Thursday, October 20, 2011

കമ്പനി ബോഗ് - മലയാളം ഭാഷാന്തരം (18/10/2011)

പ്രിയ സ്പീക്ക് ഏഷ്യക്കാരേ,
സ്പീക്ക് ഏഷ്യ പാനലിസ്റ്റുകള്‍ ഫയല്‍ ചെയ്ത ഹരജിയിന്മേല്‍ റിപ്ലൈ ചെയ്യാതിരുന്ന, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, മിനിസ്റ്ററി ഓഫ് ഫൈനാന്‍സ് എന്നിവരുടെ നടപടിയെ ബഹുമാനപ്പെട്ട സുപ്രീം കോടതി രൂക്ഷമായി താക്കീത് നല്‍കി.ആര്‍.ബീ.ഐ യും, ഫിനാന്‍സ് മിനിസ്റ്ററിയും ഒക്ടോബര്‍ 10 ന് മുന്‍പ് അവരുടേ മറുപടി കോടതിയില്‍ അറിയിക്കേണ്ടതായിരുന്നു.അടുത്ത ഹിയറിംഗിനു മുന്‍പായി അവരുടെ മറുപടി അവര്‍ നിര്‍ബന്ധമായും ഫയല്‍ ചെയ്യും എന്ന് ഉറപ്പു വരുത്താനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ശ്രീ.കിറ്റി എന്‍ രാവലിനെ ജസ്റ്റീസ്..ദല്‍ വീര്‍ ഭണ്ഡാരി ചുമതലപ്പെടുത്തി.ഒരു പാട് ജനങ്ങളുടെ പണത്തിന്റെയും, ജീവിതമാര്‍ഗ്ഗത്തിന്റേയും ഒരു കാര്യമായിട്ടുകൂടി ഗവണ്മെന്റിന്റെ ഇക്കാര്യത്തിലെ നിസ്സംഗമായ നിലപാട് വളരെ അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ജസ്റ്റീസുമാരായ ദല്‍ വീര്‍ ഭണ്ഡാരി, ദീപക് വര്‍മ്മ എന്നിവര്‍ക്കു മുന്‍പാകെ സ്പീക്ക് ഏഷ്യക്കു വേണ്ടി ഹാജരായ സീനിയര്‍ കൌണ്‍സില്‍ ശ്രി.ഗോപാല്‍ സുബ്രഹ്മണ്യന്‍ കമ്പനിയുടെ പൂര്‍ണ്ണമായ ബിസിനസ്സ് മോഡല്‍ വിശദീകരിച്ചു.അദ്ധേഹം സ്പീക്ക് ഏഷ്യ ബിസിനസ്സ് മോഡലിനെ ഈ-ബേ ബിസിനസ്സ് മോഡലുമായി താരതമ്യം ചെയ്തു.ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കുന്ന ബിസിനസ്സ് രീതി.ഇത്, ഈ-ബേയുടെതിനേക്കാള്‍ കുറേക്കൂടി മെച്ചപ്പെട്ടതും, വിപുലീകരിച്ചതുമായ ഒരു പതിപ്പാണ്.കാരണം , ഇവിടെ ഉപഭോക്താവിന് വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാകുക മാത്രമല്ല  അവര്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ നേടുകയും അത് സാധനങ്ങളും , സേവനങ്ങളും വാങ്ങാനായി ഉപയോഗപ്പെടുത്തുകയും ചെയ്യാം.കമ്പനി മുന്നോട്ടു വെയ്ക്കുന്ന ട്രൈനിംഗ് പദ്ധതികളെക്കുറിച്ച് അദ്ധേഹം ഊന്നിപ്പറഞ്ഞു.രണ്ട് സിംഗപ്പൂര്‍ ആസ്ഥാനമായ സംരംഭകരുടെ ദീര്‍ഘവീക്ഷണവും, കമ്പനി ദൌര്‍ഭാഗ്യകരമായ രീതിയില്‍ എങ്ങിനെ ഒരു ഇരയായി മാറിയെന്നതും അദ്ധേഹം വിശദീകരിച്ചു.

