Monday, October 17, 2011

സ്പീക്ക് ഏഷ്യ - എന്താണ് പുതിയ വിവരം? (17/10/2011)

പ്രിയ സ്പീക്ക് ഏഷ്യ സുഹൃത്തുക്കളേ...
പല സുഹൃത്തുക്കളും ഫോണ്‍ ചെയ്ത് ചോദിക്കുന്നു.സ്പീക്ക് മലയാളം ഞങ്ങളെ കൈവിട്ടോ? സ്പീക്ക് ഏഷ്യയെക്കുറിച്ച് വിവരങ്ങള്‍ ഒന്നും ലഭിക്കുന്നില്ലേ- എന്നൊക്കെ...
ഇല്ല, സുഹൃത്തുക്കളേ, സ്പീക്ക് ഏഷ്യ നിങ്ങളെക്കൂടെയുണ്ട്, സ്പീക്ക് മലയാളവും.ഈ ദിവസങ്ങളത്രയും നമുക്ക് പോസിറ്റീവ് വാര്‍ത്തകള്‍ മാത്രമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മാത്രമല്ല, നമ്മള്‍ വിജയത്തോട് വളരെ അടുത്തു തന്നെയാണ് എന്ന വാര്‍ത്തയാണ് നിങ്ങളോട് ഞങ്ങള്‍ക്ക് പങ്കു വെയ്ക്കാനുള്ളത്.
ഇന്നത്തെ സ്പീക്ക് ഏഷ്യാ പാനലിസ്റ്റുകള്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവുകളെ സംബന്ധിച്ച്, വളരെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് നിങ്ങളോട് പറയാനുള്ളത്.
 
