Saturday, October 22, 2011

നന്ദി... നമ്മുടെ ബോഗില്‍ അര ലക്ഷം സന്ദര്‍ശനം പൂര്‍ത്തിയായി...

പ്രിയരേ,

നമ്മുടെ ഈ ബ്ലോഗില്‍ വെറും നാലുമാസത്തിനകം 50,000 ത്തില്‍ ഏറെ സന്ദര്‍ശനം കഴിഞ്ഞിരിക്കുന്നു.മാധ്യമങ്ങളുടേയും, ചില സ്ഥാപിത താല്പര്യക്കാരുടേയും ശ്രമഫലമായി സ്പീക്ക് ഏഷ്യ പ്രശ്നങ്ങളില്‍ പെടുന്നത് മെയ് മാസത്തിലാണ്.ആ മാസത്തില്‍ തന്നെ കമ്പനി പല മീറ്റിംഗുകളും ഇക്കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് നടത്തുകയുണ്ടായി.അതേ സമയം തന്നെ കമ്പനി വെബ്സൈറ്റില്‍ വിശദമായ രീതിയില്‍ ഓരോ ദിവസവും അപ് ഡേറ്റുകള്‍ ലഭിച്ചു കൊണ്ടിരുന്നു.ഓരോ ദിവസവും മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങള്‍ക്കും , ആരോപണങ്ങള്‍ക്കും കമ്പനി തെളിവു സഹിതം വെബ്സൈറ്റില്‍ വിശദീകരണം നല്‍കിക്കൊണ്ടിരിന്നു.

കേരളത്തിലെ പാനലിസ്റ്റുകളില്‍ ഭൂരിപക്ഷത്തിനും കമ്പനി സൈറ്റില്‍ വരുന്ന അപ് ഡേറ്റുകളില്‍ പലതും ശരിയായി മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മീറ്റിംഗുകളില്‍ വന്ന പാനലിസ്റ്റുകളുടെ സംശയങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.ദൌര്‍ഭാഗ്യവശാല്‍ , പല അപ്ലൈനുകള്‍ക്കും കാര്യങ്ങള്‍ യഥാവിധി ടീമങ്കങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നതില്‍ പരാജയം നേരിട്ടിരുന്നു.മാത്രമല്ല, വലിയ ടിമുള്ള ലീഡര്‍മാര്‍ക്ക് എല്ലാവരേയും വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുക എന്നത് പ്രായോഗികമായി അസാധ്യമായി.ഈ സാഹചര്യത്തില്‍ കമ്പനി നല്‍കുന്ന അപ്ഡേറ്റുകള്‍ സാധാരണക്കാരായ പാനലിസ്റ്റുകള്‍ക്ക് മലയാളത്തില്‍ എത്തിക്കുക എന്നൊരു ദൌത്യം ഏറ്റെടുത്താണ് സ്പീക്ക് മലയാളം രംഗത്തെത്തുന്നത്.എല്ലാവരും ഈ സംരംഭത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചു.നമ്മുടെ ഏരിയാ മാനേജര്‍മാരും, പല സീനിയര്‍ പാനലിസ്റ്റുകളും,ലീഡേഴ്സും നല്‍കിയ സേവനങ്ങളും , വിവരങ്ങളും ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിക്കുന്നു
.
ജൂണ്‍ 9 നാണ് നമ്മുടെ ബ്ലോഗ് പിറക്കുന്നത്.ആദ്യത്തെ പോസ്റ്റ് ഡല്‍ഹി തല്‍കറ്റോറ സ്റ്റേഡിയത്തില്‍ നടന്ന ശ്രീ.താരക് ബാജ്പൈയുടേ സ്പീക്ക് ഏഷ്യാ ട്രൈനിംഗിനെക്കുറിച്ചായിരുന്നു.ആ പ്രശ്നകലുഷിതമായ സമയത്തും കമ്പനി ജനങ്ങള്‍ക്കിടയില്‍ തന്നെയായിരുന്നു എന്നു നാം പ്രത്യേകം ശ്രദ്ധിക്കുക. ഇന്നേ വരെ ഈ ബോഗില്‍ 151 പോസ്റ്റുകള്‍ എഴുതി.ആഗസ്റ്റ് മാസത്തില്‍ മാത്രം എഴുതിയ പോസ്റ്റുകളുടെ എണ്ണം 79 ആണ്.സ്പീക്ക് ഏഷ്യയെക്കുറിച്ചു മാത്രമല്ല, ഓണ്‍ലൈന്‍ വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചും സാധിക്കുന്ന വിധത്തില്‍ ഈ ബ്ലോഗില്‍ പ്രതിപാതിച്ചു.

