ്ച സര്‍വ്വേകള്‍ നല്‍കാന്‍ സാധിക്കില്ലെന്നും അറിയിച്ചിരിക്കുന്നു.


ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്ന് പ്രസിദ്ധീകരിച്ച കമ്പനിക്കെതിരെയുള്ള വാര്‍ത്ത ഈ സാഹചര്യത്തില്‍ വേണം കാണാന്‍.അതായത് സെര്‍വര്‍ അന്യേഷണത്തിനായി തുറന്നു കൊടുത്ത വിവരവും, സര്‍വ്വേ ഈ ആഴ്ച്ച ഉണ്ടാവില്ലെന്ന വിവരവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.അപ്പോള്‍ ആളുകള്‍ക്ക് സര്‍വ്വേ ലഭിച്ചില്ലെങ്കില്‍ , ജനങ്ങള്‍ ഈ ന്യൂസുമായി ബന്ധപ്പെടുത്തി പരിഭ്രാന്തരാവുകയും ചെയ്യും.പത്രങ്ങള്‍ക്ക് വേണ്ടതും അതു തന്നെ.മാത്രമല്ല സ്പീക്ക് ഏഷ്യയുടെ പരസ്യം ഇന്നും ടൈംസ് ഓഫ് ഇന്ത്യയില്‍ അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്! ലിങ്ക് കാണുക . അവര്‍ക്ക് സ്പീക്ക് ഏഷ്യയുടെ പരസ്യ വരുമാനം വേണം.പക്ഷേ, കമ്പനി ഫ്രോഡ് ആണെന്ന് പറയുകയും ചെയ്യുന്നു.കമ്പനി യഥാര്‍തമല്ലെങ്കില്‍ അവര്‍ പരസ്യം സ്വീകരിക്കുന്നതെന്തിന്? ആരാണ് സത്യത്തില്‍ ഫ്രോഡ് ?

ഇതിന്റെ മലയാളം ഉടന്‍ പ്രസിദ്ധീകരിക്കും.ഇതു സംബന്ധമായ പോപ്പ് അപ്പ് വൈകാതെ പ്രതീക്ഷിക്കാം.

Tuesday, August 2, 2011

നാഗ്പൂര്‍ സ്പീക്ക് ഏഷ്യന്‍സ് പത്രസമ്മേളനത്തില്‍ പ്രതികരിക്കുന്നു

നാഗ്പൂരിലെ പാനലിസ്റ്റുകള്‍ ഇന്നലെ പത്രസമ്മേളനത്തില്‍ സ്പീക്ക് ഏഷ്യക്കെതിരെ നടക്കുന്ന ഗൂഡാലോചനയെ ചോദ്യം ചെയ്തു.(പത്രക്കട്ടിംഗ് താഴെ).ഇനി എല്ലാ നഗരങ്ങളിലും ഇത്തരം പത്ര സമ്മേളനങ്ങള്‍ നടത്തുവാനാണ് പാനലിസ്റ്റുകളുടെ പരിപാടി.പാനലിസ്റ്റുകള്‍ ബീ.ജേ.പീ ഓഫീസില്‍ ചെന്ന് നിതിന്‍ ഗഡ്ക്കരിയോട് ആവശ്യപ്പെട്ടതനുസരിച്ച് സ്പീക്ക് ഏഷ്യക്കെതിരെയുള്ള അഭ്പ്രായപ്രകടനങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ പരാതി നല്‍കിയ കിരിത് സോമയ്യ ഇന്നലെ സമ്മതിച്ചതിനു പിന്നാലെയാണിത്.പത്രക്കാരോട് അദ്ദേഹം ഇന്നലെ പ്രതികരിച്ചത് ഇപ്രകാരമാണ്: "കാര്യങ്ങളെക്കുറിച്ച് ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അന്യേഷണം നടത്തിക്കുകയുമാണ് ഞാന്‍ ഉദ്ദേശിച്ചത്.ഇനി ഈ വിഷയത്തില്‍ തീരുമാനം ഗവണ്മെന്റിന്റേതാണ്".20 ലക്ഷം വരുന്ന സ്പീക്ക് ഏഷ്യ വോട്ടുബാങ്കിനെക്കുറിച്ച് ബോധ്യമായപ്പോള്‍ രാഷ്ടീയക്കാരുടെ മലക്കം മറിച്ചില്‍ കണ്ടോ? പത്ര വാര്‍ത്ത താഴെ വായിക്കാം.