അതിനു മുന്‍പ്, ഇന്നലെ നടന്ന രണ്ട് ഫോണ്‍ സംഭാഷണങ്ങളേക്കുറിച്ച് നിങ്ങളോട് പറയാനാഗ്രഹിക്കുന്നു.
ഒന്ന് , ഏരിയാ മാനേജര്‍ ശ്രി.ഷിബുവുമായി നടന്നതാണ്.അദ്ധേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം, ഈ മാസത്തോടെ നമ്മുടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും എന്നാണ്.2 ദിവസത്തിനകം ചില നല്ല വാര്‍ത്തകള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കും എന്ന് അദ്ധേഹം പറഞ്ഞു.
രണ്ടാമത്തേത്, സ്പീക്ക് ഏഷ്യാ പാനലിസ്റ്റ് അസോസിയേഷന്‍ ,സെക്രട്ടറി  ശ്രി.ബഹിര്‍ വാനിയുമായി നടന്നതാണ്.അദ്ധേഹവും, ഈ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്.മാത്രമല്ല, ചില ലീഡേര്‍സ് ഫോണ്‍ എടുക്കാത്തതും, പ്രതികരിക്കാത്തതും, ചിലര്‍ നെഗറ്റീവ് ആയ രീതിയില്‍ കമ്പനിയെക്കുറിച്ച് പ്രചരണം നടത്തുന്നതും ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ധേഹം പറഞ്ഞത് അത്തരം ആളുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അദ്ധേഹത്തിന് മെയില്‍ ചെയ്തു നലകാനാണ്.പേ ഔട്ടിന്റെ കാര്യങ്ങള്‍ ശരിയായാല്‍ ഉടനെ അത്തരം ആളുകള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ അസോസിയേഷന്‍ ആരംഭിക്കും എന്ന് അദ്ധേഹം പറഞ്ഞു.
കാരണം, നമുക്കറിയാം, നാം എല്ലാവരും വളരെ കഷ്ടപ്പെട്ട് സമ്പാദിച്ച കാശ് ലഭിക്കുന്നതിന്നു വേണ്ടി ഒരേ സ്വരത്തില്‍ ശബ്ദിക്കുമ്പോള്‍ , അതില്‍ നിന്ന് മാറി നില്‍ക്കുകയും, വിപരീത ദിശയില്‍ സഞ്ചരിക്കുകയും ചെയ്ത് പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തവര്‍, നാം വിജയം ആഘോഷിക്കാനുള്ള സമയമാകുമ്പോള്‍ അതിന്റെ ഫലം നുകരാ‍നായി ഓടിയെത്തുമെന്ന് നമുക്കറിയാം.അസോസിയേഷന്‍ രൂപീകരിച്ചത് പാനലിസ്റ്റുകളായ നമ്മുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ്.അതു കൊണ്ട് ഇക്കാര്യത്തില്‍ കമ്പനിയോട് സംസാരിക്കാന്‍ നമ്മുടെ കൂടെ അസോസിയേഷന്‍ ഉണ്ടാകും എന്ന കാര്യം അദ്ധേഹം നമുക്ക് ഉറപ്പു തന്നിട്ടുണ്ട്.
ഇനി ഇന്നത്തെ കോടതി നടപടികളിലെ രത്നച്ചുരുക്കത്തിലേയ്ക്ക്:
1. പാനലിസ്റ്റ് പൊതുതാല്‍പ്പര്യ ഹരജിയിലെ ആദ്യ അഭ്യര്‍ഥന, ആന്ധ്രാ സീ.ഐ.ഡീ പിടിച്ചു വച്ചിരിക്കുന്ന മുഴുവന്‍ അക്കൌണ്ടുകളും വിട്ടു നല്‍കണമെന്നും സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അത് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ആയിരുന്നു.കോടതി അത് അംഗീകരിക്കുകയും അതിന് വേണ്ടി ഉത്തരവിടുകയും ചെയ്തു.
2.പാനലിസ്റ്റ് ഹരജിയില്‍ , ഫണ്ട് വിത്രണം ചെയ്യുന്നതിനു വേണ്ടി ഒരു റിട്ടയേര്‍ഡ് ജഡ്ജി നയിക്കുന്ന സമിതി രൂപീകരിക്കാന്‍ അപേക്ഷിച്ചിരുന്നു.ബഹു.സുപ്രീം കോടതി അതും അംഗീകരിക്കുകയും, റിട്ടയേര്‍ഡ് ജഡ്ജിയായ. ബഹു.ശ്രി.ലഹോതിയെ അധ്യക്ഷനായി ഒരു സമിതിയെ അതിനായി നിയോഗിക്കുകയും ചെയ്തു.
3. സൈറ്റ് ഡാറ്റാബേസ് ഇ.ഓ.ഡബ്ലിയുവിന്റെ കസ്റ്റഡിയിലാണെന്ന് സ്പീക്ക് ഏഷ്യ ബോധിപ്പിച്ചു.രണ്ട് ആഴ്ചയ്ക്കകം സൈറ്റിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ നല്‍കണമെന്നും സൈറ്റ് തിരികെ ഏല്‍പ്പിക്കണമെന്നും ബഹു.സുപ്രീം കോടതി ഉത്തരവിട്ടു.
4. ഇന്നത്തെ സമയത്തിന്റെ അപര്യാപ്തത മൂലം, അടുത്ത ഹിയറിംഗ്  ഒക്ടോബര്‍ 20ന് ആണ്.അന്നേദിവസം, സ്പീക്ക് ഏഷ്യ പേയ്മെന്റ് വിതരണം നല്‍കുന്നതിന്റെ രീതിയെക്കുറിച്ചാണ് ഹിയറിംഗ്.
അതെ, സന്തോഷിക്കുക! നാം വിജയത്തിന്റെ വളരെ അടുത്താണ്.
പിന്നെ, ഈ അടുത്ത ദിവസങ്ങളിലായി ലഭിച്ച മറ്റു ചില വിജയ സൂചനകള്‍ കൂടി:
സ്പീക്ക് ഏഷ്യയുടെ സിംഗപ്പൂര്‍ ഓഫീസിലേക്കുള്ള ജോലിക്കാരെ നിയമിക്കാന്‍ സിങപ്പൂര്‍ ജോബ് സൈറ്റില്‍ ഈ അടുത്ത ദിവസമാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള പല ലീഡേര്‍സിന്റേയും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഈ അടുത്ത ദിവസങ്ങളില്‍ ഓണ്‍ ആയിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
നമ്മൂടെ സീ.ഇ.ഓ ശ്രി. മനോജ് കുമാര്‍ വീഡിയോ ഇന്റര്‍വ്യൂവില്‍ പ്രത്യക്ഷപ്പെട്ട് അറിയിച്ച ചില കാര്യങ്ങള്‍ "യൂറോപ്പിലടക്കം പല രാജ്യങ്ങളിലും കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു"
അദ്ധേഹം പറഞ്ഞ വളരെ പ്രധാനപ്പെട്ട ഒരു കാര്യം "നമ്മള്‍ ചെയ്ത ഇക്കാര്യങ്ങള്‍ ഇന്ത്യയിലല്ലാതെ ലോകത്ത് വേറൊരു രാജ്യത്തായിരുന്നെങ്കില്‍, നാം അവീടത്തെ ദേശീയ നേതാക്കന്മാര്‍ ആയി മാറിയേനെ"
സുഹൃത്തുക്കളേ...
നാം വിജയത്തിന് വളരെ അടുത്താണ്.
ഇത്രയും ദിവസം അപ്ഡ് ഡേറ്റുകള്‍ നല്‍കാന്‍ സാധിക്കാത്തതിന് സദയം ക്ഷമിക്കുക.വളരെയധികം തിരക്കുകളില്‍ പെട്ടതു മൂലമാണ്.പിന്നെ, നേരിട്ട് അന്യേഷച്ചവര്‍ക്ക് വിവരങ്ങള്‍ പങ്കു വയ്ക്കാന്‍ പരമാവധി സാധിച്ചിട്ടുണ്ട്.പ്രധാനമായും, അപ്ഡേറ്റുകള്‍ പോസിറ്റീവ് മാത്രമായിരുന്നതിനാലാണ് അല്‍പ്പം സാവധാനത്തിലായത്.ഇനിയുള്ള അപ്ഡേറ്റുകള്‍ നിങ്ങളില്‍ തീര്‍ച്ചയായും എത്തിക്കുന്നതാണ്.നിങ്ങള്‍ നല്‍കുന്ന സഹകരണത്തിന് നന്ദി.
ഏറ്റവും പുതിയ വിവരങ്ങള്‍ മലയാളത്തില്‍ വായിക്കാന്‍ എന്നും ഇവിടെ വരിക.
(അടുത്ത ദിവസം , കൂടുതല്‍ വിവരങ്ങളും വാര്‍ത്തകളും പ്രതീക്ഷിക്കുക)

3 comments:

  1. വളരെ നന്ദി ...............
    ജയ്‌ സ്പീക് ഏഷ്യ

    ReplyDelete
  2. താങ്കള്‍ ഇത്രയും പാടുപെട്ടു മലയാളത്തില്‍ നമ്മള്‍ സ്പീക്ക്‌ ഏഷ്യകാര്ക് വേണ്ടി ഈ നല്ല ഉപകാരം ചെയുനതിനു വളരെ നന്ദി
    നമ്മള്‍ എത്രയും പെട്ടന്ന് വിജയിത്തിലെത്തിചെരട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  3. താങ്കള്‍ ഈ ചെയ്യുന്നത് വളരെ വലിയ കാര്യമാണ് . എന്‍റെ ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നു.താങ്കളും ഞാനും ഉള്‍പ്പെടെയുള്ള എല്ലാ പാനലിസ്ടുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു .

    ReplyDelete