പാനലിസ്റ്റുകള്‍ക്ക് പണം നല്‍കുന്നത് നിരീക്ഷിക്കാന്‍, റിട്ടയേര്‍ഡ്. ചീഫ് ജസ്റ്റിസ്. ആര്‍.സി.ലഹോട്ടിയുടെ നേതൃത്വത്തില്‍ ഒരു കമ്മീറ്റി രൂപീകരിക്കണമെന്ന് അദ്ധേഹം ബഹു.കോടതിയോട് അഭ്യര്‍ഥിച്ചു.കമ്പനിക്ക് എല്ലാ ബാധ്യതകളും കൊടുത്തു തീര്‍ക്കാനുള്ള ആസ്തിയുണ്ടെന്ന് അദ്ധേഹം കോടതിയെ അറിയിച്ചു.ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അന്യേഷണങ്ങളില്‍ കമ്പനിക്ക് യാ‍തൊരു വിധ പ്രശ്നങ്ങളും ഇല്ലെന്നും, ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ കമ്പനിക്ക് പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.അടിസ്ഥാനരഹിതമായ ചില മാധ്യമ റിപ്പോറ്ട്ടുകളുടെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ് കമ്പനി അപമാനിതമായത് എന്നും, ഭാവിയുടെ ബിസിനസ്സ് മേഖലയായ ഇന്റര്‍നെറ്റില്‍ നിയമവിധേയമായ ഒരു ബിസിനസ്സ് കെട്ടിപ്പടുക്കുകയാണ് കമ്പനി ചെയ്യുന്നതെന്നും അദ്ധേഹം കോടതിക്കു മുന്‍പാകെ ഉണര്‍ത്തിച്ചു.

 പാനലിസ്റ്റുകള്‍ക്ക് വേണ്ടി ഹാജരായ ശ്രി.മുകുള്‍ റോഹിത്ജി, ഈ പ്രശ്നത്തിന് വളരെ പെട്ടെന്ന് പരിഹാരം ഉണ്ടാക്കണമെന്ന് കോടതിയോട് അഭ്യര്‍ഥിച്ചു.ബഹു.സുപ്രിം കോടതി ഇത് വളരെ അനുഭാവപൂരവ്വം പരിഗണിക്കുകയും, പാനലിസ്റ്റുകളുടേയും, കമ്പനിയുടേയും എല്ലാ പ്രശ്നങ്ങളും തീര്‍പ്പാക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു.

അതുപോലെത്തന്നെ, CBDT, EOW-Mumbai എന്നീ ഏജന്‍സികളോട് പണം ലഭിക്കാനുള്ളവരുടെ എല്ലാവരുടേയും വിവരങ്ങള്‍ അടുത്ത ഹിയറിംഗിനു തന്നെ(രണ്ടാഴ്ചക്കകം) ഹാജരാക്കണമെന്ന് ബഹു.സുപ്രീം കോടതി നിര്‍ദ്ധേശിച്ചു.

ഇത് എല്ലാ സ്പീക്ക് ഏഷ്യക്കാരെയും സംബന്ധിച്ച് വളരെ ആഹ്ലാദം നല്‍കുന്ന വാര്‍ത്ത തന്നെ.കാരണം നാം പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നു.നമ്മുടെ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ലഭിക്കുന്നു എന്ന കാര്യത്തില്‍ മാത്രമല്ല, സ്പീക്ക് ഏഷ്യയുമൊത്ത് നമുക്ക് തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ കൂടി നമുക്ക് സന്തോഷിക്കാം.പക്ഷേ, ഒരു വിധത്തിലുള്ള ഊഹാപോഹങ്ങളും വ്യാജ രേഖകളും നിങ്ങള്‍ വിശ്വസിക്കരുതെന്ന് ഒരു അപേക്ഷയുണ്ട്.കാരണം, കമ്പനിയുടെ ചെയര്‍പേഴ്സന്റെ സ്റ്റാമ്പും, ഒപ്പും ഉപയോഗിച്ച നിരവധി വ്യാജ രേഖകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പ്രചരിക്കുന്നു.എല്ലാ ഔദ്യോഗിക കാര്യങ്ങളും കമ്പനി താഴെപ്പറയുന്ന കമ്പനി ഒഫീഷ്യല്‍ സൈറ്റ് വഴി മാത്രം നല്‍കുന്നതാണ്.
www.speakasiaonlinemarketing.blogspot.com  

എല്ലാ ഒഫീഷ്യല്‍ ഈ-മെയിലുകളും താഴെപ്പറയുന്ന ഐഡികളില്‍ നിന്നു മാത്രം വരുന്നതണ്.
corcom@speakasiamarketing.com
marcom@speakasiamarketing.com


സസ്നേഹം,

SpeakAsia Corporate Marketing Team.


----------------------------------------------------------------------------------------------------------------------
കൂടുതല്‍ വാര്‍ത്തകള്‍ക്ക് സ്പീക്ക് മലയാളത്തിന്റെ സ്ഥിര സന്ദര്‍ശകനാകുക.
ടൂ ഡോളര്‍ ക്ലിക്കിന്റെ പേയ്മെന്റ് സംബന്ധിച്ച വിവരം അറിയാന്‍ ഇവിടെ ക്ലീക്ക് ചെയ്യുക

No comments:

Post a Comment