പാനലിസ്റ്റുകളുടെ ചില ചോദ്യങ്ങള്‍


  • സമാനമായ കമ്പനികള്‍ നടത്തുന്ന ബിസിനസ്സ് നിയമ വിധേയവും, സ്പീക്ക് ഏഷ്യ നടത്തുന്നത് നിയമ വിരുദ്ധവും ആകുന്നതെങ്ങിനെ? 
  • സിംഗപ്പൂര്‍ ആസ്ഥാനമായ  ഒരു പാട് വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ റെജിസ്ട്രേഷന്‍ കൊടുത്ത സര്‍കാര്‍ ഇക്കാര്യത്തില്‍ മടിക്കുന്നതെന്തിന്. 
  • ഒരു വര്‍ഷമായി സ്പീക്ക് ഏഷ്യ ബാങ്കുകള്‍ വഴി മുടക്കമില്ലാതെ പണം അയച്ചു കൊണ്ടിരിക്കുന്നു,ഇത് ആര്‍.ബീ.ഐ ക്കോ ഗവണ്മെന്റിനോ അറിയില്ലെന്ന് പറയുന്നതെങ്ങിനെ? 
  • നിയമവിരുദ്ധമാണെങ്കില്‍ ഇതെങ്ങിനെ സാധ്യമാകും?
  • സ്പീക്ക് ഏഷ്യക്കെതിരെ ഒരു പാനലിസ്റ്റു പോലും പരാതി നല്‍കാത്ത സമയത്താണ് കമ്പനിയ്ക്ക് മാനഹാനി വരുത്തുന്ന രീതിയില്‍ ചാനലുകള്‍ പ്രവര്‍ത്തിച്ചത്.ഇത് ആര്‍ക്കു വേണ്ടി?

നവ്ഭാരത് ദിനപത്രത്തില്‍ വന്ന വാര്‍ത്ത

സ്പീക്ക് ഏഷ്യ പാനലിസ്റ്റ് സഞയ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്ര സമ്മേളനം നടത്തിയത്.സ്പീക്ക് ഏഷ്യക്കെതിരെ വിവാദങ്ങള്‍ തുടങ്ങിയ 2 മാസം മുന്‍പ് വരെ പാനലിസ്റ്റുകള്‍ക്ക് പ്രതിഫലം ലഭിച്ചിരുന്നതായി അദ്ധേഹം വെളിപ്പെടുത്തി.

ഈ പോസ്റ്റ് എഴുതുന്ന സമയം വരെ ശ്രി.താരക് ബാജ്പൈയുടെ റിലീസുമായി ബന്ധപ്പെട്ട് വിശ്വസിനീയമായ വാര്‍ത്തകള്‍ ഒന്നും ലഭ്യമായിട്ടില്ല.കിട്ടിയാല്‍ ഉടന്‍ 'സ്പീക്ക് മലയാളം ' നിങ്ങള്‍ക്കായി പങ്കു വെയ്ക്കുന്നതാണ്.കാത്തിരിക്കുക.

Monday, August 1, 2011

സ്പീക്ക് ഏഷ്യയെ സപ്പോര്‍ട്ട് ചെയ്യുക-ഓണ്‍ലൈന്‍ പെറ്റിഷന്‍

എല്ലാ പാനലിസ്റ്റുകളും സ്പീക്ക് ഏഷ്യയെ സപ്പോര്‍ട്ട് ചെയ്യാനുള്ള ഈ ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈന്‍ ചെയ്യുക.ഇരുട്ടിനെ പഴിച്ചതു കൊണ്ടെന്തു കാര്യം?ഒരു വിളക്ക് കത്തിച്ച് വെക്കലല്ലേ അതിനേക്കാള്‍ നല്ലത്? എല്ലാവരും അവരവര്‍ക്ക് കഴിയുന്നത് ചെയ്യുക.ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാം. www.petitiononline.com/spkasia/petition-sign.html

സന്തോഷ വാര്‍ത്ത: താരക് ബാജ്പൈ നാളെ മോചിതനാകും - സ്റ്റാര്‍ ന്യൂസ്

താരക് ബാജ്പൈ നാളെ രാ‍വിലെ 11 മണിക്ക് മോചിതനാകുമെന്ന് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട്.പറയുന്നത്, സ്റ്റാര്‍ ന്യൂസ് ആയതു കൊണ്ട് മുഴുവനായും ഈ ന്യൂസ് നമുക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്.എന്തായാലും നാളെ ശ്രി. താരക് ബാജ്പൈ വരുന്നതോടെ കാര്യങ്ങള്‍ക്ക് ഒരു ഉണര്‍വ്വ് ഉണ്ടാവും.എല്ലാ പാനലിസ്റ്റുകളും അദ്ധേഹത്തെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നു.അന്തരീക്ഷം അയവു വരുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പോസിറ്റീവ് ആകും.നാലാം തിയ്യതിയിലെ ആര്‍.ബീ.ഐ സിറ്റിംഗും കൂടി കഴിയുന്നതോടെ എല്ലാ കാര്യങ്ങളും ശരിയാവും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.