പ്രിയപ്പെട്ടവരേ, സ്പ്പീക്ക് ഏഷ്യയുടേയും നമ്മുടേയും വിജയം വളരെ അടുത്താണ്.സ്പീക്ക് ഏഷ്യയുടെ വിജയത്തിനു ശേഷവും കേരളത്തിലെ പാനലിസ്റ്റുകള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ടും, വിവരങ്ങളും, മറ്റു വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ച പോസ്റ്റുകളുമായി ഈ ബ്ലോഗ് നില നിര്‍ത്തണം എന്നാണ് ഒരു പാടു പേരുടെ ആവശ്യം.തീര്‍ച്ചയായും 'സ്പീക്ക് മലയാളം' നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കുന്നതാണ്.നമ്മെയെല്ലാം ഒരുമിപ്പിക്കുന്ന ഒരു കൂട്ടായ്മയായി സ്പീക്ക് മലയാളം ഇവിടെ നിലനില്‍ക്കുകതന്നെ ചെയ്യും.നമ്മുടെ കുടുംബത്തിലേയ്ക്ക് ഇനി വരാന്‍ പോകുന്ന ലക്ഷക്കണക്കിന് ആളുകള്‍ക്ക് സ്പീക്ക് ഏഷ്യയെക്കുറിച്ചും , ബിസിനസ്സ് മോഡലിനെക്കുറിച്ചും, സ്പീക്ക് ഏഷ്യ ഇന്ത്യന്‍ ചരിത്രത്തില്‍ വരിച്ച മഹാ വിജയത്തെക്കുറിച്ചും വിവരിച്ചു കൊടുക്കാന്‍ നിങ്ങള്‍ക്ക് ഒരു വഴികാട്ടിയായിരിക്കും ഈ ബ്ലോഗ്.നിങ്ങളുടെ എല്ലാവരുടേയും സഹകരണത്തിന് നന്ദി... ഇനിയും വരിക... നമുക്കൊന്നിച്ചു മുന്നേറാം... നല്ലൊരു നാളേക്കായ്...


സ്നേഹത്തോടെ,
സ്പീക്ക് മലയാളം

2 comments:

  1. സുഹൃത്തേ,
    സ്പീക്ക്‌ മലയാളത്തിലൂടെ താങ്കള്‍ നല്‍കിയ സേവനം ഏറെ വലുതാണ്‌.
    നൂറുകണക്കിന്‌ സ്പീക്ക്‌ ഏഷ്യന്‍സിനെ ഹതാശരാകാതെ കാക്കുന്നതില്‍ താങ്കള്‍ വഹിച്ച പങ്ക്‌ നിസ്തുലം തന്നെ.
    സ്പീക്‌ ഏഷ്യയ്ക്ക്‌ ഒരു നല്ല നാളെയുണ്ടാവുമെങ്കില്‍, കമ്പനിയോട്‌ ഓരോ അംഗവും പുലര്‍ത്തുന്ന സ്നേഹാദരങ്ങള്‍ക്കൊപ്പം തന്നെ താങ്കള്‍ക്കും അവ ലഭിയ്ക്കും. ലീഡര്‍മാര്‍, എന്തു ചെയ്യണമെന്നറിയാതെ നിന്നപ്പോള്‍ ഒരു യഥാര്‍ത്ഥ ലീഡറുടെ ദൌത്യമാണ്‌ താങ്കള്‍ ഏറ്റെടുത്തത്‌.
    ഞാനും നന്ദി അറിയിയ്ക്കുന്നു.

    ReplyDelete