വേറൊരു വാര്‍ത്ത: രാവിലെ സ്പീക്ക് മലയാളം റിപ്പോറ്ട്ട് ചെയ്ത നിതിന്‍ ഗഡ്കരിയുമായുള്ള പാനലിസ്റ്റുകളുടെ യോഗത്തെ സംബന്ധിച്ചാണ്.350 ല്‍ അധികം പാനലിസ്റ്റുകളാണ് ശ്രി.നിധിന്‍ ഗഡ്ക്കരിയെ ചെന്നു കണ്ടത്.അതിനു ഫലവും ഉണ്ടായതായാണ് അറിവ്.ശ്രീ.കിരിത് സോമയ്യയോട് ഇക്കാര്യത്തില്‍ ഇനി അനാവശ്യമായ കമന്റ് ചെയ്യരുതെന്ന് നിതിന്‍ ഗഡ്ക്കരി നിര്‍ദ്ദേശിച്ചതായി അറിയാന്‍ കഴിയുന്നു.


നിതിന്‍ ഗട്കരിയെ പാനലിസ്റ്റുകള്‍ കണ്ടു പരാതി നല്‍കി

നാഗ്പൂരിലെ പാനലിസ്റ്റുകള്‍ ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്ക്കരിയെ കണ്ട് കിരിത് സോമയ്യക്കെതിരേ പരാതി നല്‍കി.ഇരുപത് ലക്ഷം ആളുകളുടെ ജീവിതം കൊണ്ട് കളിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
പാനലിസ്റ്റുകള്‍ പ്രകടനമായി ബി.ജെ.പി ഓഫീസിലേക്ക്

പാനലിസ്റ്റുകള്‍ നിതിന്‍ ഗഡ്ക്കരിയെ കണ്ട് നിവേദനം കൊടുക്കുന്ന ഫോട്ടൊ സഹിതം ഇന്ന്ത്തെ പത്രത്തില്‍ വന്ന വാര്‍ത്ത താഴെ.

നാഗ്പൂര്‍ പാനലിസ്റ്റുകള്‍ ബി.ജെ.പി ഓഫീസില്‍

അതിനിടെ ഇക്കണോമിക്സ് ടൈംസില്‍  ഇന്നും  സ്പീക്ക് ഏഷ്യയുടെ ഫുള്‍ പേജ് കളര്‍ പരസ്യം.മുംബൈ എഡിഷന്റെ , പേജ് 41 ലിങ്ക് ഇവിടെ 


ഇന്നലെ യുഗ് ബ്രാന്‍ഡിന്റെ പരസ്യ കാമ്പയിന്‍ ആരംഭിച്ചു.ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന പരസ്യം താഴെ കാണാം.വിവിധ മാധ്യമങ്ങളില്‍ യുഗ് ബ്രാണ്ടിന്റെ പരസ്യം വന്നിരുന്നു.

ഇത് നമുക്ക് വിശ്വസിക്കാനാകുമോ? ഒരു കമ്പനി വേട്ടയാടപ്പെടുന്നു.എന്നാല്‍ അവര്‍ നിരന്തരം പൊരുതി നില്‍ക്കുന്നു.സ്പീക്ക് ഏഷ്യ ഇവിടെ നില നില്‍ക്കും എന്നതിന് ഇനി നമുക്ക് എന്ത് ഉറപ്പു വേണം?കമ്പനിയുടെ ഒരൊറ്റ മാനേജിങ്ങ് സ്റ്റാഫും സ്പീക്ക് ഏഷ്യ വിട്ടു പോയിട്ടില്ല.അവര്‍ക്കിത് ശമ്പളമില്ലാത്ത മൂന്നാം മാസം.മാത്രമല്ല മാധ്യമങ്ങളില്‍ നിന്നുള്ള നിരന്തര ഭീഷണിയും."തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല".എത്രയും പെട്ടെന്ന് നമ്മുടെ വിജയം നമുക്ക് ആഘോഷിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ശ്രീ.മനോജ് കുമാറിന്റെ വീഡിയോയുടെ മലയാളവും, മറ്റു ചില വാര്‍ത്തകളും , മാധ്യമം ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ വിശകലനവും  തയ്യാറായിക്കൊണ്ടിരിക്കുന്നു.തിരികെ വരിക. ചില തിരക്കുകള്‍ മൂലം വൈകിയതിന് ക്ഷമിക്കുമല്ലോ.നന്ദി : (സ്പീക്ക് മലയാളം)